പെണ്‍കുട്ടികളുടെ സ്കൂള്‍ താലിബാന്‍ തകര്‍ത്തു

June 6th, 2009

പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്കുന്നതിനോടുള്ള താലിബാന്റെ എതിര്‍പ്പുകള്‍ ശക്തമാക്കുന്നു. ഇതിന്റെ ഭാഗം ആയി പെഷവാറിന് അടുത്തുള്ള പെണ്‍കുട്ടികള്‍ക്ക് മാത്രം ആയുള്ള ഒരു സ്കൂള്‍ താലിബാന്‍ അനുയായികള്‍ തകര്‍ത്തു. സര്‍ക്കാര്‍ നടത്തിയിരുന്ന ഈ ഹൈസ്കൂള്‍, പാകിസ്ഥാന്‍ പട്ടണം ആയ പെഷവാറില്‍ ആണ് ഉള്ളത്. പെഷവാറിനു 10 കിലോ മീറ്റര്‍ തെക്ക് ഉള്ള ബാദബറില്‍ ആയിരുന്നു ഈ സ്കൂള്‍.
 
40 കിലോ ഗ്രാം സ്ഫോടക വസ്തുക്കള്‍ ആണ് ഈ ആക്രമണത്തിനായി ഉപയോഗിച്ചത് എന്ന് പോലീസ് അറിയിച്ചു. വേനല്‍ അവധിയ്ക്ക് വേണ്ടി സ്കൂള്‍ പൂട്ടിയിരുന്നതിനാല്‍ ആര്‍ക്കും അപകടങ്ങള്‍ ഒന്നും ഉണ്ടായില്ല.
 
താലിബാന് ആധിപത്യം ഉള്ള പ്രദേശങ്ങളില്‍ പെണ്‍കുട്ടികള്‍ക്കുള്ള സ്കൂളുകള്‍ക്ക് എതിരെ നിരന്തരമായി ബോംബ്‌ സ്ഫോടനങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുകയാണ്. താലിബാന്റെ കാഴ്ചപ്പാടില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭാസം കൊടുക്കുന്നത് “അനിസ്ലാമികം” ആണത്രെ.

- ജ്യോതിസ്

അഭിപ്രായം എഴുതുക »

മദനിക്ക് പാക്കിസ്ഥാന്‍ ഭീകരനുമായി ബന്ധം

June 5th, 2009

hafiz-mohammed-saeedമുംബൈ ഭീകര ആക്രമണവും ആയി ബന്ധപ്പെട്ട് ഇന്നലെ വൈകീട്ട് ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്ത പാക്കിസ്ഥാന്‍ സ്വദേശി മൊഹമ്മദ് ഒമര്‍ മദനി പാക്കിസ്ഥാന്‍ കോടതി കഴിഞ്ഞ ദിവസം മോചിപ്പിച്ച ജമാ അത് ഉദ് ദവ നേതാവ് ഹാഫിസ് മൊഹമ്മദ് സയീദിന്റെ വലം കൈ ആണെന്ന് പോലീസ് അറിയിച്ചു. ഇയാള്‍ സയീദിന്റെ ഏറ്റവും അടുത്ത കൂട്ടാളികളില്‍ ഒരാളാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ഇയാള്‍ നേപ്പാളില്‍ നിന്നും ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരികയായിരുന്നു. മദനി സയീദിനൊപ്പം 2000 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതാണ്. ലഷ്കര്‍ എ തൊയ്ബ എന്ന ആഗോള ഭീകര സംഘടനക്ക് യുവാക്കളെ ചേര്‍ത്ത് കോടുക്കുന്ന ജോലിയും ഇയാളുടേതായിരുന്നു എന്നും ഡല്‍ഹി പോലീസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

അമേരിക്കന്‍ " അതീവ രഹസ്യം" ഇന്റര്‍നെറ്റില്‍ പരസ്യം

June 5th, 2009

” അതീവ രഹസ്യം” എന്ന ശ്രേണിയില്‍ പെട്ട അമേരിക്കന്‍ ആണവ രഹസ്യങ്ങള്‍ അബദ്ധത്തില്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചു. നൂറോളം യുദ്ധേതര ആണവ പദ്ധതികളുടെ വിവരങ്ങള്‍ ആണ് ഇതില്‍ ഉണ്ടായിരുന്നത്. 266 പേജ് ഉള്ള രേഖകള്‍ ഒരു ഔദ്യോഗിക ന്യൂസ്‌ ലെറ്ററില്‍ ആണ് പ്രസിദ്ധീകരിച്ചത്. ആണവ വിദഗ്ദ്ധര്‍ക്ക് ഇടയില്‍ തര്‍ക്കങ്ങള്‍ക്ക് ഈ വെളിപ്പെടുത്തലുകള്‍ തിരി കൊളുത്തുമെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. മാധ്യമങ്ങളുടെ അന്വേഷണങ്ങള്‍ക്ക് ശേഷം ഈ രേഖകകള്‍ അടങ്ങിയ പേപ്പര്‍ വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിക്കുകയുണ്ടായി.

- ജ്യോതിസ്

വായിക്കുക:

അഭിപ്രായം എഴുതുക »

എയര്‍ ഫ്രാന്‍സിന് ബോംബ് ഭീഷണി ഉണ്ടായിരുന്നു എന്ന് വെളിപ്പെടുത്തല്‍

June 4th, 2009

എയര്‍ ഫ്രാന്‍സ് 447 വിമാനം തകര്‍ന്നതിന് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പേ ബോംബ്‌ ഭീഷണീ സന്ദേശം ലഭിച്ചിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 228 യാത്രക്കാര്‍ കൊല്ലപ്പെട്ട ഈ അപകടത്തിന്റെ കാരണങ്ങള്‍ ഇതുവരെയും അറിവായിട്ടില്ല. ഈ പുതിയ വെളിപ്പെടുത്തലിന്റെ സാഹചര്യത്തില്‍ ഭീകരാക്രമണം ആണോ ഇതിനു പിന്നില്‍ എന്ന സംശയം ശക്തമാകുന്നു.
 
ബ്യുനെസ് അയെര്സില്‍ നിന്ന് പാരീസിലേയ്ക്ക് പറക്കുന്ന എയര്‍ ഫ്രാന്‍സ് വിമാനത്തില്‍ ബോംബ്‌ വച്ചിട്ടുണ്ട് എന്ന അജ്ഞാത സന്ദേശം മെയ്‌ 27 ന് അര്‍ജെന്റീന പോലീസിനു ആണ് ലഭിച്ചത്. യാത്രക്കാര്‍ വിമാനത്തില്‍ കയറും മുന്‍പ് പൊലീസ് നടത്തിയ തിരച്ചിലില്‍ ഒന്നും തന്നെ കണ്ടെത്താന്‍ ആയില്ല. ഇതിനാല്‍ അന്നേ ദിവസം 32 മിനിട്ടുകള്‍ വൈകിയാണ് വിമാനം പുറപ്പെട്ടത്‌ എന്ന് എയര്‍ ഫ്രാന്‍സ് വക്താവ് ഇന്ന് വെളിപ്പെടുത്തി.
 
അജ്ഞാത സന്ദേശവും വിമാന അപകടവും തമ്മില്‍ ബന്ധിപ്പിക്കാന്‍ ആവില്ലെന്നും വിമാന വക്താവ് അറിയിച്ചു. കഴിഞ്ഞ ദിവസം കടലില്‍ നിന്ന് വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തുകയുണ്ടായി. എങ്കിലും അപകട കാരണം അറിയാന്‍ സഹായകം ആയ ബ്ലാക്ക്‌ ബോക്സ്‌ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

- ജ്യോതിസ്

അഭിപ്രായം എഴുതുക »

ഫൈസല്‍ ബാവക്ക് പുരസ്ക്കാരം നല്‍കി

June 4th, 2009

faisal-bavaകേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ 2008ലെ പരിസ്ഥിതി മാധ്യമ പ്രവര്‍ത്തനത്തിനുള്ള പുരസ്ക്കാരം പ്രമുഖ പ്രവാസി പരിസ്ഥിതി പ്രവര്‍ത്തകനും e പത്ര ത്തില്‍ കോളമിസ്റ്റുമായ ഫൈസല്‍ ബാവക്ക് സമ്മാനിച്ചു. മെയ് 28ന് പാലക്കാട് വെച്ച് വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വമാണ് പുരസ്ക്കാരം നല്‍കിയത്. വര്‍ത്തമാനം ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച “വിധി കാത്ത് ഒരു ഹരിത താഴ്വര കൂടി” എന്ന ലേഖനത്തിനാണ് പുരസ്ക്കാരം.
 



 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മുംബൈ ഭീകരവാദിയെ വിട്ടയച്ചു
Next »Next Page » എയര്‍ ഫ്രാന്‍സിന് ബോംബ് ഭീഷണി ഉണ്ടായിരുന്നു എന്ന് വെളിപ്പെടുത്തല്‍ »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine