ചെന്നൈ :വൈമാനികരുടെ സമയോചിതമായ ഇടപെടല്‍ കൊണ്ട് തൃശിനാപ്പള്ളിയില്‍ ഒരു വന്‍ വിമാനാപകടം ഒഴിവായി. തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേയ്ക്ക് പോയ ജെറ്റ് എയര്‍വേയ്സ് വിമാനവും മധുരയിലേക്ക് തിരിച്ച ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വിമാനവും ഉച്ചയ്ക്ക് 1.14ന് തൃശിനാപ്പള്ളിയില്‍ ആകാശത്ത് വെച്ചാണ് കൂട്ടിമുട്ടാന്‍ സാധ്യതയുള്ള ഗതിയില്‍ ഒരുമിച്ചെത്തിയത്. എന്നാല്‍ ഈ സാധ്യത മനസ്സിലാക്കിയ എയര്‍ ഇന്ത്യയുടെ പൈലറ്റ് വിമാനത്തിന്റെ ഉയരം ഉടന്‍ കുറയ്ക്കുകയും ജെറ്റ് എയര്‍വേയ്സ് പൈലറ്റ് വിമാനത്തിന്റെ ഉയരം കൂട്ടുകയും ചെയ്ത് ഇരു വിമാനങ്ങളും തമ്മിലുള്ള ദൂരം വര്‍ദ്ധിപ്പിക്കുകയായിരുന്നു. വൈമാനികരുടെ ആത്മസംയമനത്തോടെയുള്ള സമീപനം കാരണം ഒരു വന്‍ വിമാന ദുരന്തമാണ് ഒഴിവായത്. ഇരു വിമാനങ്ങളിലുമായി 242 യാത്രക്കാരാണ് സഞ്ചരിച്ചിരുന്നത്.
- ജെ.എസ്.