മതം പാര്‍ട്ടിയില്‍ ചേരാന്‍ തടസ്സമല്ല : കാരാട്ട്

January 16th, 2010

prakash-karatഡല്‍ഹി : ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (മാര്‍ക്സിസ്റ്റ്) മത വിശ്വാസികളെ പാര്‍ട്ടിയില്‍ ചേരുന്നതില്‍ നിന്നും തടയുന്നില്ല എന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കി. എന്നാല്‍ മത വിശ്വാസം രാജ്യ കാര്യങ്ങളില്‍ ഇടപെടാന്‍ പാടില്ല. അംഗങ്ങളുടെ മത വിശ്വാസം മത നിരപേക്ഷതയ്ക്ക് ഭീഷണി യാകുവാനും പാടില്ല. കമ്മ്യൂണിസ്റ്റ് ആദര്‍ശങ്ങളില്‍ അധിഷ്ഠിതമായി ജീവിക്കുവാന്‍ കമ്മ്യൂണിസ്റ്റുകാരെ സഹായിക്കു ന്നതിനായാണ് തിരുത്തല്‍ രേഖ തയ്യാറാക്കിയത്. പാര്‍ട്ടി അണികള്‍ പൊതു ജീവിതത്തില്‍ എന്ന പോലെ സ്വകാര്യ ജീവിതത്തിലും തികഞ്ഞ കമ്മ്യൂണിസ്റ്റുകാരായി ജീവിക്കണം എന്നതാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത് എന്നും കാരാട്ട് വിശദീകരിച്ചു.
 
സി.പി.ഐ. (എം.) ഭൌതിക വാദ തത്വ ശാസ്ത്രത്തില്‍ അധിഷ്ഠിതമാണ്. ഇതു പ്രകാരം സ്റ്റേറ്റും മതവും വ്യത്യസ്ഥമായി നിലനില്‍ക്കുന്ന ഘടകങ്ങളാണ്. ഇവ തമ്മില്‍ കൂട്ടിക്കുഴ യ്ക്കാനാവില്ല. സ്റ്റേറ്റ് മതത്തെ വ്യക്തിയുടെ സ്വകാര്യതയായി കണക്കാക്കണം. എന്നാല്‍ സ്വകാര്യ മത വിശ്വാസം പാര്‍ട്ടിയില്‍ ചേരാന്‍ തടസ്സമാവുന്നില്ല. പാര്‍ട്ടിയുടെ ഭരണ ഘടനയും, പാര്‍ട്ടിയുടെ ഉദ്ദേശ ലക്ഷ്യവും, പാര്‍ട്ടി അച്ചടക്കവും അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സന്നദ്ധത ഉള്ള ആര്‍ക്കും പാര്‍ട്ടിയില്‍ അംഗമാകാം എന്നും കാരാട്ട് അറിയിച്ചു.

- ജെ.എസ്.

വായിക്കുക:

2 അഭിപ്രായങ്ങള്‍ »

സുവര്‍ണ്ണ കിരീടം കോഴിക്കോടിന്‌

January 15th, 2010

സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സ വത്തിലെ കിരീടം കോഴിക്കോട്‌ നില നിര്‍ത്തി. ഇത്‌ തുടര്‍ച്ചയായി നാലാം തവണയാണ്‌ കോഴിക്കോട്‌ വിദ്യാഭ്യാസ ജില്ല കിരീട ജേതാക്ക ളാകുന്നത്‌. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കുമാര കലോത്സവത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കഴിവു തെളിയിച്ച നൂറു കണക്കിനു പ്രതിഭകളാണ്‌ മാറ്റുരച്ചത്‌.
 
ശക്തമായ മല്‍സരമാണ്‌ പലയിനങ്ങളിലും നടന്നത്‌. 775 പോയന്‍റ്റിന്റെ മികവില്‍ കോഴിക്കോട്‌ ജില്ല സുവര്‍ണ്ണ കപ്പ്‌ കൈക്കലാക്കി. കണ്ണൂര്‍ വിദ്യാഭ്യാസ ജില്ല 709 പോയന്‍റ്റോടെ രണ്ടാം സ്ഥാനത്തും, 708 പോയന്‍റ്റു കളോടെ തൃശ്ശൂര്‍ ജില്ല മൂന്നാം സ്ഥാനത്തും എത്തി. കോഴിക്കോട്‌ സില്‍വര്‍ ഹില്‍സ്‌ സ്കൂള്‍ ഹൈസ്കൂള്‍ വിഭാഗത്തിലും, ഇടുക്കി കുമരമംഗലം എം. കെ. എന്‍. എം സ്കൂള്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിലും കിരീടം കരസ്ഥമാക്കി.
 
ആവേശം അണ പൊട്ടിയ നിമിഷങ്ങളാണ്‌ പുരസ്കാര വിതരണത്തിനു സാക്ഷിയായത്‌. 117 പവന്‍ തൂക്കം വരുന്ന സുവര്‍ണ്ണ കിരീടം കോഴിക്കോട്‌ ഏറ്റു വാങ്ങി. ഡോ. കെ. ജെ. യേശുദാസ്‌, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, വിദ്യാഭ്യാസ മന്ത്രി എം. എ. ബേബി, കോഴിക്കോട്‌ എം. പി. എം. കെ. രാഘവന്‍ തുടങ്ങി രാഷ്ടീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത വിപുലമായ സമാപന ചടങ്ങുകളോടെ മേളക്ക്‌ കൊടിയിറങ്ങി.
 
എസ്. കുമാര്‍
 
 

- ജെ.എസ്.

അഭിപ്രായം എഴുതുക »

ബുര്‍ഖ നിരോധിക്കാന്‍ ഫ്രാന്‍സ് ഒരുങ്ങുന്നു

January 15th, 2010

women-in-burqaസ്ത്രീകളുടെ അവകാശ ലംഘനമായി കണ്ട് ബുര്‍ഖ ഫ്രാന്‍സില്‍ നിരോധിക്കാന്‍ ആവശ്യമായ നിയമ നിര്‍മ്മാണം നടത്താന്‍ ഫ്രെഞ്ച് പ്രസിഡണ്ട് നിക്കോളാസ് സര്‍ക്കോസി ഒരുങ്ങുന്നു. ഇതിലേക്കുള്ള ആദ്യ പടിയായി ബുര്‍ഖയുടെ ഉപയോഗം സ്ത്രീകളുടെ അവകാശ ലംഘനമാണ് എന്ന് അംഗീകരിക്കുന്ന ഒരു പ്രമേയം അവതരിപ്പിച്ച് പാസ്സാക്കാന്‍ സര്‍ക്കോസി ദേശീയ അസംബ്ലിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഈ വിഷയം മുസ്ലിം ജനതയെ അലോസര പ്പെടുത്താതെ കൈകാര്യം ചെയ്യണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 
ബുര്‍ഖ ഫ്രാന്‍സില്‍ സ്വാഗതാര്‍ഹമല്ല എന്ന തന്റെ നേരത്തേയുള്ള നിലപാടി ആവര്‍ത്തിച്ച സര്‍ക്കോസി, പുതിയ നിയമ നിര്‍മ്മാണം കോടതിയില്‍ ചോദ്യം ചെയ്യപ്പെടാന്‍ ആവാത്ത വിധം കുറ്റമറ്റതാവണം എന്നും അഭിപ്രായപ്പെട്ടു. ലിംഗ സമത്വവും, അന്തസ്സും, ജനാധിപത്യവും എതിര്‍ക്കുന്ന ശക്തികള്‍ക്ക് ഇതിനെ ചോദ്യം ചെയ്യാനും എതിര്‍ത്ത് തോല്‍പ്പിക്കാനും കഴിയാത്ത വിധം സമ്പൂര്‍ണ്ണമായിരിക്കണം ഈ ബില്‍. അതോടൊപ്പം തന്നെ മുസ്ലിം ജനതയുടെ വികാരങ്ങള്‍ കണക്കിലെടുക്കുകയും വേണം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആകാശ വിസ്മയം തീര്‍ത്ത്‌ വലിയ സൂര്യ ഗ്രഹണം

January 15th, 2010

കാഴ്ചക്കാരില്‍ ദൃശ്യ വിസ്മയം തീര്‍ത്ത്‌ ഇന്നുച്ചയോടെ ആകാശത്ത്‌ വലയ സൂര്യ ഗ്രഹണം ദൃശ്യമായി. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യ ഗ്രഹണമായിരുന്നു ഇന്നുണ്ടായത്‌. പ്രകൃതി യൊരുക്കിയ അസുലഭമായ ആകാശ ക്കാഴ്‌ച്ച കാണുവാന്‍ ആയിര ക്കണക്കിനാളുകള്‍ വിവിധ യിടങ്ങളില്‍ ഒത്തു കൂടി. സൂര്യനെ ചന്ദ്രന്‍ മറക്കുന്നതും അതിനിടയില്‍ ഉണ്ടാകുന്ന “വജ്ര വലയവും” കണ്ടു അവര്‍ ആവേശ ഭരിതരായി.
 
ആയിരം വര്‍ഷത്തിലെ ഏറ്റവും വലിയ സൂര്യ ഗ്രഹണം കാണുവാനും പഠിക്കുവാനും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉള്ള ശാസ്ത്രജ്ഞര്‍ കേരളത്തില്‍ എത്തിയിരുന്നു. ശാസ്ത്ര ലോകം വിപുലമായ ഒരുക്കങ്ങളാണ്‌ ഈ ഗ്രണത്തെ നിരീക്ഷിക്കുവാന്‍ ഏര്‍പ്പെടുത്തിയത്‌. വിവിധ ചാനലുകളും, ഇന്റര്‍നെറ്റ്‌ സൈറ്റുകളും ഈ ദൃശ്യങ്ങള്‍ ലൈവായി കാണിച്ചിരുന്നു. കന്യാ കുമാരിയില്‍ ആദ്യ “സൂര്യ വലയം” ദൃശ്യമായി. തുടര്‍ന്ന് ധനുഷ്‌കോടിയിലും കാണുവാനായി. ഉച്ചക്ക്‌ 11.06 നു ആരംഭിച്ച്‌ ഉച്ചയ്ക്ക്‌ 3.11 വരെ ഈ ഗ്രഹണം നീണ്ടു.
 
ഗ്രഹണ പാത ദക്ഷിണാ ഫ്രിക്കയിലെ കോംഗോയില്‍ ആരംഭിച്ച്‌ ഇന്ത്യയിലൂടെ കടന്ന് ചൈനയില്‍ അവസാനിച്ചു.
 
എസ്. കുമാര്‍
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

കളിപ്പാട്ടങ്ങളില്‍ വിഷാംശമെന്ന് പഠന റിപ്പോര്‍ട്ട്‌

January 15th, 2010

പുറംമോടി കണ്ട്‌ കുട്ടികള്‍ക്ക്‌ കളിപ്പാട്ടങ്ങള്‍ വാങ്ങി ക്കൊടുക്കുന്ന രക്ഷിതാക്കള്‍ സൂക്ഷിക്കുക. സന്തോഷത്തോടെ സ്വന്തം കുഞ്ഞുങ്ങള്‍ക്ക്‌ സമ്മാനിക്കുന്ന കളിപ്പാട്ടങ്ങള്‍ ഒരു പക്ഷെ അവര്‍ക്ക്‌ സമ്മാനിക്കുക ഗുരുതരമായ ആരോഗ്യ പ്രശ്നനങ്ങള്‍ ആയേക്കാം.
 
കുട്ടികള്‍ക്ക്‌ ആസ്മ, ശ്വാസ കോശ രോഗങ്ങള്‍ തുടങ്ങിയവക്ക്‌ സാധ്യത കൂടുതലുള്ള വിഷാംശം അടങ്ങിയ കളിപ്പാട്ടങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ ഉണ്ടെന്നു സെന്റര്‍ ഫോര്‍ സയന്‍സ്‌ ആന്റ്‌ എന്‍വയോണ്‍മന്റ്‌ നടത്തിയ പഠനം വ്യക്തമാക്കുന്നു.
 
കളിപ്പാട്ടങ്ങളില്‍ നിര്‍മ്മാണാ വസ്ഥയില്‍ ഉപയോഗിക്കുന്ന വിഷാംശം അടങ്ങിയ ചില വസ്തുക്കള്‍ അപകട കാരിക ളാണത്രെ. പഠനത്തിനായി ഉപയോഗി ച്ചവയില്‍ 45 ശതമാനത്തിലും ഇത്തരം അപകട കരമായ വിഷ വസ്തുക്കള്‍ ഉപയോഗി ച്ചതായി വ്യക്തമായി. ചൈനയില്‍ നിന്നും വരുന്ന കളിപ്പാട്ട ങ്ങളിലാണ്‌ ഇത്‌ വളരെ കൂടുതലായി അടങ്ങി യിരിക്കു ന്നതെന്നും കണ്ടെത്തി യിട്ടുണ്ട്‌. കളിപ്പാട്ട ങ്ങളുടെ വിലക്കുറവും പളപളപ്പും കണ്ട്‌ ഇനി കളിപ്പാട്ട ക്കടകളില്‍ കയറുമ്പോള്‍ ഒരു നിമിഷം ചിന്തിക്കുന്നത്‌ നല്ലതാണ്‌.
 
എസ്. കുമാര്‍
 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ബംഗ്ലാദേശിന്റെ മണ്ണില്‍ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനം അനുവദിക്കില്ല : ഹസീന
Next »Next Page » ആകാശ വിസ്മയം തീര്‍ത്ത്‌ വലിയ സൂര്യ ഗ്രഹണം »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine