ഐ.പി.എല്‍. ലേലം – പാക് കളിക്കാരെ ആര്‍ക്കും വേണ്ട

January 20th, 2010

ipl-franchiseഐ.പി.എല്‍. കളിക്കാര്‍ക്കുള്ള ലേലം വിളിയില്‍ 11 പാക്കിസ്ഥാന്‍ കളിക്കാര്‍ പങ്കെടുത്തുവെങ്കിലും ഒരു കളിക്കാരനെ പോലും ആരും ലേലത്തില്‍ വിളിച്ചില്ല. ലേലത്തില്‍ പങ്കെടുക്കാന്‍ എത്തി അപമാനിതരായ പാക്കിസ്ഥാന്‍ കളിക്കാര്‍ ഇന്ത്യയും ഐ. പി. എല്‍. ഉം പാക്കിസ്ഥാനെയും തങ്ങളെയും കളിയാക്കുകയും അപമാനിക്കുകയും ചെയ്തു എന്ന് ആരോപിച്ചു. ഞങ്ങള്‍ ട്വന്റി – 20 ജേതാക്കളാണ്. ആ നിലയ്ക്ക് ഞങ്ങളുടെ കളി കാണാന്‍ തീര്‍ച്ചയായും ഇന്ത്യയിലെ ജനം ആഗ്രഹിക്കുന്നുണ്ടാവും എന്ന് പാക്കിസ്ഥാന്റെ ട്വന്റി – 20 ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി പറഞ്ഞു. ലേലത്തില്‍ ഏറ്റവും ആദ്യം അഫ്രീദിയുടെ ഊഴമായിരുന്നു. 2.5 ലക്ഷം ഡോളര്‍ തുകയ്ക്ക് അഫ്രീദിയെ ലേലത്തിന് വെച്ചെങ്കിലും ഒരു ടീമും അഫ്രീദിയെ ലേലത്തില്‍ വിളിയ്ക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് നടന്ന ലേലത്തില്‍ പാക്കിസ്ഥാനി കളിക്കാരെ എല്ലാവരും പാടെ അവഗണിക്കുകയായിരുന്നു. ഇത് ഇന്ത്യന്‍ സര്‍ക്കാരും ഐ. പി. എല്‍. ഉം കൂടി ചേര്‍ന്ന് തങ്ങളെ അപമാനിക്കാനുള്ള ഗൂഢാലോചനയുടെ ഫലമാണെന്ന് പാക് ഓള്‍ റൌണ്ടര്‍ അബ്ദുള്‍ റസാഖ് ആരോപിച്ചു. ആര്‍ക്കും താല്‍‌പര്യം ഇല്ലെങ്കില്‍ പിന്നെ എന്തിനാണ് തങ്ങളെ ലേലത്തിന് ക്ഷണിച്ചത് എന്നാണ് ഇവര്‍ ചോദിക്കുന്നത്. നഷ്ടം ഐ. പി. എല്ലിനു തന്നെയാണ് എന്ന്‍ ഇവര്‍ ചൂണ്ടിക്കാട്ടി. കാരണം ട്വന്റി – 20 മത്സരത്തിലെ മികച്ച കളിക്കാരായ തങ്ങളുടെ കളിക്കാര്‍ക്ക് താര മൂല്യമുണ്ട്. ഇതാണ് ഐ. പി. എല്‍ പ്രേക്ഷകര്‍ക്ക് നഷ്ടമാവുന്നത് എന്നും പാക്കിസ്ഥാന്‍ കളിക്കാര്‍ പറഞ്ഞു.

- ജെ.എസ്.

അഭിപ്രായം എഴുതുക »

വിലക്കയറ്റം തടയാന്‍ ഹരജിയുമായി യേശുദാസ് കോടതിയില്‍

January 19th, 2010

dr-kj-yesudasജീവന്‍ രക്ഷാ മരുന്നുകളുടെ വില കുതിച്ചുയര്‍ന്ന് സാധാരണക്കാരന് അപ്രാപ്യം ആയതിന് എതിരെ ഗാന ഗന്ധര്‍വ്വന്‍ ഡോ. കെ. ജെ. യേശുദാസ് കോടതിയിലെത്തി. ഇന്നലെ കേരള ഹൈക്കോടതിയില്‍ വിലക്കയറ്റം നിയന്ത്രിക്കുവാന്‍ കോടതി ഇടപെടണം എന്ന് ആവശ്യപ്പെട്ട് അദ്ദേഹം സമര്‍പ്പിച്ച ഹരജി ചീഫ് ജസ്റ്റിസ് എസ്. ആര്‍. ബന്നുര്‍മത്, ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ എന്നിവര്‍ അടങ്ങുന്ന ബെഞ്ച് ഫയലില്‍ സ്വീകരിക്കുകയും, കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്കും, സംസ്ഥാന ഡ്രഗ്സ് കണ്‍‌ട്രോളര്‍ക്കും പരാതിയിന്മേല്‍ മറുപടി നല്‍കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയയ്ക്കുകയും ചെയ്തു.
 
ജീവന്‍ രക്ഷാ മരുന്നുകളുടെ വില കുതിച്ച് ഉയര്‍ന്ന് പാവപ്പെട്ടവര്‍ക്കും സമൂഹത്തില്‍ താഴേക്കിടയില്‍ ഉള്ളവര്‍ക്കും അപ്രാപ്യമാ യിരിക്കുകയാണ് എന്ന് പരാതിയില്‍ ചൂണ്ടി ക്കാണിച്ചിട്ടുണ്ട്. ഇത്തരം മരുന്നുകള്‍, സൌജന്യമായോ കുറഞ്ഞ നിരക്കിലോ ഇവര്‍ക്ക് ലഭ്യമാക്കേണ്ട ഉത്തരവാദിത്തം സംസ്ഥാനത്തിന് ഉള്ളപ്പോഴാണ് താങ്ങാനാവാത്ത വിലയ്ക്ക് ക്യാന്‍സര്‍, ഹൃദ്‌രോഗം, കിഡ്നി രോഗങ്ങള്‍ എന്നിവയാല്‍ ഉഴലുന്ന പാവപ്പെട്ടവര്‍ക്ക് വന്‍ നിരക്കില്‍ ഈ മരുന്നുകള്‍ വിറ്റ് മരുന്ന് കമ്പനികള്‍ കൊള്ള ലാഭം കൊയ്യുന്നത് എന്ന് ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലുള്ള പരാതിയില്‍ ആരോപിക്കുന്നു. ആരോഗ്യ സാമൂഹ്യ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുന്ന ജനപക്ഷം എന്ന സന്നദ്ധ സംഘടനയും യേശുദാസും സംയുക്തമായാണ് മരുന്ന് വിലകള്‍ നിയന്ത്രിക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജ്യോതി ബസു അന്തരിച്ചു

January 17th, 2010

jyoti-basuഇന്ത്യ കണ്ടതില്‍ വെച്ച് ഏറ്റവും നല്ല മുഖ്യ മന്ത്രി എന്ന ഖ്യാതി നേടിയ മുന്‍ വെസ്റ്റ് ബംഗാള്‍ മുഖ്യ മന്ത്രി ജ്യോതി ബസു അന്തരിച്ചു. ഇന്ന് രാവിലെ 11:47 നായിരുന്നു അന്ത്യം. കുറച്ചു നാളുകളായി സോള്‍ട്ട് ലേക്ക് എ. എം ആര്‍. ഐ. ആശുപത്രിയില്‍ അതീവ ഗുരുതരാ‍വസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. 95 വയസ്സായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) നേതാവായിരുന്ന അദ്ദേഹം 1977 മുതല്‍ 2000 വരെ ബംഗാള്‍ മുഖ്യ മന്ത്രി ആയി സേവനം അനുഷ്ഠിക്കുക വഴി ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും അധിക നാള്‍ അധികാരത്തില്‍ ഇരുന്ന മുഖ്യ മന്ത്രി എന്ന പദവിക്ക് അര്‍ഹനായിരുന്നു.

- ജെ.എസ്.

1 അഭിപ്രായം »

ചൈനീസ് ആക്രമണം പ്രധാന മന്ത്രിയുടെ ഓഫീസിലും

January 16th, 2010

Finjan unveils massive botnetഡല്‍ഹി : പ്രധാന മന്ത്രിയുടെ ഓഫീസിലും ചൈന സൈബര്‍ ആക്രമണം നടത്തിയതായി സൂചന. എന്നാല്‍ ഇതിനായി ചൈനീസ് ഹാക്രമികള്‍ (ഹാക്ക് ചെയ്യുന്ന ആക്രമികള്‍) റഷ്യയിലെയും, ദക്ഷിണ അമേരിക്കയിലേയും, കാലിഫോര്‍ണിയയിലെയും ഗേറ്റ് വേകള്‍ ആണ് ഉപയോഗിച്ചത് എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പ്രധാന മന്ത്രിയുടെ ഓഫീസിലെ pmo@nic.in എന്ന ഈമെയില്‍ വായിക്കുവാനായി ഹാക്രമികള്‍ ശ്രമിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ ഉദ്യമം പരാജപ്പെട്ടു എന്നാണ് കരുതപ്പെടുന്നത്.
 
ഇന്ത്യയുടെ സുപ്രധാന സൈനിക നയതന്ത്ര വ്യാവസായിക ശൃംഖല യുടെ ഇന്റര്‍നെറ്റ് അടിത്തറ ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയമാണ് എന്ന് ഇന്ത്യന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ത്യയോട് ശത്രുതയുള്ള രാജ്യങ്ങള്‍ ഇത്തരം ആക്രമണങ്ങള്‍ നടത്താനുള്ള സാധ്യത വളരെ ഏറെയാണ്. പ്രത്യേകിച്ചും ഇന്ത്യയില്‍ സൈനികമായും, നയതന്ത്ര പരമായും, ആഭ്യന്തരമായും, ആഗോള വ്യാപാര രംഗത്തും താല്പര്യങ്ങളുള്ള ചൈന. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് ചൈന സൈബര്‍ ആക്രമണ രംഗത്ത് ഏറെ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. ഇതിനായി ഒരു പ്രത്യേക സൈബര്‍ സൈന്യം തന്നെ ചൈന ഒരുക്കിയിട്ടുമുണ്ട്. 300,000 ഹാക്രമികളാണ് ഈ സൈബര്‍ സൈന്യത്തില്‍ ഉള്ളത് എന്നാണ് ഇന്ത്യന്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ അനുമാനം.
 
ചൈന ഇന്ത്യയെ ആക്രമിക്കുന്നത് ഇത് ആദ്യ സംഭവമല്ല എന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഹെയ്‌ത്തിക്ക് ഇന്ത്യയുടെ സഹായം

January 16th, 2010

haiti-earthquakeഡല്‍ഹി : ഭൂകമ്പ ദുരന്തത്തിന് ഇരയായ ഹെയ്‌ത്തിക്ക് ഇന്ത്യ 5 മില്യണ്‍ ഡോളറിന്റെ ധന സഹായം നല്‍കുമെന്ന് പ്രധാന മന്ത്രി മന്‍‌മോഹന്‍ സിംഗ് അറിയിച്ചു. ഹെയ്‌ത്തിയിലെ ജനങ്ങള്‍ക്കും സര്‍ക്കാരിനും ഒപ്പം ഇന്ത്യ നിലകൊള്ളുന്നു. ജനുവരി 12ന് നടന്ന ഭൂകമ്പം വിതച്ച നഷ്ടത്തിലും നാശത്തിലും ഇന്ത്യക്ക് അതീവ ദുഃഖം ഉണ്ടെന്ന് ഹെയ്‌ത്തി പ്രധാന മന്ത്രി ഷോണ്‍ മാക്സിന് എഴുതിയ എഴുത്തില്‍ മന്‍‌മോഹന്‍ സിംഗ് സൂചിപ്പിച്ചു. ഹെയ്‌ത്തിയിലെ ജനതയോടുള്ള ഐക്യ ദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് ഇന്ത്യ ഉടനടി 5 മില്യണ്‍ ഡോളറിന്റെ സഹായ ധനം നല്‍കും എന്നും പ്രധാന മന്ത്രി അറിയിച്ചു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « മതം പാര്‍ട്ടിയില്‍ ചേരാന്‍ തടസ്സമല്ല : കാരാട്ട്
Next »Next Page » ചൈനീസ് ആക്രമണം പ്രധാന മന്ത്രിയുടെ ഓഫീസിലും »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine