ഒബാമയ്ക്ക് സമാധാനത്തിന് നൊബേല്‍ സമ്മാനം

October 9th, 2009

barack-obamaനല്ലൊരു ഭാവിയുടെ പ്രതീക്ഷ നല്‍കിയതിന് അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബായയ്ക്ക് ഇത്തവണത്തെ സാമാധാനത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. ആഗോള തലത്തില്‍ ആണവ ആയുധ ശേഖരം വെട്ടി കുറക്കാനും സമാധാന ശ്രമങ്ങള്‍ക്കുമുള്ള ഒബാമയുടെ പരിശ്രമങ്ങള്‍ പ്രശംസനീയമാണ്. അന്താരാഷ്ട്ര നയതന്ത്ര ബന്ധങ്ങള്‍ മെച്ചപ്പെടുത്തി വിവിധ രാജ്യങ്ങളും ജനതകളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന് ഒബാമ വഹിച്ച പങ്കിനെ നൊബേല്‍ കമ്മിറ്റി പ്രകീര്‍ത്തിച്ചു. അധികാരത്തില്‍ ഏറിയ അന്നു മുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു പോയിരുന്ന സമാധാന പ്രക്രിയ പുനരാരംഭിച്ചിരുന്നു. ഒബാമയെ പോലെ ലോക ശ്രദ്ധ പിടിച്ചു പറ്റുകയും ലോക ജനതയ്ക്ക് ഒരു മെച്ചപ്പെട്ട ഭാവിയുടെ പ്രതീക്ഷ നല്‍കുകയും ചെയ്ത വ്യക്തിത്വങ്ങള്‍ ലോക ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമാണ് എന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.
 


Obama wins Nobel Peace Prize


 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ എംബസി ആക്രമിച്ചത് താലിബാന്‍

October 9th, 2009

kabul-bomb-attackഡല്‍ഹി : കാബുളിലെ ഇന്ത്യ എംബസി ആക്രമിച്ചത് തങ്ങളാണെന്ന അവകാശ വാദവുമായി താലിബാന്‍ രംഗത്ത് വന്നു. ഇന്നലെ രാവിലെ നടന്ന ബോംബ് ആക്രമണത്തില്‍ ഒന്‍പത് പേരാണ് കൊല്ലപ്പെട്ടത്. മൂന്ന് ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. 45 പേര്‍ക്ക് പരിക്കുണ്ട്. എംബസിക്കു നേരെ നടന്ന ഈ രണ്ടാം ആക്രമണം അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ ജീവന് നില നില്‍ക്കുന്ന ഭീഷണി വ്യക്തമാക്കുന്നു. സ്ഫോടക വസ്തുക്കള്‍ നിറഞ്ഞ കാര്‍ എംബസിയ്ക്ക് പുറത്തു വെച്ച് ഒരു ചാവേര്‍ ആക്രമണത്തില്‍ പൊട്ടിത്തെറിയ്ക്കുകയാണുണ്ടായത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. വിസയ്ക്കുള്ള അപേക്ഷയുമായി കൂടി നിന്നവരാണ് കൊല്ലപ്പെട്ടവരില്‍ അധികവും.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

അല്‍ ഖൈദ ചൈനയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു

October 8th, 2009

ചൈനയിലെ മുസ്ലിം വിഭാഗത്തെ കൂട്ടക്കൊല നടത്തിയതിനെതിരെ ചൈനയ്ക്കെതിരെ ജിഹാദ് നടത്താന്‍ ലോകമെമ്പാടുമുള്ള മുസ്ലിങ്ങളോട് അല്‍ ഖൈദ ആഹ്വാനം ചെയ്തു. നിരീശ്വര വാദികളായ ചൈനീസ് കുറ്റവാളികള്‍ മുസ്ലിങ്ങളെ ഏറെ കാലമായി പീഢിപ്പിയ്ക്കുന്നു. ആയിരക്കണക്കിന് മുസ്ലിങ്ങള്‍ കൊല്ലപ്പെട്ടു എങ്കിലും ഇതൊന്നും ആരും പുറത്തറിഞ്ഞില്ല. അല്‍ ഖൈദയുടെ അഫ്ഗാനിസ്ഥാനിലെ കമാണ്ടര്‍ എന്നറിയപ്പെടുന്ന അബു യാഹ്യാ അല്‍ ലിബി അല്‍ ഖൈദ പുറത്തിറക്കിയ ഒരു വീഡിയോയിലാണ് വിശുദ്ധ യുദ്ധത്തിനുള്ള ആഹ്വാനം നടത്തിയത്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

സുരക്ഷാ സമിതി – ഇന്ത്യ യു.എ.ഇ. യുടെ പിന്തുണ തേടി

October 7th, 2009

shashi-tharoorഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയിലേക്കുള്ള താല്‍ക്കാലിക അംഗത്വത്തിന് ഇന്ത്യ യു.എ.ഇ. യുടെ പിന്തുണ തേടി. കേന്ദ്ര വിദേശ കാര്യ മന്ത്രി ശശി തരൂരിന്റെ ഗള്‍ഫ് സന്ദര്‍ശനത്തിന്റെ രണ്ടാം പാദത്തിലാണ് ഈ സുപ്രധാന നയതന്ത്ര നീക്കം നടന്നത്. യു.എ.ഇ. യുമായി കൂടുതല്‍ രാഷ്ട്രീയ സാമ്പത്തിക സഹകരണത്തിന് താല്പര്യം പ്രകടിപ്പിച്ച മന്ത്രി ഐക്യ രാഷ്ട്ര സഭാ സുരക്ഷാ സമിതിയിലേയ്ക്കുള്ള താല്‍ക്കാലിക അംഗത്വത്തിന് യു.എ.ഇ.യുടെ പിന്തുണ ആവശ്യപ്പെട്ടു. ജി-20 ലേക്കുള്ള പ്രവേശനത്തോടെ ഇന്ത്യ ലോക സമ്പദ് ഘടനയില്‍ സുപ്രധാന സ്വാധീനം ചെലുത്താന്‍ പ്രാപ്തമായി എന്ന് പറഞ്ഞു. ഇതോടൊപ്പം രാഷ്ട്രീയ തീരുമാനങ്ങള്‍ എടുക്കുന്ന സുരക്ഷാ കൌണ്‍സിലിലും ഇന്ത്യക്ക് പ്രവേശനം അനുവദിക്കണം. സുരക്ഷാ കൌണ്‍സില്‍ വിപുലീകരിക്കുമ്പോള്‍ അത് ഇന്ത്യക്കു പുറമെ ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളെ കൂടെ ഉള്‍പ്പെടുത്തി കൊണ്ടാകണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദുബായിലെ ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൌണ്‍സില്‍ സംഘടിപ്പിച്ച സ്വീകരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

തുപ്പിയാല്‍ പിഴ 1000 രൂപ

October 7th, 2009

പൂനെ : പന്നി പനി ബാധ ഏറ്റവും അധികം ബാധിച്ചിരിക്കുന്ന ഇന്ത്യന്‍ നഗരമായ പൂനെയില്‍ പൊതു ജന ആരോഗ്യം കണക്കിലെടുത്ത് നഗര സഭ പൊതു സ്ഥലത്ത് തുപ്പുന്നവര്‍ക്കുള്ള പിഴ ശിക്ഷയില്‍ വര്‍ധനവ് വരുത്തി. ഇരുപത്തിയഞ്ച് രൂപയായിരുന്ന പിഴ കുത്തനെ ഉയര്‍ത്തി ആയിരം രൂപയാക്കി. പന്നി പനിയുടെ വയറസിന് തുപ്പലില്‍ ഒന്‍പത് മണിക്കൂര്‍ വരെ ജീവനോടെ നിലനില്‍ക്കാനാവും എന്നത് കൊണ്ടാണ് ഇത്തരം ഒരു നടപടി എന്ന് കോര്‍പ്പൊറെയ്ഷന്‍ കമ്മീഷണര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ഉത്തരവ് നടപ്പിലാക്കാന്‍ പ്രത്യേക സ്ക്വാഡും രൂപീകരിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « പി.ടി. ഉഷക്ക് അവഗണന
Next »Next Page » സുരക്ഷാ സമിതി – ഇന്ത്യ യു.എ.ഇ. യുടെ പിന്തുണ തേടി »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine