ഭോപ്പാല്‍ ദുരന്ത ഭൂമി ഇന്നും മലിനം

December 2nd, 2009

bhopal-gas-tragedy25 വര്‍ഷം മുന്‍പ് ഒരു ഡിസംബര്‍ 2 രാത്രി 10 മണിയോടെയാണ് ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമായി അറിയപ്പെടുന്ന ഭോപ്പാല്‍ ദുരന്തത്തിന് ഇടയാക്കിയ രാസ പ്രവര്‍ത്തനം ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് കീട നാശിനി ഫാക്ടറിയില്‍ ആരംഭിച്ചത്. രാത്രി 10:30 യോട് കൂടി രാസ പ്രക്രിയ മൂലം താങ്ങാവുന്നതിലും അധികം മര്‍ദ്ദം ടാങ്കില്‍ രൂപപ്പെടുകയും, ടാങ്കിന്റെ സുരക്ഷാ വാല്‍‌വ് തുറന്ന് വിഷ വാതകം പുറത്തേക്ക് തുറന്നു വിടുകയും ഉണ്ടായതോടെ ഭോപ്പാല്‍ വാസികളുടെ ദുരന്ത കഥയ്ക്ക് തുടക്കമായി. 72 മണിക്കൂ റിനുള്ളില്‍ 15000 ഓളം പേര്‍ കൊല്ലപ്പെട്ടു. ഫാക്ടറിയുടെ പരിസര പ്രദേശങ്ങളില്‍ നിന്നും ഓടി രക്ഷപ്പെടാനുള്ള ശ്രമത്തില്‍ തിക്കും തിരക്കിലും പെട്ടും വേറെയും നിരവധി പേര്‍ കൊല്ലപ്പെട്ടു. 5,00,000 ലധികം പേരെ ഈ ദുരന്തം ബാധിച്ച തായാണ് കണക്കാ ക്കപ്പെടുന്നത്. 2,00,000 ആളുകള്‍ക്ക് ദുരന്തം സ്ഥിരമായ ശാരീരിക അസ്വാസ്ഥ്യങ്ങളും അംഗ വൈകല്യങ്ങളും നല്‍കി.
 
ദുരന്ത ബാധിതര്‍ക്ക് നഷ്ട പരിഹാരം നല്‍കാന്‍ കൂട്ടാക്കാഞ്ഞ കമ്പനിയുമായി പിന്നീട് സര്‍ക്കാര്‍ കോടതിക്കു വെളിയില്‍ വെച്ച് കമ്പനി അനുവദിച്ച തുച്ഛമായ തുകയ്ക്ക് വേണ്ടി സന്ധി ചെയ്തതും, ആ തുക തന്നെ കിട്ടാതെ വന്നതും, ഇന്നും നമ്മുടെ രാഷ്ട്രീയ ഇച്ഛാ ശക്തിക്ക് നാണക്കേടായി തുടരുന്നു. അമേരിക്കന്‍ വ്യവസായ ഭീമനുമായി കൊമ്പു കോര്‍ക്കുന്നത് ഇന്ത്യയിലെ വിദേശ നിക്ഷേപത്തെ തന്നെ പ്രതികൂലമായി ബാധിച്ചേയ്ക്കും എന്നതായിരുന്നു സര്‍ക്കാരിന്റെ ആശങ്ക.
 

bhopal-tragedy-effigy

 
പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ച യൂണിയന്‍ കാര്‍ബൈഡ് മുതലാളി വാറന്‍ ആന്‍ഡേഴ്‌സണ്‍ന്റെ കോലം ഇന്നും ഭോപ്പാല്‍ നിവാസികള്‍ വര്‍ഷം തോറും ദുരന്തത്തിന്റെ വാര്‍ഷികത്തില്‍ കത്തിയ്ക്കുന്നു. കൂടെ തങ്ങളെ വഞ്ചിച്ച രാഷ്ട്രീയക്കാരുടെയും.
 

bhopal-burning-effigy

 
25 വര്‍ഷത്തിനു ശേഷം ഇന്നും ഇവിടത്തെ മണ്ണിലും, പ്രദേശത്തെ ജലത്തിലും, കീട നാശിനിയുടെയും വിഷാംശത്തിന്റെയും തോത് ഏറെ അധികം ആണെന്ന് ഡല്‍ഹിയിലെ ശാസ്ത്ര പരിസ്ഥിതി കേന്ദ്രം (Centre for Science and Environment – CSE) നടത്തിയ പരീക്ഷണങ്ങളില്‍ കണ്ടെത്തി. കാര്‍ബൈഡ് ഫാക്ടറിയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെ എടുത്ത ജലത്തില്‍ പോലും വിഷാംശം നില നില്‍ക്കുന്ന തായാണ് ഇവരുടെ കണ്ടെത്തല്‍. ഇത് ഇവിടത്തുകാരെ “സ്ലോ പോയസനിംഗ്” വഴി ബാധിക്കുന്നു എന്ന ആരോപണം പക്ഷെ സര്‍ക്കാര്‍ നിഷേധിച്ചു വരികയാണ്.
 
രണ്ടു മാസം മുന്‍പ് ഭോപ്പാല്‍ സന്ദര്‍ശിച്ച പരിസ്ഥിതി മന്ത്രി ജയറാം രമേഷ് ദുരന്ത ഭൂമിയില്‍ നിന്നും ഒരു പിടി മണ്ണ് കയ്യില്‍ എടുത്ത് പൊക്കി കാണിക്കുകയും “ഇതാ ഞാന്‍ ഈ മണ്ണ് കയ്യില്‍ എടുത്തിരിക്കുന്നു. ഞാന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു. ഞാന്‍ ചുമയ്ക്കുന്നുമില്ല.” എന്ന് പറയുകയുണ്ടായി.
 

jairam-ramesh

പരിസ്ഥിതി മന്ത്രി ജയറാം രമേഷ്

 
മന്ത്രി നടത്തിയ നിരുത്തര വാദപരമായ ഈ പരാമര്‍ശത്തെ തുടര്‍ന്ന് ഇത്തവണ ജയറാം രമേഷിന്റെ കോലം കൂടി ഭോപ്പാല്‍ നിവാസികള്‍ കത്തിച്ചു.
 
കമ്പനിയുമായി കോടതിയില്‍ നില നില്‍ക്കുന്ന കേസ് തന്നെ ഈ പരാമര്‍ശം ദുര്‍ബലപ്പെടുത്തും എന്ന് ഇവര്‍ ഭയക്കുന്നു.
 
സ്ലോ പോയസനിംഗ് എന്താണെന്ന് മന്ത്രിയ്ക്ക് അറിയില്ല എന്നു വേണം കരുതാന്‍. ഭോപ്പാല്‍ ദുരന്തത്തില്‍ പതിനായിര കണക്കിന് ആള്‍ക്കാര്‍ നിമിഷങ്ങ ള്‍ക്കകം കൊല്ലപ്പെട്ടത് ദ്രുത ഗതിയിലുള്ള വിഷ ബാധ ഏറ്റാണെങ്കില്‍ സ്ലോ പോയസനിംഗ് എന്ന പ്രക്രിയ വര്‍ഷങ്ങള്‍ കൊണ്ടാണ് അതിന്റെ ദോഷം പ്രകടമാക്കുന്നത്. ഇത് ലക്ഷക്കണക്കിന് ആളുകളെ മാറാ രോഗങ്ങളുടെ ദുരിതങ്ങളില്‍ ആഴ്ത്തുകയും കൊന്നൊടുക്കുകയും ചെയ്യുന്നു.
 

bhopal-fight-for-living

 
പലപ്പോഴും ഈ രീതിയിലുള്ള വിഷ ബാധയാണ് കൂടുതല്‍ അപകടകരം എന്ന് ചാലിയാറിലെ മെര്‍ക്കുറി മലിനീകരണത്തെ പറ്റി ഗവേഷണം നടത്തിയ ഡോ. കെ. ടി. വിജയ മാധവന്‍ പറയുന്നു. കാരണം, ഇതിന്റെ ദൂഷ്യം ആസന്നമായി പ്രത്യക്ഷമല്ല.
 
വന്‍ തോതില്‍ ഉണ്ടാവുന്ന വിഷ ബാധ പെട്ടെന്ന് തന്നെ ജന ശ്രദ്ധ പിടിച്ചു പറ്റുകയും അതിനെതിരെ നടപടികള്‍ സ്വീകരിക്കാന്‍ അധികാരികള്‍ നിര്‍ബന്ധി തരാകുകയും ചെയ്യും. എന്നാല്‍ സ്ലോ പോയസനിംഗ് അതിന്റെ ദൂഷ്യ ഫലങ്ങള്‍ പ്രകടിപ്പിക്കാന്‍ ഏറെ കാല താമസം എടുക്കും.
 
dr-kt-vijayamadhavan“സേവ് ചാലിയാര്‍” പ്രസ്ഥാനത്തിനെ നയിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച ഡോ. വിജയ മാധവന്‍, സൊസൈറ്റി ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് എന്‍‌വയണ്മെന്റ് കേരള (Society for Protection of Environment – Kerala SPEK) യില്‍ അംഗവുമാണ്. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജില്‍ പ്രൊഫസര്‍ ആയിരുന്ന ഡോ. വിജയ മാധവന്‍ ചാലിയാറിലെ “ഹെവി മെറ്റല്‍” മലിനീകരണത്തെ പറ്റി ആദ്യ കാലത്തു തന്നെ ഗവേഷണം നടത്തി മുന്നറിയിപ്പു നല്‍കിയ ജൈവ മലിനീകരണ ശാസ്ത്രജ്ഞനാണ്.
 
ചാലിയാറിലെ മെര്‍ക്കുറി വിഷ ബാധ ഇത്തരത്തില്‍ ക്രമേണ മെര്‍ക്കുറിയുടെ അളവ് മത്സ്യങ്ങളില്‍ വര്‍ദ്ധിക്കുവാന്‍ ഇടയാക്കുകയും അവ ചത്തൊടുങ്ങുകയും ചെയ്യാന്‍ കാരണമായതായി അദ്ദേഹം കണ്ടെത്തി. എന്നാല്‍ ജലം രാസ പരിശോധനയ്ക്ക് വിധേയമാ ക്കിയപ്പോള്‍ ജലത്തിലെ മെര്‍ക്കുറിയുടെ അളവ് അനുവദിക്കപ്പെട്ട തോതിലും കുറവായിരുന്നു എന്നും, ഈ കാരണം കൊണ്ട് സര്‍ക്കാര്‍ ജലം മലിനമല്ല എന്ന നിലപാട് എടുക്കുകയും ചെയ്യുന്നു.
 
ഇതിനു സമാനമായ ഒരു സ്ഥിതി വിശേഷമാണ് ഭോപ്പാലിലേത്. ഇവിടെ ചത്തൊടുങ്ങുന്നത് മത്സ്യമല്ല, മനുഷ്യനാണ് എന്നു മാത്രം.
 


Remembering the Bhopal Gas Tragedy
 
 
ഫോട്ടോ കടപ്പാട് : bhopal.net


 
 

- ജെ.എസ്.

1 അഭിപ്രായം »

ഓഹരി വിപണിയില്‍ കുതിപ്പ്‌ തുടരുന്നു

December 2nd, 2009

കഴിഞ്ഞ ആഴ്ചാവസാനം ഇന്ത്യന്‍ ഓഹരി വിപണി സൂചികയില്‍ കനത്ത ഇടിവ് ഉണ്ടായി എങ്കിലും, ഇന്നലെ ആരംഭിച്ച ആഴ്‌ച്ചയില്‍ വന്‍ കുതിപ്പിനാണ്‌ സാക്ഷ്യം വഹിച്ചത്‌. ഇന്നലത്തെ കുതിപ്പിന്റെ തുടര്‍ച്ച ഇന്നും വിപണി സൂചികകളില്‍ ദൃശ്യമായി.
 
സെന്‍സെക്സ് 272.05 പോയന്റ്‌ വര്‍ദ്ധിച്ച്‌ 17198.27 നും നിഫ്റ്റി 89.20 പോയന്റ്‌ ഉയർന്ന് 5122.00 നും ക്ലോസ്‌ ചെയ്തു.
 
അമേരിക്കന്‍ വിപണികളിലും ഏഷ്യന്‍ വിപണികളിലും ഉണ്ടായ ഉണര്‍വ്വും, ജൂലൈ – സെപ്റ്റംബര്‍ കാലയളവിലെ ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചാ നിരക്ക്‌ 7.9% മായി ഉയര്‍ന്നതും ഓഹരി വിപണിയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും കുതിപ്പു തുടരുന്നതിനു കാരണമായി വേണം കരുതുവാന്‍.
 
എസ്. കുമാര്‍, ദുബായ്
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

മധു കോഡയെ അറസ്റ്റ് ചെയ്തു

November 30th, 2009

madhu-kodaമുന്‍ ജാര്‍ഖണ്ഡ് മുഖ്യ മന്ത്രി മധു കോഡയെ സംസ്ഥാന വിജിലന്‍സ് ബ്യൂറോ അറസ്റ്റ് ചെയ്തു. അന്വേഷണത്തില്‍ സഹകരിക്കാന്‍ ആവശ്യപ്പെട്ടു നല്‍കിയ രണ്ടാമത്തെ അറിയിപ്പും കോഡ അവഗണിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. കോഡയെ ചോദ്യം ചെയ്യാനായി ഡല്‍ഹിയിലേക്ക് കൊണ്ടു പോകും.
 
4000 കോടി രൂപയുടെ വെട്ടിപ്പു നടത്തിയ കേസ് ആദായ വകുപ്പും എന്‍ഫോഴ്‌സ് മെന്റ് വകുപ്പും അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. അന്വേഷണത്തിനിടെ കോഡയ്ക്ക് ചില ബോളിവുഡ് സിനിമാ നടികളുമായി ബന്ധം ഉണ്ടെന്ന് തെളിഞ്ഞിരുന്നു. 40 ലക്ഷം രൂപ വരെ ഇയാള്‍ സിനിമാ നടികള്‍ക്ക് നല്‍കിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് അന്വേഷണം ബോളി വുഡിലേക്കും വ്യാപിപ്പിക്കുകയുണ്ടായി.
 
വെള്ളിയാഴ്‌ച്ച നല്‍കിയ രണ്ടാമത്തെ സമന്‍സ് കോഡ അവഗണിച്ചതോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ കോഡയെ അറസ്റ്റ് ചെയ്യാന്‍ തീരുമാനി ക്കുകയായിരുന്നു.
 
താന്‍ തെരഞ്ഞെടുപ്പ് പ്രചാരണ ത്തിന്റെ തിരക്കിലായതിനാല്‍ തനിക്ക് ഡിസംബര്‍ 18 കഴിഞ്ഞേ വിജിലന്‍സിനു മുന്‍പില്‍ ഹാജരാകാന്‍ കഴിയൂ എന്നാണ് കോഡ അറിയിച്ചിരുന്നത്.
 
നവംബര്‍ 11, 15, 19 തിയതികളില്‍ എന്‍ഫോഴ്‌സ്മെന്റ് വകുപ്പ് കോഡയെ വിളിപ്പിച്ചിരുന്നുവെങ്കിലും കോഡ ഹാജരായിരുന്നില്ല.
 


Madhu Koda arrested


 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ജിമ്മി ജോര്‍‌ജ്ജിന്റെ സ്മാഷുകള്‍ നിലച്ചിട്ട് ഇന്നേക്ക് 22 ആണ്ട്

November 30th, 2009

Jimmy Georgeലോക വോളി ബോള്‍ രംഗത്തെ അതുല്യ പ്രതിഭ യായിരുന്ന ജിമ്മി ജോര്‍ജിന്റെ സ്മാഷുകള്‍ നിലച്ചിട്ട് ഇന്നേക്ക് 22 ആണ്ട്. 1987 നവംബര്‍ 30നു ഇറ്റലിയില്‍ വെച്ച് ഒരു കാറപകട ത്തില്‍ പെട്ട് മരിക്കുമ്പോള്‍ 32 വയസ്സായിരുന്നു അദ്ദേഹത്തിന്. കണ്ണൂര്‍ പേരാവൂര്‍ കുടക്കച്ചിറ ജോര്‍ജ്ജ് ജോസഫിന്റെയും മേരിയുടെയും രണ്ടാമത്തെ മകനായ ജിമ്മി, കോഴിക്കോട് സര്‍വ്വകലാ ശാല യുടെ ആദ്യത്തെ ചാമ്പ്യനായി 1971 ല്‍ തിരഞ്ഞെ ടുക്കപ്പെട്ടു. തുടര്‍ന്നു കേരളാ സര്‍വ്വ കലാശാല, പ്രീമിയര്‍ ടയേഴ്സ്, കേരളാ പോലീസ്, കേരളാ സ്റ്റേറ്റ്, എന്നീ ടീമുകളില്‍ കളിച്ചു.
 
1974 ല്‍ ടെഹ്‌റാനില്‍ നടന്ന ഏഷ്യന്‍ ഗയിംസില്‍ ഇന്ത്യക്ക് വേണ്ടി കളിച്ചതോടെ ജിമ്മി ജോര്‍ജ്ജ് ലോക നിലവാര ത്തിലേക്കുയര്‍ന്നു. 1975 ല്‍ ജി. വി. രാജാ അവാര്‍ഡ്, 1976 ല്‍ അര്‍ജ്ജുന അവാര്‍ഡ് എന്നിവ ലഭിച്ചു. ഇന്ത്യ യിലെ ഏറ്റവും പ്രായം കുറഞ്ഞ അര്‍ജ്ജുന അവാര്‍ഡ് ജേതാവ് എന്ന ബഹുമതിക്ക് അദ്ദേഹം അര്‍ഹനായി. അതേ കൊല്ലം തന്നെ, കേരളത്തിലെ ഏറ്റവും നല്ല കായിക താരത്തിനുള്ള മലയാള മനോരമ അവാര്‍ഡ് ജിമ്മി നേടി. സോള്‍ ഏഷ്യാഡില്‍ ജപ്പാനെ കീഴടക്കി ഇന്ത്യക്ക് വെങ്കലം നേടിയെടുത്തു.
 

Jimmy George

 
സമാനതകള്‍ ഇല്ലാത്ത പ്രതിഭാസ മായി മാറിയ ജിമ്മി ജോര്‍ജ്ജിന്റെ സ്മരണക്കായി ഇറ്റലിയില്‍ ജിമ്മി ജോര്‍ജ്ജ് മെമ്മോറിയല്‍ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മിച്ചിരുന്നു.
 
കേരളത്തിലെ വോളി ബോളിനു രാജ്യാന്തര രംഗത്ത് മേല്‍വിലാ സമുണ്ടാക്കി കൊടുത്ത ഈ കായിക പ്രതിഭയുടെ സ്മരണ ക്കായി അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ കഴിഞ്ഞ 15 വര്‍ഷമായി നടന്നു വരുന്ന ജിമ്മി ജോര്‍ജ് സ്മാരക വോളി ബോള്‍ ടൂര്‍ണ്ണമെന്റ്, ഡിസംബര്‍ 2 നു ആരംഭി ക്കുകയായി.
 



 
 

- ജെ.എസ്.

അഭിപ്രായം എഴുതുക »

ഒറ്റ ബാങ്കും തകരില്ല എന്ന് യു.എ.ഇ. സെന്‍ട്രല്‍ ബാങ്ക്

November 30th, 2009

burj-al-arabയു.എ.ഇ. യില്‍ പ്രവര്‍ത്തിക്കുന്ന വിദേശ ബാങ്കുകള്‍ ഉള്‍പ്പെടെ ഒരൊറ്റ ബാങ്കു പോലും തകരില്ല എന്ന് ഉറപ്പു വരുത്തി ഒപ്പം നില്‍ക്കുമെന്ന് യു.എ.ഇ. സെന്‍ട്രല്‍ ബാങ്ക്. ബാങ്കുകള്‍ക്കു വേണ്ട സഹായം വാഗ്ദാനം ചെയ്യുന്ന നോട്ടീസ് യു.എ.ഇ. സെന്‍ട്രല്‍ ബാങ്ക് എല്ലാ ബാങ്കുകള്‍ക്കും അയച്ചു കഴിഞ്ഞു.
 
അതേ സമയം നാലു ദിവസത്തെ അവധിക്കു ശേഷം ദുബായ് ഓഹരി വിപണി ഇന്ന് തുറന്നു പ്രവര്‍ത്തിക്കും. വിപണിയിലെ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് യു.എ.ഇ. സെന്‍ട്രല്‍ ബാങ്ക് അധികൃതര്‍ അറിയിച്ചു.

-

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « പ്രതിസന്ധി ഇന്ത്യയെ ബാധിക്കില്ല : പ്രണബ് മുഖര്‍ജി
Next »Next Page » ജിമ്മി ജോര്‍‌ജ്ജിന്റെ സ്മാഷുകള്‍ നിലച്ചിട്ട് ഇന്നേക്ക് 22 ആണ്ട് »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine