ഓണ്‍ലൈന്‍ പുസ്തകം – ഗൂഗിളിനെതിരെ നീക്കം

September 19th, 2009

google-booksപുസ്തകങ്ങള്‍ ഓണ്‍ലൈന്‍ ആയി വായനക്കാര്‍ക്ക് ലഭ്യമാക്കുവാനായി ഗൂഗിള്‍ എഴുത്തുകാരുടെ സംഘടനയുമായി ഉണ്ടാക്കിയ കരാര്‍ തള്ളി കളയണം എന്ന് അമേരിക്കന്‍ നീതി ന്യായ വകുപ്പ് കോടതിയോട് ആവശ്യപ്പെട്ടു. ഈ കരാര്‍ നടപ്പിലാവുന്നതോടെ പുസ്തകങ്ങളുടെ ഏറ്റവും വലിയ ശേഖരം ഗൂഗിള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുകയും വായനക്കാര്‍ക്ക് ഇന്റര്‍നെറ്റ് വഴി ഈ പുസ്തകങ്ങള്‍ വായിക്കുവാനും കഴിയും. സാമൂഹികമായി ഏറെ നേട്ടമുള്ള ഒരു പദ്ധതിയാണ് ഇത് എങ്കിലും ഇത്തരം ഒരു നീക്കത്തോടെ ഓണ്‍ലൈന്‍ പുസ്തക രംഗത്ത് ഗൂഗിളിനെ ഒരു കുത്തക ആക്കി മാറ്റും എന്നാണ് ഇതിനെ എതിര്‍ക്കുന്നവരുടെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഓപണ്‍ ബുക്ക് അലയന്‍സിന്റെ ആരോപണം. ഗൂഗിളിന്റെ ഏറ്റവും വലിയ മൂന്ന് എതിരാളികളായ മൈക്രോസോഫ്റ്റ്, യാഹൂ, ആമസോണ്‍ എന്നീ കമ്പനികള്‍ ചേര്‍ന്നാണ് ഓപണ്‍ ബുക്ക് അലയന്‍സിന് രൂപം നല്‍കിയത്. ഇപ്പോള്‍ തന്നെ ഇന്റര്‍നെറ്റ് തിരച്ചില്‍ രംഗത്ത് അജയ്യരായ ഗൂഗിളിന് പുസ്തകങ്ങള്‍ ഓണ്‍ലൈന്‍ ആയി പ്രസിദ്ധീകരിക്കുവാന്‍ ഉള്ള അവകാശവും കൂടി ലഭിച്ചാല്‍ പിന്നെ ഗൂഗിളിനെ തോല്‍പ്പിക്കുവാന്‍ അസാധ്യമാവും എന്ന് ഇവര്‍ ഭയക്കുന്നു. എന്നാല്‍ ഇത്തരം ഒരു പദ്ധതിയിലൂടെ പുസ്തകങ്ങള്‍ തിരയുവാനും, വായിക്കുവാനും, ഡൌണ്‍ലോഡ് ചെയ്യുവാനും സാധ്യമാവുന്നത് പുസ്തകങ്ങള്‍ എന്ന മഹത്തായ സാംസ്ക്കാരിക സമ്പദ് ശേഖരത്തിന് മുന്‍പൊന്നും ലഭ്യമല്ലാത്ത അത്രയും വലിയ വായനക്കൂട്ടത്തെ സൃഷ്ടിക്കും എന്ന കാര്യം ഓപ്പണ്‍ ബുക്ക് അലയന്‍സും സമ്മതിക്കുന്നുണ്ട്.
 


US Government against Google book deal


 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ദിവ്യ ദര്‍ശനം ഇനിയില്ല – ദിവ്യാ ജോഷി വിഷം കഴിച്ചു മരിച്ചു

September 19th, 2009

divya_joshiസന്തോഷ് മാധവന്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് കേരളത്തില്‍ പിടിയിലായ ആള്‍ ദൈവങ്ങളില്‍ പ്രമുഖയായ തൃശ്ശൂരിലെ വിഷ്ണുമായ ക്ഷേത്രത്തിലെ ദിവ്യാ ജോഷിയെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. മനോരോഗത്തിന് ഏറെ കാലം ചികിത്സയിലായിരുന്ന ഇവര്‍ പോടുന്നനെ തന്റെ ദേഹത്ത് വിഷ്ണു മായ കുടി കൊള്ളുന്നുണ്ട് എന്നും പറഞ്ഞ് സ്വയം ആള്‍ ദൈവം ആവുകയായിരുന്നു.
 
ഭര്‍ത്താവ് ജോഷിയുമൊപ്പം ശ്രീ രുദ്രത്ത് വിഷ്ണു മായ ക്ഷേത്രവും പണിത് പൂജകളും മറ്റും തുടങ്ങിയ സുന്ദരിയായ ദിവ്യയുടെ ദര്‍ശനം ലഭിക്കാന്‍ ക്രമേണ ആളുകള്‍ തടിച്ചു കൂടി. സിനിമാ താരങ്ങളും രാഷ്ട്രീയക്കാരും വ്യവസായ പ്രമുഖരും ദിവ്യ പ്രവചനങ്ങള്‍ക്കായി കാത്തു നില്‍ക്കാന്‍ തുടങ്ങിയതോടെ ദിവ്യയുടെ വളര്‍ച്ച അതിവേഗത്തിലായിരുന്നു. കൊട്ടാരം പോലുള്ള വീടും, ആഡംബര കാറും, കരുത്തരായ അംഗരക്ഷകരും.
 
അര്‍ബുദ രോഗം ദിവ്യ ശക്തി കൊണ്ട് മാറ്റി തരാം എന്നും പറഞ്ഞ് പണം തട്ടിയ കേസിലാണ് ദിവ്യ പോലീസിന്റെ പിടിയിലായത്. പിന്നീട് ഇവര്‍ നടത്തിയ മറ്റ് അനേക തട്ടിപ്പികളുടെ കഥകളും പുറത്തു വന്നു. എന്നാല്‍ കേസുകള്‍ ഒതുക്കി തീര്‍ത്ത ഇവര്‍ വീണ്ടും പൂജകളും മറ്റും തുടങ്ങി.
 
കുന്നംകുളം സ്വദേശിയായ ജോര്‍ജ്ജ് എന്നയാളുടെ വീട്ടിലുള്ള 500 കോടിയുടെ നിധി ദിവ്യ ശക്തി കൊണ്ട് കണ്ടു പിടിച്ചു കൊടുക്കാം എന്നും പറഞ്ഞ് ഇയാളില്‍ നിന്നും 90 ലക്ഷത്തോളം രൂപ ദിവ്യയും ഭര്‍ത്താവും ചേര്‍ന്ന് തട്ടിയെടുത്തു. നിധി കിട്ടാതായതിനെ തുടര്‍ന്ന് ഇയാള്‍ പോലീസില്‍ പരാതി കൊടുക്കുകയും പോലീസ് ദിവ്യയുടെ ഭര്‍ത്താവിനെ ഇന്നലെ രാത്രി (വെള്ളിയാഴ്‌ച്ച) അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇത് കഴിഞ്ഞ് മൂന്ന് മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് ദിവ്യ ജോഷിയേയും അമ്മ ഉഷയെയും വിഷം അകത്തു ചെന്ന നിലയില്‍ വീട്ടിനുള്ളില്‍ കണ്ടത്. വീട്ടില്‍ അപ്പോള്‍ ഉണ്ടായിരുന്ന ഇവരുടെ സഹോദരന്‍ ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിഷ്ണു മായ ഇവരെ കൈവെടിയു കയായിരുന്നു.
 


Woman God Divya Joshi Commits Suicide


 
 

- ജെ.എസ്.

അഭിപ്രായം എഴുതുക »

ഇന്ത്യയില്‍ ഭീകര ആക്രമണങ്ങള്‍ ആസന്നം – ഇസ്രയേല്‍

September 18th, 2009

mumbai-terror-attackഅല്‍ ഖൈദയുമായി ബന്ധം ഉള്ള പാക്കിസ്ഥാന്‍ തീവ്രവാദി സംഘടന അടുത്തു തന്നെ ഇന്ത്യയില്‍ ഒരു ഭീകര ആക്രമണ പരമ്പര തന്നെ നടത്തുവാന്‍ പദ്ധതി ഇട്ടിരിക്കുന്നു എന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി. ഇസ്രയേല്‍ ഭീകര വിരുദ്ധ ബ്യൂറോ ഇസ്രയേലി വിനോദ സഞ്ചാരികളോടുള്ള യാത്രാ മുന്നറിയിപ്പിലാണ് ഈ കാര്യം അറിയിച്ചിട്ടുള്ളത്. ഇന്ത്യയില്‍ സഞ്ചരിക്കുന്ന ഇസ്രയേലി പൌരന്മാര്‍ പ്രത്യേകിച്ച് സുരക്ഷാ സംവിധാനങ്ങള്‍ ഒന്നുമില്ലാത്ത തിരക്കുള്ള സ്ഥലങ്ങള്‍ ഒഴിവാക്കണം എന്ന് മുന്നറിയിപ്പില്‍ പറയുന്നു. വിദേശികള്‍ കൂടുതല്‍ ഉള്ള ഇടങ്ങളിലാവും ഭീകര ആക്രമണം നടക്കുക. ഇന്ത്യയൊട്ടാകെയുള്ള ജൂതന്മാര്‍ ജൂത പുതു വത്സരം ആഘോഷിയ്ക്കുവാനുള്ള തയ്യാറെടുപ്പ് നടത്തുന്നതിനിടെയാണ് ഈ മുന്നറിയിപ്പ് വന്നിരിയ്ക്കുന്നത് എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വര്‍ഷം മുംബൈയില്‍ നടന്ന ഭീകര ആക്രമണത്തില്‍ ജൂതന്മാരുടെ കേന്ദ്രമായ ചബാഡ് ഹൌസ് ഭീകരരുടെ ഒരു പ്രധാന ലക്ഷ്യമായിരുന്നു. ആറ് ഇസ്രയേലികളാണ് അന്ന് കൊല്ലപ്പെട്ടത്.
 


Terrorist attacks imminent in India warns Israel


 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ട്വിറ്റര്‍ വിവാദം – തരൂര്‍ മാപ്പ് പറഞ്ഞു

September 18th, 2009

sashi-tharoor-in-cattle-classഇക്കണോമി ക്ലാസ് വിമാന യാത്രയെ കന്നുകാലി ക്ലാസ് എന്ന് വിളിച്ച് അധിക്ഷേപിച്ചതിന് വിദേശ കാര്യ സഹ മന്ത്രി ശശി തരൂര്‍ മാപ്പ് പറഞ്ഞു. തന്റെ ട്വിറ്റര്‍ പേജില്‍ തന്നെയാണ് ക്ഷമാപണം നടത്തിയത്.
 
വിശുദ്ധ പശു എന്നത് വ്യക്തികളെ അല്ല അര്‍ത്ഥമാക്കുന്നത്. ആര്‍ക്കും വെല്ലു വിളിയ്ക്കാന്‍ ആവാത്ത വിശുദ്ധമായ തത്വങ്ങളെയാണ്. ഇത് തന്നെ വിമര്‍ശിക്കുന്നവര്‍ മനസ്സിലാക്കണം. മറ്റുള്ളവര്‍ തന്റെ നര്‍മ്മം മനസ്സിലാക്കും എന്ന് കരുതരുത് എന്ന് തനിക്ക് മനസ്സിലായി. വാക്കുകള്‍ വളച്ചൊടിക്കുന്നവര്‍ക്ക് അതിനുള്ള അവസരം നല്‍കരുത് എന്നും താന്‍ തിരിച്ചറിഞ്ഞു. തന്നോട് ചോദിച്ച ചോദ്യത്തിലെ പ്രയോഗം താന്‍ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തത്. ഇക്കണോമി ക്ലാസ്സില്‍ ആളുകളെ കന്നുകാലികളെ പോലെ ഇടിച്ചു കയറ്റുന്ന വിമാന കമ്പനികളോടുള്ള പ്രതിഷേധമാണ് ഈ പ്രയോഗം. യാത്രക്കാരോടുള്ള നിന്ദയല്ല. ഈ പ്രയോഗം മലയാളത്തില്‍ കേള്‍ക്കുമ്പോള്‍ അതിന് കൂടുതല്‍ മോശമായ അര്‍ത്ഥങ്ങള്‍ കൈവരുന്നു എന്ന് എന്നോട് പറഞ്ഞപ്പോഴാണ് ഞാന്‍ അറിഞ്ഞത്. ഇതില്‍ ആര്‍ക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ഞാന്‍ ഖേദിയ്ക്കുന്നു എന്ന് ശശി തരൂര്‍ തന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു.
 

shashi-tharoor-twitter-apology

ശശി തരൂറിന്റെ ക്ഷമാപണം

 
“Cattle Class” എന്ന പ്രയോഗം ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷ് നിഘണ്ടുവില്‍ 2007 സെപ്റ്റെംബറില്‍ ചേര്‍ത്തിയതാണ്. അതിന്റെ അര്‍ത്ഥമായി നിഘണ്ടുവില്‍ കൊടുത്തിരിക്കുന്നത് വിമാനത്തിലെ ഇക്കണോമി ക്ലാസ്സ് എന്നും. പ്രചാരത്തില്‍ ഉള്ള പുതിയ പദ പ്രയോഗങ്ങള്‍ ഓക്സ്ഫോര്‍ഡ് നിഘണ്ടുവില്‍ ഇടയ്ക്കിടയ്ക്ക് ഉള്‍പ്പെടുത്തുന്ന പതിവുണ്ട്. എന്നാല്‍ ഈ പ്രയോഗങ്ങളുടെ ഉല്‍ഭവമോ അതിലെ നൈതികതയോ ഇത്തരം ഉള്‍പ്പെടുത്തല്‍ വഴി സ്ഥിരീകരിക്കപ്പെടുന്നില്ല. ഈ ഉള്‍പ്പെടുത്തല്‍ വഴി ഓക്സ്ഫോര്‍ഡ് നിഘണ്ടു മോശമായ യാത്രാ സൌകര്യങ്ങളെ പറ്റിയുള്ള ഇക്കണോമി ക്ലാസ് യാത്രക്കാരുടെ പ്രതിഷേധം തന്നെയാണ് പ്രഖ്യാപിച്ചത്. കുട്ടികള്‍ക്ക് ഇരിക്കുവാനായി നിര്‍മ്മിച്ചതാണ് ഇക്കണോമി ക്ലാസ് സീറ്റുകള്‍ എന്ന് ഈ ക്ലാസില്‍ സഞ്ചരിച്ചിട്ടുള്ള എല്ലാവര്‍ക്കും അറിയാം. തങ്ങളുടെ ശരീരം ഈ സീറ്റിലേക്ക് തിരുകി കയറ്റി ഇരിക്കുന്ന യാത്രക്കാര്‍ യാത്ര കഴിയും വരെ തന്റെ കൈയ്യും കാലും അടുത്തിരിക്കുന്ന ആളുടെ വ്യോമാതിര്‍ത്തി ലംഘിക്കാതിരിക്കാന്‍ പാട് പെടുന്നു. പ്ലാസ്റ്റിക് സ്പൂണും ഫോര്‍ക്കും കൊണ്ട് ഭക്ഷണം കഴിക്കുന്നതും ഒരു അഭ്യാസം തന്നെ. ഉറങ്ങാന്‍ ശ്രമിച്ചാല്‍ കഴുത്ത് ഉളുക്കും എന്നത് ഉറപ്പ്. എന്നാല്‍ മൂന്നിരട്ടിയോളം നിരക്കുള്ള ബിസിനസ് ക്ലാസിനേക്കാള്‍ യാത്രക്കാര്‍ കന്നുകാലികളെ കൊണ്ടു പോകുന്നത് പോലെയുള്ള ഇക്കണോമി ക്ലാസ് തന്നെ ആശ്രയിക്കുന്നത് ഇതെല്ലാം സഹിയ്ക്കുവാന്‍ തയ്യാറായി തന്നെയാണ്.
 
ഇത്തരം പരാമര്‍ശം നടത്തിയ ശശി തരൂര്‍ രാജി വെയ്ക്കണം എന്ന് രാജസ്ഥാന്‍ മുഖ്യ മന്ത്രി അശോക് ഗെഹ്ലോട്ട് ആവശ്യപ്പെട്ടു.
 


Shashi Tharoor apologizes on “Cattle Class” tweet


 
 

- ജെ.എസ്.

വായിക്കുക: , ,

5 അഭിപ്രായങ്ങള്‍ »

നിഫ്റ്റി അയ്യായിരം പോയന്റില്‍

September 17th, 2009

ഓഹരി വിപണിയെ സംബന്ധിച്ച്‌ ഇന്ന് ആഹ്ലാദത്തിന്റെ ദിനം. കഴിഞ്ഞ വര്‍ഷം ഉണ്ടായ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ആഘാതത്തില്‍ തകര്‍ച്ചയെ നേരിട്ടെങ്കിലും ഇന്ത്യന്‍ വിപണി താരതമ്യേന വളരെ വേഗം പുറത്തു വന്നിരുന്നു. മറ്റു വിപണികളെ അപേക്ഷിച്ച്‌ ഇന്ത്യന്‍ വിപണി ശക്തമായി നില്‍ക്കുന്നതിനാല്‍ ധാരാളം വിദേശ നിക്ഷേപവും ഇവിടേക്ക്‌ ഒഴുകിയെത്തി.
 
കഴിഞ്ഞ ഏതാനും ദിവസമായി തുടരുന്ന മുന്നേറ്റമാണ്‌ ഇന്ത്യന്‍ വിപണിയെ കഴിഞ്ഞ പതിനാറു മാസത്തിനു ശേഷം ആദ്യമായി നിഫ്റ്റി 5000 പോയിന്റില്‍ എത്തിച്ചത്‌. തുടര്‍ന്നുള്ള നിലവാരം എപ്രകാരം ആയിരിക്കും എന്ന് പ്രവചിക്കുവാന്‍ ബുദ്ധിമുട്ടാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. എന്തായാലും നിക്ഷേപകര്‍ ലാഭമെടുക്കുവാന്‍ തുടങ്ങുന്നതോടെ വിപണിയില്‍ ഒരു “തിരുത്തല്‍” സാധ്യത പ്രതീക്ഷിക്കുന്നുണ്ട്‌. അതു കൊണ്ടു തന്നെ പുതുതായി നിക്ഷേപിക്കുവാന്‍ ഒരുങ്ങുന്നവര്‍ കാത്തിരിക്കുന്നതാകും ബുദ്ധിയെന്നും ഒരു വിഭാഗം വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.
 
മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 16700 കടന്നു.
 
എസ്. കുമാര്‍
 
 


Nifty crosses 5000 points landmark


 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « കന്നുകാലി ക്ലാസിലെ വിമാന യാത്ര
Next »Next Page » ട്വിറ്റര്‍ വിവാദം – തരൂര്‍ മാപ്പ് പറഞ്ഞു »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine