പുരോഗതി തടയാന്‍ ഉപരോധത്തിന് കഴിയില്ല – ബാഷിര്‍

July 7th, 2009

sudan-bashirസുഡാന്റെ പുരോഗതിയും വളര്‍ച്ചയും തടയാന്‍ തങ്ങളുടെ രാജ്യത്തിനു മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ക്ക് ആവില്ല എന്ന് സുഡാന്‍ പ്രസിഡണ്ട് ഒമര്‍ ഹസ്സന്‍ അല്‍ ബാഷിര്‍ പ്രസ്താവിച്ചു. സുഡാന്‍ സ്വന്തമായി വികസിപ്പിച്ച വിമാനം പുറത്തിറക്കുന്ന ചടങ്ങില്‍ സംബന്ധിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ച്ചില്‍ അന്താരാഷ്ട്ര കോടതി അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച അന്നു മുതല്‍ വാറണ്ടിനെ വെല്ലു വിളിച്ച് ബഷീര്‍ ഒട്ടനേകം റാലികളില്‍ പങ്കെടുത്ത് സംസാരിച്ചു വരുന്നു. ഈ റാലികളില്‍ ഒക്കെ തന്നെ സുഡാന്റെ വളര്‍ച്ചയെ എടുത്ത് കാണിക്കാനും അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. ഈ വര്‍ഷം ആരംഭത്തില്‍ ഒരു പുതിയ ജല വൈദ്യുത പദ്ധതി സുഡാന്‍ ആരംഭിച്ചു. ഖാര്‍ത്തൂമില്‍ നിര്‍മ്മിച്ച പാലം, സുഡാനിലെ ആദ്യത്തെ എത്തനോള്‍ ഫാക്ടറി എന്നിവയും ഈ വര്‍ഷം ബഷീര്‍ അഭിമാനപൂര്‍വ്വം ആരംഭിച്ച പദ്ധതികളില്‍ ചിലതാണ്.
 

safat-01-training-plane

സുഡാന്‍ നിര്‍മ്മിച്ച സഫാത്-01 എന്ന വിമാനം

 
ഇന്നലെ പുറത്തിറക്കിയ സഫാത്-01 എന്ന വിമാനം ചൈനയുടേയും റഷ്യയുടേയും സഹായത്തോടെ ഏതാണ്ട് 80 ശതമാനവും സുഡാനില്‍ തന്നെ നിര്‍മ്മിച്ചതാണ്. രണ്ട് പേര്‍ക്ക് ഇരിക്കാവുന്നതും പ്രൊപ്പല്ലര്‍ കൊണ്ട് പറക്കുന്നതുമായ ഈ വിമാനത്തിന്റെ ചിലവ് 15000 ഡോളര്‍ വരും. പത്ത് വിമാനങ്ങള്‍ കൂടി നിര്‍മ്മിക്കാനാണ് പദ്ധതി.
 
തങ്ങള്‍ക്ക് സ്വന്തമായി ആയുധങ്ങളും ടാങ്കുകളും മിസ്സൈലുകളും തോക്കുകളും മറ്റും നിര്‍മ്മിക്കാനുള്ള ശേഷിയുണ്ടെന്ന് ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയ നൂറ് കണക്കിന് അനുയായികളോട് പ്രഖ്യാപിച്ച ബാഷിര്‍ ഈ വിമാനത്തിന്റെ നിര്‍മ്മാണത്തോടെ സുഡാന്‍ ഒരു പുതിയ മേഖല കൂടി കീഴടക്കിയിരിക്കുന്നു എന്നറിയിച്ചു. ഉപരോധങ്ങള്‍ നമ്മുടെ പുരോഗതിയെ തടയില്ല. നമ്മള്‍ ഈ ചെയ്യുന്നത് നമ്മുടെ ശത്രുക്കളെ അരിശം കൊള്ളിക്കും. നമ്മളെ തകര്‍ക്കാന്‍ അവര്‍ തന്ത്രങ്ങള്‍ മെനഞ്ഞു, ഗൂഢാലോചന നടത്തി, കലാപകാരികളെ അഴിച്ചു വിട്ടു, കലാപങ്ങള്‍ സൃഷ്ടിച്ചു, അയല്‍ രാജ്യങ്ങളെ നമുക്ക് എതിരാക്കി, നയതന്ത്ര, സാമ്പത്തിക, രാഷ്ട്രീയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. എന്നിട്ടും ദൈവത്തിന്റെ ശക്തി സുഡാനെ മുന്നോട്ട് തന്നെ നയിക്കുന്നു എന്നും ബാഷിര്‍ പറഞ്ഞു.
 
ലോകത്തിലെ ഏറ്റവും അധികം മനുഷ്യാവകാശ ലംഘനം നടക്കുന്ന പ്രദേശങ്ങളില്‍ ഒന്നായി ഐക്യ രാഷ്ട്ര സഭ കണക്കാക്കുന്ന സുഡാന്റെ ഡര്‍ഫറില്‍ 2003ല്‍ തുടങ്ങിയ കലാപങ്ങളിലും തുടര്‍ന്നു നടന്നു വരുന്ന സംഘര്‍ഷങ്ങളിലുമായി 300000 പേര്‍ കൊല്ലപ്പെട്ടു എന്നാണ് ഐക്യ രാഷ്ട്ര സഭയുടെ നിഗമനം. 27 ലക്ഷം പേര്‍ക്കെങ്കിലും കിടപ്പാടം ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നിട്ടുണ്ട് എന്നും അനുമാനിക്കപ്പെടുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശബ്ദ രഹിതമായ കാറുകള്‍ക്ക് ജപ്പാനില്‍ വിലക്ക്

July 5th, 2009

toyota-priusജപ്പാനിലെ ടൊയോട്ട മോട്ടോര്‍ കോര്‍പറേഷന്‍ പുറത്തിറക്കിയ പ്രശസ്തമായ പ്രിയസ്‌ (prius) ഹൈബ്രിഡ്‌ കാറുകളില്‍ ശബ്ദം പുറത്തു വരാതിരിക്കാനുള്ള ഉപകരണങ്ങള്‍ ഘടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ജപ്പാന്‍ സര്‍ക്കാര്‍ ശബ്ദ രഹിതമായ ഹൈബ്രിഡ്‌ കാറുകളില്‍ ശബ്ധം പുറപ്പെടുവിക്കുന്ന ഉപകരണങ്ങള്‍ ഘടിപ്പിക്കണം എന്ന ആവശ്യം പരിഗണിച്ചു വരുകയാണ്.
 
അന്ധരായ കാല്‍നട യാത്രക്കാരുടെ സുരക്ഷയെ കരുതിയാണ് ഈ ആവശ്യം ഉന്നയിക്കുന്നത്. അന്ധരായ കാല്‍ നടക്കാര്‍ക്ക് ഹൈബ്രിഡ്‌ വാഹനങ്ങള്‍ വളരെ അപകടകരമാണെന്ന് ജപ്പാന്‍ ഗതാഗത മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
 
ജപ്പാനില്‍ എറ്റവും കൂടുതല്‍ വിറ്റഴിയുന്നവയാണ് ഹൈബ്രിഡ്‌ വാഹനങ്ങള്‍. ഇന്ധനത്തില്‍ നിന്നും ബാറ്ററിയിലേയ്ക്ക് മാറുമ്പോള്‍ യാതൊരു വിധ ശബ്ദവും ഇത്തരം വാഹനങ്ങള്‍ പുറപ്പെടുവിക്കില്ല എന്നതാണ് സവിശേഷത.
 
ഈ വര്ഷം അവസാനത്തോടെ ഈ വിഷയം പഠിക്കാനായി നിയോഗിച്ച പാനല്‍ ഗതാകത മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കാല്‍ നടക്കാരുടെ സാന്നിധ്യത്തില്‍ ശബ്ദം പുറപ്പെടുവിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണം എന്ന് ഈ പാനല്‍ കാര്‍ നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് വരെ ടൊയോട്ടോയില്‍ നിന്ന് ഇതിന് അനുകൂലമായ ഒരു പ്രതികരണം ലഭിച്ചിട്ടില്ല.
 
1997ലാണ് ലോകത്തെ ഏറ്റവും ജനപ്രിയ ഹൈബ്രിഡ്‌ കാറായ ‘prius’ ടൊയോട്ടോ പുറത്തിറക്കിയത്.

- ജ്യോതിസ്

അഭിപ്രായം എഴുതുക »

പോളിറ്റ്‌ ബ്യൂറോ അവസാനിച്ചു : കേരളത്തിന്റെ കാര്യം തീരുമാനം ആയില്ല

July 5th, 2009

ഡല്‍ഹിയില്‍ ചേര്‍ന്ന പോളിറ്റ്‌ ബ്യൂറോ യോഗം കേരളത്തിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തെങ്കിലും അതില്‍ തീരുമാനം ആകാതെ പിരിഞ്ഞു. ജൂലൈ 11നും 12നും ചേരുന്ന കേന്ദ്ര കമ്മറ്റിയില്‍ ഈ ചര്‍ച്ചയില്‍ ഉയര്‍ന്ന നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യും എന്ന് പിബി അംഗം സീതാറം യെച്ചൂരി അറിയിച്ചു.
 
വിഭിന്ന അഭിപ്രായങ്ങള്‍ ആണ് യോഗത്തില്‍ ഇന്ന് ഉയര്‍ന്നത്. വി.എസിന് എതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ പോളിറ്റ്‌ ബ്യൂറോ കേന്ദ്ര കമ്മറ്റിയോട് ആവശ്യപ്പെടും എന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
 
ലാവലിന്‍ പ്രശ്നത്തില്‍ അച്ചടക്ക നടപടി വേണം എന്ന് സീതാറാം യെച്ചൂരിയും മണിക്ക്‌ സര്‍ക്കാരും നിര്‍ദേശിച്ചു. എന്നാല്‍ പ്രകാശ്‌ കാരാട്ട്, പിണറായി വിജയന് അനുകൂലമായ നിലപാട് ആണ് യോഗത്തില്‍ എടുത്തത്‌.

- ജ്യോതിസ്

അഭിപ്രായം എഴുതുക »

ധാര്‍മ്മികതയേക്കാള്‍ പ്രധാനം മൌലിക അവകാശം – ഹൈക്കോടതി

July 5th, 2009

lady-of-justiceധാര്‍മ്മികതയില്‍ ഊന്നിയ പൊതുജന അഭിപ്രായം ഒരാളുടെ ഭരണഘടനാ പരമായ മൌലിക അവകാശങ്ങള്‍ നിഷേധിക്കുവാനുള്ള ന്യായീകരണം ആകുന്നില്ല എന്ന് ഡല്‍ഹി ഹൈക്കോടതി വിധിച്ചു. പൊതുവായ ധാര്‍മ്മികതയേക്കാള്‍ ഭരണഘടനാപരമായ ധാര്‍മ്മികതയാണ് പ്രധാനം. ധാര്‍മ്മിക രോഷം, അതെത്ര തന്നെ ശക്തമാണെങ്കിലും, ഒരാളുടെ മൌലിക അവകാശങ്ങളും സ്വകാര്യതയും നിഷേധിക്കാനുള്ള അടിസ്ഥാനം ആവില്ല. ഭൂരിപക്ഷ അഭിപ്രായം പ്രതികൂലമാണെങ്കിലും നമ്മുടെ വ്യവസ്ഥിതിയില്‍ മൌലിക അവകാശത്തിന്റെ സ്ഥാനം പൊതു ധാര്‍മ്മികതയുടെ മുകളില്‍ തന്നെയാണ് എന്നും ചീഫ് ജസ്റ്റിസ് എ. പി. ഷായുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു.
 
സ്വവര്‍ഗ്ഗ രതി കുറ്റകരമല്ലാതാക്കുന്ന വിധി പ്രസ്താവിക്കവെയാണ് കോടതി ഈ ഉത്തരവ് ഇറക്കിയത്. സ്വവര്‍ഗ്ഗ രതി പൊതു ധാര്‍മ്മികതക്ക് എതിരാണെന്നും നിയമ സാധുത ലഭിക്കുന്ന പക്ഷം സമൂഹത്തിന്റെ ധാര്‍മ്മിക അധഃപതനത്തിന് അത് ഇടയാക്കും എന്ന സര്‍ക്കാര്‍ നിലപാട് കോടതി തള്ളിക്കളഞ്ഞു. പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ സ്വകാര്യമായി പരസ്പര സമ്മതത്തോടെ നടത്തുന്ന ലൈംഗിക വൃത്തിയെ നിയന്ത്രിക്കാന്‍ പൊതു ധാര്‍മ്മികതയുടെ പേരില്‍ പീനല്‍ കോഡിലെ 377‍-‍ാം വകുപ്പ് നിലനിര്‍ത്തണം എന്ന ഇന്ത്യന്‍ യൂണിയന്റെ നിലപാട് അംഗീകരിക്കാന്‍ തങ്ങള്‍ക്ക് ആവില്ല എന്ന് 105 പേജ് വരുന്ന വിധി പ്രസ്താവനയില്‍ കോടതി ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഇടമറുക് അനുസ്മരണ സെമിനാര്‍

July 5th, 2009

joseph-edamarukuപ്രശസ്ത യുക്തി ചിന്തകനും ചരിത്രകാരനും സാഹിത്യകാരനും ഗ്രന്ഥകാരനും പത്ര പ്രവര്‍ത്തകനും ആയിരുന്ന ജോസഫ് ഇടമറുക് അന്തരിച്ചിട്ട് മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇടമറുകിനെ അനുസ്മരിച്ചു കൊണ്ട് ഡല്‍ഹിയിലെ റാഷണലിസ്റ്റ് സെന്ററില്‍ ജൂലൈ 5 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണി വരെ അനുസ്മരണ സമ്മേളനവും സെമിനാറും നടക്കുന്നു. സനല്‍ ഇടമറുക്, സച്ചിദാനന്ദന്‍, അകവൂര്‍ നാരായണന്‍, ഓം‌ചേരി, ഡി. വിജയമോഹന്‍, വി. എസ്. കുമാരന്‍, ഡോ. എം. എ. കുട്ടപ്പന്‍, സുധീര്‍നാഥ്, അനിത കലേഷ്, തഴക്കര രാധാകൃഷ്ണന്‍, കെ. മാധവന്‍ കുട്ടി, ലീല ഉപാദ്ധ്യായ, ചന്ദ്രിക ബാലകൃഷ്ണന്‍, അജിതന്‍, മാന്‍‌കുന്നില്‍ സുരേഷ്, എന്‍. കുഞ്ചു, ആര്‍ട്ടിസ്റ്റ് കെ. പി. പ്രസാദ്, നസീര്‍ സീനാലയം എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്ത് വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കുകയും അനുസ്മരണ പ്രസംഗങ്ങള്‍ നടത്തുകയും ചെയ്യും.

- ജെ.എസ്.

അഭിപ്രായം എഴുതുക »


« Previous Page« Previous « വീണ്ടും ചില ‘വിംബിള്‍ഡണ്‍ ‘ വീട്ടു കാര്യങ്ങള്‍: വിജയം സെറീനയ്ക്ക്
Next »Next Page » ധാര്‍മ്മികതയേക്കാള്‍ പ്രധാനം മൌലിക അവകാശം – ഹൈക്കോടതി »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine