ആദര്‍ശ്‌ ഫ്ലാറ്റ്‌ രേഖകള്‍ കാണാതായി

May 15th, 2011

cbi-logo-big-epathram
മുംബൈ: വിവാദമായ ആദര്‍ശ്‌ ഫ്ലാറ്റ് അഴിമതിയുടെ പ്രധാനപ്പെട്ട രേഖകള്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും കാണാതായതായി സി. ബി. ഐ. വെളിപ്പെടുത്തി. ആദര്‍ശ്‌ ഹൌസിംഗ് സൊസൈറ്റിയുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളാണ് കാണാതായത്‌. തീര സംരക്ഷണ മേഖലയുമായി (സി. ആര്‍. ഇ. സെഡ്.‌) ബന്ധപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം മഹാരാഷ്ട്ര സര്‍ക്കാരിനയച്ച കത്തുകളാണ് കാണാതായത്‌. പരിസ്ഥിതി മന്ത്രാലയ ത്തിലെത്തിയ സി. ബി. ഐ. ഉദ്യോഗസ്ഥര്‍ കത്തുകളുടെ പകര്‍പ്പ്‌ ആവശ്യ പെട്ടപ്പോഴാണ് രേഖകള്‍ കാണാനില്ല എന്ന വിവരം അറിയുന്നത്. ആദര്‍ശ്‌ ഫ്ലാറ്റ്‌ അഴിമതി വിവാദം ദേശീയ രാഷ്ട്രീയത്തില്‍ തന്നെ ചര്‍ച്ചാ വിഷയമായിരുന്നു. അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ രേഖകള്‍ കാണാതായത്‌ കൂടുതല്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക്‌ കാരണമായേക്കും.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സായിബാബ അന്തരിച്ചു

April 24th, 2011

sathya-sai-baba-epathram

പുട്ടപര്‍ത്തി : ദൈവങ്ങളുടെ സ്വന്തം നാടായ ഇന്ത്യയിലും ലോകമെമ്പാടും അനേക ലക്ഷം ഭക്തര്‍ക്ക്‌ ആത്മീയ ഗുരുവും നേതാവുമായിരുന്ന സായിബാബ (86) അന്തരിച്ചു. ആന്ധ്ര പ്രദേശിലെ അനന്തപൂര്‍ ജില്ലയിലെ ശ്രീ സത്യ സായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ മെഡിക്കല്‍ സയന്‍സസില്‍ ഇന്ന് രാവിലെ 07:40 നായിരുന്നു അന്ത്യം. “ഭഗവാന്‍ തന്റെ ഭൌതിക ശരീരം ഉപേക്ഷിച്ചത് ഹൃദയ ശ്വാസകോശ സംബന്ധിയായ തകരാറിനെ തുടര്‍ന്ന് ഇവയുടെ പ്രവര്‍ത്തനം നിലച്ചതിനാലാണ്” എന്ന് ആശുപത്രിയില്‍ നിന്നുമുള്ള അറിയിപ്പില്‍ വ്യക്തമാക്കുന്നു.

ഇന്ന് വൈകീട്ട് 6 മണി മുതല്‍ രണ്ടു ദിവസത്തേയ്ക്ക് ബാബയുടെ ഭൌതിക ശരീരം സായി കുല്‍വന്ത് ഹാളില്‍ അനുയായികളുടെ ദര്‍ശനത്തിന് വെയ്ക്കും.

മാര്‍ച്ച് 28നാണ് ബാബയെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.

സായി ബാബ എന്ന് അറിയപ്പെടുന്ന സത്യനാരായണ ബാബു 1926 നവംബര്‍ 23ന് പുട്ടപര്‍ത്തിയില്‍ ജനിച്ചു. 1940ല്‍ താന്‍ ദൈവത്തിന്റെ അവതാരമാണെന്ന് അവകാശപ്പെട്ടു. ശൂന്യതയില്‍ നിന്നും വിഭൂതിയും സ്വര്‍ണ്ണ മാലയും മറ്റും സൃഷ്ടിച്ച് അദ്ദേഹം ലോക പ്രശസ്തനായതോടെ ഇതെല്ലാം തട്ടിപ്പാണെന്നും ഏതു മാജിക്കുകാരനും കാണിക്കാവുന്ന കണ്കെട്ട് വിദ്യകളാണ് എന്നും ആരോപണം ഉയര്‍ന്നു. ഇതേ തുടര്‍ന്ന് ഇത്തരം പ്രകടനങ്ങള്‍ ഉപേക്ഷിച്ച ബാബ സാമൂഹ്യ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിച്ചു. എന്നാല്‍ ഈ കാലഘട്ടത്തില്‍ ഒട്ടേറെ ലൈംഗിക അപവാദങ്ങളും ഉടലെടുക്കുകയുണ്ടായി.

ലോകമെമ്പാടുമുള്ള ഭരണാധിപന്മാര്‍ അടക്കം പ്രശസ്തരും, രാഷ്ട്രീയ നേതാക്കളും, സിനിമാ കായിക താരങ്ങളും, സൈനിക ഉദ്യോഗസ്ഥരും, ന്യായാധിപന്മാരും ശാസ്ത്രജ്ഞന്മാരും അടങ്ങുന്ന ഒരു വന്‍ ശിഷ്യ സമ്പത്ത്‌ സായി ബാബയ്ക്ക് ഉണ്ടായിരുന്നു.

സായി ബാബയ്ക്ക്‌ എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ് എന്ന് 2001 ഡിസംബറില്‍ അന്നത്തെ ഇന്ത്യന്‍ പ്രധാന മന്ത്രി എ. ബി. വാജ്പേയ്‌, മുന്‍ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ പി. എന്‍. ഭഗവതി, മുന്‍ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനുമായ രംഗനാഥ് മിശ്ര, കേന്ദ്ര മന്ത്രിയായിരുന്ന ശിവരാജ്‌ പാട്ടീല്‍, ബി. ജെ. പി. ഉപാദ്ധ്യക്ഷയും രാജ്യ സഭാംഗവും ആയിരുന്ന നെജ്മ ഹെപ്ത്തുള്ള എന്നിവര്‍ സംയുക്തമായി ഒപ്പ് വെച്ച കത്തില്‍ പ്രസ്താവിച്ചത് ഏറെ വിവാദമായിരുന്നു.

ദൈവത്തിന്റെ പൂര്‍ണ്ണാവതാരമായ സായി ബാബ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അതിന് കേവലമായ മനുഷ്യന് മനസ്സിലാക്കാന്‍ കഴിയാത്ത അര്‍ത്ഥ തലങ്ങള്‍ ഉണ്ട് എന്നും അന്തരാത്മാവിലെ ആത്മീയ ചൈതന്യം ഉണര്‍ത്തുവാനുള്ള അനുഗ്രഹമാണ് ഇതെല്ലാമെന്നും വിശ്വാസികള്‍ വ്യക്തമാക്കുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

റെയില്‍വേയുടെ പുരസ്കാരം 158 രൂപ

April 22nd, 2011

rajdhani-express-fire-epathram

ന്യൂഡല്‍ഹി : രാജധാനി എക്സ്പ്രസ്‌ തീവണ്ടിയില്‍ നടക്കുമായിരുന്ന ഒരു വന്‍ ദുരന്തം ഒഴിവാക്കി നൂറു കണക്കിന് യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചതിന് പുരസ്കാരമായി പാന്‍ട്രി തൊഴിലാളികളുടെ ധീരതയ്ക്കുള്ള സമ്മാനമായി റെയില്‍വേ നല്‍കിയത്‌ വെറും 158 രൂപ.

കഴിഞ്ഞ തിങ്കളാഴ്ചയാണ് പാന്‍ട്രി തൊഴിലാളികളുടെ സമയോചിതമായ ഇടപെടല്‍ കൊണ്ട് രാജധാനി എക്സ്പ്രസ്‌ തീവണ്ടിയില്‍ ഒരു വന്‍ തീപിടിത്തം ഒഴിവായത്‌. പാന്‍ട്രി കാറില്‍ നിന്നും ആരംഭിച്ച തീ തൊട്ടടുത്ത കോച്ചുകളായ ബി 6, ബി 7 എന്നിവയിലേക്ക് കൂടി പടര്‍ന്നിരുന്നു. എന്നാല്‍ പാന്‍ട്രി തൊഴിലാളികള്‍ അവസരത്തിനൊത്ത് ഉയര്‍ന്നു പ്രവര്‍ത്തിച്ചതിനാല്‍ ഒരു യാത്രക്കാരന് പോലും അപായം സംഭവിച്ചില്ല.

ഇവര്‍ പ്രദര്‍ശിപ്പിച്ച ധീരതയ്ക്കുള്ള പാരിതോഷികമായാണ് റെയില്‍വേ ഇവര്‍ക്ക്‌ മൂവായിരം രൂപ നല്‍കിയത്‌. 19 പേര്‍ക്കായി നല്‍കിയ ഈ തുക വീതിച്ചപ്പോള്‍ ഒരാള്‍ക്ക്‌ തന്റെ ധീരതയ്ക്കായ്‌ ലഭിച്ച സമ്മാനം വെറും 158 രൂപയായി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്വത്ത് വിവരം വെളിപ്പെടുത്താം: ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണന്‍

April 6th, 2011

justice-kg-balakrishnan-epathram

ന്യൂഡല്‍ഹി : തന്റെ സ്വത്ത് വിവരം വെളിപ്പെടുത്താന്‍ തയ്യാറാണ് എന്നും വെളിപ്പെടുത്തരുതെന്ന് കാണിച്ച് ആദായ വകുപ്പിനു നല്‍കിയ നിര്‍ദ്ദേശം പിന്‍വലിക്കുകയാണെന്നും കെ. ജി. ബി. അറിയിച്ചു, തനിക്ക് ആറിടത്ത് സ്വത്തുകള്‍ ഉണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. സ്വത്ത് വിവരം വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കൊച്ചി സ്വദേശി ഡോ. ടി. ബാലചന്ദ്രനാണ് വിവരാവകാശ നിയമ പ്രകാരം ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് ബാലകൃഷ്ണന്റെ ബന്ധുക്കള്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന് ആദായ വകുപ്പ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗാന്ധിജി : പുസ്തകം നിരോധിക്കില്ല എന്ന് മൊയ്‌ലി

April 5th, 2011

ന്യൂഡല്‍ഹി : ഗാന്ധിജി യുടെ ലൈംഗികത സംബന്ധിച്ച വിവാദത്തിന് തിരി കൊളുത്തിയ അമേരിക്കന്‍ എഴുത്തുകാരന്റെ പുസ്തകം ഇന്ത്യയില്‍ നിരോധിക്കില്ല എന്ന് കേന്ദ്ര നിയമ മന്ത്രി വീരപ്പ മൊയ്‌ലി വ്യക്തമാക്കി. പുസ്തകത്തില്‍ രാഷ്ട്ര പിതാവിനെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ താന്‍ നടത്തിയിട്ടില്ല എന്ന് എഴുത്തുകാരനായ ജോസഫ്‌ ലെലിവെല്‍ഡ് തന്നെ വ്യക്തമാക്കിയിട്ടുണ്ട് എന്ന് മന്ത്രി അറിയിച്ചു.

gandhiji-hermann-kallenbach-epathramഗാന്ധിജിയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്ന ഹെര്‍മന്‍ കാലെന്‍ ബാഷിനോടൊപ്പം

ലെലിവെല്‍ഡിന്റെ Great Soul: Mahatma Gandhi and his Struggle with India എന്ന പുസ്തകത്തെ പറ്റി നടന്ന ചര്‍ച്ചകളിലാണ് ഗാന്ധിജിയുടെ ലൈംഗികതയുടെ വിഷയം വിവാദമായത്. ഈ അവസരം മുതലെടുത്ത്‌ ഗുജറാത്ത്‌ മുഖ്യ മന്ത്രി നരേന്ദ്ര മോഡി പുസ്തകം ഗുജറാത്തില്‍ നിരോധിച്ചതോടെ ഈ വിഷയം ഏറെ ജന ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സത്യസായി ബാബയുടെ ആരോഗ്യ സ്ഥിതി വഷളായി
Next »Next Page » സ്വത്ത് വിവരം വെളിപ്പെടുത്താം: ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണന്‍ »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine