സി.ബി.ഐ. തന്നെ ഭീഷണിപ്പെടുത്തി എന്ന് സാക്ഷി

September 24th, 2010

cbi-logo-epathramഅഹമദാബാദ് : സൊറാബുദ്ദീന്‍ ഷെയ്ഖിനെയും ഭാര്യയേയും വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി എന്ന കേസിലെ ഒരു പ്രധാന സാക്ഷിയായ അസം ഖാന്‍ തന്നെ സി. ബി. ഐ. ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് താന്‍ നേരത്തെ ഈ കേസില്‍ സാക്ഷിമൊഴി നല്‍കിയത്‌ എന്ന് കോടതിയെ അറിയിച്ചു. തനിക്ക്‌ ഈ കേസിനെ കുറിച്ച് ഒന്നും അറിയില്ല. തങ്ങള്‍ പറയുന്നത് പോലെ മൊഴി നല്‍കിയില്ലെങ്കില്‍ ഒരു പ്രമുഖ വ്യവസായിയെ വെടി വെച്ചു കൊന്ന കേസില്‍ തന്നെ ജീവിതകാലം മുഴുവന്‍ ജെയിലില്‍ അടയ്ക്കും എന്ന് സി. ബി. ഐ. തന്നെ ഭീഷണിപ്പെടുത്തി. സി. ബി. ഐ. പറഞ്ഞു തന്ന കഥ ടെലിവിഷന്‍ ചാനലുകളിലും മാധ്യമങ്ങളുടെ മുന്‍പിലും പറയുവാനും തന്നോട് ആവശ്യപ്പെട്ടു എന്നും ഖാന്‍ വെളിപ്പെടുത്തി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കോണ്ഗ്രസ് തനിക്കെതിരെ കൊട്ടേഷന്‍ നല്‍കിയെന്ന് മോഡി

August 26th, 2010

narendra-modi-epathramഅഹമ്മദാബാദ് : തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കുവാനും ഗുജറാത്തിന്റെ വികസനം മരവിപ്പിക്കുവാനും കോണ്ഗ്രസ് സി. ബി. ഐ. ക്ക് കൊട്ടേഷന്‍ നല്‍കിയിരിക്കുകയാണ് എന്ന് ഗുജറാത്ത്‌ മുഖ്യ മന്ത്രി നരേന്ദ്ര മോഡി ആരോപിച്ചു. ഗുജറാത്ത്‌ കൈവരിക്കുന്ന പുരോഗതി തടയാനാണ് തന്നെ ഇല്ലാതാക്കാന്‍ കോണ്ഗ്രസ് സി. ബി. ഐ. ക്ക് കൊട്ടേഷന്‍ നല്‍കിയത്‌ എന്നും മോഡി ആരോപിച്ചു. അഹമ്മദാബാദില്‍ ഒരു പൊതു ചടങ്ങില്‍ സംസാരിക്കവെയാണ് മോഡി കൊണ്ഗ്രസിനെതിരെ ആരോപണം ഉന്നയിച്ചത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മദനിയുടേത് ന്യൂനപക്ഷ പീഡനമാ‍യി കാണേണ്ടതില്ല – കാരാട്ട്

August 10th, 2010

പി.ഡി.പി. നേതാവ് അബ്ദുള്‍നാസര്‍ മദനി അനുഭവിക്കുന്നത് ന്യൂനപക്ഷ പീഡനവുമായി ബന്ധപ്പെടുത്തേ ണ്ടതില്ലെന്ന് സി. പി. എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കി. ബി. ജെ. പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ന്യൂന പക്ഷങ്ങള്‍ പീഡന ത്തിനിരയാ കുന്നതായി കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ മദനി ഉള്‍പ്പെട്ടിരിക്കുന്നത് ബോബ് സ്ഫോടനവുമായി ബന്ധപ്പെട്ട കേസിലാണ്. ക്രിമിനല്‍ കേസിനെ ന്യൂനപക്ഷ പീഡനവുമായി കൂട്ടി ക്കുഴയ്ക്കേണ്ടതില്ലെന്നും അതിനാല്‍ ഇതു സംബന്ധിച്ച അന്വേഷണങ്ങള്‍ തുടരട്ടെ എന്നും അദ്ദേഹം പറഞ്ഞു. കര്‍ണ്ണാടകയിലെ ബി. ജെ. പി. സര്‍ക്കാര്‍ മദനിയ്ക്കെതിരെ സ്വീകരിക്കുന്ന നടപടിയെ കുറിച്ചു പ്രതികരി ക്കുകയായിരുന്നു അദ്ദേഹം.

-

വായിക്കുക: ,

1 അഭിപ്രായം »

മന്ത്രവാദം : പ്രതിവര്‍ഷം ഇരുന്നൂറോളം സ്ത്രീകള്‍ ഇന്ത്യയില്‍ കൊല്ലപ്പെടുന്നു

July 26th, 2010

indian-witch-lynched-epathramന്യൂഡല്‍ഹി : മന്ത്രവാദിനികള്‍ എന്ന് മുദ്ര കുത്തി വര്ഷം പ്രതി ഇരുന്നൂറോളം സ്ത്രീകള്‍ ഇന്ത്യയില്‍ കൊല്ലപ്പെടുന്നു എന്ന് ദേശീയ കുറ്റകൃത്യ ബ്യൂറോ വെളിപ്പെടുത്തി. ജാര്‍ഖണ്ട് സംസ്ഥാനത്താണ് ഏറ്റവും അധികം കൊലപാതകങ്ങള്‍ നടന്നിട്ടുള്ളത്. പ്രതിവര്‍ഷം ഏതാണ്ട് അറുപതോളം സ്ത്രീകളാണ് ഇവിടെ മന്ത്രവാദിനികള്‍ എന്ന് സംശയിക്കപ്പെട്ടു കൊല്ലപ്പെടുന്നത്. രണ്ടാം സ്ഥാനം 30 കൊലപാതകങ്ങളോടെ ആന്ധ്ര പ്രദേശിനാണ്. തൊട്ടു പുറകില്‍ ഹരിയാനയും ഒറീസ്സയുമുണ്ട്.

കഴിഞ്ഞ 15 വര്‍ഷത്തിനകം 2500 ലധികം സ്ത്രീകള്‍ ഇങ്ങനെ കൊല്ലപ്പെട്ടിട്ടുണ്ട് എന്നും ദേശീയ കുറ്റകൃത്യ ബ്യൂറോ അറിയിച്ചു.

കഴിഞ്ഞ വര്ഷം ജാര്ഖണ്ടില്‍ അഞ്ചു സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവവുമുണ്ടായി. 40 കാരിയായ ഒരു സ്ത്രീയെ കൂടോത്രം ചെയ്യുന്നു എന്ന് ആരോപിച്ചു അയല്‍ക്കാരികള്‍ കല്ലെറിഞ്ഞു കൊന്നതും ഇവിടെ തന്നെ.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

സമന്‍സ്‌ വാസ്തവമെന്നു നരേന്ദ്ര മോഡി

March 24th, 2010

ന്യൂഡല്‍ഹി : തനിക്കെതിരെ പ്രത്യേക അന്വേഷണ സംഘം സമന്‍സ്‌ പുറപ്പെടുവിച്ചു എന്ന വാര്‍ത്ത നേരത്തെ നിഷേധിച്ച ഗുജറാത്ത്‌ മുഖ്യ മന്ത്രി നരേന്ദ്ര മോഡിയുടെ അഭിഭാഷകന്‍ സമന്‍സ്‌ ലഭിച്ചുവെന്ന വാര്‍ത്ത സത്യമാണെന്ന് സമ്മതിച്ചു. എന്നാല്‍ തനിക്കെതിരെ പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണത്തിന്റെ നിയമ സാധുത ചോദ്യം ചെയ്തു കൊണ്ട് സുപ്രീം കോടതിക്ക് മുന്‍പില്‍ ബി.ജെ.പി. എം.എല്‍.എ. കാലു ഭായ്‌ ഹരജി സമര്‍പ്പിച്ചിട്ടുണ്ട് എന്നാണ് ഇത് സംബന്ധിച്ച് മോഡിയുടെ പ്രതികരണം. ഈ ഹരജിയിന്മേല്‍ ഏപ്രില്‍ 5ന് സുപ്രീം കോടതി വാദം കേള്‍ക്കാനിരിക്കെ ഇപ്പോഴത്തെ സമന്‍സ്‌ അസാധുവാണ് എന്നാണ് മോഡിയുടെ നിലപാട്. എന്നാല്‍ പ്രത്യേക അന്വേഷണ സംഘത്തിന് തങ്ങളുടെ അന്വേഷണവുമായി മുന്പോട്ട് പോകുന്നതില്‍ തെറ്റില്ല എന്നാണ് തോന്നുന്നതെങ്കില്‍ മാര്‍ച്ച് 27നു സംഘത്തിന് മുന്‍പില്‍ ഹാജരാകാന്‍ മുഖ്യ മന്ത്രി തയ്യാറാണെന്ന് മോഡിയുടെ അഭിഭാഷകനായ മഹേഷ്‌ ജെട്മലാനി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

50 of 591020495051»|

« Previous Page« Previous « കല്‍ക്കട്ട തീപിടുത്തം : 24 മരണം
Next »Next Page » ബാബറി മസ്ജിദ്: അദ്വാനിക്കെതിരെ അഞ്ജു മൊഴി നല്‍കും »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine