17 വയസ്സുകാരനെ ട്രെയിനില്‍ നിന്നും പുറത്തേക്കിട്ടു കൊലപ്പെടുത്തി

February 9th, 2011

മുംബൈ: ട്രെയിന്‍ ദുരന്തങ്ങള്‍ ആവര്‍ത്തനങ്ങളാകുന്നു. മുംബൈയില്‍ 17 വയസ്സുകാരനെ ട്രെയിനില്‍ നിന്നും അപരിചിതന്‍ നിഷ്‌കരുണം ചവിട്ടി പുറത്തേക്കിട്ടു കൊലപ്പെടുത്തു. മാട്ടുങ്ക റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഇന്നെലയായിരുന്നു 17 വയസുള്ള സല്‍മാന്‍ ഖാന്‍ എന്ന വിദ്യാര്‍ഥിയെ അപരിചിതന്‍ ട്രെയിനില്‍നിന്നു പുറത്തേക്കു ചവിട്ടിയിട്ടത്‌. സല്‍മാനും മറ്റു രണ്ടു സുഹൃത്തുക്കളും കോളജിലേക്കു പോകവേ കംപാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന അപരിചിതന്‍ വിദ്യാര്‍ഥിയെ ട്രെയിനില്‍നിന്നു പുറന്തള്ളി കൊലപ്പെടുത്തുകയായിരുന്നു.

ട്രെയിന്‍ മാട്ടുങ്ക സേ്‌റ്റഷനില്‍ എത്തിയപ്പോള്‍ പ്ലാറ്റ്‌ ഫോമിലേക്കു വെള്ളം കുടിക്കാനായി ഇറങ്ങുകയായിരുന്നെന്നും എന്നാല്‍, ട്രെയിനില്‍ കയറാന്‍ സാധിച്ചില്ലെന്നുമാണ്‌ സല്‍മാനൊപ്പമുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കളും പോലീസിനോട്‌ പറഞ്ഞത്‌. അടുത്ത ട്രെയിനിനായി പ്ലാറ്റ്‌ ഫോമില്‍ കാത്തുനില്‍ക്കുമ്പോള്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്നു സല്‍മാന്‍ പുറത്തേക്കു തെറിച്ചുവീഴുന്നത്‌ കാണുകയും ഓടിയെത്തി ചോരയില്‍ കുളിച്ചു കിടക്കുന്ന സല്‍മാനെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നെന്നാണ്‌ സുഹൃത്തുക്കളുടെ ഭാഷ്യം.

ആശുപത്രിയിലെത്തിച്ചെങ്കിലും സല്‍മാന്‍ മരിച്ചിരുന്നു. ആശുപത്രി അധികൃതരാണ്‌ വിവരം പോലീസില്‍ അറിയിക്കുന്നത്‌. സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയ ശേഷം രക്ഷപെടാനായി ചമച്ച കഥയാണോ ഇതെന്നും പോലീസ്‌ അനേ്വഷിച്ചുവരികയാണ്‌.

-

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

മായാവതിയുടെ ചെരുപ്പ് തുടയ്ക്കാനും പോലീസുകാര്‍

February 8th, 2011

യു.പി: മായാവതിയുടെ ചെരുപ്പ് തുടയ്ക്കാനും പോലീസുകാര്‍. വിവാദങ്ങളില്‍ ജീവിക്കുന്ന യുപി മുഖ്യമന്ത്രി മായാവതിക്ക് വിവാദങ്ങളില്‍ നിന്ന് അധിക സമയം ഒഴിഞ്ഞ് നില്‍ക്കാനാവില്ല. ഇപ്പോഴിതാ ഒരു സുരക്ഷാ ഓഫീസര്‍ മായയുടെ ഷൂസ് തുടച്ച് വൃത്തിയാക്കിയ സംഭവം മാധ്യമ ശ്രദ്ധ നേടുന്നു.

തിങ്കളാഴ്ച ഓരിയ ജില്ലയിലെ ഒരു ഗ്രാമം സന്ദര്‍ശിക്കുമ്പോഴാണ് മായാവതിയുടെ പാദരക്ഷ ഒരു സുരക്ഷാ ഓഫീസര്‍ തുടച്ച് വൃത്തിയാക്കിയത്. മായാവതി ഹെലികോപ്ടറില്‍ നിന്ന് വെളിയിലേക്ക് ഇറങ്ങിയ ഉടനെയാണ് സുരക്ഷാ ഓഫീസറുടെ ‘കര്‍ത്തവ്യ ബോധം’ ക്യാമറകള്‍ക്ക് ഒപ്പിയെടുക്കാനായത്. മായയുടെ ഷൂസില്‍ ആകെ പൊടിപിടിച്ചിരിക്കുന്നത് കണ്ട ഇദ്ദേഹം ഒരു കൈലേസുമായി കുനിഞ്ഞിരുന്ന് അത് തുടച്ച് വൃത്തിയാക്കുകയായിരുന്നു. സുരക്ഷാ ഓഫീസര്‍ ഷൂസ് തുടയ്ക്കുന്ന സമയത്ത് സ്ഥലത്തെ മറ്റ് ഉദ്യോഗസ്ഥരുമായി സംസാരിച്ച് നില്‍ക്കുകയായിരുന്നു മായാവതി.

-

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

സ്‌പെക്ട്രത്തേക്കാള്‍ വലിയ അഴിമതി;നഷ്ടം രണ്ടു ലക്ഷം കോടി

February 7th, 2011

ന്യൂഡല്‍ഹി: ഐ.എസ്.ആര്‍ .ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്‌സും ദേവാസ് മള്‍ട്ടിമീഡിയ എന്ന കമ്പനിയും ഉപഗ്രഹ വിക്ഷേപണം സംബന്ധിച്ചുണ്ടാക്കിയ കരാറില്‍ രാജ്യത്തിന് രണ്ടു ലക്ഷം കോടി രൂപ നഷ്ടമായതായി സി.എ.ജി.യുടെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി ദി ഹിന്ദുവിന്റെ പ്രസിദ്ധീകരണമായ ബിസിനസ്‌ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.
ദേവാസിനുവേണ്ടി രണ്ട് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നത് സംബന്ധിച്ചാണ് 2005ല്‍ കരാര്‍ ഉണ്ടാക്കിയത്. എന്നാല്‍, ഇതിന്റെ മറവില്‍ അടുത്ത ഇരുപത് വര്‍ഷത്തേയ്ക്ക് എസ്. ബ്രാന്‍ഡ് സ്‌പെക്ട്രത്തിന്റെ 70 മെഗാഹേര്‍ടസ് അനിയന്ത്രിതമായി ഉപയോഗിക്കാനുള്ള അവകാശം കൂടി ദേവാസിന് ലഭിക്കും. ഇതുവഴി പൊതുഖജനാവിന് രണ്ടു ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായി സി.എ.ജി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി ബിസിനസ് ലൈനിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ദേവാസുമായുണ്ടാക്കിയ കരാര്‍ അനുസരിച്ച് ആന്‍ട്രിക്‌സിന് അടുത്ത പന്ത്രണ്ട് വര്‍ഷത്തേയ്ക്ക് പ്രതിവര്‍ഷം പതിനൊന്ന് ദശലക്ഷം ഡോളറാണ് ലഭിക്കേണ്ടത്.

സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് 2 ജി സ്‌പെക്ട്രം അനുവദിച്ചതുവഴി കേന്ദ്രസര്‍ക്കാരിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായി സി.എ.ജി. നടത്തിയ കണ്ടെത്തലിന്റെ ചൂടാറുംമുന്‍പാണ് അടുത്ത ക്രമക്കേടിന്റെ കഥ പുറത്തുവന്നിരിക്കുന്നത്. മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്ന 2 ജി സ്‌പെക്ട്രം തിരിമറിയുടെ പേരില്‍ അന്ന് കേന്ദ്രമന്ത്രിയായിരുന്ന എ. രാജ അറസ്റ്റിലായിരുന്നു. എന്നാല്‍, ഇപ്പോള്‍ തിരിമറി നടന്നതായി പ്രാഥമിക അന്വേഷണത്തില്‍ സി.എ.ജി. കണ്ടെത്തിയ ഐ.എസ്.ആര്‍ .ഒ പ്രധാനമന്ത്രി ചുമതല വഹിക്കുന്ന ശാസ്ത്ര, സാങ്കേതിക വകുപ്പിന്റെ കീഴിലാണ് വരുന്നത്. അതുകൊണ്ടുതന്നെ പ്രശ്‌നത്തിന്റെ ഗൗരവം ഇരട്ടിച്ചിരിക്കുകയാണ്. പ്രശ്‌നത്തില്‍ വിശദീകരണം നല്‍കാന്‍ ശാസ്ത്രസാങ്കേതിക വകുപ്പിനോട് സി.എ.ജി. ആവശ്യപ്പെട്ടിട്ടുണ്ട്.

കരാര്‍ അനുസരിച്ച്, ഒരു കാലത്ത് രാജ്യത്താകമാനം സംപ്രേഷണം നടത്താന്‍ ദൂരദര്‍ശന്‍ ഉപയോഗിച്ചിരുന്ന 2500 മെഗാഹേര്‍ട്‌സ് ബ്രോഡ്ബാന്‍ഡ് സ്‌പെക്ട്രത്തിലെ 70 മെഗാഹേര്‍ട്‌സ് ഉപയോഗിക്കാനാണ് ദേവാസിന് അനുമതി ലഭിച്ചത്. പിന്നീടാണ് അതിവേഗ ഭൂതല മൊബൈല്‍ വിനിമയത്തിന് സഹായകരമായ ഇതിന്റെ വാണിജ്യമൂല്യം സര്‍ക്കാര്‍ തിരിച്ചറിയുന്നത്. 2010ല്‍ 3 ജി മൊബൈല്‍ സര്‍വീസുകള്‍ക്കായി 15 മെഗാഹേര്‍ട്‌സ് മാത്രം ലേലം ചെയ്ത വകയില്‍ കേന്ദ്രസര്‍ക്കാരിന് 67,719 കോടി രൂപയാണ് ലഭിച്ചത്.

-

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

സ്‌പെക്ട്രം കേസ് പുതിയ വഴിത്തിരിവിലേക്ക്

February 7th, 2011

ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം ഇടപാടിന്റെ തുടര്‍ച്ച പോലുള്ളതും എന്നാല്‍ പൊതു ഖജനാവിന് അതിനേക്കാള്‍ ഭീമമായ നഷ്ടം വരുത്തുന്നതുമായ ഇടപാടിനെ ക്കുറിച്ചാണ് കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ പുതിയ അന്വേഷണം. ഐ.എസ്.ആര്‍ ഒ യുടെ വാണിജ്യവിഭാഗം ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്‍ ദേവാസ് മള്‍ട്ടി മീഡിയായുമായി 2005 ലുണ്ടാക്കിയ കരാറാണ് രണ്ടുലക്ഷം കോടി രൂപ പൊതുഖജനാവിന് നഷ്ടം വരുത്തുമെന്ന് പ്രാഥമിക നിഗമനത്തില്‍ സിഎജി എത്തിയിട്ടുള്ളത്. ഐ.എസ്.ആര്‍.ഒ യുടെ രണ്ട് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ദേവാസില്‍ നിന്നും 1000 കോടി രൂപ സ്വീകരിക്കുന്നതായിരുന്നു കരാര്‍. എന്നാല്‍ ഇതുവഴി ദേവാസിന് 20 വര്‍ഷത്തേക്ക് 70 മെഗാഹെട്‌സ് എഫ്.ബാങ്ക് സ്‌പെക്ട്രം ഉപയോഗിക്കാന്‍ വഴിയൊരുങ്ങും.

പൊതുമേഖലാ സ്ഥാപനങ്ങളായ ബി.എസ്.എന്‍.എല്‍, എം.ടി.എന്‍.എല്‍ എന്നിവയ്ക്ക് 20 മെ.ഹെട്‌സ് സ്‌പെക്ട്രം ഉപയോഗിക്കാന്‍ പന്തീരായിരം കോടി രൂപയിലേറെ വേണ്ടി വരുമ്പോഴാണ് സ്വകാര്യ കമ്പനിക്ക് നിസ്സാര തുകക്ക് സ്‌പെക്ട്രം കൈമാറാനുള്ള കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. ഐ.എസ്.ആര്‍.ഒ യുടെ മുന്‍ കരാറുകളില്‍ പൊതുവായി സ്വീകരിക്കുന്ന മുഴുവന്‍ വ്യവസ്ഥകളും ദേവാസിന് വേണ്ടി മാറ്റിയെഴുതി. പ്രധാനമന്ത്രിയുടെ ഓഫീസോ മന്ത്രിസഭയോ മതിയായ ചര്‍ച്ച നടത്താതെയായിരുന്നു കരാര്‍.

ലേലം വിളിക്കാതെ എഫ്.ബാങ്ക് സ്‌പെക്ട്രം വിതരണം ചെയ്യാന്‍ വഴിയൊരുക്കി എന്നും സി.എ.ജി കണ്ടെത്തി. വാര്‍ത്താ വിനിമയ ഉപഗ്രഹങ്ങളായ ജി.സാറ്റ് 6, ജി.സാറ്റ് 6എ എന്നിവയില്‍ പത്ത് ട്രാന്‍സ് പോര്‍ട്ടറുകള്‍ വീതം ഉപയോഗിക്കാനും ദേവാസിന് കരാര്‍ പ്രകാരം ഓഫര്‍ ലഭിക്കും. 1.76 കോടി ലക്ഷം രൂപയുടെ നഷ്ടം ഉണ്ടാക്കിയ വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നം തീര്‍ക്കാന്‍ സര്‍ക്കാര്‍ കിണഞ്ഞു പരിശ്രമിക്കുന്നതിനിടെയാണ് എഫ്.ബാങ്ക് സ്‌പെക്ട്രം പുതിയ വിവാദത്തിന് വഴിയൊരുക്കുന്നത്.

-

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

നഗ്നനായ മുഖ്യമന്ത്രി

February 2nd, 2011

yeddyurappa-pooja-epathram

ബാംഗ്ലൂര്‍ : കര്‍ണ്ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ ഇന്ന് രാത്രി കൂടി നഗ്നനായി ഉറങ്ങും. കഴിഞ്ഞ രണ്ടു രാത്രികളിലും അദ്ദേഹം വെറും തറയില്‍ നഗ്നനായാണ് ഉറങ്ങിയത്. ആഭിചാര ക്രിയകളിലൂടെ തന്നെ എതിരാളികള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു എന്ന് വിശ്വസിക്കുന്ന മുഖ്യമന്ത്രി ഇതിനു പരിഹാരമായി ഭാനു പ്രകാശ് ശര്‍മ്മ എന്ന പൂജാരിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇതെല്ലാം ചെയ്യുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നേരത്തെ വിധാന്‍ സഭയുടെ പരിസരത്ത് ആഭിചാര കര്‍മ്മങ്ങള്‍ ചെയ്തതിന്റെ തെളിവുകള്‍ കാണപ്പെട്ടതിനെ തുടര്‍ന്ന് പോലീസ്‌ കേസെടുത്ത്‌ അന്വേഷണം നടത്തിയിരുന്നു. വിശ്വാസ വോട്ടെടുപ്പിന് തൊട്ടു മുന്‍പാണ് ഇവിടെ ദുര്‍മന്ത്രവാദം ചെയ്തത്. ഈ അന്വേഷണം എവിടെയും എത്തിയില്ല. അന്ന് അത് തന്റെ എതിരാളികള്‍ തനിക്കെതിരെ ചെയ്തതാണ് എന്ന് യെദ്യൂരപ്പ ആരോപിച്ചിരുന്നു.

തന്റെ ജീവന്‍ അപകടത്തിലാണെന്നും തന്നെ ആഭിചാരം കൊണ്ട് വക വരുത്താന്‍ എതിരാളികള്‍ ശ്രമിക്കുന്നുണ്ട് എന്നും വിധാന്‍ സഭയില്‍ നിന്നും വീട്ടിലേക്ക്‌ സഞ്ചരിക്കാന്‍ തനിക്ക് ഭയമാണെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പരസ്യ പ്രസ്താവനയും നടത്തിയിരുന്നു.

ശത്രുക്കള്‍ ആഭിചാരം നടത്തുന്നതിനെതിരെ യെദ്യൂരപ്പയുടെ രക്ഷയ്ക്കെത്തിയത് അദ്ദേഹത്തിന്റെ “കുടുംബ പൂജാരി” ആയ ഭാനു പ്രകാശ് ശര്‍മ്മയാണ്. വൃശ്ചിക രാശിയില്‍ ജനിച്ച മുഖ്യമന്ത്രിയ്ക്ക് രാഹുവിന്റെ അപഹാരം തുടങ്ങുന്നതോടെ മാനഹാനിയും ശത്രു ദോഷവും സംഭവിക്കാം എന്നാണ് പൂജാരി പറയുന്നത്. ഇതിനു പരിഹാര കര്‍മ്മങ്ങള്‍ ചെയ്യണം. അമാവാസിക്ക് മുന്‍പുള്ള മൂന്നു രാത്രികളില്‍ അദ്ദേഹം നഗ്നനായി വെറും തറയില്‍ ഉറങ്ങണം. പൂര്‍ണ നഗ്നനായി നദിയില്‍ മുങ്ങി 12 തവണ സൂര്യ നമസ്കാരം ചെയ്യണം. മൈസൂരിലെ ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ സഹസ്ര ചന്ദ്രിക യജ്ഞം നടത്തണം. ഗണപതിക്ക്‌ ഒരു ലക്ഷം മോദകങ്ങള്‍ സമര്‍പ്പിക്കുന്ന ലക്ഷ മോദക ഗണപതി ഹോമവും നടത്തണം. ഇതാണ് പൂജാരി നിര്‍ദ്ദേശിച്ച പരിഹാരം.

ഇതെല്ലാം ചെയ്യാന്‍ തന്നെയാണ് മുഖ്യമന്ത്രിയുടെ തീരുമാനം എന്നാണ് സൂചന. ഇതിന്റെ ആദ്യ പടിയായിരുന്നു കഴിഞ്ഞ രാത്രികളിലെ നഗ്നമായ ഉറക്കം.

താന്‍ മുഖ്യമന്ത്രിക്കെതിരെ ആഭിചാരം ചെയ്തു എന്ന ആരോപണ ത്തിനെതിരെ കോണ്ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് സിദ്ധ രാമയ്യ കോടതിയെ സമീപിക്കുകയാണ്. അധികാരം നഷ്ടപ്പെടുമെന്ന ഭയത്താല്‍ മുഖ്യമന്ത്രിയുടെ മാനസിക നില തെറ്റിയിരിക്കുകയാണ് എന്ന് സിദ്ധരാമയ്യ പറയുന്നു. അന്ധ വിശ്വാസിയായ ഒരു മുഖ്യമന്ത്രി കര്‍ണ്ണാടകത്തിന് അപമാനമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

91 of 991020909192»|

« Previous Page« Previous « കല്‍ക്കത്ത മലയാളി സമാജം സാഹിത്യ മല്‍സരം
Next »Next Page » ക്രൂഡ്‌ ഓയില്‍ വില കുതിക്കുന്നു »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine