കനിമൊഴിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

June 9th, 2011

ന്യൂഡല്‍ഹി: 2ജി സ്‌പെക്‌ട്രം അഴിമതിക്കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ഡി.എം.കെ: എം.പിയും കരുണാനിധിയുടെ മകളുമായ കനിമൊഴിയുടെയും കലൈഞ്‌ജര്‍ ടിവി എം.ഡി. ശരത്‌കുമാറിന്റെയും ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. ജാമ്യം അനുവദിച്ചാല്‍ കേസ്‌ അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നു വ്യക്‌തമാക്കിയാണ്‌ ജഡ്‌ജി അജിത്‌ ഭാരിഹോക്കിന്റെ ജാമ്യാപേക്ഷ തള്ളിയത്‌ . ഇതേ കേസില്‍ ജയിലില്‍ കഴിയുന്ന സ്വാന്‍ ടെലികോം പ്രമോട്ടര്‍മാരായ ഷാഹിദ്‌ ബല്‍വ, ആസിഫ്‌ ബല്‍വ, രാജീവ്‌ അഗര്‍വാള്‍ എന്നിവരുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സി.ബി.ഐക്കു നോട്ടീസ്‌ അയച്ചു. കനിമൊഴിയുടെ മാതാവ്‌ രാജാത്തി അമ്മാളും ഡി.എം.കെ. നേതാവ്‌ ടി.ആര്‍. ബാലുവും കോടതിയില്‍ എത്തിയിരുന്നു.വിധി കേട്ടയുടനെ രാജാത്തി അമ്മാള്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞു. കഴിഞ്ഞ 19 ദിവസമായി കനിമൊഴികഴിയുന്ന  ജയിലില്‍  ഇനി ജാമ്യം തേടി സുപ്രീംകോടതിയെ സമീപിക്കും. സ്‌പെക്‌ട്രം ഇടപാടിലെ ഗൂഢാലോചനയില്‍ കനിമൊഴിയുടെ പങ്കിനു പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്നു കോടതി പറഞ്ഞു.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഡി.എന്‍.എ. ടെസ്റ്റിനു രക്തം നല്‍കില്ലെന്ന് എന്‍.ഡി. തിവാരി

June 3rd, 2011
nd-tiwari-epathram
ന്യൂഡല്‍ഹി : മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും ആന്ധ്രയിലെ മുന്‍ ഗവര്‍ണ്ണറുമായ എന്‍. ഡി. തിവാരി  പിതൃത്വ തര്‍ക്ക പ്രശ്നത്തില്‍ ഡി. എന്‍. എ. പരിശോധനക്ക് രക്തം നല്‍കുവാന്‍ തയ്യാറല്ലെന്ന് ജോയന്റ് റെജിസ്ട്രാറെ അറിയിച്ചു. അദ്ദേഹം ഇത് കോടതിയിലേക്ക് റഫര്‍ ചെയ്തു. എന്‍. ഡി. തിവാരി തന്റെ പിതാവാണെന്ന്  അവകാശപ്പെട്ട് രോഹിത് ശേഖര്‍ എന്ന ചെറുപ്പക്കാരന്‍ ഡെല്‍ഹി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതേ തുടര്‍ന്നുണ്ടായ നടപടികളിലാണ് കോടതി തിവാരിയോട് ഡി. എന്‍. എ. ടെസ്റ്റിനായി രക്ത സാമ്പിള്‍ നല്‍കുവാന്‍ ആവശ്യപ്പെട്ടത്. നേരത്തെ ഡി. എന്‍. എ. ടെസ്റ്റ് ഒഴിവാക്കുവാന്‍ തിവാരി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനേയും സുപ്രീം കോടതിയേയും സമീപിച്ചിരുന്നെങ്കിലും അവിടെ നിന്നും അനുകൂല വിധി സമ്പാദിക്കുവാന്‍ ആയില്ല.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ടീസ്റ്റ സെതല്‍‌വാദ് : സമന്‍സ്‌ കോടതി തള്ളി

May 28th, 2011

teesta-setalvad-epathram

അഹമ്മദാബാദ് : പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയും സിറ്റിസണ്‍സ് ഫോര്‍ പീസ് ആന്‍ഡ് ജസ്റ്റിസ് സെക്രട്ടറിയുമായ ടീസ്റ്റ സെതല്‍‌വാദിന് എതിരെ പോലീസ്‌ പുറപ്പെടുവിച്ച സമന്‍സ്‌ ഗുജറാത്ത്‌ ഹൈക്കോടതി തള്ളി. 2006ല്‍ ലുണവാഡയില്‍ ഗുജറാത്ത്‌ കലാപ ഇരകളായ 28 പേരുടെ മൃതദേഹങ്ങള്‍ സര്‍ക്കാര്‍ കൂട്ടമായി മറവ് ചെയ്ത സ്ഥലം ചിലര്‍ ചേര്‍ന്ന് കുഴിച്ചെടുത്തത് സംബന്ധിച്ച കേസിലായിരുന്നു ടീസ്റ്റയ്ക്കെതിരെ പോലീസ്‌ സമന്‍സ്‌ അയച്ചത്. എന്നാല്‍ പോലീസ്‌ അന്വേഷണവുമായി തന്റെ കക്ഷി പൂര്‍ണ്ണമായി സഹകരിക്കുന്നുണ്ട് എന്നും അതിനാല്‍ പ്രതിയെ കാണാനില്ല എന്നുള്ള വാദം തെറ്റാണ് എന്നും ടീസ്റ്റയുടെ അഭിഭാഷക കോടതിയെ ബോധിപ്പിച്ചിരുന്നു. തന്റെ കക്ഷി സംഭവ സമയം സ്ഥലത്ത് ഉണ്ടായിരുന്നില്ല എന്ന അഭിഭാഷകയുടെ വാദം കോടതി അംഗീകരിക്കുകയും ടീസ്റ്റയ്ക്കെതിരെയുള്ള പോലീസ്‌ സമന്‍സ്‌ റദ്ദ്‌ ചെയ്യുകയും ആയിരുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഭോപ്പാല്‍ വിഷ വാതക ദുരന്ത ബാധിതര്‍ കരിദിനം ആചരിച്ചു

May 12th, 2011

bhopal tragedy victims-epathram

ഭോപ്പാല്‍ : ഭോപ്പാല്‍ വിഷ വാതക ദുരന്ത കേസില്‍ ലഘുവായ ശിക്ഷയുമായി രക്ഷപ്പെട്ടവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന സിബിഐയുടെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയതിനെ തുടര്‍ന്ന് പ്രതിക്ഷേധ സൂചകമായി ഇന്നലെ ഭോപാലില്‍ കരിദിനം ആചരിച്ചു.

പുനഃപരിശോധനയ്ക്ക് ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ സിബിഐക്കു കഴിഞ്ഞില്ലെന്നു കോടതി പറഞ്ഞു. വിധി വന്നു 14 വര്‍ഷത്തിനു ശേഷമാണു സിബിഐയും സര്‍ക്കാരും കോടതിയെ സമീപിച്ചത്. ഈ കാലതാമസം ന്യായീകരിക്കാന്‍ കഴിയില്ല എന്നതായിരുന്നു കോടതി നിലപാട്.

”ഞങ്ങളുടെ പ്രതീക്ഷ മുഴുവന്‍ കോടതി വിധിയിലായിരുന്നു. എന്നാല്‍ സുപ്രീംകോടതി സംഭവത്തിന്റെ ഗൌരവസ്ഥിതി മനസിലാക്കാത്തതില്‍ ഞങ്ങള്‍ക്ക് നിരാശയുണ്ട്”, ദുരന്ത ബാധിതര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയിലെ അംഗമായ അബ്ദുല്‍  ജബ്ബാര്‍ പറഞ്ഞു. യാതൊരു നീതിയോ നഷ്ടപരിഹാരമോ ദുരന്ത ബാധിതര്‍ക്ക് ലഭിച്ചിട്ടില്ല എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേസ് ഫയല്‍ ചെയ്യാന്‍ താമസം വരുത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ സുപ്രീം കോടതി കടുത്ത ശിക്ഷാവിധികള്‍ സ്വീകരിക്കും എന്നാണ് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നത് എന്ന് ജബ്ബാര്‍ പറയുന്നു. ഈ പശ്ചാത്തലത്തില്‍ ആണ് നീതിക്ക് വേണ്ടി കരിദിനം ആചരിച്ചത്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കല്‍മാഡിക്ക് ചെരുപ്പേറ്

April 26th, 2011

suresh kalmadi-epathram

ന്യൂഡല്‍ഹി: കോമണ്‍‌വെല്‍ത്ത് ഗെയിംസ് അഴിമതി സംബന്ധിച്ച് അറസ്റ്റിലായ ഗെയിംസ് സമിതി അധ്യക്ഷന്‍ സുരേഷ് കല്‍മാഡിക്ക് നേരെ ചെരുപ്പേറ്. പോലീസ് അകമ്പടിയോടെ പട്യാല ഹൌസ് കോടതിയില്‍ ഹാജരാക്കിയ ഇദ്ദേഹത്തിന് നേരെ കപില്‍ താക്കൂര്‍ എന്ന മധ്യപ്രദേശ്‌ സ്വദേശി ചെരുപ്പ് എറിയുകയായിരുന്നു. ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെയാണ്‌ വഞ്ചന, ഗൂഢാലോചന, അഴിമതി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കല്‍മാഡിയെ സിബിഐ അറസ്‌റ്റ് ചെയ്‌തത്‌. ക്യൂന്‍സ് ബാറ്റണ്‍ റിലേ, തത്സമയ പ്രദര്‍ശനത്തിനുള്ള മോണിറ്ററുകള്‍ എന്നിവയുടെ ഇടപാടുകളില്‍ വന്‍ അഴിമതി നടന്നിരിക്കുന്നതായി സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കല്‍മാഡി അറസ്റ്റില്‍
Next »Next Page » എന്‍ഡോസള്‍ഫാന്‍: ഇന്ത്യ തോറ്റു, നീതി ജയിച്ചു »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine