ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പുതിയ ആരോപണങ്ങള്‍

July 31st, 2009

indian-studentsഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഓസ്ട്രേലിയയില്‍ നേരിടുന്ന വംശീയ ആക്രമണങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസ തട്ടിപ്പിന് ഇരയാക്കുന്ന സ്ഥാപനങ്ങളേയും ഏജന്റുമാരേയും കുറിച്ചുള്ള വാര്‍ത്തകളും പുറത്തു വന്നു. ഇത് അന്വേഷിക്കാന്‍ ചെന്ന ഒരു ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തക കഴിഞ്ഞ ദിവസം ആക്രമിക്കപ്പെടുകയും ഉണ്ടായി. 5000 ഡോളറിന് ഇംഗ്ലീഷ് ഭാഷയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഇവര്‍ക്ക് ചില ഏജന്റുമാര്‍ നല്‍കാന്‍ തയ്യാറായി. ഈ വെളിപ്പെടുത്തലുകള്‍ അടങ്ങുന്ന പ്രോഗ്രാം ടെലിവിഷന്‍ ചാനലില്‍ പ്രക്ഷേപണം ചെയ്യാനിരിക്കെ ആണ് ഇവര്‍ക്കു നേരെ ആക്രമണം നടന്നത്. ആക്രമണത്തിനു പുറകില്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
 
എന്നാല്‍ ഇതിനു പിന്നാലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ പുതിയ ഒരു ആരോപണമാണ് ‘ദി ഓസ്ട്രേലിയന്‍’ എന്ന പ്രമുഖ ഓസ്ട്രേലിയന്‍ ദിനപത്രം ഉന്നയിക്കുന്നത്. ‘ന്യൂ ഇംഗ്ലണ്ട്’, ‘ന്യൂ സൌത്ത് വെയിത്സ്’ എന്നീ സര്‍വകലാശാലയില്‍ നിന്നും ബിരുദമെടുത്ത ഇന്ത്യാക്കാര്‍ അടക്കമുള്ള പല വിദേശ വിദ്യാര്‍ത്ഥികളും തങ്ങളുടെ മാസ്റ്റേഴ്സ് തീസിസ് കോപ്പിയടിച്ചാണ് തയ്യാറാക്കിയത് എന്നാണ് പുതിയ ആരോപണം. വിവര സാങ്കേതിക വിദ്യക്ക് ബിരുദാനന്തര ബിരുദത്തിനാണ് ഈ തട്ടിപ്പ് കൂടുതലും നടന്നിട്ടുള്ളത് എന്ന് പത്രം വെളിപ്പെടുത്തുന്നു.
 
ഈ ബിരുദാനന്തര ബിരുദം നേടുന്നതോടെ ഇവര്‍ക്ക് ‘വിദഗ്ദ്ധ തൊഴിലാളി’ വിഭാഗത്തില്‍ ഓസ്ട്രേലിയയില്‍ സ്ഥിരം താമസ പദവി നേടാന്‍ എളുപ്പമാകും. ഇത് എടുത്ത് കാണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിദേശ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുവാനും കഴിയും. ഇതാണ് ഈ തട്ടിപ്പിനു പിന്നിലെ രഹസ്യം.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഒബാമക്ക് സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയുമോ?

July 30th, 2009

obama-middle-east-peaceമിഡില്‍ ഈസ്റ്റ് സമാധാന ശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ മൂന്ന് സുപ്രധാന അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ഇവിടെ സന്ദര്‍ശനങ്ങള്‍ നടത്തി എങ്കിലും അറബ് ലോകം ഈ ശ്രമങ്ങളെ ഇപ്പോഴും സംശയത്തോടെ ആണ് വീക്ഷിക്കുന്നത്. അമേരിക്കയുടെ പ്രത്യേക ദൂതനായ ജോര്‍ജ്ജ് മിഷല്‍, പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്സ്, അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേശകന്‍ ജെയിംസ് ജോണ്‍സ് എന്നിവരാണ് ഗള്‍ഫ് മേഖലയില്‍ സന്ദര്‍ശനം നടത്തിയ പ്രമുഖര്‍. ഇസ്രയേലുമായുള്ള സമാധാനം തന്നെ ആയിരുന്നു ഇവരുടെ മുഖ്യ സന്ദര്‍ശന ഉദ്ദേശവും.
 
ജൂണ്‍ 4ന് കൈറോയില്‍ നടത്തിയ ചരിത്ര പ്രധാനമായ പ്രസംഗത്തില്‍ ഇസ്രയേല്‍ വെസ്റ്റ് ബാങ്കില്‍ നടത്തുന്ന അധിനിവേശത്തെ ഒബാമ വിമര്‍ശിച്ചു എങ്കിലും തുടര്‍ന്നുള്ള നാളുകളില്‍ അറബ് നേതാക്കള്‍ക്ക് ഇസ്രയേലുമായി സമാധാനം സ്ഥാപിക്കുന്നതിന് ആവശ്യമായ നിലപാടുകള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഒബാമ കത്തുകള്‍ അയക്കുകയാണ് ഉണ്ടായത്.
 
എന്നാല്‍ സംഭാഷണങ്ങള്‍ നടക്കുന്നതിനപ്പുറം എന്തെങ്കിലും സംഭവിക്കുന്നത് കണ്ടാല്‍ മാത്രമേ അറബ് ജനതക്ക് തൃപ്‌തിയാവൂ എന്നാണ് പൊതുവെ ഉള്ള വിലയിരുത്തല്‍. ഒബാമയുടെ സമാധാന ശ്രമങ്ങള്‍ എല്ലാവരും അംഗീകരിക്കുന്നു. എന്നാല്‍ ഇതിന് വ്യക്തമായ ഒരു രൂപരേഖ ഇല്ലാത്തത് വരും ദിനങ്ങളില്‍ അറബ് ജനതക്ക് ഒബാമയില്‍ ഉള്ള വിശ്വാസ്യത നഷ്ടപ്പെടാന്‍ ഇടയാക്കും എന്ന് കരുതപ്പെടുന്നു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

കാര്‍ട്ടൂണിസ്റ്റ് സുജിത്തിന് പുരസ്കാരം

July 29th, 2009

t-k-sujithതിരുവനന്തപുരം പ്രസ് ക്ലബിന്റെ 2008 ലെ മികച്ച കാര്‍ട്ടൂണിനുള്ള പുരസ്കാരം കാര്‍ട്ടൂണിസ്റ്റ് ടി. കെ. സുജിത് വരച്ച ‘വിചിത്ര പ്രദര്‍ശനം’ എന്ന കാര്‍ട്ടൂണിന് ലഭിച്ചു. 2008 ഡിസംബറിലെ കേരള കൌമുദി വാരാന്ത്യ പതിപ്പില്‍ പ്രസിദ്ധീകരിച്ചതാണ് ഈ കാര്‍ട്ടൂണ്‍. രണ്ടായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. നേരത്തേ കേരള സര്‍ക്കാരിന്റെ മീഡിയ പുരസ്കാരത്തിനും അര്‍ഹമായിരുന്നു ഈ കാര്‍ട്ടൂണ്‍.
 

sujith-tk-davinci+ravivarma-cartoon-award
പുരസ്ക്കാരം ലഭിച്ച കാര്‍ട്ടൂണ്‍

 
യുവ കാര്‍ട്ടൂണിസ്റ്റുകളില്‍ ഏറെ ശ്രദ്ധേയനും, മലയാളത്തിലെ ആദ്യത്തെ കാര്‍ട്ടൂണ്‍ ബ്ലോഗ് ഉടമയുമാണ് ടി.കെ.സുജിത്ത്. ബൂലോഗത്തെ ആദ്യത്തെ കാര്‍ട്ടൂണ്‍ പെട്ടിക്കട എന്ന് അദ്ദേഹം തന്നെ വിശേഷിപ്പിക്കുന്ന വര @ തല = തലവര എന്ന ബ്ലോഗ് ആണ് മലയാളത്തിലെ ആദ്യത്തെ കാര്‍ട്ടൂണ്‍ ബ്ലോഗ് ആയി അറിയപ്പെടുന്നത്.
 
തൃശൂര്‍ തിരുമിറ്റക്കോട് ടി. ആര്‍. കുമാരന്റെയും പി. ആര്‍. തങ്കമണിയുടെയും മകനാണ് സുജിത്. രസതന്ത്രത്തില്‍ ബിരുദവും നിയമത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. മൂന്ന് തവണ സംസ്ഥാന മാധ്യമ അവാര്‍ഡ്, കേരള ലളിത കല അക്കാഡമി ഓണറബിള്‍ മെന്‍ഷന്‍ പുരസ്കാരം, പാമ്പന്‍ മാധവന്‍ പുരസ്കാരം, തിരുവനന്തപുരം പ്രസ് ക്ലബ് അവാര്‍ഡ് തുടങ്ങി കാര്‍ട്ടൂണിന് നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. അഡ്വ. എം നമിതയാണ് ഭാര്യ. മകന്‍ : അമല്‍.
 



 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കാശ്മീരിലെ ഔദ്യോഗിക പീഡനം – ഒമര്‍ രാജി വെച്ചു

July 29th, 2009

omar-abdullahമൊബൈല്‍ ഫോണ്‍ വഴി ജമ്മു കാശ്മീരില്‍ 2006ല്‍ പ്രചരിച്ച ചില വീഡിയോ ക്ലിപ്പുകളിലെ ലൈംഗിക പീഡന രംഗങ്ങള്‍ അന്വേഷിച്ച പോലീസ് മറ്റൊരു കഥയാണ് വെളിച്ചത്ത് കൊണ്ടു വന്നത്. വീഡിയോയിലെ 16 കാരിയായ ഒരു പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തി ചോദ്യം ചെയ്തു. തന്നെ പോലെ ഒട്ടേറെ പെണ്‍കുട്ടികളെ ഒരു സംഘം തങ്ങളുടെ പിടിയില്‍ അകപ്പെടുത്തിയിട്ടുണ്ടെന്നും ഭരണ രംഗത്തെ പല പ്രമുഖരും തങ്ങളെ പീഡിപ്പിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി വെളിപ്പെടുത്തിയതോടെ സംഭവം ചൂട് പിടിച്ചു. തുടര്‍ന്ന് സി. ബി. ഐ. അന്വേഷണം ഏറ്റെടുത്തു. കോണ്‍ഗ്രസ് – പി. ഡി. പി. മുന്നണിയിലെ മന്ത്രിമാരായ ജി. എം. മിറും രമണ്‍ മട്ടൂവും പോലീസ് പിടിയിലായി. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഖ്ബാല്‍ ഖാണ്ഡെ, അതിര്‍ത്തി രക്ഷാ സേനയിലെ ഡി. ഐ. ജി. കെ. സി. പാഥെ തുടങ്ങിയവരും അന്ന് അറസ്റ്റിലായ പ്രമുഖരില്‍ പെടുന്നു. 2006 ജൂലൈയില്‍ തുടങ്ങിയ കേസിന്റെ വിചാരണ ഇപ്പോഴും തുടരുന്നു. സി. ബി. ഐ. ഇനിയും അന്വേഷണം പൂര്‍ത്തി ആക്കിയിട്ടില്ല. ഈ കേസില്‍ പല പ്രമുഖര്‍ക്കും പങ്കുണ്ടെന്നും മറ്റും ആരോപിച്ച് അന്ന് ലഘു ലേഖകളും മറ്റും പ്രചരിച്ചിരുന്നു.
 
മുഖ്യ മന്ത്രി ഒമര്‍ അബ്ദുള്ളയും ഈ പീഡന കേസില്‍ പ്രതിയാണ് എന്ന് പ്രതിപക്ഷം ചൊവ്വാഴ്ച ആരോപിച്ചതിനെ തുടര്‍ന്നാണ് ഒമര്‍ അബ്ദുള്ള താന്‍ അന്വേഷണം പൂര്‍ത്തിയാവുന്നത് വരെ രാജി വെയ്ക്കുകയാണ് എന്ന് പ്രഖ്യാപിച്ചത്. ഗവര്‍ണര്‍ എന്‍ എന്‍. വോറക്ക് ഒമര്‍ തന്റെ രാജി സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ രാജി സ്വീകരിക്കാന്‍ വിസമ്മതിച്ച ഗവര്‍ണര്‍ ഒമറിനോട് തത്സ്ഥാനത്ത് തുടരണം എന്ന് ആവശ്യപ്പെടുകയാണ് ഉണ്ടായത്.
 
എന്നാല്‍ പ്രതി പട്ടികയില്‍ ഒമറിന്റെ പേരില്ല എന്ന് സി. ബി. ഐ. വ്യക്തമാക്കിയിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സര്‍ക്കാര്‍ ആശുപത്രിയില്‍ ഹൃദയ വാല്‍‌വ് കച്ചവടം

July 28th, 2009

heart-valveതിരുവനന്തപുരം : സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്നു വന്ന കൃത്രിമ ഹൃദയ വാല്‍‌വ് കച്ചവടത്തിന്റെ കഥ പുറത്തു വന്നു. ദാരിദ്ര്യ രേഖക്ക് താഴെ ഉള്ളവര്‍ക്ക് ലഭിക്കുന്ന സൌജന്യ ഹൃദയ വാല്‍‌വ് മറിച്ച് വില്‍ക്കുന്ന സംഘത്തിലെ ഒരു കണ്ണിയായ നെയ്യാറ്റിന്‍‌കര പ്രേമ ചന്ദ്രന്റെ അറസ്റ്റോടെ ആണ് ഈ ഞെട്ടിക്കുന്ന കഥ പുറത്തായത്. ആശുപത്രിയില്‍ ചികിത്സക്ക് എത്തിയ രണ്ട് സ്ത്രീകളുടെ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഞായറാഴ്ച പോലീസ് പ്രേമ ചന്ദ്രനെ പിടി കൂടിയത്. വാല്‍‌വ് കച്ചവട സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ പ്രേമ ചന്ദ്രന്‍ എന്ന് പോലീസ് അറിയിച്ചു. ജുഡീഷ്യല്‍ കസ്റ്റഡിയിലായ ഇയാളെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പോലീസ് കസ്റ്റഡിയില്‍ എടുക്കും എന്ന് പോലീസ് അറിയിച്ചു. ദാരിദ്ര്യ രേഖക്ക് താഴെ ഉള്ള ഹൃദ്‌രോഗികള്‍ക്ക് ആശുപത്രിയില്‍ നിന്നും കൃത്രിമ വാല്‍‌വ് സൌജന്യമായി ലഭിക്കും. ഇതിനായി പേര് റെജിസ്റ്റര്‍ ചെയ്തവരില്‍ നിന്നും ആശുപത്രി ഉദ്യോഗസ്ഥരുടെ സഹായത്തോടെ വാല്‍‌വ് കൈവശപ്പെടുത്തി ഇത് വന്‍ തുകകള്‍ക്ക് മറ്റ് ആവശ്യക്കാര്‍ക്ക് മറിച്ച് വില്‍ക്കുക ആയിരുന്നു ഇവരുടെ രീതി. കൂടുതല്‍ അന്വേഷണത്തിനു ശേഷം മാത്രമേ ഇവരുടെ പ്രവര്‍ത്തനത്തെ കുറിച്ച് കൂടുതല്‍ പറയാന്‍ കഴിയൂ എന്ന് പോലീസ് പറഞ്ഞു.
 
സംഭവത്തെ പറ്റി കൂടുതല്‍ അന്വേഷിക്കാന്‍ ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും അടങ്ങുന്ന ഒരു സംഘം ഉടന്‍ രൂപീകരിക്കും എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ ദേശ വ്യാപകമായി ഏകോപിപ്പിക്കണം – ഡോ. ബിനായക് സെന്‍
Next »Next Page » കാശ്മീരിലെ ഔദ്യോഗിക പീഡനം – ഒമര്‍ രാജി വെച്ചു »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine