കോപ്പന്‍ഹേഗന്‍ ഉച്ചകോടി തുടങ്ങി

December 7th, 2009

copenhagenലോക ചരിത്രത്തിലെ ഏറ്റവും വലിയ കാലാവസ്ഥാ സമ്മേളനമായ, 192 ലോക രാഷ്ട്രങ്ങളില്‍ നിന്നായി 15000 ത്തോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന കോപ്പന്‍‌ഹേഗന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ ഭൂമിയെ രക്ഷിക്കുന്ന ഒരു തീരുമാനം ഉടലെടുക്കും എന്ന് ആരും പ്രതീക്ഷിക്കു ന്നില്ലെങ്കിലും, അവസാന നിമിഷം അമേരിക്കയും, ചൈനയും മലിനീകരണ നിയന്ത്രണ ത്തിന് അനുകൂലമായ നിലപാടുകള്‍ എടുക്കുകയും, ഇരു രാഷ്ട്രങ്ങളുടെയും തലവന്മാര്‍ ഉച്ച കോടിയില്‍ പങ്കെടുക്കു വാന്‍ തീരുമാനി ക്കുകയും ചെയ്തതോടെ ഒരു ഇടക്കാല കാലാവസ്ഥാ കരാര്‍ എങ്കിലും ഈ ഉച്ച കോടിയില്‍ രൂപപ്പെടും എന്ന പ്രതീക്ഷ ബലപ്പെട്ടു. അടുത്ത പത്തു വര്‍ഷത്തി നുള്ളില്‍, 17 ശതമാനം കുറവ് മലിനീ കരണത്തില്‍ വരുത്തും എന്നാണ് ഒബാമ ഉച്ച കോടിയില്‍ വാഗ്ദാനം ചെയ്യാന്‍ പോകുന്നത്. ഇത് അമേരിക്കന്‍ കോണ്‍ഗ്രസ്സിനെ കൊണ്ട് അംഗീകരി പ്പിച്ച് എടുക്കുക എന്നതാവും ഒബാമയുടെ അടുത്ത വെല്ലുവിളി. മലിനീകരണ നിയന്ത്രണ ത്തിനായി ചൈനയില്‍ ഇതിനോടകം തന്നെ നടപ്പിലാക്കിയ നടപടികള്‍ തന്നെ മതിയാവും ചൈനയുടെ ഉച്ച കോടിയിലെ പ്രഖ്യാപനങ്ങള്‍ പാലിക്കാന്‍ എന്നത് ഏറെ പ്രതീക്ഷയ്ക്ക് വക നല്‍കുന്നുണ്ട്.
 
പരിസ്ഥിതിയ്ക്ക് ഏറെ കോട്ടം തട്ടിച്ച് കൊണ്ട് പുരോഗതി കൈ വരിച്ച വികസിത രാജ്യങ്ങള്‍, പുരോഗമന ത്തിന്റെ പാതയില്‍ ഇനിയും ബഹുദൂരം മുന്നോട്ട് സഞ്ചരിക്കാന്‍ ബാക്കിയുള്ള വികസ്വര രാജ്യങ്ങള്‍ക്ക് മലിനീ കരണ നിയന്ത്രണ ത്തിനായി സാമ്പത്തിക സഹായം ചെയ്യണം എന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളുടെ നിര്‍ദ്ദേശ ത്തിന്മേല്‍ ഉച്ച കോടിയില്‍ എന്ത് തീരുമാനം ഉണ്ടാവും എന്ന് ലോകം ഉറ്റു നോക്കുന്നു.
 
അമേരിക്കയില്‍ പ്രതിശീര്‍ഷ മലിനീകരണം 21 ടണ്‍ ആണെങ്കില്‍ ഇന്ത്യയില്‍ അത് കേവലം 1.2 ടണ്‍ ആണ്. തങ്ങളുടെ പ്രതിശീര്‍ഷ മലിനീകരണം വികസിത രാഷ്ട്രങ്ങളു ടേതിനേക്കാള്‍ കൂടുതല്‍ ആവില്ല എന്നതായിരുന്നു ഇന്ത്യയുടെ പ്രഖ്യാപിത നയം.
 
ഗണ്യമായ കല്‍ക്കരി നിക്ഷേപമുള്ള ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യ ങ്ങള്‍ക്കായി ആശ്രയിക്കുന്നത് കല്‍ക്കരി യെയാണ്. കല്‍ക്കരി ഉപയോഗം മൂലം ഉണ്ടാവുന്ന മലിനീകരണം ഏറെ അധികവുമാണ്. ഇത്രയും നാള്‍ വ്യാവസായിക വികസന ത്തിനായി മലിനീകരണം കാര്യമാക്കാതെ മുന്നേറിയ വികസിത രാഷ്ട്രങ്ങള്‍, പുരോഗതി കൈവരിച്ച ശേഷം, അവികസിത രാഷ്ട്രങ്ങളോട് തങ്ങളുടെ മലിനീകരണം നിയന്ത്രിക്കുവാന്‍ ആവശ്യപ്പെടുന്നത് ന്യായമല്ല എന്നാണ് അവികസിത രാഷ്ട്രങ്ങളുടെ വാദം. മലിനീകരണ നിയന്ത്രണത്തിന് കൊടുക്കേണ്ടി വരുന്ന അധിക ചിലവും, സാമ്പത്തിക ബാധ്യതയും, ഇത്രയും നാള്‍ ഭൂമിയെ യഥേഷ്ട്രം മലിനമാക്കി സാമ്പത്തിക ഭദ്രത കൈവരിച്ച രാഷ്ട്രങ്ങള്‍ വഹിക്കണം എന്നാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ ആവശ്യം.
 
ഈ ആവശ്യങ്ങളില്‍ മുറുകെ പിടിച്ചു നില്‍ക്കുന്ന വേളയിലാണ് പൊടുന്നനെ 25 ശതമാനം നിയന്ത്രണം സ്വമേധയാ ഏര്‍പ്പെടുത്തി കൊണ്ട് പരിസ്ഥിതി മന്ത്രി ജയറാം രമേഷ് ഇന്ത്യയുടെ നിലപാടില്‍ മാറ്റം വരുത്തിയത്. ഇത് അമേരിക്കന്‍ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് എന്ന് ആരോപിച്ച് പ്രതിപക്ഷം രാജ്യ സഭയില്‍ നിന്നും ഇറങ്ങി പോവുകയും ഉണ്ടായി.
 
എന്നാല്‍ മലിനീകരണ നിയന്ത്ര ണത്തിന് ഒരു ആഗോള ഉടമ്പടി ഉണ്ടാക്കുകയും, നിയമം മൂലം ഇത് ആഗോള തലത്തില്‍ പ്രാബല്യത്തില്‍ വരുത്തുവാനും ഉള്ള ശ്രമങ്ങളെ, സ്വയം നിയന്ത്രണം എന്ന അതത് രാജ്യങ്ങളുടെ നയം ദുര്‍ബല പ്പെടുത്തും. സ്വയം നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു കൊണ്ട് അവസാന നിമിഷം രംഗത്തു വന്ന അമേരിക്കയുടെ ഉദ്ദേശവും ഇതു തന്നെ യായിരുന്നു. 25 ശതമാനം നിയന്ത്രണം പ്രഖ്യാപിച്ചതോടെ ഈ നീക്കത്തിന് പിന്‍ബ ലമേകി കൊണ്ട് ഇന്ത്യയും അമേരിക്കന്‍ പാളയത്തില്‍ തമ്പടിക്കു കയാണ് ഉണ്ടായത്.
 
ഇതു വരെ വിവിധ രാഷ്ട്രങ്ങള്‍ ഇത്തരത്തില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ എല്ലാം കണക്കിലെടുത്ത് പഠനം നടത്തിയ ഐക്യ രാഷ്ട്ര സഭയുടെ ശാസ്ത്രജ്ഞര്‍ ഇന്നലെ പുറത്തിറക്കിയ പഠന റിപ്പോര്‍ട്ട് പ്രകാരം, ഈ നിയന്ത്രണങ്ങള്‍ കൊണ്ടൊന്നും 2 ഡിഗ്രിയില്‍ താഴെ ആഗോള താപ വര്‍ദ്ധന നിയന്ത്രിക്കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ കഴിയില്ല എന്ന് അറിയുമ്പോഴാണ് ഈ സ്വയം നിയന്ത്രണ തന്ത്രത്തിന്റെ ഗൂഢ ലക്ഷ്യവും, ഉച്ചകോടിയുടെ പരാജയവും നമുക്ക് ബോധ്യപ്പെടുക.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ജയറാം രമേഷിനെ പച്ച കുത്തുന്നു

December 6th, 2009

jairam-ramesh-hillary-clintonപരിസ്ഥിതി വകുപ്പ് മന്ത്രി ജയറാം രമേഷ് ഇന്ത്യയുടെ പുതിയ മിസ്റ്റര്‍ ഗ്രീന്‍ ആണെന്ന് വ്യാപകമായ പ്രചരണം അരങ്ങേറുന്നു. കോപ്പന്‍ ഹേഗനില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന അദ്ദേഹത്തിന് അകമ്പടി പോകുന്ന വിദ്യാര്‍ത്ഥികളുടെ കഥകളും മാധ്യമങ്ങള്‍ ആഘോഷി ക്കുകയുണ്ടായി.
 
25 ശതമാന ത്തോളം കാര്‍ബണ്‍ മലിനീകരണം കുറയ്ക്കുവാനുള്ള നടപടികള്‍ ഇന്ത്യ സ്വമേധയാ സ്വീകരിക്കും എന്നാണ് മന്ത്രി പാര്‍ലമെന്റിന്റെ മേശപ്പുറത്തു വെച്ച നയ രേഖയില്‍ പറയുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച എന്തെങ്കിലും അന്താരാഷ്ട്ര നിയമ നിര്‍മ്മാണത്തിന് തങ്ങള്‍ ഒരുക്കമല്ല എന്നും ഈ രേഖ വ്യക്തമാക്കുന്നു.
 
ആഗോള തലത്തില്‍ തീരുമാനങ്ങള്‍ എടുക്കുവാനും കൂട്ടായ തീരുമാനത്തിന്റെ പിന്‍ബലത്തോടെ മലിനീകരണം നിയന്ത്രിക്കുവാനും ഭൂമിയുടെ ഭാവി തന്നെ രക്ഷപ്പെടുത്താനും ഉള്ള ഉദ്ദേശത്തോടെ ചേരുന്ന കോപ്പന്‍‌ഹേഗന്‍ ഉച്ചകോടിയുടെ ഉദ്ദേശ ലക്ഷ്യത്തെ തുരങ്കം വെയ്ക്കുന്ന നിലപാടാണിത്. അന്താരാഷ്ട്ര നിയമ നിര്‍മ്മാണം സാധ്യമാവാതെ വരുന്നതോടെ ഈ നിയന്ത്രണങ്ങള്‍ എത്ര മാത്രം ഫലവത്തായി പാലിക്കപ്പെടും എന്നത് കണ്ടറിയേ ണ്ടിയിരിക്കുന്നു.
 
അന്താരാഷ്ട്ര തലത്തില്‍ മലിനീകരണത്തിനെതിരെ നിയമ നിര്‍മ്മാണം നടത്തുന്നത് ഏറ്റവും അധികം ബാധിക്കുന്നതും അതിനെതിരെ ശക്തമായ നിലപാട് എടുക്കുന്നതും അമേരിക്കയാണ്. അമേരിക്കന്‍ നിലപാടിനെ പിന്തുണയ്ക്കുകയാണ് ഈ നയ പ്രഖ്യാപനത്തോടെ ഇന്ത്യയും ചെയ്യുന്നത്. അമേരിക്കയെ പ്രീതിപ്പെടുത്താന്‍ ഉദ്ദേശിച്ച് മാത്രം സ്വീകരിച്ച നയമാണിത് എന്ന് ഇതിനോടകം തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞ സാഹചര്യത്തില്‍ മന്ത്രിയെ ഇന്ത്യയുടെ “മിസ്റ്റര്‍ ഗ്രീന്‍” എന്ന പരിവേഷം നല്‍കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഉള്ള നീക്കം ആസൂത്രിതമാണ് എന്ന് വ്യക്തമാണ്.
 
ഭോപ്പാലിലെ വിഷ ലിപ്തമായ മണ്ണ് മൂലം “സ്ലോ പോയസനിംഗ്“ ന്റെ തിക്ത ഫലങ്ങള്‍ അനുഭവിക്കുന്ന ഒരു ജനതയുടെ മുഖത്തു നോക്കി അവിടത്തെ ഒരു പിടി മണ്ണ് സ്വന്തം കൈക്കുമ്പിളില്‍ എടുത്ത് പൊക്കി “ഇത് തൊട്ടിട്ട് തനിക്ക് രോഗമൊന്നും വരുന്നില്ലല്ലോ, പിന്നെ എന്താ പ്രശ്നം?” എന്ന് ചോദിച്ച മന്ത്രിയാണ് ഇത് എന്നത് മറക്കാനാവില്ല.
 
കടലില്‍ മരമില്ലല്ലോ? എന്നിട്ടും കടലില്‍ മഴ പെയ്യുന്നുണ്ടല്ലോ? പിന്നെ, ഈ മരമൊക്കെ വെട്ടിയാല്‍ മഴ പെയ്യില്ല എന്ന് എങ്ങനെ പറയാനാവും എന്ന് പണ്ട് പണ്ട് ഒരാള്‍ പറഞ്ഞിരുന്നു.
 
കാലം ഇത്രയൊക്കെ കഴിഞ്ഞില്ലേ? ഇനി ഇതൊക്കെ മറന്ന് നാം മുന്‍പോട്ട് പോവേണ്ടിയിരിക്കുന്നു എന്നും മന്ത്രി തുടര്‍ന്നു പറയുകയും ചെയ്തു. മന്ത്രിക്ക് ഭോപ്പാല്‍ വിടുന്നതോടെ ഇത് മറക്കാന്‍ ആവുമായിരിക്കും. എന്നാല്‍ ഭൂഗര്‍ഭ ജലം വരെ വിഷ ലിപ്തമായ ഭോപ്പാലിലെ, അംഗ വൈകല്യങ്ങളും മാറാ രോഗങ്ങളും മൂലം കഷ്ടപ്പെടുന്നവര്‍ക്ക് ഇത് എങ്ങനെ മറക്കാനാവും?
 


Jairam Ramesh – The New Mr. Green of India


 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ബാബ്‌റി മസ്ജിദ് തകര്‍ത്തതില്‍ ഖേദമില്ല : ആര്‍.എസ്.എസ്.

December 5th, 2009

babri-masjid-demolitionബാബ്‌റി മസ്ജിദ് തകര്‍ത്തതില്‍ തങ്ങള്‍ക്ക് ഖേദമില്ല എന്ന് ആര്‍. എസ്. എസ്. മേധാവി മോഹന്‍ ഭാഗവത് അറിയിച്ചു. ബാബ്‌റി മസ്ജിദ് തകര്‍ത്തതിന്റെ പതിനേഴാം വാര്‍ഷികത്തിന്റെ തലേന്ന് ചണ്ടിഗഡില്‍ നടന്ന പത്ര സമ്മേളന ത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. അവിടെ രാമ ക്ഷേത്രം പണിയണം എന്നാണ് ആര്‍. എസ്. എസ്. ന്റെ ആവശ്യം. ഈ ആവശ്യവുമായി ആര്‍. എസ്. എസ്. എന്നും നില കൊള്ളും. അതു കൊണ്ട് തങ്ങള്‍ക്ക് മസ്ജിദ് തകര്‍ത്തതില്‍ ഖേദിക്കുക എന്ന പ്രശ്നം തന്നെ ഉദിക്കുന്നില്ല എന്ന് ഒരു ചോദ്യത്തിന് മറുപടിയായി ഭാഗവത് പറഞ്ഞു.
 
1992 ഡിസംബര്‍ 6 നാണ് ഒരു പറ്റം ഹിന്ദു തീവ്ര വാദികള്‍ ബാബ്‌റി മസ്ജിദ് എന്ന പതിനാറാം നൂറ്റാണ്ടിലെ കെട്ടിടം പൊളിച്ചു മാറ്റിയത്. ശ്രീരാമന്റെ ജന്മ ഭൂമിയില്‍ നില നിന്നിരുന്ന ഒരു ഹിന്ദു ക്ഷേത്രം പൊളിച്ചു മാറ്റിയാണ് ഈ മസ്ജിദ് അവിടെ പണിതത് എന്നായിരുന്നു ഇവരുടെ വാദം.
 
 

- ജെ.എസ്.

വായിക്കുക:

3 അഭിപ്രായങ്ങള്‍ »

കോപ്പന്‍‌ഹേഗന്‍ – ഇന്ത്യന്‍ നിലപാട് അമേരിക്കയെ പ്രീണിപ്പിയ്ക്കാന്‍ – നഷ്ടം ഭൂമിയ്ക്ക്

December 4th, 2009

emissionഡല്‍ഹി : കോപ്പന്‍ ഹേഗന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ ഇന്ത്യന്‍ നയം വ്യക്തമാക്കി കൊണ്ട് പരിസ്ഥിതി മന്ത്രി ജയറാം രമേഷ് പാര്‍ലമെന്റിനു മുന്‍പില്‍ സമര്‍പ്പിച്ച രേഖ അമേരിക്കയെ പ്രീതിപ്പെടുത്താന്‍ ഉദ്ദേശിച്ച് ഉള്ളതാണെന്ന് ശാസ്ത്ര പരിസ്ഥിതി കേന്ദ്രം (Centre for Science and Environment – CSE) ഡയറക്ടര്‍ സുനിത നരൈന്‍ അഭിപ്രായപ്പെട്ടു. മലിനീകരണ അളവുകളില്‍ നിയമപരമായ നിയന്ത്രണം കൊണ്ടു വരുന്നതിനെ എതിര്‍ത്ത ഇന്ത്യ സ്വയം നിര്‍ണ്ണയിക്കുന്ന അളവുകള്‍ ഏര്‍പ്പെടുത്തി ആഭ്യന്തര മലിനീകരണം നിയന്ത്രിക്കും എന്ന നിലപാടാണ് സ്വീകരിക്കുന്നത്. മലിനീകരണം നിയമപരമായി നിയന്ത്രിക്കപ്പെട്ടാല്‍ അത് ഏറ്റവും അധികം ബാധിക്കുന്നത് അമേരിക്കയെയും ചൈനയെയും ആയിരിക്കും എന്നതിനാല്‍ ഇതിനെ എതിര്‍ത്ത് സ്വയം നിര്‍ണ്ണയിക്കുന്ന അളവുകള്‍ ഏര്‍പ്പെടുത്താനാണ് അമേരിക്കയ്ക്ക് താല്‍പ്പര്യം. ഇതേ നിലപാട് തന്നെ പിന്തുടരുക വഴി അമേരിക്കന്‍ വാദത്തിന് പിന്‍‌ബലം നല്‍കുകയാണ് ഇന്ത്യ.
 
വന്‍ കല്‍ക്കരി ശേഖരമുള്ള ഇന്ത്യയുടെ വികസനത്തിന് തടസ്സമാവും ആഗോള മലിനീകരണ നിയന്ത്രണം എന്നതാണ് ഇന്ത്യയുടെ വാദം. ദാരിദ്ര്യം അനുഭവിക്കുന്ന കോടിക്കണക്കിന് ജനങ്ങളുടെ ക്ഷേമത്തിന് ഊര്‍ജ്ജം പകരാന്‍ ഇന്ത്യ കല്‍ക്കരിയെ തന്നെയാണ് ആശ്രയിക്കുന്നത്. ഇതാണ് ആഗോള നിയന്ത്രണത്തെ ഇന്ത്യ എതിര്‍ക്കുന്നത്. എന്നാല്‍ ആഗോള താപനവും തല്‍ ഫലമായി ശോഷിക്കുന്ന ഹിമാലയന്‍ മഞ്ഞു മലകളും, ഉയരുന്ന സമുദ്ര നിരപ്പുമെല്ലാം ഇന്ത്യയ്ക്ക് ഏറെ ആശങ്കയ്ക്ക് വക നല്‍കുന്നുണ്ട്.
 
മലിനമാകുന്നതോടെ ഭൂമിയുടെ മരണമാണ് ആസന്നമാകുന്നത്. ഇതിന്റെയെല്ലാം നഷ്ടം ഭൂമിക്കും നമ്മുടെ പിന്‍ തലമുറക്കും ആണെന്ന് തിരിച്ചറിഞ്ഞ് വികസന മാതൃക പുനരാവി ഷ്കരിക്കുക എന്നത് മാത്രമാണ് ഇന്ത്യയ്ക്ക് മുന്‍പിലുള്ള പ്രതിവിധി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കേരളത്തില്‍ വിലക്കയറ്റം രൂക്ഷം

December 3rd, 2009

പച്ചക്കറി ഉള്‍പ്പെടെ നിത്യോപ യോഗ സാധനങ്ങളുടെ വിലയില്‍ വന്‍ വര്‍ദ്ധനവാണ്‌ ഓരോ ദിവസവും വന്നു കൊണ്ടിരിക്കുന്നത്‌. ഇത്‌ ഇടത്തരക്കാരുടേയും താഴെക്കി ടയിലുള്ള വരുടേയും ജീവിത ത്തിന്റെ താളം തെറ്റിക്കുന്നു. കൂടാതെ, ശബരി മല സീസണ്‍ ആരംഭിക്കുക കൂടെ ചെയ്തതോടെ പച്ചക്കറിയുടെ ആവശ്യം ഒന്നു കൂടെ വര്‍ദ്ധിച്ചു.
 
ഒരു കിലോ സബോളക്ക്‌ 45 രൂപ യോളമാണ്‌ വില. ഉള്ളിക്ക്‌ 43ഉം. മാത്രമല്ല ഇതില്‍ അനുദിനം 2 – 3 രൂപയുടെ വര്‍ദ്ധനവാണ്‌ ഉണ്ടായി ക്കൊണ്ടി രിക്കുന്നത്‌. ഉള്ളി ഉല്‍പാദനം കൂടുതലായുള്ള വടക്കേ ഇന്ത്യന്‍ സംസ്ഥാന ങ്ങളിലും അതു പോലെ മറ്റു പച്ചക്കറികള്‍ കേരളത്തിലേക്ക്‌ വരുന്ന തമിഴ്‌ നാട്ടിലും ഉണ്ടായ കാലാവസ്ഥാ വ്യതിയാനമാണ്‌ ഇത്തരത്തില്‍ ഉള്ള കനത്ത വില വര്‍ദ്ധനവിനു കാരണം എന്ന് വ്യാപാരികള്‍ അഭിപ്രായ പ്പെടുന്നു.
 
വില ക്കയറ്റം മൂലം ജന ജീവിതം ദുസ്സഹ മായിരി ക്കുമ്പോളും സംസ്ഥാന സര്‍ക്കാര്‍ നിസ്സംഗമായി നില്‍ക്കുന്നു എന്ന പരാതി വ്യാപക മായുണ്ട്‌. വില ക്കയറ്റം തടയുവാന്‍ നടപടി യെടുക്കു മെന്നുള്ള മന്ത്രിമാരുടെ പ്രസ്ഥാവന യല്ലാതെ വിപണിയില്‍ കാര്യമാ യൊന്നും സംഭവി ക്കുന്നുമില്ല.
 
എസ്. കുമാര്‍
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « ഭോപ്പാല്‍ ദുരന്ത ഭൂമി ഇന്നും മലിനം
Next »Next Page » കോപ്പന്‍‌ഹേഗന്‍ – ഇന്ത്യന്‍ നിലപാട് അമേരിക്കയെ പ്രീണിപ്പിയ്ക്കാന്‍ – നഷ്ടം ഭൂമിയ്ക്ക് »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine