പുതിയ പാര്‍ളമെന്റ് നിര്‍മ്മിക്കണമെന്ന് ഇന്നസെന്റ് എം. പി.

June 6th, 2014

innocent-epathram

ന്യൂഡെല്‍ഹി: ഇന്ത്യന്‍ പാര്‍ളമെന്റില്‍ സൌകര്യങ്ങള്‍ കുറവാണെന്നും പുതിയ പാര്‍ളമെന്റ് നിര്‍മ്മിക്കണമെന്നും ഇന്നസെന്റ് എം. പി. ഒരു പ്രമുഖ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു സിനിമാ‍ നടന്‍ കൂടെയായ ഇന്നസെന്റ്. കേരളത്തിലെ നിയമ സഭാ മന്ദിരം കണ്ടിട്ടുള്ള താന്‍ അതു വച്ചു നോക്കുമ്പോള്‍ പാര്‍ളമെന്റിലെ സൌകര്യങ്ങള്‍ തീരെ ചെറുതാണെന്നും ഇരിപ്പിട സൌകര്യവും മറ്റും വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ പാര്‍ളമെന്റ് ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിച്ചതാണെന്നും അതിനെ നിലനിര്‍ത്തി ക്കൊണ്ട് പുതിയ പാര്‍ളമെന്റ് വേണമെന്നുമാണ് കന്നിക്കാരനായി പാര്‍ളമെന്റില്‍ എത്തിയ ഇന്നസെന്റ് പറയുന്നത്.

അംഗങ്ങളുടെ സത്യപ്രതിജ്ഞയെ സംബന്ധിച്ചും ഇന്നസെന്റ് തന്റെ അസംതൃപ്തി വ്യക്തമാക്കി. 543 പേര്‍ ഒരേ കാര്യം ആവര്‍ത്തിക്കുന്നതിനേക്കാള്‍ നന്നാകുക എല്ലാവരും ഒരുമിച്ച് സത്യപ്രതിജഞ ചെയ്യുന്ന രീതിയാകും എന്നും ഇന്നസെന്റ് പറഞ്ഞു.

എന്നാല്‍ കെട്ടിടത്തിന്റെ വലിപ്പത്തിനും സൌകര്യങ്ങള്‍ക്കുമല്ല മറിച്ച് അവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യമെന്ന് ഇടുക്കി എം. പി. ജോയ്സ് ജോര്‍ജ്ജ് ഇന്നസെന്റിന്റെ പരാമര്‍ശങ്ങളെ കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി പറഞ്ഞു. പാര്‍ളമെന്റിലെ സീറ്റിങ്ങ് സൌകര്യത്തിന്റെ അസൌകര്യങ്ങളെ കുറിച്ച് കണ്ണൂര്‍ എം. പി. ശ്രീമതി ടീച്ചറും ഇതേ മാധ്യമത്തിലൂടെ വ്യക്തമാക്കി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മന്നാഡെ അന്തരിച്ചു

October 24th, 2013

singer-mannaday-ePathram
ബാംഗളൂര്‍ : പ്രശസ്ത പിന്നണി ഗായകന്‍ മന്നാഡെ (94) അന്തരിച്ചു. ശ്വാസകോശ അണു ബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയില്‍ ആയിരുന്നു. ഇന്നു പുലര്‍ച്ച യോടെ ആയിരുന്നു അന്ത്യം. സംസ്കാരം ഉച്ചയ്ക്ക് ബാംഗ്ലൂരില്‍ നടക്കും.

ചെമ്മീന്‍ എന്ന സിനിമ യിലെ ‘മാനസ മൈനേ വരൂ…’ എന്ന ഗാനം കൊണ്ട് മലയാളിയുടെ മനസ്സില്‍ ചിര പ്രതിഷ്ഠ നേടിയ ഗായകനാണ് മന്നഡേ. ‘നെല്ല്’ എന്ന സിനിമ യിലും പി. ജയചന്ദ്രനോടൊപ്പം ‘ചെമ്പാ ചെമ്പാ…’ എന്നു തുടങ്ങുന്ന ഗാനം പാടിയിട്ടുണ്ട്.

1919ല്‍ ബംഗാളില്‍ ജനിച്ച പ്രബോത് ചന്ദ്ര ഡെ എന്ന മന്നാഡെ, 1942ല്‍ തമന്ന എന്ന ചിത്ര ത്തില്‍ പാടി ക്കൊ ണ്ടാണ് ചലച്ചിത്ര പിന്നണി ഗാന രംഗത്തേയ്ക്ക് കടന്നു വന്നത്.

അമ്മാവന്‍ കെ. സി. ഡെ യില്‍ നിന്നു സംഗീതം അഭ്യസിച്ച മന്നാഡേ അമ്മാവന്റെ സംഗീത സംവി ധാന സഹായി ആയി ട്ടായി രുന്നു തുടക്കം. പിന്നീട് എസ്. ഡി. ബര്‍മന്റെ സഹായി യായി. തമന്ന യില്‍ സുരയ്യ യോ ടൊപ്പം ആലപിച്ച ‘ജാഗോ ആയി…’ ആയിരുന്നു ആദ്യ ഗാനം.

1953 മുതല്‍ 1976 വരെ മന്നാഡെ ഹിന്ദി ചലചിത്ര ഗാന രംഗത്ത് സജീവ മായി രുന്നു. 2012ല്‍ പിന്നണി ഗാന രംഗ ത്തു നിന്ന് പിന്‍ വാങ്ങി.

ഏഴു പതിറ്റാണ്ടു കാലം കൊണ്ട് മലയാളത്തിന് പുറമെ ഹിന്ദി, ബംഗാളി, ഗുജറാത്തി, മറാഠി, കന്നഡ, ആസാമീസ് തുടങ്ങിയ പത്തോളം ഭാഷ കളി ലായി ഏതാണ്ട് മുവ്വാ യിരത്തി അഞ്ഞൂ റോളം പാട്ടു കള്‍ അദ്ദേഹം പാടി.

1969ല്‍ മേരെ ഹുസൂര്‍ എന്ന സിനിമ യിലെ ഗാനത്തിനും 1971ല്‍ ബംഗാളി ചിത്ര മായ നിഷി പദ്മ യിലെയും ഹിന്ദി യിലെ മേരാ നാം ജോക്കറിലെയും ഗാന ങ്ങള്‍ക്കുമായി മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം മന്നാഡേ കരസ്ഥമാക്കി.

1971 ല്‍ പത്മശ്രീ നല്‍കിയും 2005 ല്‍ പത്മ ഭൂഷണ്‍ സമ്മാനിച്ചും 2007ല്‍ ചലച്ചിത്ര രംഗത്തെ പരമോന്നത പുര സ്കാര മായ ദാദാ സാഹിബ് ഫാല്‍കെ അവാര്‍ഡും നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു.

കണ്ണൂര്‍ സ്വദേശി യായ പരേത യായ സുലോചന കുമാരനാണ് ഭാര്യ. മക്കള്‍ : ഷുരോമ, സുമിത.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ബോളിവുഡ് നടി ജിയാ ഖാന്‍ തൂങ്ങി മരിച്ച നിലയില്‍

June 4th, 2013

jiah-khan-epathram

മുംബൈ: ബോളിവുഡ് നടി ജിയാ ഖാനെ (25) തൂങ്ങി മരിച്ച നിലയില്‍ മുംബൈയിലെ ജൂഹുവിലെ ഫ്ലാറ്റില്‍ കണ്ടെത്തി. തിങ്കളാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ലണ്ടനില്‍ ജനിച്ച ജിയാ ഖാന്‍ 2007ല്‍ അമിതാഭ് ബച്ചനൊപ്പം നിശബ്ദ് എന്ന ചിത്രത്തിലൂടെ ആണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. അല്പം സെക്സിയായിട്ട് അവര്‍ ഈ ചിത്രത്തില്‍ അഭിനയിച്ചു. ആ വര്‍ഷത്തെ പുതുമുഖ നടിയ്ക്കുള്ള ഫിലിം ഫെയര്‍ നോമിനേഷനും നിശ്ബ്ദിലെ പ്രകടനത്തിലൂടെ ജിയ നേടി. രാം ഗോപാല്‍ വര്‍മ്മായായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. അമീര്‍ഖാന്‍ – അസിന്‍ ജോഡിക്കൊപ്പം ഗജനിയുടെ ഹിന്ദി റീമേക്കില്‍ അഭിനയിച്ചു. അക്ഷയ് കുമാര്‍ ചിത്രമായ ഹ്സ്‌ഫുള്‍ ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ ജിയാ ഖാന്‍ നായികയായി അഭിനയിച്ചിട്ടുണ്ട്.

നഫീസ ഖാന്‍ എന്നാണ് ജിയയുടെ യഥാര്‍ത്ഥ പേര്‍. അടുത്ത കാലത്താണ് അവര്‍ അമ്മയോടൊപ്പം മുംബൈയില്‍ സ്ഥിര താമസമാക്കിയത്. ജിയയുടെ മരണ വാര്‍ത്ത സത്യമാണോ എന്നാണ് അമിതാഭ് ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സഞ്ജയ് ദത്തിനെന്താ കൊമ്പുണ്ടോ?

March 26th, 2013

sanjay-dutt-epathram

മുംബൈ : മാർച്ച് 12 1993. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണം നടന്ന ദിനം. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തെ നടുക്കിയ 13 ബോംബ് സ്ഫോടനങ്ങളാണ് ഒരൊറ്റ ദിവസം കൊണ്ട് ഭീകരർ സംഘടിതമായി നടത്തിയത്. 250 പേർ കൊല്ലപ്പെട്ടു 700 ലേറെ പേർക്ക് ഗുരുതരമായി പരിക്കേറ്റു.

ദാവൂദ് ഇബ്രാഹിമിന്റെ കുപ്രസിദ്ധമായ ഡി കമ്പനിയായിരുന്നു സ്ഫോടനങ്ങൾക്ക് പുറകിൽ. ദുബായിൽ വെച്ചാണ് ഭീകരരെ ഈ ആക്രമണത്തിനായി തെരഞ്ഞെടുത്തത്. ആയുധങ്ങൾ എത്തിച്ചു കൊടുത്തത് പാക്കിസ്ഥാൻ ചാര സംഘടനയായ ഐ. എസ്. ഐ. യും.

പ്രധാന പതികളായ ദാവൂദ് ഇബ്രാഹിമിനേയോ ദാവൂദിന്റെ അനുചരനായ ടൈഗർ മേമനേയോ അറസ്റ്റ് ചെയ്യാൻ ഇന്ത്യക്കായില്ലെങ്കിലും സ്ഫോടന പദ്ധതിയുടെ ഭാഗമായി ആയുധങ്ങൾ സൂക്ഷിച്ചു വെച്ച് ഭീകരരെ സഹായിച്ച ഒട്ടേറെ പേരെ അന്വേഷണ ഉദ്യോഗസ്ഥർ പിടികൂടി. ഇവർക്കെതിരെ ഭീകര വിരുദ്ധ നിയമം (TADA – Terrorist and Disruptive Activities (Prevention) Act) പ്രകാരം കേസെടുക്കുകയും സുപ്രീം കോടതി ശിക്ഷ പ്രഖ്യാപിക്കുകയും ചെയ്തു.

ഭീകരർക്ക് വേണ്ടി ആയുധം സൂക്ഷിച്ചവരിൽ ഒരാൾക്ക് വേണ്ടി ഇപ്പോൾ ഒട്ടേറെ സാമൂഹ്യ രാഷ്ട്രീയ പ്രമുഖർ രംഗത്തു വന്നിരിക്കുന്നു. അറസ്റ്റിലായ 100 ഓളം പേരിൽ ഇയാൾക്കെതിരെ മാത്രം ഭീകര വിരുദ്ധ നിയമ പ്രകാരമുള്ള കുറ്റങ്ങൾ വിചാരണാ വേളയിൽ തന്നെ നീക്കം ചെയ്യാൻ ഇയാളുടെ പണക്കൊഴുപ്പിനും താര പ്രഭയ്ക്കും കഴിഞ്ഞു. ഈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരെ ഫോണിൽ ബന്ധപ്പെടുകയും, ഇവരെ നേരിട്ട് കാണുകയും കെട്ടിപ്പിടിക്കുകയും ചെയ്ത ആളാണ് ഇയാൾ.

ഇതാണ് സഞ്ജയ് ദത്തിന്റെ കഥ. ഇന്ത്യയിലെ അതി ശക്തമായ ബോളിവുഡ് സിനിമാ വ്യവസായമാണ് ഇയാളുടെ തൊഴിൽ മേഖല എന്ന ഒറ്റക്കാരണം കൊണ്ടാണ് ഇയാൾക്കെതിരെ ഇപ്പോൾ പിന്തുണയുമായി പല പ്രമുഖരും രംഗത്ത് വന്നത്. ഇത്തരമൊരു കേസിൽ പ്രതിയുടെ മാതാ പിതാക്കൾ സിനിമാ നടന്മാർ ആയിരുന്നു എന്നതോ അച്ഛനും സഹോദരിയും പാർലമെന്റ് അംഗങ്ങളാണ് എന്നതോ പ്രധാനമാവാൻ പാടില്ലാത്തതാണ്.

എന്നിട്ടും സഞ്ജയ് ദത്തിന് വേണ്ടി ഏറ്റവും ശക്തമായ പിന്തുണയുമായി മുന്നോട്ട് വന്നത് പ്രസ് കൌൺസിൽ ഓഫ് ഇന്ത്യയുടെ അദ്ധ്യക്ഷൻ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു തന്നെയാണ്.

സഞ്ജയ് ദത്തിനെ 5 കൊല്ലം തടവിന് ശിക്ഷിച്ച് മണിക്കൂറുകൾക്കകം ജസ്റ്റിസ് കട്ജു മഹാരാഷ്ട്രാ ഗവർണർക്ക് കത്തയച്ചു. സഞ്ജയ് ദത്തിനെ ഭരണഘടനയുടെ 161ആം വകുപ്പിലെ പ്രത്യേക അധികാരം ഉപയോഗിച്ച് മാപ്പ് നൽകണമെന്നായിരുന്നു കത്തിലെ ഉള്ളടക്കം. ഇതിന് കാരണമായി പറഞ്ഞത് ഇവയും:

1. സഞ്ജയ് ദത്ത് ഇത്രയും നാൾ കൊണ്ട് “ഒരുപാട്” കഷ്ടതകൾ അനുഭവിച്ചു.
2. ഒട്ടേറെ ആക്ഷേപങ്ങളും മാനഹാനിയും അനുഭവിച്ചു.
3. ഒരു പാട് തവണ കോടതിയിൽ പോകേണ്ടി വന്നു.

നിയമം ഭേദിച്ചാൽ കോടതിയിൽ പോകേണ്ടി വരും എന്ന് മറ്റാരേക്കാളും നന്നായി ജസ്റ്റിസ് കട്ജുവിന് അറിയാം. മറ്റ് പ്രതികളും “ഒരുപാട്” അനുഭവിച്ചില്ലേ ജസ്റ്റിസ് കട്ജു?

4. വിദേശത്ത് ഷൂട്ടിങ്ങിന് പോകാൻ സഞ്ജയ് ദത്തിന് കോടതിയുടെ അനുമതി തേടേണ്ടി വന്നു.
5. അദ്ദേഹത്തിന് ബാങ്ക്‍ ലോൺ ലഭിക്കുന്നില്ല.
6. ഇതിനോടകം അദ്ദേഹം18 മാസം ജയിലിൽ കഴിഞ്ഞു.

ഇതിലെന്താ അദ്ഭുതം? ജാമ്യം ലഭിച്ച അദ്ദേഹം തന്റെ തൊഴിൽ ചെയ്ത് ഒട്ടേറെ പണം സമ്പാദിച്ചു. പിന്നെ 18 മാസം എന്നത് ഇദ്ദേഹത്തിന് ലഭിച്ച ശിക്ഷയുടെ 18 ശതമാനം മാത്രമേ ആവുന്നുള്ളൂ.

7. സഞ്ജയ് ദത്തിന് ഭാര്യയും രണ്ട് കൊച്ചു കുട്ടികളുമുണ്ട്.

ഭീകര വിരുദ്ധ നിയമപ്രകാരം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി ഒരു വർഷത്തിന് ശേഷമാണ് ഇദ്ദേഹം വിവാഹം കഴിച്ചത്. സുപ്രീം കോടതിയിൽ നിന്നും അന്തിമ വിധി വരുമെന്ന് അറിഞ്ഞിട്ടും കുടുംബ ജീവിതവുമായി മുന്നോട്ട് പോവാൻ ഇദ്ദേഹം തന്നെയാണ് തീരുമാനിച്ചത്. പിന്നെങ്ങനെ ഒരു കുടുംബം ഉണ്ട് എന്നത് ഇയാൾക്ക് മാപ്പ് നൽകാൻ കാരണമാവും?

8. ഇയാൾ ഭീകരനാണെന്നോ ഇയാൾക്ക് മുംബൈ സ്ഫോടനത്തിൽ പങ്കുണ്ടെന്നോ തെളിയിക്കപ്പെട്ടിട്ടില്ല.

ശരിയാണ്. എന്നാൽ ആയുധ നിയമപ്രകാരം അതീവ ഗുരുതരമായ കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികളെ പോലെ ഭീകര വിരുദ്ധ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട ഇയാൾക്കെതിരെ ഈ നിയമപ്രകാരമുള്ള കുറ്റങ്ങൾ നീക്കം ചെയ്തതിനെ ഒട്ടേറെ നിയമ വിദഗ്ദ്ധർ ഇതിനോടകം ചോദ്യം ചെയ്തിട്ടുണ്ട്. മുംബൈ നഗരത്തിൽ അനധികൃതമായി ആയുധം കൈവശം വെയ്ക്കുന്നത് തന്നെ അത്യന്തം കുറ്റകരമാണ് എന്നിരിക്കെ മുംബൈ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ ഭീകരർക്ക് വേണ്ടി ആയുധം സൂക്ഷിച്ചത് അതീവ ഗുരുതരം തന്നെ. സ്ഫോടന പരമ്പരയുടെ സൂത്രധാരന്മാരുമായി ഇയാൾ നേരിട്ട് കാണുകയും സംസാരിക്കുകയും ഫോണിൽ ബന്ധപ്പെടുകയും ചെയ്തത് കൂടി കണക്കിലെടുക്കുമ്പോൾ കുറ്റം കൂടുതൽ സങ്കീർണ്ണമാവുന്നു.

9. ഇയാളുടെ അച്ഛനും അമ്മയും സമൂഹ നന്മയ്ക്കായി പ്രവർത്തിച്ചവരാണ്.

അതുകൊണ്ടെന്താ? ഇവരുടെ സദ്കർമ്മങ്ങളുടെ പുണ്യം ഇയാളുടെ ക്രിമിനൽ പശ്ചാത്തലത്തെ ലഘൂകരിക്കും എന്നാണോ ജസ്റ്റിസ് കട്ജു ഉദ്ദേശിക്കുന്നത്? ജ്യോതിഷത്തിൽ ഇങ്ങനെ പറയാം. എന്നാൽ നിയമത്തിൽ ഇങ്ങനെയൊന്നുമില്ല. അത് ജസ്റ്റിസിന് അറിയില്ലേ?

10. സഞ്ജയ് ദത്ത് തന്റെ സിനിമകളിൽ മഹാത്മാ ഗാന്ധിയുടെ സന്ദേശം പ്രചരിപ്പിക്കുകയും മഹാത്മജിയുടെ ഓർമ്മകൾ പുനരുജ്ജീവിപ്പിക്കുകയും ചെയ്തു.

???????????. കാര്യങ്ങൾ ഇതിലും അപഹാസ്യമാവുന്നതെങ്ങനെ? മുന്നാഭായ് സഞ്ജയ് ദത്ത് അഭിനയിച്ച ഒരു ഹിന്ദി സിനിമയിലെ സാങ്കൽപ്പിക കഥാപാത്രമാണ്. ഖൽ നായൿ മുതലായ സിനിമകളിൽ ഒട്ടേറെ ദുഷ്ട കഥാപാത്രങ്ങളേയും ഇയാൾ അവതരിപ്പിച്ചിട്ടുണ്ട്. അത്കൊണ്ട്?

ജസ്റ്റിസ് മാർക്കണ്ഡേയ കട്ജും കേവലം വൈകാരികമായാണ് ഇതിനെ സമീപിക്കുന്നത്. നിയമപരമായി സഞ്ജയ് ദത്തിനെ പിന്തുണയ്ക്കാൻ കഴിയില്ല എന്ന ഉത്തമ ബോദ്ധ്യത്തോടെ തന്നെയാവണം അദ്ദേഹം ഈ തന്ത്രം സ്വീകരിച്ചത്. അല്ലാതെ നിയമം അറിയാഞ്ഞിട്ടാവാൻ വഴിയില്ലല്ലോ.

ഇതിനിടെ സഞ്ജയ് ദത്തിന് മാപ്പ് നൽകുകയാണെങ്കിൽ ദാവൂദിന്റെ അനുചരൻ അബു സലെം ഏൽപ്പിച്ച ബാഗിൽ ആയുധങ്ങളാണ് എന്നറിയാതെ സൂക്ഷിക്കുകയും ഇതേ കേസിൽ സഞ്ജയ് ദത്തിനോടൊപ്പം പിടിയിലാവുകയും ചെയ്ത തന്റെ 71 കാരിയായ അമ്മൂമ്മയേയും വിട്ടയയ്ക്കണം എന്ന് കേസിലെ ഒരു പ്രതിയായ സൈബുന്നിസാ ഖാസിയുടെ മകൾ ആവശ്യപ്പെട്ടിട്ടുണ്ട്.

മാപ്പ് നൽകാനുള്ള ഗവർണ്ണറുടെ പ്രത്യേക അധികാരവും നിയമ വിശകലനത്തിന് വിധേയമാണ് എന്നും ഇത് പൊതു നന്മയ്ക്കായി മാത്രം പ്രയോഗിക്കാൻ ഉള്ളതാണ് എന്നും നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ധാരാ സിംഗ് അന്തരിച്ചു

July 12th, 2012

actor-dhara-sing-ePathram
മുംബൈ : ഗുസ്തി ഇതിഹാസവും പ്രശസ്ത ചലച്ചിത്ര നടനുമായ ധാരാ സിംഗ് (84) അന്തരിച്ചു. മുംബൈ യിലെ കോകിലാ ബെന്‍ ആശുപത്രിയില്‍ ചികില്‍സ യിലായിരുന്നു. രക്ത സമ്മര്‍ദവും ഹൃദയമിടിപ്പും വളരെ കുറഞ്ഞതിനെ ത്തുടര്‍ന്നു ശനിയാഴ്ച യാണ് അദ്ദേഹത്തെ ആശുപത്രി യില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ യാണ് അന്ത്യം സംഭവിച്ചത്.

1928 ല്‍ പഞ്ചാബിലെ അമൃത്സറിലാണ് ധാരാ സിംഗ് ജനിച്ചത്. ഇന്ത്യന്‍ ഗുസ്തിയെ ലോകോത്തര പ്രശസ്തി യിലേക്ക് എത്തിച്ച ധാരാ സിംഗ് 1968 ല്‍ അമേരിക്ക യില്‍ നടന്ന ചാമ്പ്യന്‍ ഷിപ്പില്‍ പ്രൊഫഷണല്‍ ലോക ചാമ്പ്യനായി. ഗുസ്തിയില്‍ റുസ്തം ഇ ഹിന്ദ് സ്ഥാനം നേടിയിട്ടുള്ള അദ്ദേഹം സിനിമ യില്‍ സജീവമായി.

ദൂരദര്‍ശന്‍ അവതരിപ്പിച്ച രാമാനന്ദ് സാഗറിന്റെ രാമായണം ടെലിവിഷന്‍ സീരിയ ലില്‍ ഹനുമാന്റെ വേഷം ധാരാ സിംഗിനായി രുന്നു. മഹാഭാരതം ടെലിവിഷന്‍ സീരിയലിലും അഭിനയിച്ചിട്ടുണ്ട്. സിബി മലയിലിന്റെ മുത്താരം കുന്ന് പി. ഒ. എന്ന സിനിമ യിലൂടെ മലയാളി കള്‍ക്കും സുപരിചിതനാണ് അദ്ദേഹം.

വാട്ടണ്‍ സി ദൂര്‍, ദാദ, റുസ്തം ഇ ബാഗ്ദാദ്, ഷേര്‍ ദില്‍, സിക്കന്ദര്‍ ഇ അസം, രാക്ക, മേരാ നാം ജോക്കര്‍, ധരം കരം തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. 2007-ല്‍ ജബ് വി മെറ്റിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. 2003-2009 കാലയളവില്‍ ബി ജെ പി യുടെ രാജ്യസഭാംഗം ആയിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

3 of 4234

« Previous Page« Previous « മന്‍‌മോഹന്‍ സിങ്ങ് പ്രതീക്ഷക്കൊത്ത് ഉയരാത്ത നേതാവ്
Next »Next Page » പ്രണയ വിവാഹത്തിനു ഗ്രാമ പഞ്ചായത്തിന്റെ വിലക്കിനെതിരെ പ്രതിഷേധം »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine