ഇന്ത്യയില്‍ അര മണിക്കൂറില്‍ ഒരു കര്‍ഷക ആത്മഹത്യ

January 22nd, 2010

farmer-suicidesന്യൂ ഡല്‍ഹി : 1997 മുതല്‍ ഇന്ത്യയില്‍ രണ്ടു ലക്ഷത്തോളം കര്‍ഷകരാണ് ആത്മഹത്യ ചെയ്തത് എന്ന് ദേശീയ കുറ്റകൃത്യ രേഖാ ബ്യൂറോ വെളിപ്പെടുത്തി. 2008ല്‍ മാത്രം 16,196 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. അഞ്ച് സംസ്ഥാന ങ്ങളിലാണ് ആത്മഹത്യകള്‍ ഏറ്റവും കൂടുതലായി നടക്കുന്നത്. മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, കര്‍ണ്ണാടക, മധ്യ പ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളാണവ. രാജ്യത്തെ മൊത്താം കര്‍ഷക ആത്മഹത്യയുടെ മൂന്നില്‍ രണ്ടും ഈ സംസ്ഥാനങ്ങളില്‍ നടക്കുന്നു. അതായത് പ്രതിവര്‍ഷം 10,797 ആത്മഹത്യകള്‍. 3802 ആത്മഹത്യകളുമായി മഹാരാഷ്ട്രയാണ് ആത്മഹത്യാ നിരക്കില്‍ ഒന്നാമത്. കഴിഞ്ഞ ഒരു ദശാബ്ദത്തിന്റെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ രാജ്യത്തെ ആത്മഹത്യാ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ് എന്ന് കാണാം. 2003 മുതല്‍ ഇത് ശരാശരി അര മണിക്കൂറില്‍ ഒരു ആത്മഹത്യ എന്ന ദുഖകരമായ വസ്തുതയിലേക്ക് വിരല്‍ ചൂണ്ടുന്നു.
 
എന്നാല്‍ കേരളം അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളില്‍ കര്‍ഷക ആത്മഹത്യകള്‍ കുറയുന്നുണ്ട് എന്നും ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
 
ആഗോള വല്‍ക്കരണം നടപ്പിലാവുന്നതോടെ കര്‍ഷകര്‍ക്ക് ലഭിക്കുന്ന സര്‍ക്കാര്‍ പരിരക്ഷ നഷ്ടമാവുകയും ഇത്തരം പരിതസ്ഥിതികള്‍ ഉടലെടുക്കുകയും ചെയ്യും എന്ന് ഭയന്നിരുന്നുവെങ്കിലും പിന്നീട് സ്ഥിതിഗതികളോട് താദാത്മ്യം പ്രാപിച്ച് വല്ലപ്പോഴും മാധ്യമങ്ങളില്‍ വരുന്ന സ്ഥിതി വിവര ക്കണക്കുകള്‍ വായിക്കുമ്പോള്‍ മാത്രം ഇത്തരം പ്രശ്നങ്ങളെ കുറിച്ച് ഓര്‍ക്കുന്ന ഒരു തരം പ്രതികരണ രഹിതമായ അവസ്ഥയില്‍ എത്തി ച്ചേര്‍ന്നിരിക്കുകയാണ് സമൂഹം. എന്നാല്‍ അര മണിക്കൂറില്‍ ഒരാള്‍ വീതം ആത്മഹത്യ ചെയ്യുന്നു എന്നത് തീര്‍ച്ചയായും ആശങ്കയ്ക്ക് ഇട നല്‍കേണ്ടതാണ്. ഇതിന്റെ കാരണത്തെ കുറിച്ചും പരിഹാരത്തെ കുറിച്ചും വ്യാപകമായ ചര്‍ച്ചയും പഠനവും നടത്തേണ്ടതുമാണ്.
 


One farmer’s suicide every 30 minutes in India


 
 

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വര്‍ഗീയ സംഘടനയായ എന്‍. ഡി. എഫിനെ സംരക്ഷിക്കുന്നത് മുസ്ലിം ലീഗ് – പിണറായി വിജയന്‍

January 22nd, 2010

pinarayi-vijayanതൃശ്ശൂര്‍ : വര്‍ഗീയ സംഘടനയായ എന്‍. ഡി. എഫിനെ ചിറകിനടിയില്‍ സംരക്ഷി ക്കുകയാണു മുസ്ലിം ലീഗെന്നു സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മുസ്ലിം സമുദായത്തിലെ ബഹു ഭൂരിപക്ഷവും മതേതരമായി ചിന്തിക്കു ന്നവരാണ്. മത വിശ്വാസ ത്തിന്റെ പേരില്‍ വര്‍ഗീയത വളര്‍ത്തുന്ന എന്‍. ഡി. എഫിനെ സംരക്ഷിക്കുന്ന ലീഗുമായി കൂട്ടു കൂടുന്ന കോണ്‍ഗ്രസിന്റെ മതേതര നിലപാടു കാപട്യമാണ്. സി. ഐ. ടി. യു. സംസ്ഥാന സമ്മേളന ത്തോടനുബന്ധിച്ചു സംഘടിപ്പിച്ച വര്‍ഗീയതയും ഭീകര വാദവും ഉയര്‍ത്തുന്ന വെല്ലു വിളികള്‍ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം.
 
ചെറിയ നേട്ടങ്ങള്‍ക്കു വേണ്ടി വര്‍ഗീയതയുമായി സമരസപ്പെടുന്ന കോണ്‍ഗ്രസിനു, മതേതര കാഴ്ചപ്പാട് അവകാശ പ്പെടാനാകില്ല. ബ്രിട്ടീഷ് സാമ്രാജ്യ ത്വത്തിനെതിരെ പോരാടുന്നതില്‍ മുസ്ലിം സമുദായം നിര്‍വഹിച്ച പങ്ക് ആര്‍ക്കും നിഷേധി ക്കാനാകില്ല. മുസ്ലിം സമുദായത്തിലെ ചെറിയൊരു വിഭാഗത്തിന്റെ വര്‍ഗീയ നിലപാട് ആ സമുദായ ത്തെയാകെ വര്‍ഗീയ വാദികളും തീവ്ര വാദികളുമായി ചിത്രീകരി ക്കാനിടയാക്കി.
 
രാജ്യത്തെ ദുര്‍ബല പ്പെടുത്താന്‍ ഒരുങ്ങി യിരിക്കുന്ന ചില മത ശക്തികള്‍ ഇത്തരം ചെറിയ സംഘങ്ങളെ പ്രയോജന പ്പെടുത്തുകയാണ്. തീവ്ര വാദത്തില്‍ ഏര്‍പ്പെടുന്ന സമുദായത്തിലെ ന്യൂനപക്ഷ ത്തെക്കുറിച്ചു പറയുമ്പോള്‍ കോണ്‍ഗ്രസിനു നൂറു നാക്കാണ്. ആര്‍. എസ്. എസിനെ പ്രീണിപ്പിക്കാന്‍ നടത്തുന്ന കോണ്‍ഗ്രസിന്റെ ഈ നാവാണ് ഒരു സമുദായ ത്തെയാകെ തീവ്ര വാദികളായി ചിത്രീകരിക്കുന്നത്.
 
താത്കാലിക നേട്ടങ്ങള്‍ക്കായി ഇടതു പക്ഷം വര്‍ഗീയ പാര്‍ട്ടികളുമായി ചങ്ങാത്തം കൂടിയിട്ടില്ല. മുസ്ലിം സമുദായത്തിന്റെ രക്ഷ മതേതര ഇടതു പക്ഷ പ്രസ്ഥാനങ്ങളോടു ചേര്‍ന്നു നിന്നാല്‍ മാത്രമേ സാധ്യമാ കൂവെന്നും പിണറായി പറഞ്ഞു. ന്യൂന പക്ഷ വര്‍ഗീയതയും, ഭൂരിപക്ഷ വര്‍ഗീയതയും ഒരേ പോലെ ആപത്കര മാണെന്നാണ് ഇടതു പക്ഷത്തിന്റെ നിലപാടെന്നും പിണറായി വ്യക്തമാക്കി. എല്‍. ഡി. എഫ്. കണ്‍വീനര്‍ വൈക്കം വിശ്വന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. നൈനാന്‍ കോശി, എം. പി. മാരായ എ. വിജയ രാഘവന്‍, പി. ആര്‍. രാജന്‍, പി. കെ. ബിജു, കോര്‍പ്പറേഷന്‍ മേയര്‍ പ്രൊഫ. ആര്‍. ബിന്ദു, കെ. വി. അബ്ദുള്‍ ഖാദര്‍ എം. എല്‍. എ., എം. എം. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
 
നാരായണന്‍ വെളിയംകോട്
 
 

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

മുത്തൂറ്റ്‌ പോള്‍ എം. ജോര്‍ജ്ജ്‌ വധം: അന്വേഷണം സി. ബി. ഐ. ക്ക്‌

January 21st, 2010

വ്യവസായ പ്രമുഖനായ പോള്‍ എം. ജോര്‍ജ്ജിന്റെ വധം സംബന്ധിച്ച്‌ സി. ബി. ഐ അന്വേഷണം നടത്തുവാന്‍ ഹൈക്കോടതി ഉത്തരവായി. സംസ്ഥാന പോലീസ്‌ നടത്തിയ അന്വേഷണത്തിലെ അപാകതകളും മറ്റു ചില ഘടകങ്ങളും ചൂണ്ടിക്കാട്ടി ക്കൊണ്ട്‌ കൊല്ലപ്പെട്ട പോളിന്റെ പിതാവ്‌ എം. ജോര്‍ജ്ജ്‌ നല്‍കിയ ഹര്‍ജിയിലാണ്‌ ഈ വിധിയുണ്ടായത്‌. ആറു മാസത്തിനകം അന്വേഷണം പൂര്‍ത്തി യാക്കുവാനും പറഞ്ഞിട്ടുണ്ട്‌. തുടക്കം മുതലേ ഈ കേസ്‌ സംബന്ധിച്ച്‌ ഒട്ടേറെ ദുരൂഹതകള്‍ ഉയര്‍ന്നിരുന്നു. സംസ്ഥാന രാഷ്ടീയത്തിലൂം പോള്‍ വധക്കേസ്‌ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
 
എസ്. കുമാര്‍
 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കേരളത്തിന്റെ അണക്കെട്ട് സുരക്ഷാ നിയമം അസാധുവെന്ന് തമിഴ്നാടിന്റെ വാദം

January 21st, 2010

rebuild-mullaperiyarന്യൂ ഡല്‍ഹി : സുപ്രീം കോടതി വിധിയെ മറികടക്കാനായി കേരളം നടത്തിയ നിയമ നിര്‍മ്മാണം ഭരണ ഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതിയില്‍ തമിഴ്‌നാട് ബോധിപ്പിച്ചു. 2006 ഫെബ്രുവരിയിലെ സുപ്രീം കോടതി വിധിയെ ദുര്‍ബലപ്പെടുത്താന്‍ വേണ്ടി വിധി വന്ന് ദിവസങ്ങള്‍ക്കകം തിരക്കിട്ട് നടത്തിയ ഈ നിയമ നിര്‍മ്മാണം ഭരണ ഘടനയ്ക്ക് എതിരാണ്. പാര്‍ലമെന്റിനോ അസംബ്ലിക്കോ ഇത്തരത്തില്‍ സുപ്രീം കോടതി വിധിയെ ദുര്‍ബലമാക്കാന്‍ അധികാരമില്ല എന്നും തമിഴ്‌നാടിനു വേണ്ടി കോടതിയില്‍ ഹാജരായ മുന്‍ അറ്റോണി ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ കെ. പരാശരന്‍ ഇന്നലെ (ബുധന്‍) സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.
 
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളത്തിന്റെ ആഴം 136 അടിക്ക് മുകളില്‍ പോകുന്നത് തടയാനായി കേരളം നടപ്പിലാക്കിയ നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ തമിഴ്‌നാട് നല്‍കിയ ഹരജിയിന്മേല്‍ വാദം കേള്‍ക്കുകയായിരുന്നു അഞ്ചംഗ ഭരണ ഘടനാ ബെഞ്ച്.
 
വാദത്തെ സഹായിക്കാന്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒരു ചെറു മാതൃകയും തമിഴ്‌നാട് കോടതി സമക്ഷം ഹാജരാക്കി.
 
കേരളം പാസാക്കിയ കേരളാ ഇറിഗേഷന്‍ ആന്‍ഡ് വാട്ടര്‍ കണ്‍‌സര്‍വേഷന്‍ (അമന്‍ഡ്മെന്റ്) ആക്ട് 2006 പ്രകാരം അണക്കെട്ടിന്റെ സുരക്ഷിതത്വത്തെ പറ്റി കേരളത്തിന്റെ അണക്കെട്ട് സുരക്ഷിതത്വ അഥോറിറ്റിയ്ക്ക് സ്വന്തം നിഗമനത്തില്‍ എത്താനും, അണക്കെട്ടിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുവാന്‍ തമിഴ്‌നാടിനോട് ആവശ്യപ്പെടാനും, വേണ്ടി വന്നാല്‍ അണക്കെട്ടിന്റെ പ്രവര്‍ത്തനം തന്നെ നിര്‍ത്തി വെയ്ക്കാനും അധികാരം നല്‍കുന്നുണ്ട്.
 
അണക്കെട്ടിന് നൂറ് വര്‍ഷത്തെ പഴക്കമുണ്ട് എന്നും അതിനാല്‍ അണക്കെട്ട് പ്രവര്‍ത്തന രഹിതമാക്കണം എന്നുമുള്ള പഴയ പല്ലവി തന്നെ പാടി ക്കൊണ്ടിരി ക്കുകയാണ് കേരളം എന്ന് കെ. പരാശരന്‍ പറഞ്ഞു. അണക്കെട്ടിന്റെ നിയന്ത്രണം തിരികെ ലഭിക്കാനുള്ള തന്ത്രമാണിത്. പ്രായമല്ല, മറിച്ച അണക്കെട്ട് എങ്ങനെ പരിപാലിക്കുന്നു എന്നതാണ് മുഖ്യം. ഇതെല്ലാം വിദഗ്ദ്ധ സമിതിയും സുപ്രീം കോടതിയും വിധി പ്രഖ്യാപിക്കുന്ന അവസരത്തില്‍ കണക്കിലെടുത്തതാണ്. പൊതു ജന സുരക്ഷയെ പോലെ തന്നെ അണക്കെട്ടിലെ ജലത്തെ ആശ്രയിക്കുന്ന തങ്ങളുടെ കര്‍ഷകരുടെ താല്‍‌പ്പര്യങ്ങളും തമിഴ്‌നാടിന് ആശങ്ക നല്‍കുന്നുണ്ട് എന്നും തമിഴ്‌നാടിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസിന്റെ വാദം ഇന്നും തുടരും.

 
 


Kerala’s dam safety law unconstitutional says Tamilnadu


 
 

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാര്‍ട്ടൂണിസ്റ്റ് തോംസണ്‍ അന്തരിച്ചു

January 20th, 2010

cartoonist-thomsonപ്രശസ്ത കാര്‍ട്ടൂണിസ്റ്റ് തോംസണ്‍ അന്തരിച്ചു. കൊല്ലം നായര്‍സ് ആശുപത്രിയില്‍ വെച്ച് ഇന്നലെ (19 ജനുവരി 2010) വൈകീട്ട് ആയിരുന്നു അന്ത്യം. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ എഡിറ്ററും, മലയാള മനോരമ ആഴ്‌ച്ച പ്പതിപ്പിലെ മൂന്നാം പേജില്‍ വരുന്ന “ഗുരുജി” എന്ന ബോക്സ് കാര്‍ട്ടൂണിന്റെ രചയിതാവും ആയിരുന്നു ഇദ്ദേഹം. കെ. എസ്. ഇ. ബി. യില്‍ എഞ്ചിനിയര്‍ ആയിരുന്ന തോമസണ്‍ ജോലിയില്‍ നിന്നും വിരമിച്ചതിനു ശേഷം സജീവമായി കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചു വന്നിരുന്നു. ഭാര്യ : ഉഷാ മേരി, മകന്‍ : അനീഷ് തോംസണ്‍ (കെല്‍ട്രോണ്‍ ആനിമേഷന്‍)
 
ഇന്ന് (ബുധനാഴ്‌ച്ച) വൈകുന്നേരം 5 മണിക്ക് കടപ്പകാട സി. എസ്. ഐ. കതീഡ്രലില്‍ ശവസംസ്കാരം നടക്കും.
 
സുധീര്‍നാഥ്, സെക്രട്ടറി, കേരള കാര്‍ട്ടൂണ്‍ അക്കാദമി
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « ഐ.പി.എല്‍. ലേലം – പാക് കളിക്കാരെ ആര്‍ക്കും വേണ്ട
Next »Next Page » കേരളത്തിന്റെ അണക്കെട്ട് സുരക്ഷാ നിയമം അസാധുവെന്ന് തമിഴ്നാടിന്റെ വാദം »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine