ബംഗ്ലാദേശിന്റെ മണ്ണില്‍ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനം അനുവദിക്കില്ല : ഹസീന

January 13th, 2010

sheikh-haseenaഡല്‍ഹി : കഴിഞ്ഞ ഏതാനും മാസങ്ങളായി മെച്ചപ്പെട്ടു കൊണ്ടിരിക്കുന്ന ഇന്ത്യാ ബംഗ്ലാദേശ് നയതന്ത്ര ബന്ധങ്ങളെ ഊട്ടി ഉറപ്പിച്ചു കൊണ്ട് ഇന്ത്യയും ബംഗ്ലാദേശും അഞ്ച് സുപ്രധാന കരാറുകളില്‍ ഒപ്പു വെച്ചു. പരസ്പരമുള്ള നിയമ സഹായം, കുറ്റവാളികളെ കൈമാറല്‍, ഭീകരതയ്ക്കും, കുറ്റകൃത്യങ്ങള്‍ക്കും, മയക്കു മരുന്ന് കള്ളക്കടത്തിനും എതിരെയുള്ള പോരാട്ടത്തില്‍ സഹകരണം, സാംസ്കാരിക രംഗത്തെ സഹകരണം എന്നിങ്ങനെയുള്ള വിഷയങ്ങളിലാണ് ഇരു രാജ്യങ്ങളും പരസ്പരം സഹകരിക്കാന്‍ തയ്യാറാവുന്നത്.
 
ബംഗ്ലാദേശ് മണ്ണ് ഇന്ത്യക്കെതിരെ ഉപയോഗിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ഇന്ത്യ സന്ദര്‍ശിക്കുന്ന ബംഗ്ലാദേശ് പ്രധാന മന്ത്രി ഷെയ്ഖ് ഹസീന പ്രഖ്യാപിച്ചു. ഷെയ്ഖ് ഹസീനയുടെ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മാത്രമല്ല, പ്രദേശത്തെ മുഴുവന്‍ സമാധാനത്തിനും സഹകരണത്തിനും പ്രചോദനമാകും എന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നതായി വിദേശ കാര്യ സെക്രട്ടറി നിരുപമ റാവു പറഞ്ഞു. ഇരു രാജ്യങ്ങളിലും അധികാര മാറ്റം നടന്നാലും നില നില്‍ക്കുന്ന ദീര്‍ഘ കാല സഹകരണ സംവിധാനങ്ങളാണ് ഈ കരാറുകളിലൂടെ ലക്ഷ്യമാക്കുന്നത് എന്ന്‍ അധികൃതര്‍ വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

സക്കറിയയ്ക്കു നേരെ കൈയ്യേറ്റം: മലയാള വേദി അപലപിച്ചു

January 12th, 2010

sakkariyaഡാലസ്: പ്രശസ്ത സാഹിത്യ കാരനും പ്രഭാഷകനുമായ സക്കറിയയ്ക്കു നേരെ പയ്യന്നൂരില്‍ വച്ചു നടന്ന അക്രമ സംഭവത്തെ അന്തര്‍ദേശീയ മലയാള വേദി അപലപിച്ചു. മലയാള സംസ്‌കാരത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും അതിലുപരി മനുഷ്യത്വ ത്തിനുമെ തിരെയുള്ള കടന്നാ ക്രമണമാണ് പയ്യന്നൂരില്‍ അരങ്ങേറി യതെന്ന് മലയാള വേദി പ്രസിഡന്റ് ബിനോയി സെബാസ്റ്റ്യന്‍ പറഞ്ഞു.
 
ആശയങ്ങളെ ആശയങ്ങള്‍ കൊണ്ടും, അഭിപ്രായങ്ങളെ സാംസ്‌ക്കാ രികപരമായ ആണത്വം കൊണ്ടും നേരിടുന്നതിനു പകരം തെരുവിലെ ഗുണ്ടകളെ ക്കൊണ്ടു നേരിടുന്ന കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ യുവജന വിഭാഗത്തിന്റെ രാഷ്ട്രീയ ശൈലി ജനാധി പത്യത്തിനും സാംസ്‌കാ രികതയ്ക്കും തികഞ്ഞ അപമാനമാണ്. സ്വദേശത്തും വിദേശത്തും മലയാള സാഹിത്യത്തിനും സംസ്‌ക്കാര ത്തിനും കലകള്‍ക്കുമായി നില കൊള്ളുന്ന എല്ലാ സംഘടനകളും ഈ അപചയ രാഷ്ട്രീയ സമീപന ത്തിനെതിരെ പ്രതികരി ക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
 
സാഹിത്യത്തിനും കലയ്ക്കും ആശയ പ്രകാശന സ്വാതന്ത്ര്യ ത്തിനുമൊക്കെ മാര്‍ക്‌സിസ്റ്റു പാര്‍ട്ടി വില കല്പിക്കു ന്നുണ്ടെങ്കില്‍ അക്രമത്തില്‍ ഏര്‍പ്പെട്ട വര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുവാന്‍ പാര്‍ട്ടി നേതൃത്വത്തോട് യോഗം അഭ്യര്‍ത്ഥിച്ചു. ഇതു സംബന്ധമായ പ്രതിഷേധ പ്രമേയം യോഗം പാസാക്കി.
 
പ്രതിഷേധ യോഗത്തില്‍ ആന്‍ഡ്രൂസ് അഞ്ചേരി, എടത്വ രവികുമാര്‍, രാജു ചാമത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

സീതി സാഹിബ് പ്രവാസി പുരസ്കാരം കെ. വി. റാബിയക്കും, തേറമ്പില്‍ രാമകൃഷ്ണനും, എളേറ്റില്‍ ഇബ്രാഹിമിനും

January 12th, 2010

rabiya-therambil-ibrahimസീതി സാഹിബ്‌ വിചാര വേദി യു. എ. ഇ. ചാപ്റ്റര്‍ പ്രഖ്യാപിച്ച പ്രവാസി പുരസ്കാര ദാനം മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ വീരേന്ദ്ര കുമാര്‍ തിരുരങ്ങാടിയില്‍ നിര്‍വഹിക്കും. ജനുവരി 16 നു ശനിയാഴ്ച വൈകുന്നേരം 6:30 നു പുരസ്കാര ജേതാവായ കെ. വി. റാബിയയുടെ വസതിയില്‍ വെച്ചാണ് പുരസ്കാര ദാന ചടങ്ങ് നടത്തുന്നത്. നേരത്തേ തിരുരങ്ങാടി സി. എഛ്. ആഡിറ്റോറിയത്തില്‍ നടത്താനിരുന്ന ചടങ്ങ് റാബിയയുടെ അനാരോഗ്യം മൂലമാണ് അവരുടെ വസതിയിലേക്ക് മാറ്റിയത് എന്ന് ഭാരവാഹികള്‍ അറിയിച്ചു.
 
നെഹ്‌റു സാക്ഷരതാ പുരസ്കാര ജേതാവും, എഴുത്തു കാരിയും, സാക്ഷരതാ പ്രവര്‍ത്ത കയുമായ കെ .വി. റാബിയ, മുന്‍ കേരള നിയമ സഭാ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍, ജീവ കാരുണ്യ പ്രവര്‍ത്തകന്‍ ദുബായ് കെ. എം. സി. സി. പ്രസിഡണ്ട് എളേറ്റില്‍ ഇബ്രാഹിം (മുകളിലെ ഫോട്ടോയില്‍ ഇടത്ത് നിന്നും ക്രമത്തില്‍) എന്നിവരാണ് സീതി സാഹിബ് പുരസ്കാരം ഏറ്റു വാങ്ങുന്നത്.
 

Seethi-Sahib-Vicharavedi

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

 
പ്രസ്തുത സംഗമത്തോട് അനുബന്ധിച്ച് വിചാര വേദിയുടെ പുസ്തക പ്രസിദ്ധീകരണ പഠനത്തിന്റെ പ്രാരംഭമായി മുതിര്‍ന്ന പത്ര പ്രവര്‍ത്തകനും, സലഫി ടൈംസ് സ്വതന്ത്ര പത്രികയുടെ പത്രാധിപരും, നാട്ടിലും യു.എ.ഇ. യിലും കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെ സാമൂഹ്യ സാംസ്കാരിക, മാധ്യമ രംഗത്ത് സജീവ സാന്നിധ്യവുമായ കെ. എ. ജബ്ബാരിക്കുള്ള സൌഹൃദ ഉപഹാരമായി, യു. എ. ഇ. യിലെ ഒരു സംഘം ലേഖകരും, മാധ്യമ പ്രവര്‍ത്തകരും സംയുക്തമായി രചിച്ച “സൈകത ഭൂവിലെ സൌമ്യ സപര്യ” (എഡിറ്റര്‍ : ബഷീര്‍ തിക്കോടി) എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം പ്രസ്തുത ചടങ്ങില്‍ മുഖ്യ അതിഥി ശ്രീ എം. പി. വീരേന്ദ്ര കുമാര്‍ കെ. വി റാബിയക്ക് പുസ്തകത്തിന്റെ ആദ്യ പ്രതി നല്‍കിക്കൊണ്ട് നിര്‍വ്വഹിക്കും.
 
ജബ്ബാരി കെ.എ., ദുബായ് കറസ്പോണ്ടന്റ്‍‍
 
 

- ജെ.എസ്.

അഭിപ്രായം എഴുതുക »

നിയന്ത്രണ രേഖ ലംഘിച്ച് ചൈന ഇന്ത്യയുടെ ഭൂമി കയ്യേറി

January 11th, 2010

chinese-dragon-attacksഡല്‍ഹി : കഴിഞ്ഞ് 25 വര്‍ഷങ്ങള്‍ ക്കുള്ളില്‍ ചൈന അതിര്‍ത്തിയിലെ നിയന്ത്രണ രേഖ ലംഘിക്കുകയും ഇന്ത്യന്‍ പ്രദേശം കയ്യേറി ഒട്ടേറെ ഭൂമി സ്വന്തമാക്കുകയും ചെയ്തതായി ചൈനീസ് അധിനിവേശം സംബന്ധിച്ച് ഇന്ത്യന്‍ അധികൃതര്‍ പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ പ്രതിനിധികളും, ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരും, ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരും സംയുക്തമായി കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് ഈ കാര്യം വ്യക്തമായത്. ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിയുടെ കാര്യത്തില്‍ വ്യക്തത ഇല്ല എന്ന് യോഗം വിലയിരുത്തി. നിയന്ത്രണ രേഖ ഇന്ത്യയുടെയും ചൈനയുടെയും ഭൂപടങ്ങളില്‍ വ്യത്യസ്തമായാണ് രേഖപ്പെടു ത്തിയിരിക്കുന്നത് എന്നും യോഗം അംഗീകരിച്ചു. അതിര്‍ത്തി സംബന്ധിച്ച അവ്യക്തതയും, വിവിധ സ്ഥാപനങ്ങള്‍ അതിര്‍ത്തി സംബന്ധിച്ച രേഖകള്‍ സൂക്ഷിക്കുന്നതിലെ വീഴ്‌ച്ചയും മൂലം ക്രമേണയാണെങ്കിലും ഇന്ത്യക്ക് വര്‍ഷങ്ങള്‍ കൊണ്ട് വന്‍ നഷ്ടമാണ് ഭൂമി ഉടമസ്ഥതയുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത് എന്നു ഈ യോഗത്തില്‍ വെളിപ്പെട്ടു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സീതി സാഹിബ്‌ വിചാര വേദി പ്രവാസി പുരസ്കാര ദാനം

January 10th, 2010

സീതി സാഹിബ്‌ വിചാര വേദി യു. എ. ഇ. ചാപ്റ്റര്‍ പ്രഖ്യാപിച്ച പ്രവാസി പുരസ്കാര ദാനം മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ വീരേന്ദ്ര കുമാര്‍ തിരുരങ്ങാടിയില്‍ നിര്‍വഹിക്കും. ജനുവരി 16 നു ശനിയാഴ്ച വൈകുന്നേരം 6:30 നു തിരുരങ്ങാടി സി. എഛ്. ആഡിറ്റോറിയത്തിലാണ് ഈദൃശ സംഗമം.
 
നെഹ്‌റു സാക്ഷരതാ പുരസ്കാര ജേതാവും, എഴുത്തു കാരിയും, സാക്ഷരതാ പ്രവര്‍ത്ത കയുമായ കെ .വി. റാബിയ, മുന്‍ കേരള നിയമ സഭാ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍, ജീവ കാരുണ്യ പ്രവര്‍ത്തകന്‍ ദുബായ് കെ. എം. സി. സി. പ്രസിഡണ്ട് എളേറ്റില്‍ ഇബ്രാഹിം എന്നിവരാണ് സീതി സാഹിബ് അവാര്‍ഡ്‌ ഏറ്റു വാങ്ങുന്നത്.
 
മുന്‍ കേരള നിയമ സഭാ സ്‌പീക്കറും, നവോത്ഥാന നായകനും, ചന്ദ്രിക സ്ഥാപക പത്രാധിപരും ആയിരുന്ന കെ. എം. സീതി സാഹിബിന്റെ സ്മരണാര്‍ത്ഥം കൊടുങ്ങല്ലൂര്‍ ആസ്ഥാനം ആയ ‘സീതി സാഹിബ്‌ വിചാര വേദി’ യും, അതിന്റെ യു. എ. ഇ. ചാപ്റ്ററും സംയുക്ത മായി ഏര്‍പ്പെടു ത്തിയതാണു പ്രസ്തുത പുരസ്‌കാരം. സംഗമ ത്തോട് അനുബന്ധിച്ച് വിചാര വേദിയുടെ പുസ്തക പ്രസിദ്ധീകരണ പഠനത്തിന്റെ പ്രാരംഭവും കുറിക്കും. അതിനായി ‘പേജ് ഇന്ത്യ പബ്ലിഷേര്‍സ്’ പ്രസിദ്ധീകരിക്കുന്ന യു. എ. ഇ. യിലെ ഒരു സംഘം ലേഖകരും, മാധ്യമ പ്രവര്‍ത്തകരും സംയുക്തമായി രചിച്ച കെ. എ. ജബ്ബാരിക്കുള്ള സൌഹൃദ ഉപഹാരമായ “സൈകത ഭൂവിലെ സൌമ്യ സപര്യ” (എഡിറ്റര്‍ : ബഷീര്‍ തിക്കോടി) എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം പ്രസ്തുത ചടങ്ങില്‍ മുഖ്യ അതിഥി ശ്രീ എം. പി. വീരേന്ദ്ര കുമാര്‍ നിര്‍വ്വഹിക്കും.
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « വിംസി വിട പറഞ്ഞു
Next »Next Page » നിയന്ത്രണ രേഖ ലംഘിച്ച് ചൈന ഇന്ത്യയുടെ ഭൂമി കയ്യേറി »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine