ജ്യോനവന്റെ ഓര്‍മ്മയ്ക്കായ് ‘eപത്രം’ കവിതാ പുരസ്കാരം

December 16th, 2009

awardകവിതയുടെ e ലോകത്ത് നിന്ന് നമ്മെ വിട്ടു പോയ പ്രതിഭയാണ് ജ്യോനവന്‍. നവീന്‍ ജോര്‍ജ്ജ് എന്ന ആ ചെറുപ്പക്കാരന്റെ അപകട മരണം e കവിതാ ലോകത്തെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. ജ്യോനവനും അവന്റെ കവിതകള്‍ക്കുമുള്ള ഒരു നിത്യ സ്മാരകമാണ് e പത്രം – കവിതാ പുരസ്കാരം. മലയാളത്തിലെ കവിതാ ബ്ലോഗുകളാണു പുരസ്ക്കാരത്തിനു പരിഗണിക്കുന്നത്. കഴിഞ്ഞ 6 മാസത്തില്‍ അധികമായി നിലവിലുള്ള ബ്ലോഗായിരിക്കണം. ബ്ലോഗിലെ 3 കവിതകള്‍ (അതിന്റെ ലിങ്കുകള്‍) ആണു സമര്‍പ്പിക്കേണ്ടത്. എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും എന്‍ട്രികള്‍ സമര്‍പ്പിക്കാം. കൂടെ പൂര്‍ണ്ണ മേല്‍വിലാസം, e മെയില്‍, ഫോണ്‍ നമ്പര്‍, ഫോട്ടോ എന്നിവ ഉണ്ടായിരിക്കണം.
 
മലയാള കവിതാ ലോകത്തെ മികച്ച കവികളായിരിക്കും e പുരസ്കാരം ജേതാവിനെ തിരഞ്ഞെടുക്കുക.
 
10001 രൂപയും, മികച്ച ഒരു പെയിന്റിങ്ങുമാണു സമ്മാനം.
 
എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2009 ഡിസംബര്‍ 31. മികച്ച e കവിയെ 2010 ജനുവരി ആദ്യ പകുതിയോടെ പ്രഖ്യാപിക്കും.
 
എന്‍ട്രികള്‍ അയയ്ക്കേണ്ട e മെയില്‍ – poetry2009 അറ്റ് epathram ഡോട്ട് com
 


ePathram Jyonavan Memorial Poetry Award 2009


 
 

ബ്ലോഗില്‍ ഇടാനുള്ള കോഡ്
 

 
 
 
 

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദുബായ് വേള്‍ഡ് പ്രതിസന്ധി തരണം ചെയ്തു

December 14th, 2009

burj-al-arabഅബുദാബി സര്‍ക്കാര്‍ 10 ബില്യണ്‍ ഡോളര്‍ നല്‍കിയതോടെ ദുബായ് വേള്‍ഡ് പ്രതിസന്ധിക്ക് പരിഹാരമായി. നിക്ഷേപകര്‍ക്ക് ദുബായ് വേള്‍ഡ് നല്‍കുവാനുള്ള ബോണ്ട് തുക ഇതോടെ ലഭിക്കും എന്നുറപ്പായി. ഇന്നായിരുന്നു ബോണ്ട് തുക കൊടുക്കേണ്ട ദിവസം. ബോണ്ട് തുക തിരിച്ച് നല്‍കുവാന്‍ ആറു മാസത്തെ കാലാവധി നീട്ടി ചോദിച്ചത് അന്താരാഷ്ട്ര വിപണിയില്‍ ദുബായ് സമ്പദ് ഘടന തകര്‍ന്നു എന്ന ഭീതി പരത്തിയിരുന്നു. ഇന്ത്യന്‍ ഓഹരി വിപണിയില്‍ അടക്കം ഇതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവപ്പെടുകയും ചെയ്തിരുന്നു.
 
ദുബായ് വേള്‍ഡിനു ലഭിച്ച ഈ സാമ്പത്തിക പാക്കേജിന്റെ വാര്‍ത്ത പുറത്തായതോടെ ഹോംഗ്‌കോംഗ് വിപണി 300 പോയന്റ് കുതിച്ചു കയറി. മറ്റ് ഏഷ്യന്‍ വിപണികളും സജീവമായി. എന്നാല്‍ ജപ്പാനില്‍ യെന്‍ ഇടിയുകയാണ് ഉണ്ടായത്. ഡോളറിന്റെ വിനിമയ നിരക്കില്‍ 88.90 യെന്‍‌നും യൂറോയില്‍ 130.43 യെന്‍നും വര്‍ദ്ധനവ് ഉണ്ടായി.
 
നിക്ഷേപകര്‍ക്ക് നല്‍കാനുള്ള തുക കൊടുത്ത ശേഷം ബാക്കി വരുന്ന തുക ദുബായ് വേള്‍ഡ് മറ്റ് ബാധ്യതകള്‍ തീര്‍ക്കാനായി ഉപയോഗിക്കും. ദുബായ് വേള്‍ഡിന്റെ ഏപ്രില്‍ 2010 വരെയുള്ള സാമ്പത്തിക ആവശ്യങ്ങള്‍ ഇതോടെ നിറവേറ്റാനാവും എന്ന് കണക്കാക്കപ്പെടുന്നു.
 
ദുബായ് മുന്‍പത്തെ പോലെ ഇനിയും കരുത്തുറ്റ ഒരു ആഗോള സാമ്പത്തിക കേന്ദ്രമായി തുടരും എന്ന് വാര്‍ത്ത പ്രഖ്യാപിച്ചു കൊണ്ട് ഷെയ്ഖ് അഹമ്മദ് ബിന്‍ സായീദ് അല്‍ മക്തൂം അറിയിച്ചു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

കീഴടങ്ങിയ എല്‍‌ടിടി‌ഇ നേതാക്കളെ ശ്രീലങ്ക കൊന്നൊടുക്കി

December 14th, 2009

sarath-fonsekaശ്രീലങ്കയില്‍ തമിഴ് പുലികള്‍ക്കെതിരെ നടന്ന സൈനിക നടപടിക്കിടയില്‍ കീഴടങ്ങിയ തമിഴ് വംശജരെ പ്രസിഡണ്ടിന്റെ സഹോദരന്റെ നിര്‍ദ്ദേശപ്രകാരം ശ്രീലങ്കന്‍ സൈന്യം വധിച്ചതായി മുന്‍ സൈനിക മേധാവി ജനറല്‍ ശരത് ഫോണ്‍സേക്ക വെളിപ്പെടുത്തി.
 
മെയ് 2009ല്‍ യുദ്ധത്തിന്റെ അവസാന ഘട്ടത്തില്‍, കീഴടങ്ങാനുള്ള സൈന്യത്തിന്റെ നിര്‍ദ്ദേശം മാനിച്ചു കീഴടങ്ങിയവര്‍ക്കാണ് ഈ ഗതി വന്നത്. സൈനിക നടപടിക്ക് നേതൃത്വം വഹിച്ചത് താനാണെങ്കിലും പ്രസിഡണ്ട് മഹിന്ദ രാജപക്സയുടെ സഹോദരന്‍ ബസില്‍ രാജപക്സ ഡിഫന്‍സ് സെക്രട്ടറിക്ക് നല്‍കിയ നിര്‍ദ്ദേശം താന്‍ അറിഞ്ഞില്ല. കീഴടങ്ങുന്നവരെ എല്ലാം വധിക്കണം എന്ന ഈ നിര്‍ദ്ദേശം ഡിഫന്‍സ് സെക്രട്ടറി സേനാ കമാന്‍ഡറെ അറിയിച്ചതിനെ തുടര്‍ന്നാണ് കീഴടങ്ങിയ തമിഴ് വംശജരെ സൈന്യം വധിച്ചത് എന്നും അദ്ദേഹം വ്യക്തമാക്കി.
 
എന്നാല്‍ കീഴടങ്ങാനുള്ള സന്നദ്ധത പുലികള്‍ കാണിച്ചിരുന്നില്ല എന്നാണ് ബസില്‍ രാജപക്സയുടെ നിലപാട്.
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

മിസ്സ്‌ ജിബ്രാള്‍ട്ടര്‍ 2009 ലെ ലോക സുന്ദരി

December 14th, 2009

Kaiane-Aldorinoജോഹന്നസ് ബര്‍ഗില്‍ നടന്ന 59-‍ാമത് മിസ് വേള്‍ഡ് 2009 മല്‍സരത്തില്‍ മിസ് ജിബ്രാള്‍ട്ടര്‍ കയാനാ അല്‍ ഡോറിനോ ( 23) തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉള്ള 112 മല്‍സരാര്‍ത്ഥികളെ പിന്‍‌തള്ളിയാണ്‌ കയാന കിരീടം സ്വന്തമാക്കിയത്‌. മുന്‍ ലോക സുന്ദരി സേന്യാ സുഖിനോവയാണ്‌ ഇവരെ കിരീടം അണിയിച്ചത്‌.
 

Kaiane-Aldorino

കയാനാ അല്‍ ഡോറിനോ

 
ഫസ്റ്റ്‌ റണ്ണര്‍ അപ്പായി മെക്സിക്കന്‍ സുന്ദരി പെര്‍ളാ ബെല്‍ട്ടനേയും സെക്കന്റ്‌ റണര്‍ അപ്പായി മിസ്‌ ദക്ഷിണാഫ്രിക്ക താറ്റും കേഷ്വറും തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയില്‍ നിന്നും ഉള്ള പൂജാ ചോപ്ര സെമി ഫൈനല്‍ റൌണ്ടില്‍ പുറത്തായി. പൂജക്ക്‌ ഒമ്പതാം സ്ഥാനമാണ് ലഭിച്ചത്.
 
എസ്. കുമാര്‍
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

തനിമ നഷ്ടപ്പെട്ട മലയാള സിനിമകളാണ് ഇപ്പോള്‍ പുറത്തിറങ്ങുന്നതെന്ന് അമീര്‍ സുല്‍ത്താന്‍

December 13th, 2009

തനിമ നഷ്ടപ്പെട്ട മലയാള സിനിമകളാണ് ഇപ്പോള്‍ പുറത്തിറങ്ങുന്നതെന്നും ചാനലുകളുടെ ആധിക്യമാണ് ഇതിന് കാരണമെന്നും സംവിധായകനും നടനുമായ അമീര്‍ സുല്‍ത്താന്‍ പറഞ്ഞു. ഇദ്ദേഹം അഭിനയിച്ച യോഗി എന്ന സിനിമയുടെ വേള്‍ഡ് പ്രീമിയര്‍ ദുബായ് ഫിലിം ഫെസ്റ്റിവലില്‍ നടന്നു. ഏഷ്യാ-ആഫ്രിക്ക മത്സര വിഭാഗത്തിലാണ് സുബ്രഹ്മണ്യ ശിവ സംവിധാനം ചെയ്ത യോഗി പ്രദര്‍ശിപ്പിച്ചത്.

പരുത്തിവീരന്‍ എന്ന ഏറെ പ്രശസ്തമായ തമിഴ് സിനിമയുടെ സംവിധായകന്‍ അമീര്‍ സുല്‍ത്താന്‍
സിനിമയെ മനസിലാക്കിയത് തന്നെ മലയാള സിനിമകള്‍ കണ്ടാണ്. പണ്ടത്തെ പല മലയാള ചലച്ചിത്രങ്ങളും കണ്ട് താന്‍ അത്ഭുതത്തോടെ ഇരുന്നിട്ടുണ്ടെന്ന് ഇദ്ദേഹം പറയുന്നു. എന്നാല്‍ ഇന്ന് മലയാള സിനിമകളുടെ തനിമ നഷ്ടപ്പെട്ടിരിക്കുന്നു.

സുബ്രഹ്മണ്യ ശിവ സംവിധാനം ചെയ്ത യോഗിയുടെ വേള്‍ഡ് പ്രീമിയറിന് ദുബായ് ഫിലിം ഫെസ്റ്റിവലില്‍ എത്തിയതായിരുന്നു അമീര്‍. ഇദ്ദേഹമാണ് സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഹിന്ദി സിനിമകളുടെ പളപളപ്പില്‍ മലയാളം, തമിഴ് സിനിമകള്‍ക്ക് പലപ്പോഴും വേണ്ടത്ര അംഗീകാരം കിട്ടാതെ പോകുന്നുണ്ട്. മലയാള, തമിഴ് സിനിമകളെ സൗത്ത് ഇന്ത്യന്‍ സിനിമകള്‍ എന്ന് പറയുന്ന പ്രവണത തെറ്റാണെന്നും അമീര്‍ പറഞ്ഞു.

അമീര്‍ നല്ല നടനും കൂടിയാണെന്ന് തെളിയിക്കുന്നതാണ് യോഗിയെന്ന് സംവിധായകന്‍ സുബ്രഹ്മണ്യ ശിവ പറഞ്ഞു. ഒരു ഇംഗ്ലീഷ് സിനിമയില്‍ നിന്നുള്ള പ്രചോദമാണ് ഈ സിനിമ.

ഏഷ്യാ-ആഫ്രിക്ക മത്സര വിഭാഗത്തിലാണ് യോഗി ദുബായ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചത്.

-

അഭിപ്രായം എഴുതുക »


« Previous Page« Previous « നസീറിന്റെ വെളിപ്പെടുത്തലുകള്‍ ഇടതു പക്ഷത്തിന് തിരിച്ചടിയായി
Next »Next Page » മിസ്സ്‌ ജിബ്രാള്‍ട്ടര്‍ 2009 ലെ ലോക സുന്ദരി »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine