നസീറിന്റെ വെളിപ്പെടുത്തലുകള്‍ ഇടതു പക്ഷത്തിന് തിരിച്ചടിയായി

December 12th, 2009

madaniലെഷ്കര്‍ എ തൊയ്ബയുടെ ദക്ഷിണേന്ത്യാ കമാന്‍ഡര്‍ എന്ന് വിശേഷിപ്പി ക്കപ്പെടുന്ന തടിയന്റ‌വിട നസീറിന്റെ വെളിപ്പെടു ത്തലുകള്‍ പിണറായി വിജയന്‍ അടക്കം മഅദനിയുമായി വേദി പങ്കിട്ട നേതാക്കള്‍ക്കെല്ലാം തിരിച്ചടിയായി. പി. ഡി. പി. നേതാവ് നാസര്‍ മ‌അദനിയുമായി നസീറിനുള്ള ബന്ധത്തില്‍ അവ്യക്തത യുണ്ടെങ്കിലും പോലീസിന് ശക്തമായ ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്.
 

pinarayi-madani

തെരഞ്ഞെടുപ്പ് വേളയില്‍ വേദി പങ്കിട്ട മ‌അദനിയും പിണറായിയും

 
1993ല്‍ നടന്ന കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ കുറ്റമാരോ പിക്കപ്പെട്ട മദനിയുടെ തീവ്രവാദ ബന്ധം വീണ്ടും കേരള രാഷ്ട്രീയത്തില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടു തുടങ്ങി. എറണാകുളത്ത് കളമശ്ശേരിയില്‍ ബസ് കത്തിച്ച സംഭവത്തില്‍ തന്റെ പങ്ക് നസീര്‍ പോലീസിനു മുന്‍പില്‍ സമ്മതിച്ചതോടെ ഈ കേസില്‍ പത്താം പ്രതിയായി ചേര്‍ക്കപ്പെട്ട മ‌അദനിയുടെ ഭാര്യ സൂഫി മ‌അദനി അറസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യത ശക്തമായി. തീ വെയ്ക്കല്‍, പൊതു മുതല്‍ നശിപ്പിക്കല്‍, ആയുധ നിയമം, ഗൂഢാലോചന, തട്ടി കൊണ്ടു പോകല്‍, രാജ്യ ദ്രോഹ പ്രവര്‍ത്തനം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തല്‍ എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് സൂഫിയക്കെതിരെ ചാര്‍ത്തപ്പെട്ടിരിക്കുന്നത്. ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്ന വസ്തുതകളുടെ അടിസ്ഥാനത്തില്‍ സൂഫിയയെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.
 

pinarayi-madani

കാര്‍ട്ടൂണിസ്റ്റ് : സുധീര്‍നാഥ്

e പത്രത്തില്‍ 22 മാര്‍ച്ച് 2009ന് പ്രസിദ്ധപ്പെടുത്തിയ കാര്‍ട്ടൂണ്‍

 
എന്നാല്‍, പി. ഡി. പി. യുമായി തെരഞ്ഞെടുപ്പ് സമയത്ത് സി. പി. എം. ഉണ്ടാക്കിയ ധാരണ തെറ്റായി പോയെന്ന് സി. പി. എം. കേന്ദ്ര നേതൃത്വം അറിയിച്ചു. ഭാവിയില്‍ പി. ഡി. പി. യുമായി ബന്ധം ഉണ്ടാവില്ലെന്നും ഇതിനു വേണ്ട നടപടികള്‍ തങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞു എന്നും പോളിറ്റ് ബ്യൂറോ അംഗം എം. കെ. പാന്ഥെയാണ് അറിയിച്ചത്.

- ജെ.എസ്.

വായിക്കുക: ,

6 അഭിപ്രായങ്ങള്‍ »

ഒബാമയ്ക്ക് നൊബേല്‍ – അറബ് ലോകത്തിന് അതൃപ്തി

December 11th, 2009

obama-nobel-medalദുബായ് : അമേരിക്കന്‍ പ്രസിഡണ്ട് ബറക് ഒബാമയ്ക്ക് നൊബേല്‍ പുരസ്കാരം ലഭിച്ചത് ഏറ്റവും അനുചിതമായ ഒരു സമയത്താണ് എന്ന് അറബ് ജനത പരക്കെ കരുതുന്നു. ഇന്നലെ ഓസ്‌ലോയില്‍ വെച്ച് ഒബാമ നൊബേല്‍ പുരസ്കാരം ഏറ്റു വാങ്ങുന്നതിന് ഏതാനും ദിവസം മുന്‍പാണ് അമേരിക്ക അഫ്ഗാനിസ്ഥാനിലേക്ക് 30,000 സൈനികരെ കൂടി അയക്കാനുള്ള തീരുമാനം എടുത്തത്. ഇത് ആഗോല തലത്തില്‍ മുസ്ലിം ലോകത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്.
 
തങ്ങളുടെ അധീനതയിലുള്ള പലസ്തീന്റെ പ്രദേശങ്ങളില്‍ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ നിന്നും പിന്മാറാന്‍ ഇസ്രയേല്‍ കൂട്ടാക്കാത്ത നടപടിക്ക് അമേരിക്ക വഴങ്ങിയതും, അങ്ങനെ പലസ്തീന്‍ സമാധാന പ്രക്രിയ കഴിഞ്ഞ രണ്ടു മാസമായി മരവിച്ചതും ഇതിനു പുറമെയാണ്.
 
ഒബാമ പറയുന്നത് കൂട്ടാക്കാതെ തങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുന്ന ഇസ്രയേല്‍ തന്നെയാണ് ഒബാമയുടെ കഴിവു കേടിന്റെ ഏറ്റവും നല്ല ദൃഷ്ടാന്തം എന്ന് പലരും കരുതുന്നുണ്ട്. എന്നാല്‍ അധികാരമേറ്റ് ഒരു വര്‍ഷം പോലും തികയാത്ത ഒബാമയുടെ ഗള്‍ഫ് നയം ഇനിയും വ്യക്തമാകാന്‍ ഇരിക്കുന്നതേയുള്ളൂ എന്ന ഒരു എതിര്‍ വാദവും ഉണ്ട്. സാമ്പത്തിക മാന്ദ്യം, ആരോഗ്യ പരിചരണം, ഉത്തര കൊറിയ, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ എന്നീ വിഷയങ്ങളില്‍ മുഴുകിയ ഒബാമയ്ക്ക് അറബ് ഇസ്രയേല്‍ പ്രശ്നത്തില്‍ ഇടപെടാന്‍ വേണ്ടത്ര സമയം ഇനിയും ലഭിച്ചിട്ടില്ല.
 
ഏതായാലും ഒരു നൊബേല്‍ പുരസ്കാരം വാങ്ങുവാന്‍ തക്കതായതൊന്നും ഒബാമ ഇനിയും ചെയ്തിട്ടില്ല എന്നു തന്നെയാണ് അറബ് ലോകത്തില്‍ നിന്നും പരക്കെയുള്ള പ്രതികരണം.
 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

തെലങ്കാനക്ക് ആവാമെങ്കില്‍ തങ്ങള്‍ക്കും പ്രത്യേകം സംസ്ഥാനം വേണമെന്ന് ബുന്ദല്‍ഖണ്ഡ്

December 11th, 2009

പ്രത്യേകം സംസ്ഥാനത്തിനു തെലങ്കാന രാഷ്ട്ര സമിതി നടത്തിയ പോരാട്ടം വിജയം കണ്ടതിനെ തുടര്‍ന്ന് മറ്റൊരു വിഘടന വാദ സംഘടനയായ ബുന്ദല്‍ഖണ്ഡ് മുക്തി മോര്‍ച്ചയും സമരത്തിന് തയ്യാറെടുക്കുന്നു. പ്രത്യേക ബുന്ദല്‍ഖണ്ഡ് സംസ്ഥാനത്തിനു വേണ്ടി തങ്ങള്‍ വ്യാപകമായ പ്രക്ഷോഭ പരിപാടികള്‍ തുടങ്ങും എന്ന് ബുന്ദല്‍ഖണ്ഡ് മുക്തി മോര്‍ച്ച പ്രസിഡണ്ട് രാജ ബുന്ദേല അറിയിച്ചു. തെലങ്കാന രാഷ്ട്ര സമിതിയുടെ പ്രക്ഷോഭത്തില്‍ തങ്ങളും അവരോടൊപ്പം നിലകൊണ്ടു. ആ സമരം വിജയിച്ചതില്‍ സന്തോഷമുണ്ട്. ഇനി ഞങ്ങളും ഞങ്ങള്‍ക്ക് പ്രത്യേക സംസ്ഥാനത്തിനായി പ്രക്ഷോഭം തുടങ്ങാന്‍ പോകുന്നു എന്ന് അദ്ദേഹം പറഞ്ഞു. ബുന്ദല്‍ ഖണ്ഡിനായുള്ള ആവശ്യം കഴിഞ്ഞ 20 വര്‍ഷമായി നില നില്‍ക്കുന്നു. പ്രത്യേക സംസ്ഥാനം ഇല്ലാതെ തങ്ങള്‍ക്ക് പുരോഗതി ഉണ്ടാവില്ല എന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് ഇത്തരം ഒരു ആവശ്യം ഉയര്‍ന്നു വന്നത്. തെലങ്കാനയുടെ വിജയം തങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം പകര്‍ന്നിരിക്കുന്നു. പ്രക്ഷോഭ പരിപാടികളുടെ ആദ്യ പടിയായി മധ്യ പ്രദേശില്‍ ഡിസംബര്‍ 16ന് 300 കിലോമീറ്റര്‍ നീളമുള്ള ഒരു പദ യാത്ര സംഘടിപ്പിക്കും എന്നും ബുന്ദേല അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കോപ്പന്‍‌ഹേഗന്‍ – ചൈനയും അമേരിക്കയും ഏറ്റുമുട്ടി

December 11th, 2009

china-us-flagsമലിനീകരണം നിയന്ത്രിക്കുവാനുള്ള സന്നദ്ധത പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഈ കാര്യത്തില്‍ ആരാണ് കൂടുതല്‍ ആത്മാര്‍ത്ഥത കാണിക്കുന്നത് എന്ന വിഷയത്തെ ചൊല്ലി കോപ്പന്‍‌ഹേഗന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ ചൈനയും അമേരിക്കയും ഏറ്റുമുട്ടി. മലിനീകരണത്തിന്റെ കാര്യത്തില്‍ ലോകത്തില്‍ ഏറ്റവും മുന്‍‌പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളാണ് ചൈനയും അമേരിക്കയും. ഇപ്പോള്‍ ലോകത്തില്‍ ഏറ്റവും അധികം മലിനീകരണം നടത്തുന്ന രാഷ്ട്രമായ ചൈന മലിനീകരണം കുറയ്ക്കും എന്ന തങ്ങളുടെ വാക്കു പാലിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. ചൈനയുടെ മലിനീകരണ നിരക്ക് അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ആത്മാര്‍ത്ഥമായ ഒരു ഉറപ്പ് ചൈനയില്‍ നിന്നും ലഭിയ്ക്കാതെ ഉച്ചകോടിയില്‍ ഒരു കരാര്‍ ഉണ്ടാക്കാന്‍ കഴിയില്ല എന്നും അമേരിക്കന്‍ പ്രതിനിധി അറിയിച്ചു.
 
എന്നാല്‍, വികസ്വര രാഷ്ട്രങ്ങള്‍ക്ക് മലിനീകരണ നിയന്ത്രണം നടപ്പിലാക്കാന്‍ ആവശ്യമായ സാമ്പത്തിക സഹായം നല്‍കുക എന്ന പതിനേഴ് വര്‍ഷത്തിലേറെ പഴക്കമുള്ള അമേരിക്കന്‍ ബാധ്യത നിറവേറ്റാതെ തങ്ങള്‍ ഈ കാര്യത്തില്‍ മുന്നോട്ട് പോവില്ല എന്നാണ് ചൈനയുടെ നിലപാട്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഇറാഖില്‍ അഞ്ചിടത്ത് കാര്‍ ബോംബ് ആക്രമണം

December 9th, 2009

baghdad-car-bombഇറാഖിലെ ബാഗ്ദാദില്‍ അഞ്ചിടത്തായി നടന്ന കാര്‍ ബോംബ് ആക്രമണത്തില്‍ 121 പേര്‍ കൊല്ലപ്പെട്ടു. 500 ലേറെ പേര്‍ക്ക് പരിക്കുള്ളതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തെരഞ്ഞെടുപ്പിനുള്ള തിയതി പ്രഖ്യാപിച്ച അന്നു തന്നെയാണ് ഈ സ്ഫോടന പരമ്പര അരങ്ങേറിയത്. തെരഞ്ഞെടുപ്പിനെതിരെ രംഗത്തുള്ള സുന്നി തീവ്രവാദ സംഘടനകള്‍ തന്നെയാണ് ആക്രമണത്തിനു പുറകിലും എന്ന് സംശയിക്കപ്പെടുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കോപ്പന്‍ഹേഗന്‍ ഉച്ചകോടി തുടങ്ങി
Next »Next Page » കോപ്പന്‍‌ഹേഗന്‍ – ചൈനയും അമേരിക്കയും ഏറ്റുമുട്ടി »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine