സുകന്യ എവിടെ? രാഹുല്‍ ഗാന്ധിക്ക് ഹൈക്കോടതി നോട്ടീസ്‌

March 4th, 2011

rahul-gandhi-epathram

അലഹബാദ്‌ : തന്നെ കാണാന്‍ അമേഠിയിലെ ഗസ്റ്റ്‌ ഹൌസില്‍ എത്തിയ സുകന്യ എന്ന 24 കാരിയെ രാഹുല്‍ ഗാന്ധിയും അഞ്ച് സുഹൃത്തുക്കളും ചേര്‍ന്നു പീഡിപ്പിച്ചു എന്ന കേസിന് പുതിയൊരു വഴിത്തിരിവ്‌. 2006 ഡിസംബര്‍ 16ന് നടന്നു എന്ന് പറയപ്പെടുന്ന സംഭവത്തിന്‌ ശേഷം പെണ്‍കുട്ടിയെ കാണാനില്ല എന്ന അലഹബാദ്‌ കോടതിയിലെ കേസില്‍ കാണാതായ പെണ്‍കുട്ടിയെ ഹാജരാക്കാന്‍ രാഹുല്‍ ഗാന്ധിയ്ക്ക് എതിരെ ഹേബിയസ്‌ കോര്‍പസ്‌ ഉത്തരവ് ഇറക്കണം എന്നാണ് മധ്യപ്രദേശിലെ കിഷോര്‍ എന്ന ഹരജിക്കാരന്റെ ആവശ്യം. ഈ കേസില്‍ കഴിഞ്ഞ ദിവസം കോടതി രാഹുല്‍ ഗാന്ധിയോട് കാണാതായ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടു നോട്ടീസ്‌ അയച്ചു.

ഇത്തരം ഒരു നോട്ടീസ്‌ അലഹബാദ്‌ ഹൈക്കോടതി അയച്ചത് കേസില്‍ പറഞ്ഞ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടതിനാലാണ് എന്നത് ഈ കേസിനെ ഏറെ ഗൌരവം ഉള്ളതാക്കിയിരിക്കുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അരുണാ ഷാന്‍ബാഗിന്റെ ദയാവധം : കോടതി വിധി നീട്ടി വെച്ചു

March 3rd, 2011

mercy-killing-epathram

മുംബൈ : 63 കാരിയായ അരുണ ഷാന്‍ബാഗ് കഴിഞ്ഞ 37 വര്‍ഷമായി ജീവച്ഛവമായി ആശുപത്രിയില്‍ കഴിയുകയാണ്. കിംഗ് എഡ്വാര്‍ഡ് സ്മാരക ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യവേ ആശുപത്രിയിലെ തൂപ്പുകാരന്‍ ബലാല്‍സംഗം ചെയ്തതിനെ തുടര്‍ന്നാണ് അരുണ അബോധാവസ്ഥയില്‍ ആയത്. എന്നാല്‍ ഈ കാര്യം ആശുപത്രി അധികൃതര്‍ മൂടി വെക്കുകയായിരുന്നു. മോഷണ ശ്രമത്തെ തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റു എന്നായിരുന്നു പോലീസ്‌ കേസ്‌. ഒരു ഡോക്ടറുമായി നിശ്ചയിച്ചിരുന്ന അരുണയുടെ വിവാഹത്തിന് തടസം വരാതിരിക്കാനാണ് ബലാല്‍സംഗം ആശുപത്രി അധികൃതര്‍ മറച്ചു വെച്ചത് എന്നായിരുന്നു വിശദീകരണം.

aruna-shanbhag-epathram

ആക്രമണത്തില്‍ മഷ്തിഷ്കം ഭാഗികമായി നശിക്കുകയും ഇവരുടെ കാഴ്ച ശക്തി നഷ്ടപ്പെടുകയും ഉണ്ടായി. നട്ടെല്ലിനും ക്ഷതമേറ്റ അരുണ പിന്നീട് ഇത്രയും നാള്‍ ജീവച്ഛവമായി ആശുപത്രി ജീവനക്കാരുടെ പരിചരണത്തില്‍ കഴിയുകയാണ്.

ഈ അവസ്ഥയിലാണ് എഴുത്തുകാരി പിങ്കി വിരാണി ഇവരെ മരിക്കാന്‍ അനുവദിക്കണം എന്ന ആവശ്യവുമായി ഒരു സുഹൃത്ത്‌ എന്ന നിലയില്‍ സുപ്രീം കോടതിയെ സമീപിച്ചത്‌. വേദനാ ജനകമായ ഒരു അവസ്ഥയില്‍ നിന്നും ഇവരെ മോചിപ്പിക്കുവാന്‍ ദയാ വധം അനുവദിക്കണം എന്നായിരുന്നു ഹരജി.

എന്നാല്‍ ഒരു പാട് നിയമ ധാര്‍മ്മിക സമസ്യകളാണ് കോടതിക്ക്‌ മുന്‍പില്‍ ഉയര്‍ന്നു വന്നത്.

ജീവിതത്തിന്റെ വിശേഷണം എന്താണ് എന്ന ചോദ്യമാണ് തങ്ങള്‍ കോടതി സമക്ഷം ഉന്നയിക്കുന്നത് എന്ന് പിങ്കിയുടെ അഭിഭാഷക അറിയിച്ചു. ഇത്തരം ഒരു ദയനീയ അവസ്ഥയില്‍ കഴിഞ്ഞ 37 വര്ഷം ജീവിക്കുന്നത് മാന്യമായി ജീവിക്കാനുള്ള അവകാശമായി കാണാന്‍ ആവുമോ എന്നതാണ് ഇവിടത്തെ പ്രശ്നം.

എന്നാല്‍ അരുണയ്ക്ക് ഇപ്പോഴത്തെ അവസ്ഥയില്‍ തന്റെ ജീവിതം തുടരാനുള്ള അവകാശമുണ്ട് എന്നാണ് സര്‍ക്കാരിന്റെ പക്ഷം. ഇത് നിഷേധിക്കുന്നത് ക്രൂരവും മനുഷ്യത്വ രഹിത നടപടിയും ആണ് എന്ന് സര്‍ക്കാര്‍ ഇന്നലെ കോടതിയെ ബോധിപ്പിച്ചു.

അരുണയുടെ അവസ്ഥയെ കുറിച്ച് പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഒരു വിദഗ്ദ്ധ വൈദ്യ സംഘത്തെ കഴിഞ്ഞ മാസം നിയോഗിച്ചിരുന്നു. അരുണയുടെ അവസ്ഥ ലോകത്തില്‍ തന്നെ അപൂര്‍വമായതാണ് എന്നാണ് സംഘം വിലയിരുത്തിയത്. ഈ ഒരു അവസ്ഥയില്‍ ഏറ്റവും അധികം നാള്‍ ജീവിച്ചിരുന്ന വ്യക്തി ഇവരാവാം എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. തീര്‍ച്ചയായും ഇത് ഒരു പ്രത്യേക കേസായി പരിഗണിക്കാവുന്നതാണ് എന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

അരുണയെ ഇത്രയും നാള്‍ പരിചരിച്ച ആശുപത്രി ഇനിയും അത് എത്ര കാലം വരെയും തുടരാന്‍ തങ്ങള്‍ക്ക് സന്തോഷമേയുള്ളൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ 37 വര്‍ഷമായി അരുണയെ പരിചരിക്കുന്ന ആശുപത്രിയിലെ ജീവനക്കാരെക്കാള്‍ ഈ കാര്യത്തില്‍ ആശങ്കപ്പെടാന്‍ പരാതിക്കാരിക്കുള്ള അവകാശത്തില്‍ കോടതി സംശയം പ്രകടിപ്പിച്ചു. രാജ്യത്തെ ആരോഗ്യ രംഗത്ത്‌ ധാര്‍മ്മിക മൂല്യങ്ങള്‍ തകര്‍ച്ച നേരിട്ട് കൊണ്ടിരിക്കുകയാണ് എന്ന് പറഞ്ഞ കോടതി ദയാ വധം പോലുള്ള കാര്യങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയിലേക്ക് വിരല്‍ ചൂണ്ടി. ഒരാളെ വക വരുത്താന്‍ അയാളുടെ ബന്ധുക്കളും ധന മോഹിയായ ഒരു ഡോക്ടറും വിചാരിച്ചാല്‍ സാദ്ധ്യമാവുന്ന ദുരവസ്ഥ സംജാതമാവും എന്നും കോടതി ചൂണ്ടിക്കാട്ടി.

കേസില്‍ കോടതി തിങ്കളാഴ്ച വിധി പറയും എന്ന് പ്രതീക്ഷിക്കുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗോധ്ര : 11 പ്രതികള്‍ക്ക്‌ വധശിക്ഷ

March 2nd, 2011

godhra-railway-station-epathram

ഗോധ്ര : പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐ. എസ്. ഐ. യുടെ സഹായത്തോടെ നടത്തിയ ഭീകരാക്രമണം എന്ന കേസില്‍ വിചാരണ നേരിട്ട പ്രതികളില്‍ 11 പേര്‍ക്ക് അഹമ്മദാബാദിലെ സബര്‍മതി സെന്‍ട്രല്‍ ജയിലിലെ സെഷന്‍സ്‌ കോടതി വധ ശിക്ഷ വിധിച്ചു. ഗൂഡാലോചന കുറ്റം ആരോപിക്കപ്പെട്ട മറ്റ് 20 പേര്‍ക്ക് ജീവ പര്യന്തം തടവ്‌ ശിക്ഷയും വിധിച്ചിട്ടുണ്ട്.

90 ദിവസത്തിനകം വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാവുന്നതാണ്.

ഗൂഡാലോചന കുറ്റം ആരോപിക്കപ്പെട്ട 31 പ്രതികള്‍ക്ക്‌ എതിരെ വധ ശിക്ഷ ആയിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മകരവിളക്ക് നിരോധിക്കണമെന്ന ഇടമറുകിന്റെ ഹര്‍ജി തള്ളി

February 25th, 2011

sanal-edamaruku-epathram

ദില്ലി: ശബരിമല യിലെ മനുഷ്യ നിര്‍മ്മിതമായ മകര വിളക്ക് നിര്‍ത്തലാക്കണം എന്ന് ആവശ്യപ്പെട്ട് യുക്തിവാദി സംഘം പ്രസിഡണ്ട് സനല്‍ ഇടമറുക് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളി. കേരള ഹൈക്കോടതിയുടെ പരിഗണയില്‍ ഉള്ള വിഷയമായതിനാല്‍ ഇപ്പോള്‍ ഈ വിഷയത്തില്‍ ഇടപെടാന്‍ ആകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹര്‍ജിക്കാ‍രന് വേണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞു. മകര വിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ തീര്‍ഥാടന കാലത്ത് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നൂറിലധികം തീര്‍ഥാടകര്‍ മരിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് മനുഷ്യ നിര്‍മ്മിതമായ മകര വിളക്ക് നിരോധിക്കണമെന്ന ആവശ്യവുമായി സനല്‍ ഇടമറുക് സുപ്രീം കോടതിയെ സമീപിച്ചത്.

- എസ്. കുമാര്‍

വായിക്കുക: ,

1 അഭിപ്രായം »

ഗോധ്രയില്‍ ഗൂഡാലോചന നടന്നെന്ന് കോടതി

February 22nd, 2011

godhra-train-burning-epathram

ഗോധ്ര : സബര്‍മതി എക്സ്പ്രസിലെ തീപിടുത്തം ഗൂഡാലോചന യുടെ ഭാഗമായി നടന്ന കരുതിക്കൂട്ടിയുള്ള ആക്രമണമാണ് എന്ന് പ്രത്യേക കോടതി കണ്ടെത്തി. കേസിലെ പ്രധാന പ്രതിയായ മൌലവി ഒമര്‍ജീ അടക്കം 63 പേരെ വെറുതെ വിട്ട കോടതി 31 പ്രതികള്‍ കുറ്റക്കാരാണ് എന്ന് കണ്ടെത്തി. കേസിന്റെ വിധി ഫെബ്രുവരി 25 ന് പ്രഖ്യാപിക്കും.

അയോധ്യയില്‍ നിന്നും തിരിച്ചു വരുന്ന കര്‍ സേവകരെ വധിക്കാനുള്ള ഗൂഡാലോചന യുടെ ഭാഗമായി നടപ്പിലാക്കിയ ആക്രമണമാണ് തീവണ്ടിയിലെ തീപിടിത്തം എന്ന് സംഭവം നടന്ന ഉടന്‍ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയും ബി. ജെ. പി. യും പ്രഖ്യാപിച്ചത്‌ ഏറെ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു. സംസ്ഥാന ഭരണകൂടം ഇത്തരമൊരു പ്രഖ്യാപനം നടത്തിയതോടെ കേസിന്റെ അന്വേഷണം ഈ ആരോപണം തെളിയിക്കുവാന്‍ ഉള്ള ശ്രമമായി മാറുകയായിരുന്നു എന്ന് നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി. ഗുജറാത്ത്‌ കലാപം അന്വേഷിച്ച ജസ്റ്റിസ്‌ നാനാവതി കമ്മീഷനും പോലീസ്‌ കേസിനെ അനുകൂലിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഗോധ്ര തീവണ്ടി ആക്രമണം : വിധി ഇന്ന്
Next »Next Page » 2050 ല്‍ ഇന്ത്യ ഏറ്റവും വലിയ സാമ്പത്തിക ശക്തി »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine