ഇന്ത്യയുടെ അമേരിക്കന്‍ വിധേയത്വം വിക്കിലീക്സ് രേഖകളില്‍

March 15th, 2011

american-subservience-epathram

ന്യൂഡല്‍ഹി : മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ അമേരിക്കന്‍ വിധേയത്വം മറ നീക്കി പുറത്തു വന്നു. വിക്കി ലീക്ക്സ്‌ നടത്തിയ പുതിയ വെളിപ്പെടുത്തലിലാണ് ഇന്ത്യയുടെ ആഭ്യന്തര വിദേശ നയങ്ങളില്‍ അമേരിക്ക ചെലുത്തിയ സ്വാധീനത്തിന്റെ പരാമര്‍ശങ്ങള്‍ പുറത്തു വന്നത്.

2006 ലെ കേന്ദ്ര മന്ത്രി സഭാ പുനസംഘടന അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചായിരുന്നു എന്ന് വിക്കി ലീക്ക്സ്‌ രേഖകള്‍ വെളിപ്പെടുത്തുന്നു. ന്യൂഡല്‍ഹിയിലെ അമേരിക്കന്‍ എംബസി അമേരിക്കന്‍ സര്‍ക്കാരിന് അയച്ച സന്ദേശങ്ങളാണ് വിക്കി ലീക്ക്സ്‌ പുറത്തു വിട്ടത്‌.

അമേരിക്കന്‍ വിരുദ്ധനായ മണി ശങ്കര്‍ അയ്യരെ മന്ത്രി സ്ഥാനത്തു നിന്നും നീക്കിയതും അമേരിക്കന്‍ അനുകൂലിയായ മുരളി ദിയോറയെ പെട്രോളിയം മന്ത്രിയായി നിയോഗിച്ചതും അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക്‌ അനുസരിച്ചാണ് എന്ന് രേഖകളില്‍ പരാമര്‍ശമുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ത്യയുടെ ആണവ സുരക്ഷ അപകടത്തില്‍ : ഡോ. ഗോപാലകൃഷ്ണന്‍

March 13th, 2011

japanese-Nuclear plant Explasion-epathram

ന്യുഡല്‍ഹി: ഇന്ത്യ 21 വിദേശ നിര്‍മ്മിത ആണവ റിയാക്ടറുകള്‍ വാങ്ങുന്നതില്‍ മുന്‍ ആണവ ഊര്‍ജ നിയന്ത്രണ ബോര്‍ഡ്‌ ചെയര്‍മാനും പ്രശസ്ത ആണവ ശാസ്ത്രജ്ഞനുമായ ഡോക്ടര്‍ ഗോപാലകൃഷ്ണന്‍ ആശങ്ക രേഖപ്പെടുത്തി.

ഫ്രഞ്ച് കമ്പനിയായ അറീവയില്‍ നിന്നും ഇന്ത്യ വാങ്ങുന്ന യുറോപ്യന്‍ പ്രഷറൈസ്ട് റിയാക്ടറുകളില്‍ ഉപയോഗിച്ചിരിക്കുന്നത് പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത സാങ്കേതിക വിദ്യയാണ് എന്ന് അദ്ദേഹം വെളിപ്പെടുത്തി.

മാത്രമല്ല, ഈ പുതിയ സാങ്കേതിക വിദ്യ പഠിച്ച് എടുക്കുവാന്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്ക് ഏറെ സമയം വേണ്ടി വന്നേക്കാം. ഇത് പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രശ്നം കൂടുതല്‍ വഷളാക്കും.

വിദേശ കമ്പനികളുമായി ഉണ്ടാക്കിയ കച്ചവട കരാറുകളുടെ രഹസ്യ സ്വഭാവം ഈ കരാറുകള്‍ ഇന്ത്യക്ക്‌ എത്രത്തോളം അനുകൂലമാവും എന്ന് ഉറപ്പ്‌ വരുത്തുന്നതിനെ ദുഷ്ക്കരമാക്കുന്നു. ഇത് മൂലം ഒരു മെഗാവാട്ട് വൈദ്യുതിക്ക്‌ ഇന്ത്യ 20 കോടി രൂപ വരെ ചിലവാക്കേണ്ടി വന്നേക്കാം എന്ന് ഡോ. ഗോപാല കൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

ജപ്പാനിലെ ആണവ സ്ഫോടനങ്ങള്‍ ഇന്ത്യക്ക്‌ വ്യക്തമായ സന്ദേശമാണ് നല്‍കുന്നത്. ആണവ ഊര്‍ജ്ജ നിയന്ത്രണ ബോര്‍ഡിന്റെ സ്വതന്ത്ര സ്വഭാവം പണയപ്പെടുത്തിയത് വഴി നമ്മുടെ ആണവ സുരക്ഷ അപകടത്തിലായിരിക്കുന്നു. നറോറ ആണവ കേന്ദ്രത്തില്‍ സുരക്ഷാ പാളിച്ചകള്‍ മൂലം നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. കൈഗയിലെ റിയാക്ടര്‍ കെട്ടിടം തകര്‍ന്നു. എന്നാല്‍ ഭാഗ്യവശാല്‍ ഇവയൊന്നും വലിയ ദുരന്തങ്ങളിലേക്ക് വഴി തെളിച്ചില്ല.

ഫ്രഞ്ച് പ്രസിഡണ്ട് നിക്കോളാസ്‌ സാര്‍ക്കോസിക്ക് പ്രധാന മന്ത്രി മന്മോഹന്‍ സിംഗ് നല്‍കിയ വാക്ക്‌ പാലിക്കാനാണ് ഇന്ത്യ ഫ്രാന്‍സില്‍ നിന്നും റിയാക്ടറുകള്‍ വാങ്ങുന്നത്. സുരക്ഷാ പ്രശ്നങ്ങള്‍ വക വെയ്ക്കാതെ അമേരിക്കയുമായി ഉണ്ടാക്കിയ ആണവ കരാര്‍ പാലിക്കാനും അമേരിക്കന്‍ ചേരിയെ പ്രീണിപ്പിച്ചു നിര്‍ത്താനും സര്‍ക്കാര്‍ കാണിക്കുന്ന തിടുക്കം ഇന്ന് ജപ്പാന്‍ നേരിടുന്നതിലും വലിയ ഒരു ദുരന്തത്തിന് ഇന്ത്യ സാക്ഷിയാകേണ്ടി വരുന്ന ഒരു ദുരവസ്ഥയ്ക്ക് കാരണമായേക്കാം എന്നും അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കി.

- ലിജി അരുണ്‍

വായിക്കുക: , ,

1 അഭിപ്രായം »

യഥാര്‍ത്ഥ ആണവ ബാദ്ധ്യത

August 18th, 2010

nuclear-accident-victim-epathram

ന്യൂഡല്‍ഹി : ആണവ ബാദ്ധ്യതാ ബില്‍ പാര്‍ലമെന്റില്‍ പാസാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ബി.ജെ.പി. യുമായി ധാരണയിലെത്തി. ബി. ജെ. പി. ഉന്നയിച്ച ആവശ്യങ്ങള്‍ മിക്കവാറും എല്ലാം സമ്മതിച്ചു കൊണ്ടാണ് ആണവ ബാദ്ധ്യതാ ബില്‍ സഭയില്‍ പാസാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ബി. ജെ. പി. യുടെ എതിര്‍പ്പ് ഇല്ലാതാകുന്നതോടെ ബില്‍ ഈ സമ്മേളനത്തില്‍ തന്നെ പാസാക്കാന്‍ കഴിയും എന്നാണു സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇടതു കക്ഷികള്‍ ബില്ലിനെ എതിര്‍ക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ആണവ മേഖലയില്‍ സ്വകാര്യ സംരംഭകരെ ഒഴിവാക്കണം എന്നും അപകടത്തെ തുടര്‍ന്ന് ആണവ നിലയം നടത്തിപ്പുകാരുടെ മേല്‍ വരുന്ന സാമ്പത്തിക ബാദ്ധ്യത നിലവിലെ ബില്ലിലുള്ള 500 കോടിയില്‍ നിന്നും 1500 കോടി ആക്കണം എന്നുമുള്ള ബി.ജെ.പി. യുടെ ആവശ്യങ്ങളാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. ബില്ലിന് മേലുള്ള ഈ ഭേദഗതികള്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഇന്ന് സഭയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ഉണ്ടാവും. ഇതിന്മേല്‍ കേന്ദ്ര മന്ത്രി സഭ തീരുമാനം എടുത്ത ശേഷം ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

ബി.ജെ.പി. യുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ട സാഹചര്യത്തില്‍ ബില്ലിനെ ബി.ജെ.പി. അനുകൂലിക്കും എന്ന് പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് അറിയിച്ചു.

“ബില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്കും ബാദ്ധ്യസ്ഥമാണ്” എന്ന വ്യവസ്ഥയും ഭേദഗതിയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്.

ആണവ അപകടത്തെ തുടര്‍ന്ന് നഷ്ട പരിഹാരത്തിനായി പരാതി സമര്‍പ്പിക്കാനുള്ള കാലാവധി നിലവിലെ 10 വര്ഷം എന്നത് 20 വര്‍ഷമാക്കാനുള്ള നിര്‍ദ്ദേശവും ഭേദഗതിയില്‍ ഉണ്ടാവും എന്ന് സൂചനയുണ്ട്.

ആണവ അപകടങ്ങളുടെ ആഴവും വ്യാപ്തിയും കണക്കിലെ ടുക്കുമ്പോഴാണ് ഇത്തരം വ്യവസ്ഥകളുടെ മൗഢ്യം ബോദ്ധ്യപ്പെടുക.

റഷ്യയിലെ സെമിപാലാടാന്‍സ്ക് ആണവ കേന്ദ്രത്തിന്റെ സമീപ പ്രദേശത്ത്‌ വൈകല്യങ്ങളുമായി ജനിച്ച ആയിരക്കണക്കിന് കുട്ടികളില്‍ ഒരാളുടെ ചിത്രമാണ് മുകളില്‍ കൊടുത്തത്. ആണവ മലിനീകരണത്തിന്റെ ഏറ്റവും ഭീകരമായ രൂപമാണ് രാക്ഷസ ശിശുക്കള്‍ (Monster Babies).

nuclear-victim-baby-with-two-heads-epathram

രണ്ടു തലകളുമായി ജനിച്ച ഒരു കുഞ്ഞ്

അന്താരാഷ്‌ട്ര കോടതിക്ക് മുന്‍പില്‍ ഇരകളായ സ്ത്രീകള്‍ ഇത്തരം നിരവധി വൈകല്യങ്ങളെ കുറിച്ച് സാക്ഷി പറഞ്ഞിട്ടുണ്ട്. ഒരു സ്ത്രീ രണ്ടു തലയുള്ള ഒരു കുഞ്ഞിനെയാണ് പ്രസവിച്ചത്. കാലുകളും കൈകളും ഇല്ലാതെ ജനിച്ചവര്‍, മൂന്നു കാല്‍പത്തികളുമായി ജനിച്ചവര്‍ എന്നിങ്ങനെ.

depleted-uranium-victim-epathram

അമേരിക്ക ഇറാഖിലും അഫ്ഗാനിസ്ഥാനിലും പ്രയോഗിച്ച ഡിപ്ലീറ്റഡ് യുറാനിയം ബുള്ളറ്റുകള്‍ മൂലം ഉണ്ടായ മലിനീകരണത്തിന്റെ ഇരയായ കുഞ്ഞ്

ഏറ്റവും വ്യാപകമായി കുഞ്ഞുങ്ങളില്‍ കാണപ്പെടുന്ന വൈകല്യം “ജെല്ലി ഫിഷ്‌” ശിശുക്കളാണ് (Jelly Fish Babies). ശരീരത്തില്‍ എല്ലുകള്‍ ഇല്ലാതെ ജനിക്കുന്ന ഇവരുടെ ചര്‍മ്മം സുതാര്യമാണ്. തലച്ചോറും മറ്റ് ആന്തരിക അവയവങ്ങളും, ഹൃദയം മിടിക്കുന്നതും എല്ലാം പുറമേ നിന്നും കാണാം. ഇവര്‍ സാധാരണയായി ഒരു ദിവസത്തില്‍ കൂടുതല്‍ ജീവിച്ചിരിക്കാറില്ല.

ഈ ബാദ്ധ്യതകള്‍ 1500 കോടി കൊണ്ടെങ്ങനെ തീര്‍ക്കും?

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

3 of 3123

« Previous Page « മഅദനി അറസ്റ്റില്‍
Next » ഗെയിംസ് : കുറ്റക്കാരെ വെറുതെ വിടില്ലെന്ന് സോണിയ »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine