കാശ്മീരിലെ ജനതയുടേത് സ്വാതന്ത്ര്യ സമരം തന്നെ എന്ന് പാക്കിസ്ഥാന്‍

October 7th, 2008

കാശ്മീരില്‍ നടക്കുന്നത് ഭീകരവാദം ആണ് എന്ന് ചരിത്രത്തില്‍ ആദ്യമായി സമ്മതിച്ചതിനു മണിക്കൂറുകള്‍ക്കകം ആ പ്രസ്താവനയില്‍ നിന്നും പാക്കിസ്ഥാന്‍ പുറകോട്ട് പോയി. ഇത്തവണ വാര്‍ത്താ വിനിമയ മന്ത്രി ഷെറി റഹ് മാനാണ് പാക്കിസ്ഥാന്റെ നിലപാട് വിശദീകരിച്ചത്. കാശ്മീര്‍ ജനതയുടെ സ്വയം നിര്‍ണ്ണയാവകാശം പാക്കിസ്ഥാന്‍ അംഗീകരിയ്ക്കുന്നു. അതിനു വേണ്ടി ഉള്ള ഏത് പോരാട്ടത്തിനും പാക്കിസ്ഥാന്റെ പിന്തുണ എന്നും ഉണ്ടാവും. കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി പാക്കിസ്ഥാന്‍ പീപ്പ്ള്‍സ് പാര്‍ട്ടിയുടെ നിലപാടാണിത്. ഇതില്‍ മാറ്റം ഒന്നും വന്നിട്ടില്ല. കശ്മീര്‍ ജനത തങ്ങളുടെ അവകാശത്തിനു വേണ്ടി നടത്തുന്ന ന്യായമായ സമരത്തെ പ്രസിഡന്റ് ഒരിയ്ക്കലും ഭീകരവാദം എന്ന് വിശേഷിപ്പിച്ചിട്ടില്ല എന്നും റഹ് മാന്‍ വ്യക്തമാക്കി.

പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ പ്രസ്താവന പാക്കിസ്ഥാനില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇത് ആദ്യമായാണ് ഒരു പാക് നേതാവ് കശ്മീരില്‍ നടക്കുന്നത് ഭീകരവാദം ആണ് എന്ന് സമ്മതിയ്ക്കുന്നത്. പാക്കിസ്ഥാന്‍ സൈന്യം പാക്കിസ്ഥാനിലെ അധികാര കേന്ദ്രം ആയി മാറിയത് തന്നെ കശ്മീര്‍ ജനതയുടെ പോരാട്ടത്തിനുള്ള ഔദ്യോഗിക പിന്തുണ എന്ന നയത്തെ അടിസ്ഥാനം ആക്കിയാണ്. ഈ ശക്തി കേന്ദ്രങ്ങളുടെ അടിത്തറ ആണ് സര്‍ദാരിയുടെ പ്രസ്താവന ഇളക്കിയത്. സര്‍ദാരിയ്ക്കെതിരെ ലഭിച്ച അവസരം മുതലാക്കാന്‍ മുന്‍ നിരയില്‍ മുന്‍ പ്രധാന മന്ത്രി നവാസ് ഷെരീഫ് ഉണ്ടായിരുന്നു. അതി ശക്തമായ വിമര്‍ശനമാണ് ഷെരീഫ് സര്‍ദാരിയുടെ പ്രസ്താവനയ്ക്ക് എതിരെ നടത്തിയത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്തോ അമേരിയ്ക്കന്‍ ആണവ കരാര്‍ ആണവ നിര്‍വ്യാപന ഉടമ്പടി അപകടത്തിലാക്കി : ഇറാന്‍

October 6th, 2008

ആണവ നിര്‍വ്യാപന ഉടമ്പടി ഒപ്പു വെയ്ക്കാതെ തന്നെ ഇന്ത്യയുമായി ആണവ സഹകരണത്തിനു കളം ഒരുക്കിയ ഇന്തോ – അമേരിയ്ക്കന്‍ ആണവ കരാര്‍ നിലവില്‍ ഉള്ള ആണവ നിര്‍വ്യാപന ഉടമ്പടിയെ അപകടത്തില്‍ ആക്കിയിരിയ്ക്കുന്നു എന്ന് ഇറാന്‍ അഭിപ്രായപ്പെട്ടു. ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ IRNA ആണ് ഇറാന്‍ അണു ശക്തി സംഘടനയുടെ ഉപ മേധാവി മുഹമ്മദ് സയീദിയുടെ ഈ പ്രസ്താവന പുറത്ത് വിട്ടത്.

തങ്ങളുടെ ആണവ പരിപാടിയുമായി മുന്നോട്ട് പോകുവാന്‍ ഉള്ള ഇറാന്റെ ശ്രമങ്ങള്‍ക്ക് കടുത്ത എതിര്‍പ്പാണ് നേരിട്ട് കൊണ്ടിരിയ്ക്കുന്നത്. ഇറാന്‍ ആണെങ്കില്‍ ആണവ നിര്‍വ്യാപന ഉടമ്പടിയില്‍ ഒപ്പു വെച്ച രാഷ്ട്രവുമാണ്. ഈ ഉടമ്പടി മാനിയ്ക്കാത്ത ഇന്ത്യയ്ക്ക് ആണവ സാങ്കേതിക വിദ്യ കൈമാറാന്‍ ഉള്ള നീക്കം ഉടമ്പടിയ്ക്ക് വിരുദ്ധമാണ് എന്നും സയീദി പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാന് ഇന്ത്യ ഭീഷണിയല്ലെന്ന് സര്‍ദാരി

October 5th, 2008

ഇന്ത്യയുടെ വളര്‍ച്ചയും ഇന്ത്യയ്ക്ക് മറ്റു രാജ്യങ്ങളില്‍ ഉള്ള സ്വാധീനവും പാക്കിസ്ഥാനിലെ ജനാധിപത്യ സര്‍ക്കാര്‍ ഒരു ഭീഷണിയായി കാണുന്നില്ല എന്ന് പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി വ്യക്തമാക്കി. അമേരിയ്ക്കയില്‍ പത്ര ലേഖകരോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

കശ്മീരില്‍ ഭീകര പ്രവര്‍ത്തനം നടത്തുന്നത് മുഷറഫ് പറയുന്നത് പോലെ സ്വാതന്ത്ര സമര സേനാനികള്‍ അല്ല. ഇത് തീവ്രവാദമാണ്. കാശ്മീര്‍ താഴ്വരയില്‍ ഭീകര പ്രവര്‍ത്തനം നടത്തുന്നത് തീവ്രവാദികള്‍ ആണ്. ഒരു പക്ഷെ ചരിത്രത്തില്‍ ആദ്യമായാവും ഒരു ഉന്നത പാക്കിസ്ഥാന്‍ നേതാവ് കാശ്മീര്‍ പ്രശ്നത്തെ പറ്റി ഇങ്ങനെ പരാമര്‍ശിയ്ക്കുന്നത്.

ഇന്തോ – അമേരിയ്ക്കന്‍ ആണവ കരാറിനോട് തങ്ങള്‍ക്ക് എതിര്‍പ്പില്ല. തങ്ങളേയും ഇന്ത്യയോട് സമമായി പരിഗണിയ്ക്കണം എന്നത് മാത്രമാണ് തങ്ങളുടെ ആവശ്യം.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ ലോകത്തിലെ ഏറ്റവും പഴക്കമേറിയ ജനാധിപത്യ രാഷ്ട്രമായ അമേരിയ്ക്കയുമായി സൌഹൃദത്തില്‍ ആവുന്നതില്‍ തങ്ങള്‍ എന്തിന് എതിര്‍ക്കണം എന്നും അദ്ദേഹം ചോദിച്ചു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ആണവ കരാര്‍ ഒപ്പിടാന്‍ സാങ്കേതിക തടസ്സം

October 4th, 2008

ഇന്തോ – അമേരിയ്ക്കന്‍ ആണവ കരാര്‍ ഒപ്പിടാന്‍ അമേരിയ്ക്കന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കോണ്ടലീസ റൈസ് ഇന്ന് ഇന്ത്യയില്‍ എത്തുമെങ്കിലും ഈ വരവില്‍ തന്നെ കരാര്‍ ഒപ്പിടുവാനുള്ള സാധ്യത കുറവാണെന്ന് റൈസ് വ്യക്തമാക്കി. മുപ്പത് വര്‍ഷത്തോളം ഇന്ത്യയ്ക്ക് മേല്‍ നില നിന്നിരുന്ന ആണവ നിരോധനം നീക്കി കൊണ്ട് കഴിഞ്ഞ ബുധനാഴ്ചയാണ് അമേരിയ്ക്കന്‍ സെനറ്റ് ഇന്ത്യയുമായുള്ള ആണവ കരാറിന് അംഗീകാരം നല്‍കിയത്.

ഇന്ത്യയുമായുള്ള കരാറില്‍ ഒപ്പിടുന്നതിനു മുന്‍പ് ഒട്ടേറെ സാങ്കേതിക വിശദാംശങ്ങളില്‍ ധാരണ ആവേണ്ടതുണ്ട്. അത്തരം ചര്‍ച്ചകള്‍ ആണ് റൈസിന്റെ അജണ്ടയില്‍ മുഖ്യം. അതിനു ശേഷം മാത്രം ആയിരിയ്ക്കും കരാര്‍ ഒപ്പു വെയ്ക്കുക. ഹ്രസ്വ സന്ദര്‍ശനത്തിന് ഇന്ത്യയില്‍ എത്തിയ റൈസിന്റെ സന്ദര്‍ശന വേളയില്‍ അതുണ്ടാവാനുള്ള സാധ്യത കുറവാണ് എന്ന് റൈസ് തന്നെ പറയുന്നുമുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ത്രിപുര സ്ഫോടനത്തിന് ഉപയോഗിച്ചത് മൊബൈല്‍ ഫോണ്‍

October 3rd, 2008

നഗരത്തെ നടുക്കിയ സ്ഫോടന പരമ്പരയ്ക്ക് ഉപയോഗിച്ചത് വളരെ ഏറെ ശക്തി കൂടിയ തരം സ്ഫോടക വസ്തുക്കള്‍ ആയിരുന്നു എന്ന് പോലീസ് കണ്ടെത്തി. ബോംബുകള്‍ പൊട്ടിയ്ക്കാന്‍ ഉപയോഗിച്ചത് ഒരു മൊബൈല്‍ ഫോണ്‍ ആയിരുന്നു എന്നും പോലീസ് അറിയിച്ചു. സ്ഫോടന സ്ഥലത്തു നിന്നും ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് ഈ നിഗമനത്തില്‍ പോലീസ് എത്തി ചേര്‍ന്നിരിയ്ക്കുന്നത്. കൊല്‍ക്കത്തയില്‍ നിന്നും ഉള്ള ഫോറന്‍സിക് വിദഗ്ദ്ധരും നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് സംഘവും ചേര്‍ന്നാണ് സാമ്പിള്‍ ശേഖരിച്ചിരുന്നത്.

പരിശോധനയില്‍ ഏറ്റവും പുതിയ തരം സ്ഫോടക വസ്തുക്കള്‍ ആണ് ഉപയോഗിച്ചത് എന്ന് വ്യക്തമായതായി പോലീസ് കണ്‍ട്രോള്‍ ഡി. ഐ. ജി. നേപ്പാള്‍ ദാസ് പറഞ്ഞു.

ഇറാഖില്‍ ഭീകരര്‍ ഇത്തരം മൊബൈല്‍ ഫോണ്‍ ട്രിഗറുകള്‍ ഉപയോഗിച്ചിരുന്നു. ഇത്തരം മൊബൈല്‍ ഫോണ്‍ ട്രിഗറുകള്‍ നിര്‍വീര്യമാക്കുവാന്‍ വേണ്ടി അമേരിയ്ക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് ആസ്ത്രേലിയ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തെ മൊബൈല്‍ ഫോണ്‍ തരംഗങ്ങള്‍ അമര്‍ച്ച ചെയ്യുന്ന (ജാമ്മര്‍) ഘടിപ്പിച്ച ഹെലികോപ്റ്ററുകള്‍ അനുഗമിച്ചിരുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ആണവ പരീക്ഷണം ഇന്ത്യയുടെ അവകാശം : പ്രണബ് മുഖര്‍ജി
Next »Next Page » ആണവ കരാര്‍ ഒപ്പിടാന്‍ സാങ്കേതിക തടസ്സം » • എണ്ണ വില നിശ്ചയിക്കുന്ന രീതി പുനഃ പരിശോധിക്കില്ല : പെട്രോളിയം മന്ത്രി
 • മിസ്സോറാം ഗവര്‍ണ്ണറായി കുമ്മനം സത്യ പ്രതിജ്ഞ ചെയ്തു
 • കുമ്മനം രാജശേഖരൻ മിസ്സോറാം ഗവർണ്ണർ
 • എഛ്. ഡി. കുമാര സ്വാമി കര്‍ണ്ണാടക മുഖ്യമന്ത്രി
 • തൂത്തുക്കുടി സ്റ്റെര്‍ ലൈറ്റ് ഫാക്ടറി വികസന ത്തിന് സ്റ്റേ
 • തൂത്തുക്കുടിയില്‍ പോലീസ് വെടി വെപ്പില്‍ പത്തു മരണം
 • കൃത്രിമ ഗര്‍ഭ ധാരണം : കുഞ്ഞിന്റെ ജനന സര്‍ട്ടി ഫിക്കറ്റില്‍ അച്ഛന്റെ പേര്‍ ആവശ്യമില്ല
 • കാവേ​രി ക​ര​ട്​ രേ​ഖ​ക്ക്​ സു​പ്രീം​ കോ​ട​തി ​യു​ടെ അം​ഗീ​കാ​രം
 • കെ. ജി. ബൊപ്പയ്യ കര്‍ണ്ണാടക പ്രൊടേം സ്പീക്കര്‍
 • കര്‍ണ്ണാടക യില്‍ നാലു മണിക്ക് വിശ്വാസ വോട്ടെടുപ്പ്
 • ബി. എസ്. യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു
 • സുനന്ദ പുഷ്കർ കേസ് : കുറ്റപത്ര ത്തില്‍ ശശി തരൂർ പ്രതി
 • ചാരക്കേസില്‍ സി. ബി. ഐ. അന്വേഷണം വേണ്ട : സുപ്രീം കോടതി
 • പ്രായ പൂർത്തി യായ സ്ത്രീക്കും പുരുഷനും ഒരുമിച്ചു ജീവിക്കാം : സുപ്രീം കോടതി
 • മിശ്ര വിവാഹം പ്രോത്സാഹി പ്പിക്കു വാന്‍ മഹാ രാഷ്ട്ര യില്‍ പുതിയ നിയമം
 • നൂറു രൂപ നോട്ടു കള്‍ക്ക് ക്ഷാമം
 • സിം കാർഡ് നല്‍കാന്‍ ആധാര്‍ വേണ്ട : കേന്ദ്ര സർ‌ക്കാർ
 • കായിക പരിശീലന ത്തിന് ദിവസവും ഒരു പീരിയഡ് വേണം : സി. ബി. എസ്. ഇ.
 • കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്താല്‍ വധ ശിക്ഷ
 • ജനാധിപത്യം അപകട ത്തില്‍ : യശ്വന്ത് സിൻഹ ബി. ജെ. പി. വിട്ടു • സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
  മോഡിയ്ക്കെതിരെ അമിക്കസ് ക...
  ചിദംബരം പ്രതിയായില്ല...
  ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
  മായാവതിയുടെ പ്രതിമകള്‍ മൂ...
  മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
  സോഷ്യല്‍ നെറ്റുവര്‍ക്ക് ...
  ക്രിക്കറ്റ് സ്‌റ്റേഡിയം ക...
  മായാവതി ഉത്തര്‍പ്രദേശ്‌ വ...
  ന്യൂമോണിയ : ശിശു മരണങ്ങള്...
  ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
  162 എം.പിമാര്‍ ക്രിമിനല്‍...
  ഇറോം ശര്‍മിളയുടെ നിരാഹാരം...
  ഭക്ഷ്യവില കുതിക്കുന്നു, ജ...
  പോഷകാഹാരക്കുറവ് മൂലം വന്‍...
  ടീം അണ്ണ ഒറ്റക്കെട്ട് : ‘...
  വേണ്ടാത്ത പെണ്‍കുട്ടികളുട...
  ഗസല്‍ ചക്രവര്‍ത്തി ജഗ്ജിത...
  ഏറ്റവും വില കുറഞ്ഞ ടാബ്ലറ...
  മോഡിക്കെതിരെ മൊഴി നല്‍കിയ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine