ഈണം – സ്വതന്ത്ര മലയാള സംഗീത സംരംഭം

July 10th, 2009

eenam-logoമലയാളം ബ്ലോഗര്‍മാരും മലയാള ഗാന ശേഖരം എന്ന വെബ് സൈറ്റും കൈ കോര്‍ക്കുന്ന മലയാളത്തിലെ ആദ്യ സ്വതന്ത്ര സംഗീത സംരംഭത്തിന്റെ ആദ്യ ആല്‍ബമായ ‘ഈണം’ പുറത്തിറങ്ങി. ആസ്വാദ്യകരമായ ഗാനങ്ങള്‍ സൗജന്യമായി ജനങ്ങളിലേക്ക് എത്തിക്കുക എന്ന വെല്ലുവിളി ഏറ്റെടുത്തു കൊണ്ട് രംഗത്തിറങ്ങിയ സംഗീത പ്രേമികളുടെ ഈ സംഗമം, ആര്‍ദ്രമായ ഗാനങ്ങളെ എന്നും ഗൃഹാതുരത്വത്തോടെ മനസ്സില്‍ സൂക്ഷിക്കുന്ന സ്വദേശ – വിദേശ മലയാളികളുടെ ചിരകാല സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ്.
 
പൈറസിയുടെ യാതൊരു നൂലാമാലകളും കൂടാതെ ആര്‍ക്കും സ്വതന്ത്രമായി ഈണം വെബ് സൈറ്റില്‍ നിന്നും ഗാനങ്ങള്‍ ഡൌണ്‍ലോഡു ചെയ്ത് ആസ്വദിക്കാം.
 
ബ്ലോഗിലെ സംഗീത പ്രേമികളുടെ മനസ്സില്‍ ദീര്‍ഘ കാലമായി നില നിന്നിരുന്ന, മലയാളത്തിനു മാത്രമായി ഒരു സ്വതന്ത്ര സംഗീത സംരംഭം വേണമെന്ന ചിന്തയില്‍ നിന്നുമാണ് “ഈണ”ത്തിന്റെ പിറവി. കഴിവുള്ള ധാരാളം കലാകാരന്മാര്‍ക്ക് അവസരം ലഭിക്കാതെ പോകുന്നുണ്ട് എന്ന തിരിച്ചറിവും സാങ്കേതിക വിദ്യയുടെ പിന്‍ബലത്താല്‍ എന്തും സാദ്ധ്യമാകും എന്ന ആത്മ വിശ്വാസവുമാണ് ഒരു തരത്തില്‍ ഇത്തരം ഒരാശയത്തിലേക്ക് ഇതിന്റെ അണിയറ പ്രവര്‍ത്തകരെ എത്തിച്ചത്.
 

eenam-team

ഈണത്തിന്റെ അണിയറ ശില്‍പ്പികള്‍

 
ലോകത്തിന്റെ പല ഭാഗങ്ങളിലും ജോലി ചെയ്യുന്ന, പരസ്പരം നേരില്‍ കണ്ടിട്ടില്ലാത്ത ഒരു പറ്റം സംഗീത പ്രേമികളായ ബ്ലോഗര്‍മാരുടെ കൂട്ടായ്മയാണ് ഈ സംരംഭത്തിനു പിന്നില്‍. ബഹുവ്രീഹി എന്ന ബ്ലോഗറുടെ സംഗീത സംവിധാന പരീക്ഷണങ്ങളായിരുന്നു ഈണത്തിന്റെ ആദ്യ തീപ്പൊരി. ബഹുവും കിരണും പ്രതിഭാധനനായ ഗായകന്‍ രാജേഷും ഒരുമിച്ചു ചേര്‍ന്നതോടെ അതൊരു കൂട്ടായ സംരംഭമാക്കാന്‍ തീരുമാനമായി. ഭക്തി ഗാന പബ്ലിഷിംഗ് രംഗത്ത് പ്രൊഫഷണല്‍ പരിചയമുള്ള നിശീകാന്ത് (ബൂലോഗ നാമധേയം ചെറിയനാടന്‍) ബൂലോഗത്ത് എത്തിയതോടെ ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റമായി. നിരന്തരമായ ചര്‍ച്ചകളിലൂടെ വ്യക്തമായ ലക്ഷ്യം രൂപപ്പെടുത്തുകയും 2009 ജൂണ്‍ മാസത്തില്‍ ഈണത്തിന്റെ ആദ്യ ഗാന സമാഹാരം പുറത്തിറക്കണം എന്ന്‍ തീരുമാനിക്കുകയും ഉണ്ടായി. ആദ്യ സമാഹാരത്തില്‍ ഒന്‍പതു ഗാനങ്ങള്‍ ഉണ്ടാവണമെന്നും അവ ഒന്‍പതു വ്യത്യസ്ത തീമുകളെ ആസ്പദമായി ആയിരിക്കണമെന്നും തീരുമാനിച്ചിരുന്നു. അതനുസരിച്ച് നിലവില്‍ ബൂലോഗത്തിലെ അറിയപ്പെടുന്ന ഗായകരേയും ഗാന, കവിതാ രചയിതാക്കളേയും മറ്റും ഇതിനായി ബന്ധപ്പെട്ടു. ‘സകല കലാ വല്ലഭന്‍‘ എന്ന പേരിനു സര്‍വ്വഥാ യോഗ്യനായ എതിരന്‍ കതിരവന്‍ എന്ന ബ്ലോഗര്‍ ആയിരുന്നു പലപ്പോഴും ഇവര്‍ക്ക് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി കൊണ്ടിരുന്നത്.
 
ഒന്നല്ല, അനേകം വ്യക്തമായ ഉദ്ദേശ ലക്ഷ്യങ്ങ ളോടെയാണ് “ഈണം” മുന്നിട്ടിറങ്ങുന്നത്. കഴിവുള്ള ഗായകര്‍ക്ക്, തങ്ങളുടെ ശബ്ദം പുറം ലോകത്തേക്ക് എത്തിക്കുന്ന ഒരു സഹായിയായി, സ്വന്തം രചനകള്‍ പുസ്തക താളുകളില്‍ അല്ലെങ്കില്‍ ബ്ലോഗിലെ പോസ്റ്റുകളില്‍ മാത്രം ഒതുക്കി നിര്‍ത്തേണ്ടി വരുന്ന പ്രതിഭാ ധനരായ എഴുത്തുകാര്‍ക്ക് ഒരു വേദിയായി, അക്ഷര ക്കൂട്ടങ്ങള്‍ക്ക് സംഗീതം നല്‍കി അനുപമ ഗാനങ്ങളായി രൂപപ്പെടുത്താന്‍ കഴിയുന്ന പ്രതിഭാ ധനരായ യുവ സംഗീത സംവിധായ കര്‍ക്കൊരു സങ്കേതമായി “ഈണം” എന്നും ഉണ്ടാകും എന്ന് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പറഞ്ഞു.
 
കവി ഭാവനയിലൂടെ മാത്രം നാം കണ്ടറിഞ്ഞ ‘ഏക ലോക’ മെന്ന ദര്‍ശനത്തെ യാഥാര്‍ത്ഥ്യമാക്കി, ഭൂലോകത്തിന്റെ ഏതു കോണിലുമുള്ള മനസ്സുകളേയും വിരല്‍ തുമ്പിലൂടെ തൊട്ടറിയാന്‍ പര്യാപ്തമാക്കിയ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താല്‍, പരസ്പരം കാണാതെ ലോകത്തിന്റെ പല ഭാഗത്തിരുന്ന് മെനഞ്ഞെടു ത്തവയാണീ ഗാനങ്ങളെല്ലാം തന്നെ. ആയതിനാല്‍, കുറ്റങ്ങളും കുറവുകളും സ്വാഭാവികം. ആ പോരായ്മകള്‍ ചൂണ്ടിക്കാട്ടി വരും കാല സംരംഭങ്ങള്‍ക്ക് “ഈണ”ത്തിന് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കാന്‍ ഏവരും മുന്നിട്ടു വരണമെന്ന് ഇവര്‍ അഭ്യര്‍ത്ഥിക്കുന്നു.
 
ഇന്റെര്‍നെറ്റ് മലയാളത്തിന്റെ പുരോഗതിയ്ക്ക് നിദാനമായ എല്ലാ സ്വതന്ത്ര സംരംഭങ്ങള്‍ക്കും അതിന്റെ പ്രതിഭാധനരായ ശില്‍പ്പികള്‍ക്കും “ഈണ”ത്തിന്റെ ഈ ആദ്യ ഗാനോപഹാരം ഇതിന്റെ ശില്‍പ്പികള്‍ സമര്‍പ്പണം ചെയ്തിരിക്കുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വംശീയ ആക്രമണം – ബച്ചന്‍ ഡോക്ടറേറ്റ് നിഷേധിച്ചില്ല

May 30th, 2009

amitabh-bachchanഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ നടക്കുന്ന വംശീയ ആക്രമണത്തില്‍ പ്രതിഷേധിച്ച് അമിതാഭ് ബച്ചന്‍ ഒരു ഓസ്ട്രേലിയന്‍ സര്‍വ്വകലാശാല തനിക്ക് നല്‍കാനിരുന്ന ഡോക്ടറേറ്റ് നിരസിച്ചു എന്ന് പല മലയാള മാധ്യമങ്ങളും ഇന്ന് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
 
ബച്ചന്‍ തന്റെ ബ്ലോഗിലൂടെയാണ് ഇത് അറിയിച്ചത് എന്നാണ് മലയാളത്തിലെ പ്രമുഖ പത്രങ്ങളുടെ വെബ് സൈറ്റുകള്‍ എല്ലാം റിപ്പോര്‍ട്ട് ചെയ്തത്.
 
എന്നാല്‍ ബച്ചന്റെ ബ്ലോഗ് പരിശോധിക്കുന്ന ആര്‍ക്കും ഇത് ശരിയല്ല എന്ന് ബോധ്യമാവും.
 
ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ ഉണ്ടായ ഹീനമായ ആക്രമണം തനിക്ക് ഏറെ ഞെട്ടലും വിഷമവും ഉളവാക്കി എന്ന് പറയുന്ന ബച്ചന്‍ ഇത് തന്നെ ഒരു വലിയ ആശയക്കുഴപ്പത്തില്‍ എത്തിച്ചിരിക്കുന്നു എന്നാണ് പറയുന്നത്. ഓസ്ട്രേലിയയിലെ ബ്രിസ്ബേനില്‍ ഉള്ള ക്വീന്‍സ്‌ലാന്‍ഡ് സാങ്കേതിക സര്‍വ്വകലാശാല വിനോദ രംഗത്തെ തന്റെ സംഭാവനകളുടെ ബഹുമാനാര്‍ത്ഥം തന്നെ ഡോക്ടറേറ്റ് നല്‍കി അലങ്കരിക്കുവാന്‍ തീരുമാനിച്ചതായി കഴിഞ്ഞ ആഴ്ച്ച അറിയിച്ചിരുന്നു. ഇത് താന്‍ സ്വീകരിക്കുന്നതായി അവരെ അറിയിക്കുകയും ചെയ്തു. ഈ വരുന്ന ജൂലൈ മാസത്തില്‍ തന്റെ സിനിമകളുടെ പ്രദര്‍ശനം നടക്കുന്നതിനൊപ്പം ബ്രിസ്ബേനില്‍ നടക്കുന്ന ആഘോഷ പരിപാടിയില്‍ വെച്ച് തനിക്ക് ഡോക്ടറേറ്റ് സമ്മാനിക്കുവാനാണ് തീരുമാനം. എന്നാല്‍ തന്റെ ദേശവാസികളോട് ഇത്തരത്തില്‍ പെരുമാറുന്ന ഒരു രാജ്യത്തില്‍ നിന്നും ഇത്തരം ഒരു അലങ്കാരം സ്വീകരിക്കാന്‍ തന്റെ മനഃസ്സാക്ഷി തന്നെ അനുവദിക്കുന്നില്ല. ഈ വിഷയത്തില്‍ തന്റെ വായനക്കാരുടെ അഭിപ്രായം തനിക്കറിയണം. ഈ വിഷയം ഒരു അഭിപ്രായ വോട്ടെടുപ്പിനായി ബ്ലോഗില്‍ കൊടുത്തിട്ടുണ്ട്. വായനക്കാരുടെ അഭിപ്രായം തന്നെ ഒരു ശരിയായ തീരുമാനം എടുക്കാന്‍ സഹായിക്കും എന്നും ബച്ചന്‍ എഴുതിയിരിക്കുന്നു.
 
ബ്ലോഗിലെ അഭിപ്രായ വോട്ടെടുപ്പിന്റെ ഫലത്തില്‍ ഇപ്പോള്‍ തന്നെ 68% പേര്‍ പറയുന്നത് ബിഗ് ബി ഓസ്ട്രേലിയന്‍ ഡോക്ടറേറ്റ് സ്വീകരിക്കരുത് എന്നാണ്. ബച്ചന്‍ ഡോക്ടറേറ്റ് സ്വീകരിക്കാതിരിക്കാന്‍ തന്നെയാണ് സാധ്യത എന്ന് ബ്ലോഗ് വായിച്ചാല്‍ തോന്നുകയും ചെയ്യും. എന്നാല്‍ ഇതാണ് കേട്ട പാതി കേള്‍ക്കാത്ത പാതി അമിതാഭ് ബച്ചന്‍ വംശീയ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഓസ്ട്രേലിയന്‍ ഡോക്ടറേറ്റ് നിരസിച്ചു എന്ന് പ്രമുഖ മലയാള പത്രങ്ങളുടെ വെബ് സൈറ്റുകള്‍ എല്ലാം തന്നെ എഴുതിയത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നിഴല്‍ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചു

May 29th, 2009

kaappilaanകാപ്പിലാന്‍ എന്ന ബ്ലോഗര്‍ നാമത്തില്‍ അറിയപ്പെടുന്ന ശ്രീ. ലാല്‍. പി. തോമസ്സ്‌, ബ്ലോഗില്‍ പ്രസിദ്ധീകരിച്ച കവിതകള്‍ സമാഹരിച്ച്‌, “നിഴല്‍ ചിത്രങ്ങള്‍ ” എന്ന പേരില്‍ പുസ്തക രൂപത്തിലാക്കി, കോട്ടയം കമ്മ്യൂണിറ്റി ലീഡര്‍ഷിപ്പ് ഫൌണ്ടേഷന്‍ സെക്രട്ടറി ശ്രീ. തോമസ് നീലാര്‍ മഠം പ്രസിദ്ധീകരിച്ചു.
 
ഈ കവിതാ സമാഹാരത്തിന്റെ പ്രകാശന കര്‍മ്മം കാപ്പില്‍ മാര്‍ത്തോമ്മാ പള്ളിയില്‍ വച്ച്‌ ഇടവക പള്ളി വികാരിയച്ചന്റെ അദ്ധ്യക്ഷതയില്‍ നടന്നു. പള്ളിയിലെ സര്‍വീസ്‌ കഴിഞ്ഞ ശേഷം പതിനൊന്നരയോടു കൂടി ചടങ്ങ്‌ ആരംഭിച്ചു. പ്രകാശന കര്‍മ്മത്തിന്‌ സാക്ഷ്യം വഹിക്കാനായി, കവിയുടെ ബന്ധു മിത്രാദികള്‍ മാത്രമല്ല, ഇടവകയിലെ ഒട്ടു മിക്കവരും സന്നിഹിതരായിരുന്നു.
 

nizhal-chithrangal

 
പള്ളിയുടെ സംഗീത ദിനം കൂടി ആയിരുന്നതിനാല്‍ പള്ളി ക്വയര്‍ ഗ്രൂപ്പ്‌ ഗാനങ്ങള്‍ ആലപിക്കാന്‍ തയ്യാറായി നിന്നിരുന്നു. പ്രകാശന ചടങ്ങിനിടയില്‍ പല തവണയായി പ്രാര്‍ത്ഥനാ ഗീതങ്ങള്‍ മനോഹരമായി ആലപിച്ച്‌ അവര്‍ ഈ ചടങ്ങിന്‌ അപൂര്‍വ്വ ചാരുത പകര്‍ന്നു.
 

nizhal-chithrangal

 
ചടങ്ങുകള്‍ ശ്രീ. നീലാര്‍ മഠത്തിന്റെ സ്വാഗത പ്രസംഗത്തോടു കൂടി ആരംഭിച്ചു. കവിയുടെ അസാന്നിദ്ധ്യത്തില്‍ കവിതാ പ്രകാശനം നടക്കുക എന്നൊരു അത്യപൂര്‍വ്വത കൂടി ഈ ചടങ്ങിനുണ്ട്‌ എന്നദ്ദേഹം പറഞ്ഞു.
 
വിശിഷ്ടാതിഥി ആയി എത്തിയിരുന്ന ദീപികയുടെ മുന്‍ എഡിറ്ററായ ശ്രീ. തേക്കിന്‍ കാട് ജോസഫ്‌ കവിതാ പരിചയം നടത്തി. കവിതകള്‍ വിശദമായി അപഗ്രഥിച്ചു പഠിച്ച്‌ നല്ലൊരു വിശകലം തന്നെയാണ്‌ അദ്ദേഹം തന്നത്‌. അതിനു ശേഷം പള്ളി ക്വയര്‍ ഗ്രൂപ്പ്‌ മനോഹരമായ ഒരു പ്രാര്‍ത്ഥനാ ഗീതം ആലപിച്ചു. കാതിന് ഇമ്പവും മനസ്സിന്‌ ഭക്തി നിര്‍ഭരതയും പകര്‍ന്ന ഈ ഗാനാ ലാപനത്തിനു ശേഷമായിരുന്നു പുസ്തക പ്രകാശനം.
 
പള്ളി വികാരിയച്ചന്‍ പുസ്തകത്തിന്റെ ഒരു പ്രതി ശ്രീമതി കെ. സി. ഗീതയ്ക്ക്‌ നല്‍കി ക്കൊണ്ട്‌ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.
 
അതേ സമയം തന്നെ തൊടുപുഴയില്‍ ശ്രീ ഹരീഷിന്റെ നേതൃത്വത്തില്‍ നടന്ന ബ്ലോഗേര്‍സ് മീറ്റിലും നിഴല്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ആദ്യ വില്പന നടത്തുകയും ചെയ്തു. ബ്ലോഗില്‍ നിന്നുള്ള പുസ്തകത്തില്‍ ഒരു ബ്ലോഗര്‍ തന്നെ അവതാരിക എഴുതുന്ന ആദ്യ പുസ്തകമാണ് “നിഴല്‍ ചിത്രങ്ങള്‍”. ഇതിന്റെ അവതാരിക എഴുതിയിരിക്കുന്നത് തിരുവനന്തപുരം വിമന്‍സ് കോളേജ് പ്രോഫസര്‍ ശ്രീമതി കെ. സി. ഗീതയാണ്. ബ്ലോഗിനെ ക്കുറിച്ച് വളരെ നല്ല ഒരു വിശദീകരണം കൂടി അവതാരികയില്‍ നല്‍കുന്നുണ്ട്. കേരളത്തിലെ മിക്ക ബുക്ക്‌ സ്റ്റോറുകളിലും ഈ പുസ്തകം ഉടനെ ലഭ്യമാകും. ദുബായില്‍ പകല്‍‌ കിനാവാന്‍, നിരക്ഷരന്‍ എന്നിവരുടെ കയ്യില്‍ ഇപ്പോള്‍ ഈ പുസ്തകം വില്പനക്കായുണ്ട്. കേരളത്തില്‍ ഈ പുസ്തകത്തിനായി ഇപ്പോള്‍ ശ്രീ. തോമസ്‌ നീലര്‍ മഠവുമായി ബന്ധപ്പെടാം.
 
തോമസ്‌ നീലര്‍ മഠം – ഫോണ്‍ : 04792416343, മൊബൈല്‍ : 944 721 2232
 
വില 50 രൂപ

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

അദ്വാനി – ബൂലോഗത്തിലെ പുതിയ താരോദയം

January 11th, 2009

തന്റെ പാക്കിസ്ഥാന്‍ സന്ദര്‍ശന വേളയില്‍ മുഹമ്മദലി ജിന്നയെ കുറിച്ചു നടത്തിയ വിവാദ പരാമര്‍ശങ്ങളെ ന്യായീകരിക്കാന്‍ ഇന്റര്‍നെറ്റ് സങ്കേതമായ ബ്ലോഗ് ഉപയോഗിക്കുകയാണ് നേരത്തെ തന്നെ സ്വന്തമായ വെബ് സൈറ്റ് ഉള്ള ശ്രീ എല്‍. കെ. അദ്വാനി. മലയാളിയായ സ്വാമി രംഗനാഥാനന്ദയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ഓര്‍മ്മകളെ കുറിച്ചാണ് പ്രസ്തുത ബ്ലോഗ് പോസ്റ്റ്. കറാച്ചിയിലെ രാമകൃഷ്ണ ആശ്രമത്തില്‍ സ്വാമി രംഗനാഥാനന്ദയുടെ ഗീതാ പ്രഭാഷണം കേള്‍ക്കുവാന്‍ എല്ലാ ഞായറാഴ്ചകളിലും പോകാറുണ്ടായിരുന്ന അദ്വാനിയുടെ ജീവിതത്തില്‍ ഇത് ഒരു വലിയ സ്വാധീനം സൃഷ്ടിച്ചു എന്ന് ബ്ലോഗില്‍ പറയുന്നു. കറാച്ചിയില്‍ രാമകൃഷ്ണ ആശ്രമത്തിന്റെ പ്രവര്‍ത്തനം മുന്‍പോട്ട് കൊണ്ടു പോകുവാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോള്‍ ആശ്രമം അടച്ച് പൂട്ടി സ്വാമി ഡല്‍ഹിയിലേക്ക് പോന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അതായത് 2003ല്‍ സ്വാമിജിയെ അവസാനമായി കൊല്‍ക്കത്തയില്‍ വെച്ച് കണ്ടപ്പോള്‍ വിഭജനത്തെയും തുടര്‍ന്നുണ്ടായ ദുരന്തങ്ങളെ പറ്റിയും ഒക്കെ ഇരുവരും സംസാരിക്കു കയുണ്ടായി. ഈ അവസരത്തില്‍ സ്വാമിജി പാക്കിസ്ഥാന്‍ അസംബ്ലിയില്‍ 1947 ആഗസ്റ്റ് 11ന് ജിന്ന നടത്തിയ ഐതിഹാസികമായ പ്രസംഗത്തെ പ്രകീര്‍ത്തിച്ചു എന്നും അദ്വാനി എഴുതുന്നു. മതനിരപേക്ഷതയുടെ ശരിയായ വിവക്ഷ ഈ പ്രസംഗത്തില്‍ കാണാം എന്ന് സ്വാമിജി അഭിപ്രായപ്പെട്ടു എന്നും സ്വാമിജിയുമായി നടത്തിയ ഈ അവസാന കൂടിക്കാഴ്ചയിലെ സംഭാഷണം തന്റെ അബോധ മനസ്സില്‍ ഉണ്ടായിരുന്നത്, താന്‍ 2005 ജൂണില്‍ പാക്കിസ്ഥാനില്‍ വെച്ച് ജിന്നയെ അനുകൂലിച്ച് സംസാരിക്കുവാന്‍ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടാവും എന്നും അദ്വാനി വിശദീകരിക്കുന്നു.



- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മലയാളം ബ്ലോഗില്‍ നിന്ന് ഒരു പുസ്തകം കൂടി

October 13th, 2008

ബൂലോഗത്ത്‍ നിന്ന് മറ്റൊരു പുസ്തകം കൂടി അച്ചടി മഷി പുരളുന്നു. സിമി എന്ന പേരില്‍ എഴുതുന്ന ഫ്രാന്‍സിസ് സിമി നസ്രത്തിന്റെ ചിലന്തി എന്ന കഥാ സമാഹാരമാണ് പുറത്തിറങ്ങുന്നത്. കൊല്ലത്ത്, സോപാനം ആഡിറ്റോറിയത്തില്‍ (പബ്ലിക് ലൈബ്രറിയുടെ പിന്‍ വശത്ത്‍) ഒരു ചെറിയ ഹാളില്‍ ഈ മാസം 27-നു (തിങ്കളാഴ്ച്ച) ഉച്ച തിരിഞ്ഞ് 3.30-നു ആണ് പ്രകാശനം. ഡി. വിനയചന്ദ്രനും ബി. മുരളിയും, കഴിയുമെങ്കില്‍ കാക്കനാടനും ചടങ്ങിനു വരും. റെയിന്‍ ബോ ബുക്സ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍. ബ്ലോഗര്‍ കൂടിയായ ഉന്മേഷ് ദസ്താക്കിര്‍ ആണ് പുസ്തകത്തിന്റെ കവര്‍ വരച്ചിരിക്കുന്നത്.

ഈ പുസ്തകം വാങ്ങുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

2 of 4123»|

« Previous Page« Previous « ബജ് രംഗ് ദള്‍ നിരോധിയ്ക്കണം : കോണ്‍ഗ്രസ്
Next »Next Page » പ്രസിഡന്റിന് വധ ഭീഷണി »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine