ഇറാന്‍ ഹ്രസ്വ ദൂര മിസൈലുകള്‍ പരീക്ഷിച്ചു

September 28th, 2009

iran-missilesഐക്യ രാഷ്ട്ര സഭാ സുരക്ഷാ കൌണ്‍സില്‍ അംഗ രാജ്യങ്ങളുമായി ചര്‍ച്ച തുടങ്ങുന്നതിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇറാന്‍ ഞായറാഴ്‌ച്ച രണ്ട് ഹ്രസ്വ ദൂര മിസൈലുകള്‍ പരീക്ഷിച്ചു. രണ്ട് ദിവസം മുന്‍പാണ് ഇറാന്റെ ഒരു യുറേനിയം സമ്പുഷ്ടീകരണ രഹസ്യ കേന്ദ്രത്തിന്റെ വിവരങ്ങള്‍ പുറത്തായത്. ഇറാന്‍ ആണവ ആയുധങ്ങള്‍ വികസിപ്പിക്കുന്നു എന്ന ആരോപണം ഇറാന്‍ പ്രസിഡണ്ട് അഹമ്മദിനെജാദ് നിഷേധിച്ചിട്ടുണ്ടെങ്കിലും ഈ രഹസ്യ ആണവ കേന്ദ്രത്തിന്റെ വെളിപ്പെടുത്തല്‍ അറബ് ലോകത്തെ പരിഭ്രാന്തിയില്‍ ആക്കിയിട്ടുണ്ട്. അവസരം മുതലെടുത്ത് ഇസ്രയേല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കയോട് ഇറാനെതിരെ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
 


Iran tests short range missiles


 
 

- ജെ.എസ്.

അഭിപ്രായം എഴുതുക »

ക്രിക്കറ്റ് ഇനി പരിഹാരമാവില്ല – തരൂര്‍

September 27th, 2009

shashi-tharoor-cricketപാക്കിസ്ഥാനുമായി ഉള്ള ഉഭയ കക്ഷി ബന്ധങ്ങള്‍ സാധാരണ നിലയിലേയ്ക്ക് വരുവാനുള്ള ഇന്ത്യയുടെ ശ്രമങ്ങളില്‍ സഹകരിക്കാതെ ക്രിക്കറ്റ് കളിച്ച് പ്രശ്നം പരിഹരിക്കാം എന്ന് കരുതേണ്ട എന്ന് വിദേശ കാര്യ സഹ മന്ത്രി ശശി തരൂര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യാ പാക്കിസ്ഥാന്‍ ക്രിക്കറ്റിന്റെ 60 വര്‍ഷത്തെ ചരിത്രം പ്രതിപാദ്യ വിഷയമായ ശശി തരൂരിന്റെ “Shadows across the playing field; 60 years of India – Pakistan cricket” എന്ന പുസ്തകത്തെ പറ്റിയുള്ള ചര്‍ച്ചാ വേളയിലാണ് ശശി തരൂര്‍ ഈ പ്രസ്താവന നടത്തിയത്. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ആയിരുന്ന ഷഹര്‍‌യാര്‍ ഖാനും ശശി തരൂരും ചേര്‍ന്ന് തയ്യാറാക്കിയ പുസ്തകത്തിന്റെ ചര്‍ച്ചയ്ക്ക് ഖാനും സന്നിഹിതനായിരുന്നു.
 

Shadows-across-the-playing-field

 
പാക്കിസ്ഥാനും ആയുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങള്‍ വഷളായപ്പോഴെല്ലാം ക്രിക്കറ്റ് ഇരു രാജ്യങ്ങളേയും അടുപ്പിയ്ക്കുവാന്‍ സഹായകരമായിട്ടുണ്ട്. 1965 ലെയും 1971 ലെയും യുദ്ധങ്ങള്‍ക്കു ശേഷവും, ബാബ്‌റി മസ്ജിദ് സംഭവത്തിനു ശേഷവും കാര്‍ഗില്‍ യുദ്ധത്തിനു ശേഷം പോലും ഇത് സംഭവിച്ചു. എന്നാല്‍ മുംബൈ ഭീകര ആക്രമണത്തോടെ ഈ സ്ഥിതി മാറിയിരിക്കുന്നു. ഇനി ക്രിക്കറ്റ് മതിയാവില്ല; പാക്കിസ്ഥാന്‍ ഇന്ത്യയുമായുള്ള ബന്ധ മെച്ചപ്പെടുത്തുവാന്‍ ഉചിതവും ശക്തവുമായ നടപടികള്‍ സ്വീകരിച്ചേ മതിയാവൂ എന്നും ശശി തരൂര്‍ വ്യക്തമാക്കി.
 


Cricket not a solution for peace between India and Pakistan anymore says Shashi Tharoor


 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

സാമ്പത്തിക സഹായം തുടരണം – മന്‍‌മോഹന്‍ സിംഗ്

September 26th, 2009

വികസിത രാഷ്ട്രങ്ങളുടെ ചെയ്തികളുടെ ഫലമായി സംജാതമായ സാമ്പത്തിക പ്രതിസന്ധി ഏറ്റവും അധികം കഷ്ടത്തിലാക്കിയ വികസ്വര രാഷ്ട്രങ്ങള്‍ക്കുള്ള സാമ്പത്തിക ഉത്തേജന പാക്കേജുകള്‍ നിര്‍ത്തുവാനുള്ള സമയം ആയിട്ടില്ല എന്ന് ഇന്ത്യന്‍ പ്രധാന മന്ത്രി മന്‍ മോഹന്‍ സിംഗ് ജി-20 ഉച്ച കോടിയില്‍ പ്രസ്താവിച്ചു. വികസിത രാഷ്ട്രങ്ങളുടെ ദീര്‍ഘ വീക്ഷണം ഇല്ലാത്ത നയങ്ങളുടെ തിക്ത ഫലങ്ങള്‍ അനുഭവിക്കുന്നത് ദരിദ്ര അവികസിത രാഷ്ട്രങ്ങളാണ്. ജി-20 അംഗ രാഷ്ടങ്ങള്‍ സംയുക്തമായി നടപ്പിലാക്കുന്ന സാമ്പത്തിക ഉത്തേജന പാക്കേജുകള്‍ ആഗോള സമ്പദ് ഘടന സാധാരണ നിലയിലേയ്ക്ക് തിരിച്ചു വരുന്നതു വരെ തുടരേണ്ടത് ആവശ്യമാണ്. ശരിയായ സമയത്ത് വേണ്ട തയ്യാറെടുപ്പുകളോടെ മാത്രമേ ഈ പദ്ധതികള്‍ നിര്‍ത്തി വെയ്ക്കാന്‍ പാടുള്ളൂ എന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

എയ്‌ഡ്‌സിനു വാക്സിനുമായി തായ്‌ലന്‍ഡ്

September 25th, 2009

aids-vaccineഎയ്ഡ്സ് വയറസിനെ പ്രതിരോധിക്കുവാന്‍ കെല്‍പ്പുള്ള പ്രതിരോധ കുത്തിവെപ്പ് കണ്ടെത്തിയതായി തായ്‌ലന്‍ഡിലെ ഗവേഷകര്‍ അറിയിച്ചു. തുടര്‍ച്ചയായി ഈ രംഗത്തു ഗവേഷകര്‍ നേരിട്ടു കൊണ്ടിരുന്ന പരാജയം മൂലം എയ്ഡ്സിന് എതിരെ ഒരു പ്രതിരോധ കുത്തിവെപ്പ് കണ്ടു പിടിക്കുക എന്നത് അസാധ്യമാണ് എന്ന് ലോകം ആശങ്കപ്പെടുന്നതിനിടയിലാണ് പ്രത്യാശ പരത്തുന്ന ഈ കണ്ടുപിടുത്തം. അമേരിക്കന്‍ സൈന്യത്തിന്റെ സാമ്പത്തിക സഹായത്തോടെ തായ്‌ലന്‍ഡ് ആരോഗ്യ മന്ത്രാലയം നടത്തിയ പരീക്ഷണങ്ങളാണ് ഫലം കണ്ടതായി പറയപ്പെടുന്നത്. പതിനാറായിരം പേരാണ് ഈ ഗവേഷണത്തിന്റെ ഭാഗമാവാന്‍ സന്നദ്ധരായി മുന്‍പോട്ട് വന്നത്. ഇവരില്‍ നടന്ന പരീക്ഷണങ്ങളില്‍ ഈ പ്രതിരോധ കുത്തിവെപ്പ് എച്.ഐ.വി. വയറസ് ബാധയെ 31 ശതമാനം തടയുന്നതായാണ് കണ്ടെത്തിയത്. തായ്‌ലന്‍ഡില്‍ കണ്ടു വരുന്ന തരം വയറസിലാണ് ഈ പരീക്ഷണം നടത്തിയത്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള വ്യത്യസ്ത വയറസുകളില്‍ ഇത് ഫലപ്രദമാകുമോ എന്ന് ഇനിയും പരിശോധിക്കേണ്ടിയിരിക്കുന്നു.
 
ലോകമെമ്പാടും പ്രതിദിനം 7,500 ആളുകളെ എച്.ഐ.വി. വയറസ് ബാധിക്കുന്നു എന്നാണ് കണക്ക്. ഇരുപത് ലക്ഷം പേര്‍ 2007ല്‍ എയ്ഡ്സ് മൂലം മരണമടഞ്ഞു എന്ന് ഐക്യ രാഷ്ട്ര സഭ പറയുന്നു. ഇതു കൊണ്ടു തന്നെ, അല്‍പ്പമെങ്കിലും ഫലപ്രദമായ ഒരു പ്രതിരോധ ചികിത്സയ്ക്ക് പോലും വമ്പിച്ച ഗുണ ഫലങ്ങളാണ് ഉണ്ടാക്കുവാന്‍ കഴിയുക.
 


Thailand develops HIV Vaccine


 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ചന്ദ്രനില്‍ വെള്ളം കണ്ടെത്തി

September 25th, 2009

chandrayaanഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രത്തിന്റെ തൊപ്പിയില്‍ ഒരു തൂവല്‍ കൂടി ചാര്‍ത്തി കൊണ്ട് അന്താരാഷ്ട്ര ശാസ്ത്ര സമൂഹം ചന്ദ്രനില്‍ വെള്ളം കണ്ടതായി സ്ഥിരീകരിച്ചു. ഇന്നലെ നാസയുടെ വാഷിംഗ്ടണ്‍ ആസ്ഥാനത്ത് നിന്നും ഈ വെളിപ്പെടുത്തല്‍ ഔദ്യോഗികമായി അറിയിയ്ക്കു കയുണ്ടായി. ഇന്ത്യയുടെ ചാന്ദ്ര ദൌത്യമായ ചന്ദ്രയാന്‍-1 വഹിച്ചിരുന്ന “മൂണ്‍ മിനറോളജി മാപ്പര്‍” എന്ന ഉപകരണത്തില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ വിശകലനം ചെയ്തപ്പോഴാണ് ചന്ദ്രനില്‍ വെള്ളം ഉണ്ടെന്ന നിഗമനത്തില്‍ ശാസ്ത്രജ്ഞര്‍ എത്തിയത്. ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞ രുമായുള്ള സഹകരണം കൊണ്ടാണ് ഈ വിസ്മയകരമായ കണ്ടു പിടുത്തം സാധ്യമായത് എന്ന് നാസ ഡയറക്ടര്‍ അറിയിച്ചു. എന്നാല്‍ ചന്ദ്രനില്‍ വലിയ തടാകങ്ങളോ പുഴകളോ ഉണ്ടെന്ന് ഇതിന് അര്‍ത്ഥമില്ല. ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്നും ഒരു ടണ്‍ മണ്ണെടുത്ത് അതില്‍ നിന്നും വെള്ളത്തിന്റെ അംശം വേര്‍തിരിച്ചാല്‍ ഏതാണ്ട് ഒരു ലിറ്റര്‍ വെള്ളം ലഭിയ്ക്കും എന്ന് നാസയിലെ ശാസ്ത്രജ്ഞന്മാര്‍ വിശദീകരിച്ചു.
 


Chandrayaan finds water on moon


 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « നെടുംബാശ്ശേരിയില്‍ വീണ്ടും യൂസേഴ്‌സ് ഫീ
Next »Next Page » എയ്‌ഡ്‌സിനു വാക്സിനുമായി തായ്‌ലന്‍ഡ് »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine