ന്യൂഡല്‍ഹി : 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ അറസ്റ്റിലായ ഡി. എം. കെ. രാജ്യസഭാംഗം കനിമൊഴിയുടെ ജാമ്യാപേക്ഷ എതിര്‍ക്കേണ്ട എന്ന് സി. ബി. ഐ. തീരുമാനിച്ചതായി സൂചന. കനിമൊഴിക്കൊപ്പം അറസ്റ്റിലായ സിനിയുഗ് ഫിലിംസ് സ്ഥാപകന്‍ കരീം മൊറാനി, റിലയന്‍സ് ഉദ്യോഗസ്ഥന് സുരേന്ദ്ര പിപ്പാറ എന്നിവരുടെ ജാമ്യവും സി. ബി. ഐ. എതിര്‍ക്കില്ല. കഴിഞ്ഞ അഞ്ചു മാസത്തോളം ഇവര്‍ തടവിലാണ്. കനിമോഴിക്ക് സ്ത്രീ എന്ന പരിഗണന നല്‍കിയാവും സി. ബി. ഐ. ജാമ്യാപേക്ഷ എതിര്‍ക്കാത്തത്. എന്നാല്‍ മറ്റു കൂട്ടുപ്രതികളുടെ ആരോഗ്യ നില കണക്കിലെടുത്താണ് അവരുടെ ജാമ്യാപേക്ഷ സി. ബി. ഐ. എതിര്‍ക്കാത്തത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കോടതി, സ്ത്രീ