ആണവ ആയുധ ഉപയോഗം : സര്‍ദാരിയുടെ പ്രസ്താവന പാക്കിസ്ഥാനെ ഞെട്ടിച്ചു

November 24th, 2008

ഇന്ത്യക്കെതിരെ യുദ്ധം ഉണ്ടായാല്‍ ആണവ ആയുധം ആദ്യം പ്രയോഗിക്കുന്നത് പാക്കിസ്ഥാന്‍ ആയിരിക്കുകയില്ല എന്ന പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ഉറപ്പു നല്‍കിയത് പാകിസ്ഥാന്‍ സൈന്യത്തേയും രാഷ്ട്രീയ വൃന്ദത്തേയും ഞെട്ടിച്ചു. ഹിന്ദുസ്ഥാന്‍ ടൈംസ് വീഡിയോ കോണ്‍ഫറന്‍സിങ് വഴി നടത്തിയ നേതൃത്വ ഉച്ച കോടിയില്‍ ആണ് സര്‍ദാരി ഈ വിവാദ പ്രസ്താവന നടത്തിയത്. എന്നാല്‍ പാക്കിസ്ഥാന്റെ ആണവ നയത്തെ പറ്റി ശരിയായ അറിവില്ലാത്തത് കൊണ്ടാണ് സര്‍ദാരി ഇങ്ങനെ ഒരു പ്രസ്താവന നടത്തിയത് എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഇന്ത്യയുമായി നില നില്‍ക്കുന്ന പല പ്രശ്നങ്ങള്‍ക്കും ഇനിയും പരിഹാരമാവാത്ത അവസ്ഥയില്‍ ഇത്തരമൊരു ഉറപ്പ് പാലിക്കാന്‍ പാക്കിസ്ഥാന് കഴിയില്ല. ആണവ ശക്തി ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ നിലവിലുള്ള ഒരു യുദ്ധ നിരോധക ശക്തിയാണ്. സര്‍ദാരിയുടെ ഇത്തരത്തിലുള്ള പ്രസ്താവന ഈ നിരോധക ശക്തിയെ ക്ഷയിപ്പിക്കാനേ ഉതകൂ എന്നാണ് പ്രതിരോധ വിശകലന വിദഗ്ദ്ധര്‍ പറയുന്നത്.

സര്‍ദാരിയുടെ പ്രസ്താവന നിരുത്തര വാദപരവും കൈയ്യടി മാത്രം ലക്ഷ്യമാക്കി ഉള്ളതാണ് എന്നും പ്രതിപക്ഷം അഭിപ്രായപ്പെട്ടു. കാശ്മീര്‍ പ്രശ്നം പോലുള്ള സുപ്രധാന വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ സര്‍ദാരി മടിക്കുന്നു എന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

സന്യാസിനിക്ക് പിന്തുണയുമായി ശിവ സേന

November 23rd, 2008

മാലേഗാവ് ബോംബ് സ്ഫോടന കേസില്‍ പോലീസ് പിടിയില്‍ ആയ ഹിന്ദു സന്യാസിനി പ്രഗ്യാ സിംഗിന് പിന്തുണയുമായി ശിവ സേനയും എത്തി. സന്യാസിനിയുടെ സുരക്ഷക്കായി ശിവ സേനാംഗങ്ങള്‍ വേണ്ടി വന്നാല്‍ തെരുവില്‍ ഇറങ്ങും എന്ന് ശിവ സേന നേതാവ് ഉദ്ദവ് താക്കറെ പ്രഖ്യാപിച്ചു. ഹിന്ദുത്വത്തെ അപമാനിക്കുന്നതും ഒരു ഹിന്ദു സന്യാസിനിയെ തീവ്ര വാദത്തിന്റെ പേരും പറഞ്ഞ് പീഡിപ്പിക്കുന്നതും തങ്ങള്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കില്ല. സന്യാസിനിയെ പുരുഷ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നതിലും അദ്ദേഹം എതിര്‍പ്പ് പ്രകടിപ്പിച്ചു. തീവ്രവാദ വിരുദ്ധ സ്ക്വാഡില്‍ വനിതാ പോലീസുകാര്‍ ആരും ഇല്ലേ എന്ന് താക്കറെ ചോദിച്ചു. നാര്‍ക്കോ പരിശോധനക്ക് സന്യാസിനിയെ വിധേയമാക്കി തെളിവു ശേഖരിക്കാം എങ്കില്‍ സ്റ്റാമ്പ് പേപ്പര്‍ കേസില്‍ എന്തു കൊണ്ട് തെല്‍ഗി വെളിപ്പെടുത്തിയ വമ്പന്മാര്‍ക്കെതിരെ നടപടി എടുക്കുന്നില്ല എന്നും അദ്ദേഹം ചോദിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

എയര്‍ ഇന്ത്യക്ക് 1200 കോടിയുടെ സഹായം

November 23rd, 2008

പ്രതിസന്ധിയില്‍ ആയ എയര്‍ ഇന്ത്യയെ സഹായിക്കാനായി സര്‍ക്കാര്‍ ഉടന്‍ തന്നെ 1200 കോടിയുടെ ഒരു ധന സഹായ പാക്കേജ് പ്രഖ്യാപിക്കും എന്ന് സിവില്‍ വ്യോമയാന വകുപ്പ് മന്ത്രി പ്രഫുല്‍ പട്ടേല്‍ അറിയിച്ചു. 1000 കോടിയുടെ വായ്പ കമ്പനി ഇതിനോടകം ആവശ്യപ്പെട്ടു കഴിഞ്ഞു. ഇത് മന്ത്രാലയം അംഗീകരിച്ചിട്ടുമുണ്ട്. ഒരു മാസത്തിനകം ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകും എന്നാണ് സൂചന. 40,000 കോടി രൂപക്ക് പുതിയ വിമാനങ്ങള്‍ വാങ്ങുവാനുള്ള ഓര്‍ഡര്‍ നല്‍കി കഴിഞ്ഞ എയര്‍ ഇന്ത്യ ഇന്ധന വില വര്‍ധനവും യാത്രക്കാരുടെ എണ്ണത്തില്‍ വന്ന കുറവും കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. എഴുപത്തി ഏഴ് വര്‍ഷം പഴക്കമുള്ള കമ്പനി കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ എയര്‍ലൈന്‍സും ആയി ലയിച്ചിരുന്നു. വര്‍ധിച്ച ഇന്ധന വില മൂലം പ്രതിസന്ധി നേരിടുന്ന കമ്പനിക്ക് ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ഈ വര്‍ഷം ഉദ്ദേശം 2300 കോടിയെങ്കിലും നഷ്ടം സഹിക്കേണ്ടി വരും എന്നാണ് കരുതപ്പെടുന്നത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മാലേഗാവ് : ബി. ജെ. പി. ഹിന്ദു വികാരം മുതലെടുക്കുന്നു എന്ന് ഹിന്ദു മഹാ സഭ

November 22nd, 2008

മാലേഗാവ് സ്ഫോടനവുമായി ബന്ധപ്പെട്ട് ഹിന്ദു സന്യാസിനിയെ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ സന്യാസിനിക്ക് അനുകൂലമായ നിലപാടുമായി ബി. ജെ. പി. രംഗത്ത് വന്നത് ഹിന്ദു വികാരങ്ങളെ മുതലെടുക്കാന്‍ മാത്രമാണെന്ന് അഖില ഭാരത ഹിന്ദു മഹാ സഭ അഭിപ്രായപ്പെട്ടു. തീവ്ര വാദം ആരു നടത്തിയാലും അത് തങ്ങള്‍ക്ക് അനുകൂലിക്കാനാവില്ല. ബോംബ് സ്ഫോടനത്തിന് ഉത്തരവാദികള്‍ ആയവരെ പിന്താങ്ങുന്ന ബി. ജെ. പി. യുടെ നിലപാടിനു പുറകില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മാത്രമാണ്. നേരത്തേ ബി.ജെ.പി. രാമ ജന്മ ഭൂമി പ്രശ്നത്തിലും ഇത്തരം ഒരു മുതലെടുപ്പാണ് നടത്തിയത്. തങ്ങളെ നിരന്തരം ഇത്തരത്തില്‍ വഞ്ചിച്ചു കൊണ്ടിരിക്കുന്ന ബി. ജെ. പി. യേയും സംഘ പരിവാറിനേയും കൊണ്ട് ഇന്ത്യയിലെ ഹിന്ദുക്കള്‍ വലഞ്ഞിരിക്കുകയാണ്. മാലേഗാവ് സ്ഫോടന കേസിലെ പ്രതികള്‍ക്ക് നിയമ സഹായം ലഭ്യം ആക്കുന്നതിന് വേണ്ടി പണ പിരിവും ഇപ്പോള്‍ ഇവര്‍ തുടങ്ങിയിരിക്കുന്നു. ബി.ജെ.പി., വിശ്വ ഹിന്ദു പരിഷദ്, ബജ്‌റംഗ് ദള്‍, ആര്‍.എസ്.എസ്., അബിനവ ഭാരത് എന്നീ സംഘടനകള്‍ ഹിന്ദുക്കള്‍ക്കും ഹിന്ദുത്വത്തിനു വേണ്ടി ഇന്നു വരെ ഒരു നല്ല കാര്യവും ചെയ്തിട്ടില്ല. നേരെ മറിച്ച് ഇവര്‍ ഹിന്ദുക്കളേയും മുസ്ലിങ്ങളേയും തമ്മില്‍ അടിപ്പിച്ച് എല്‍. കെ. അദ്വാനിയെ പ്രധാന മന്ത്രി ആക്കാനുള്ള കളം ഒരുക്കുകയാണ് ചെയ്യുന്നത് എന്നും അഖില ഭാരത ഹിന്ദു മഹാ സഭ ദേശീയ അധ്യക്ഷന്‍ ചന്ദ്ര പ്രസാദ് കൌശിക് ആരോപിച്ചു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ആര്‍.എസ്.എസ്. കുട്ടികളില്‍ വിഷം കുത്തി വെക്കുന്നു : പസ്വാന്‍

November 21st, 2008

ആര്‍. എസ്. എസിന്റെ നേതൃത്വത്തില്‍ നടത്തുന്ന വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്ന പാഠ പുസ്തകങ്ങളില്‍ ചരിത്രം വളച്ചൊടിക്കുകയും പുനഃസൃഷ്ടിക്കുകയും ചെയ്യുന്നു എന്ന് കേന്ദ്ര മന്ത്രി റാം വിലാസ് പസ്വാന്‍ ആരോപിച്ചു. മാനവ വിഭവ ശേഷി മന്ത്രി അര്‍ജുന്‍ സിംഗിന് എഴുതിയ കത്തിലാണ് പസ്വാന്‍ ഈ ആരോപണം ഉന്നയിച്ചത്. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് പുറമെയുള്ള വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്ന പാഠ പുസ്തകങ്ങള്‍ പരിശോധിക്കുവാനും അവക്ക് അംഗീകാരം നല്‍കുന്നതിനും നിയന്ത്രിക്കുന്നതിനുമായി സംവിധാനം ഏര്‍പ്പെടുത്തണം എന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ എന്‍. സി. ഇ. ആര്‍. ടി. യുടെ ഉപദേശം ആരാഞ്ഞിട്ടുണ്ട് എന്ന് മാനവ വിഭവ ശേഷി മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ഒരു ദേശീയ പാഠ പുസ്തക കൌണ്‍സില്‍ രൂപികരിക്കുവാനും സാധ്യത ഉണ്ട്. കേന്ദ്ര വിദ്യാഭ്യാസ ഉപദേശക സമിതി 2005ല്‍ തന്നെ ഇത്തരം ഒരു കൌണ്‍സില്‍ രൂപീകരിക്കുന്നതിനായി സര്‍ക്കാരിനെ ഉപദേശിച്ചിരുന്നു. എന്നാല്‍ ഇതു വരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.

കുട്ടികളില്‍ മറ്റ് മതങ്ങളോടും വിശ്വാസങ്ങളോടും കടുത്ത വിദ്വേഷവും വെറുപ്പും സൃഷ്ടിക്കുന്ന വിഷം കുത്തി വെക്കുന്ന കേന്ദ്രങ്ങള്‍ ആയാണ് ഇത്തരം വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്ന് പസ്വാന്‍ അവകാശപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കടല്‍ കൊള്ള : ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് യു. എന്‍. പിന്തുണ
Next »Next Page » മാലേഗാവ് : ബി. ജെ. പി. ഹിന്ദു വികാരം മുതലെടുക്കുന്നു എന്ന് ഹിന്ദു മഹാ സഭ » • കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്താല്‍ വധ ശിക്ഷ
 • ജനാധിപത്യം അപകട ത്തില്‍ : യശ്വന്ത് സിൻഹ ബി. ജെ. പി. വിട്ടു
 • മഹാഭാരത കാലത്ത് ഇന്ത്യയില്‍ ഇന്റര്‍ നെറ്റും സാറ്റലൈറ്റും ഉണ്ടായിരുന്നു : ത്രിപുര മുഖ്യമന്ത്രി
 • സർക്കാർ രേഖ കളിൽ ദലിത്​ എന്ന പദ പ്രയോഗം പാടില്ല
 • ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്
 • മെഡിക്കൽ പ്രവേശനം : 180 വിദ്യാർത്ഥി കളെ പുറത്താക്കണം : സുപ്രീം കോടതി
 • സ​ന്തോഷ്​ ട്രോഫി കേരളത്തിന്
 • ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുന്നത് മൗലിക അവകാശം : സുപ്രീം കോടതി
 • മധ്യപ്രദേശിലെ രണ്ടര ലക്ഷം കന്നു കാലി കൾക്ക്​ ‘ആധാർ’ തയ്യാര്‍
 • വാഹനങ്ങളെയും ആധാറുമായി ബന്ധിപ്പിക്കും
 • വിദേശ ജോലിക്കു മുന്‍പ് നിശ്ചിതകാലം ഡോക്​ടർമാർ ഇന്ത്യയില്‍ സേവനം അനു​ഷ്​​ഠി​ക്കണം
 • അമേരിക്കക്കെതിരെ ഇന്ത്യ ലോകവ്യാപാര സംഘടനയിലേക്ക്
 • ആധാര്‍ വിവരങ്ങള്‍ സുരക്ഷിതം : അറ്റോര്‍ണി ജനറല്‍
 • 32 കോടി ആധാർ – വോട്ടർ കാർഡു കൾ തമ്മില്‍ ബന്ധിപ്പിച്ചു : ഓ. പി. റാവത്ത്
 • ത്രിപുരയില്‍ ബി. ജെ. പി. സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തു
 • ആന്ധ്രക്ക് പ്രത്യേക പദവി നല്‍കില്ല : അരുണ്‍ ജെയ്റ്റ്‌ലി
 • മേഘാലയ മുഖ്യ മന്ത്രി യായി കോണ്‍ റാഡ് സാംഗ്മ സത്യ പ്രതിജ്ഞ ചെയ്തു
 • ത്രിപുര യില്‍ താമര വിരിഞ്ഞു
 • മദ്യം നിരോധി ക്കുന്നത് ഗുണ കരമല്ല : കമല്‍ ഹാസന്‍
 • ശ്രീദേവിയുടെ മൃതദേഹം ഔദ്യോഗിക ബഹുമതി കളോടെ സംസ്‌കരിച്ചു • സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
  മോഡിയ്ക്കെതിരെ അമിക്കസ് ക...
  ചിദംബരം പ്രതിയായില്ല...
  ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
  മായാവതിയുടെ പ്രതിമകള്‍ മൂ...
  മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
  സോഷ്യല്‍ നെറ്റുവര്‍ക്ക് ...
  ക്രിക്കറ്റ് സ്‌റ്റേഡിയം ക...
  മായാവതി ഉത്തര്‍പ്രദേശ്‌ വ...
  ന്യൂമോണിയ : ശിശു മരണങ്ങള്...
  ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
  162 എം.പിമാര്‍ ക്രിമിനല്‍...
  ഇറോം ശര്‍മിളയുടെ നിരാഹാരം...
  ഭക്ഷ്യവില കുതിക്കുന്നു, ജ...
  പോഷകാഹാരക്കുറവ് മൂലം വന്‍...
  ടീം അണ്ണ ഒറ്റക്കെട്ട് : ‘...
  വേണ്ടാത്ത പെണ്‍കുട്ടികളുട...
  ഗസല്‍ ചക്രവര്‍ത്തി ജഗ്ജിത...
  ഏറ്റവും വില കുറഞ്ഞ ടാബ്ലറ...
  മോഡിക്കെതിരെ മൊഴി നല്‍കിയ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine