പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം : ‘ഇതാണോ കോടതിയുടെ ജോലി’ എന്ന് സുപ്രീം കോടതി

October 10th, 2022

narendra-modi-government-plans-on-introducing-a-cow-ministry-ePathram
ന്യൂഡല്‍ഹി : പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകണം എന്ന ഹർജി തള്ളി സുപ്രീം കോടതി. ഇതാണോ കോടതിയുടെ ജോലി എന്ന് ചോദിച്ചു കൊണ്ട് രൂക്ഷമായി സുപ്രീം കോടതി ഹർജിക്കാരനെ വിമർശിച്ചു.

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം എന്ന പൊതു താത്പര്യ ഹർജിയുമായി ഗോവൻഷ് സേവ സദൻ എന്ന എൻ. ജി. ഒ. യാണ് സുപ്രീം കോടതിയെ സമീപിച്ചത്.

പിഴ ഈടാക്കാൻ കോടതിയെ നിർബ്ബന്ധിതരാക്കുന്ന ഇത്തരം ഹർജികൾ എന്തിനാണ് നിങ്ങൾ ഫയൽ ചെയ്യുന്നത് ? എന്ത് മൗലിക അവകാശമാണ് ഇവിടെ ലംഘിക്കപ്പെടുന്നത് ?’ എന്നുള്ള സുപ്രീം കോടതി ബെഞ്ചിന്‍റെ ചോദ്യവും പിഴ ചുമത്തും എന്നുള്ള മുന്നറിയിപ്പും കാരണം അഭിഭാഷകൻ ഹർജി പിൻ വലിച്ചു.

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മഴ പെയ്യാന്‍ തവളകള്‍ക്ക് കല്ല്യാണം വീണ്ടും

July 21st, 2022

frogs-married-in-uttar-pradesh-to-appease-rain-god-ePathram
ഉത്തര്‍ പ്രദേശിലെ ഗൊരഖ്പൂരില്‍ മഴ പെയ്യുവാനായി തവളയുടെ കല്ല്യാണം നടത്തി. ഗൊരഖ്പൂരിലെ കാളി ബാരി ക്ഷേത്രത്തില്‍ ഹിന്ദു മഹാ സംഘ് ഒരുക്കിയ ചടങ്ങിലാണ് രണ്ടു തവളകള്‍ വിവാഹിതരായത്. മഴ ദൈവമായ ഇന്ദ്രനെ പ്രീതി പ്പെടുത്തിയാല്‍ മഴ ലഭിക്കും എന്നും വരള്‍ച്ച മാറും എന്നുമുള്ള വിശ്വാസമാണ് തവകളുടെ കല്ല്യാണം നടത്തുവാന്‍ അവരെ പ്രേരിപ്പിച്ചത്. പരമ്പരാഗതമായ എല്ലാ ആചാരങ്ങളും പാലിച്ചു കൊണ്ടായിരുന്നു തവള ക്കല്ല്യാണം. തവളകളെ മല ചാര്‍ത്തിച്ച് പുഷ്പ വൃഷ്ടി നടത്തി.

lalita-yadav-madhya-pradesh-minister-allegedly-organises-frog-wedding-for-rain-ePathram

മധ്യപ്രദേശിലെ തവളക്കല്ല്യാണം (2018)

മുന്‍പ് മധ്യപ്രദേശില്‍ (2018 ജൂണില്‍) വരള്‍ച്ച ബാധിച്ചതിനെ തുടര്‍ന്ന് സംസ്ഥാന വനിതാ ശിശു ക്ഷേമ വകുപ്പു മന്ത്രി ലളിത യാദവിന്‍റെ നേതൃത്വ ത്തില്‍ തവളകളുടെ വിവാഹം നടത്തിയിരുന്നു. അത് ഏറെ വിവാദമാവുകയും ചെയ്തു. പിന്നീട് കേരളത്തില്‍ അതിശക്ത മഴ പെയ്തു പ്രളയമായി മാറുകയും ചെയ്തപ്പോള്‍ മധ്യപ്രദേശിലെ തവള ക്കല്ല്യാണം നവ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയും ട്രോളുകള്‍ പ്രചരിക്കുകയും ചെയ്തിരുന്നു.

സാവന്‍ മാസം തുടങ്ങിയിട്ട് അഞ്ച് ദിവസം ആയെങ്കിലും മഴയില്ല. എങ്ങും വരള്‍ച്ചയാണ്. മഴ പെയ്യാന്‍ ഞങ്ങള്‍ പൂജകള്‍ നടത്തി. ഇപ്പോള്‍ തവള കളുടെ വിവാഹം സംഘടിപ്പിച്ചു. ഇത് ആചാര ത്തിന്‍റെ ഭാഗമാണ് എന്ന് ഹിന്ദു മഹാ സംഘ് നേതാവ് രമാകാന്ത് വെര്‍മ ദേശീയ മാധ്യമങ്ങളോടു പറഞ്ഞു. ദേശീയ – പ്രാദേശിക മാധ്യമങ്ങളെ കൂടാതെ വിദേശ മാധ്യമ ങ്ങളും തവളക്കല്ല്യാണം പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

മഴ പെയ്യാന്‍ തവള കളുടെ കല്ല്യാണം നടത്തി ബി. ജെ. പി. മന്ത്രി

June 24th, 2018

lalita-yadav-madhya-pradesh-minister-allegedly-organises-frog-wedding-for-rain-ePathram
മധ്യപ്രദേശ് : സംസ്ഥാന വനിതാ ശിശു ക്ഷേമ മന്ത്രി യായ ലളിത യാദവി ന്റെ നേതൃത്വത്തില്‍ മധ്യ പ്രദേശി ലെ ക്ഷേത്ര ത്തില്‍ വെച്ച് തവള കളു ടെ വിവാഹം നടത്തി.

മഴ ലഭിക്കുവാന്‍ വേണ്ടി ചത്തര്‍ പുരി ലെ ക്ഷേത്ര ത്തില്‍ വെള്ളി യാഴ്ച നടന്ന ‘തവള ക്കല്യാണ’ ത്തിനു സാക്ഷ്യം വഹി ക്കുവാന്‍ ബി. ജെ. പി. യുടെ പ്രാദേശിക നേതാക്ക ളും പ്രവര്‍ത്ത കരും അടക്കം നൂറു കണ ക്കിനു പേര്‍ എത്തി യതായും ‘ഹിന്ദുസ്ഥാന്‍ ടൈംസ്’ അടക്ക മുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊടും വരള്‍ച്ച നേരിടുന്ന ചത്തര്‍പുര്‍ മണ്ഡല ത്തിലെ ബി. ജെ. പി. യുടെ എം. എല്‍. എ. കൂടി യാണ് മന്ത്രി യായ ലളിത യാദവ്. തവള ക്കല്യാണ ത്തോട് അനു ബന്ധിച്ച് സദ്യയും ഒരുക്കിയിരുന്നു.

ദൈവ ങ്ങളെ പ്രീതി പ്പെടു ത്തുവാന്‍ നടത്തി വരുന്ന അതി പുരാതന ആചാര മാണ് തവള കളുടെ വിവാഹ വും അതിനു ശേഷ മുള്ള സദ്യയും എന്ന് തവള ക്കല്ല്യാ ണ ത്തിനു ശേഷം ഇത്ത വണ നന്നായി മഴ പെയ്യും എന്ന വിശ്വാസം വെച്ചു പുലര്‍ ത്തുന്ന ക്ഷേത്ര തന്ത്രി ആചാര്യ ബ്രിജ്‌ നന്ദന്‍ പറഞ്ഞു.

Image Credit :  hindustan times  

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« നരേന്ദ്ര മോഡി അവി വാഹിതന്‍ : മധ്യ പ്രദേശ് ഗവർണ്ണർക്ക് എതിരെ യശോദ ബെന്‍ രംഗത്ത്
രാജ്യത്ത് എവിടെയും പാസ്സ് പോർട്ടിന് അപേക്ഷിക്കാം »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine