വണ്ടി പിടിച്ചെടുത്ത ബാങ്കിന് പിഴ

July 24th, 2011

vehicle-loan-epathram

ന്യൂഡല്‍ഹി : വാഹന വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ ഇടപാടുകാരന്റെ മോട്ടോര്‍ സൈക്കിള്‍ ബലമായി പിടിച്ചെടുത്ത ഐ. സി. ഐ. സി. ഐ. ബാങ്കിന് കോടതി പിഴ ചുമത്തി. നിയമ വാഴ്ചയുള്ള രാജ്യത്ത് കായിക ബലം കൊണ്ട് കാര്യങ്ങള്‍ നടത്തുന്നത് അനുവദിക്കാന്‍ ആവില്ല എന്ന് നിരീക്ഷിച്ച കോടതി വാഹനം ബലമായി പിടിച്ചെടുത്തത് മൂലം പരാതിക്കാരന് ഉണ്ടായ മാനനഷ്ടത്തിനും ബുദ്ധിമുട്ടിനും പരിഹാരമായി 5000 രൂപ നല്‍കാനാണ് ഉത്തരവിട്ടത്‌.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

വോട്ടിനു പകരം നോട്ട്‌ അമര്‍ സിംഗിന്റെ സഹായി അറസ്റ്റില്‍

July 18th, 2011

sanjeev-saxena-epathram

ന്യൂഡല്‍ഹി: ‘വോട്ടിനു നോട്ട്‌’ വിവാദത്തില്‍ ഡല്‍ഹി പോലീസ്‌ ആദ്യ അറസ്‌റ്റ് നടത്തി. അഖില ഭാരതീയ ലോക്‌മഞ്ച്‌ അധ്യക്ഷനായ അമര്‍സിംഗിന്റെ സഹായി സഞ്‌ജീവ്‌ സക്‌സേനയാണു അറസ്‌റ്റിലായത്‌. കൂടാതെ അമര്‍സിംഗിനെയും മറ്റു ചിലരെയും അടുത്ത ദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്ന്‌ അന്വേഷണ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. അന്വേഷണത്തിലെ അലംഭാവത്തിനു സുപ്രീം കോടതി വിമര്‍ശിച്ചതിനു പിന്നാലെയാണ് അറസ്റ്റ്‌. വിവാദമുയര്‍ന്ന കാലത്തു സമാജ്‌വാദി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന അമര്‍സിംഗിന്റെ ഉറ്റ സഹായിയാണ്‌ ഇയാള്‍. അഴിമതി നിരോധന നിയമ പ്രകാരം അറസ്‌റ്റ് ചെയ്‌ത സഞ്‌ജീവ്‌ സക്‌സേനയെ കോടതിയില്‍ ഹാജരാക്കി.

ബി. ജെ. പി. എം. പി. മാര്‍ക്കു പണം നല്‍കുന്നതിനിടെയാണ് ഇയാളെ രഹസ്യ കാമറയില്‍ പകര്‍ത്തിയത്‌. ഈ ചിത്രങ്ങള്‍ എല്ലാ ചാനലുകളും കാണിച്ചിരുന്നു. ഇടതു പക്ഷം പിന്തുണ പിന്‍വലിച്ചതിന്റെ പശ്ചാത്തലത്തില്‍ യു. പി. എ. സര്‍ക്കാര്‍ നേരിടേണ്ടി വന്ന അവിശ്വാസ പ്രമേയത്തില്‍ നിന്നും രക്ഷിക്കാനായി അമര്‍സിംഗിന്റെ നേതൃത്വത്തില്‍ എം. പി. മാരെ വിലയ്‌ക്കെടുക്കാന്‍ ശ്രമം നടന്നുവെന്നു ബി. ജെ. പി. അന്ന് തന്നെ ആരോപിച്ചിരുന്നു. യു. പി. എ. സര്‍ക്കാരിന്‌ അനുകൂലമായി വോട്ട്‌ ചെയ്യാന്‍ ലഭിച്ച കോഴപ്പണമാണെന്നു കാട്ടി ബി. ജെ. പി. അംഗങ്ങള്‍ 2008 ജൂലൈ 22-ന്‌ ലോക്‌സഭയില്‍ നോട്ടുകെട്ടുകള്‍ ഉയര്‍ത്തിക്കാട്ടിയത് വിവാദമായിരുന്നു. ഈ കേസിന്റെ അന്വേഷണത്തില്‍ തികഞ്ഞ അലംഭാവമുണ്ടെന്നാണു സുപ്രീം കോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചത്‌.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗോധ്ര കലാപ രേഖകള്‍ മോഡി സര്‍ക്കാര്‍ നശിപ്പിച്ചു

June 30th, 2011

narendra-modi-epathramഅഹമ്മദാബാദ്: ഗോധ്ര കലാപത്തെ കുറിച്ച് അന്വേഷിക്കുന്ന നാനാവതി കമ്മീഷനു മുന്നില്‍ മുതിര്‍ന്ന പൊലീസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ഗോധ്ര കലാപ കേസില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ നില വീണ്ടും പരുങ്ങലിലാക്കുന്നു. ഗോധ്ര തീവണ്ടി തീവയ്പിനു ശേഷം നടന്ന കലാപ കാലത്തെ പറ്റിയുള്ള പ്രധാനപെട്ട രേഖകളായ ടെലഫോണ്‍ കോള്‍ രേഖകള്‍, ഓഫീസര്‍‌മാരുടെ യാത്രാ രേഖകള്‍, വാഹനങ്ങളുടെ ലോഗ് ബുക്ക് തുടങ്ങിയ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ പക്കലുണ്ടായിരുന്ന രേഖകള്‍ 2007-ല്‍ നശിപ്പിക്കപ്പെട്ടു എന്നാണ് സഞ്ജീവ് ഭട്ട് കമ്മീഷന് മുന്നില്‍ വെളിപ്പെടുത്തിയത്.

ഗോധ്ര തീവയ്പിനു ശേഷം നടന്ന കലാപത്തില്‍ ആക്രമണകാരികളെ അനുകൂലിക്കുന്ന നടപടിയാണ് മോഡി സ്വീകരിച്ചത് എന്ന് താന്‍ കലാപ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു എങ്കിലും അത് അവഗണിക്കപ്പെട്ടു എന്നും ഗോധ്ര സംഭവത്തിനു തൊട്ടടുത്ത ദിവസം നടന്ന ഉന്നത പൊലീസ് ഓഫീസര്‍മാരുടെ യോഗത്തില്‍ താനും പങ്കെടുത്തിരുന്നു എന്നും യോഗത്തില്‍ വച്ച് മോഡി മുസ്ലീം വിരുദ്ധ നിലപാട് കൈക്കൊണ്ടു എന്ന് മുന്‍പ്‌ പറഞ്ഞതില്‍ താന്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച് ഭട്ട് സുപ്രീം കോടതിയില്‍ സത്യവാങ്ങ്‌മൂലവും സമര്‍പ്പിച്ചിരുന്നു. നരേന്ദ്ര മോഡി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത മറ്റു പൊലീസ് ഓഫീസര്‍മാരെല്ലാം ഭട്ട് യോഗത്തില്‍ പങ്കെടുത്തു എന്ന വസ്തുത നിഷേധിച്ചിരുന്നു. എന്നാല്‍, 2002-ലെ രേഖകള്‍ ഇപ്പോഴുണ്ടാവില്ല എന്ന് അറിയാവുന്ന സഞ്ജീവ് ഭട്ട് അക്കാര്യം മുതലെടുക്കാനാണ് ശ്രമിക്കുന്നത് എന്ന് സര്‍ക്കാരിന്റെ അഭിഭാഷകന്‍ ആരോപിച്ചു. നിശ്ചിത സമയത്തിനു ശേഷം ഇത്തരം രേഖകള്‍ സര്‍ക്കാര്‍ നശിപ്പിച്ചു കളയാറുണ്ട് എന്ന് ഭട്ടിന് വ്യക്തമായി അറിയാമെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കനിമൊഴിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

June 21st, 2011

ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ അറസ്റ്റിലായ ഡിഎംകെ രാജ്യസഭാംഗം കനിമൊഴി, കലൈഞ്ജര്‍ ടിവി എംഡി ശരത്കുമാര്‍ എന്നിവരുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. വാദം ജസ്റ്റീസുമാരായ ജി.എസ്. സിങ്‌വി ബിഎസ് ചൗഹാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്‌. ഒരു സ്ത്രീ എന്നാ പരിഗണന തനിക്ക് നല്‍കണമെന്ന് കനിമൊഴി വാദിച്ചെങ്കിലും കുറ്റം ചുമത്തിക്കഴിഞ്ഞാല്‍ കനിമൊഴിയ്ക്ക് ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. സുപ്രീംകോടതിയുടെ പരിഗണനയില്‍ എത്തിയപ്പോള്‍ വാദം കേള്‍ക്കുന്നതില്‍നിന്നു ജസ്റ്റിസ് പി സദാശിവവും ജസ്റ്റീസ് എകെ പട്‌നായികും കേസിലെ ഉന്നതബന്ധങ്ങള്‍ പരിഗണിച്ചു പിന്‍മാറുകയും ചെയ്തിരുന്നു. സിബിഐ കോടതിയും ദില്ലി ഹൈക്കോടതിയും ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് കനിമൊഴി ഒരുമാസമായി ജയിലിലാണ്.
2 ജി സ്‌പെക്ട്രം ഇടപാടില്‍ മുംബൈയിലെ ഡിബി റിയല്‍റ്റിയില്‍ നിന്നു കലൈഞ്ജര്‍ ടിവിക്കു വേണ്ടി 200 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്നാണ് ഇരുവര്‍ക്കുമെതിരേയുള്ള കേസ്. സ്‌പെക്ട്രം അനുമതി ലഭിച്ചതിനു പ്രത്യുപകാരമായി ഒരു സ്വകാര്യകമ്പനി കൈക്കൂലിയായി ഇത്രയും തുക ഡിഎംകെ കേന്ദ്രങ്ങള്‍ക്കു നല്കിയതാണെന്നാണ് സിബിഐ ആരോപണം.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മുല്ലപ്പെരിയാറില്‍ പുതിയ ഡാമിനെതിരെ ജയലളിത രംഗത്ത്

June 14th, 2011

ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാന്‍ കേരളത്തിന് അനുമതി നല്‍കരുതെന്ന്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനോട് ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്നും ഇതിനായി വനം-പരിസ്ഥിതി മന്ത്രാലയങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും   പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തമിഴ്‌ നാട് മുഖ്യമന്ത്രി ജയലളിത ആവശ്യപ്പെട്ടു. കൂടിക്കാഴ്ചയില്‍ തമിഴ്‌നാടിന്റെ 19 ഇന ആവശ്യങ്ങള്‍ ജയലളിത പ്രധാനമന്ത്രിക്ക്‌ എഴുതി നല്‍കുകയും ചെയ്തു. സംസ്ഥാന തല്പര്യത്തിനോപ്പം നില്‍ക്കാത്ത  ആഭ്യന്തരമന്ത്രി പി. ചിദംബരം മന്ത്രി സ്ഥാനം രാജിവെക്കണമെന്നും,തമിഴ്‌നാടിന്‌ അര്‍ഹതപ്പെട്ട ജലം തടയാനുള്ള കേരളത്തിന്റെ തന്ത്രമാണ് പുതിയ ഡാം നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് പിന്നില്‍ എന്നും ജയലളിത പറഞ്ഞു. ഇതിനെ നിയമപരമായി നേരിടുമെന്നും അവര്‍ വ്യക്തമാക്കി.
പുതിയ ഡാം നിര്‍മ്മിക്കുന്നതിനുള്ള പഠനം നടത്തുന്നത് തടയാനാണിത് എന്ന് കരുതുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « യോഗാചാര്യ രാം ദേവിന്റെ സ്വത്ത്‌ 1100 കോടിയിലധികം
Next »Next Page » ഗംഗയെ രക്ഷിക്കാന്‍ നിരാഹാരം : സത്യഗ്രഹി മരിച്ചു »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine