പോസ്കോ പദ്ധതിയ്ക്കെതിരെ ജനരോഷം ഇരമ്പുന്നു

June 16th, 2011

anti-posco-movement-epathram

പാരാദീപ്‌ : പോസ്‌കോ എന്ന ബഹുരാഷ്ട്ര കുത്തകയ്ക്കു വേണ്ടി സ്റ്റീല്‍ പ്ലാന്റ് സ്ഥാപിക്കാന്‍ കുടിയിറക്കപ്പെടുന്ന ആയിരക്കണക്കിന് ഗ്രാമീണര്‍ പൊരി വെയിലില്‍ നടത്തി വരുന്ന സമരം ഒരു വര്‍ഷം പിന്നിട്ടിട്ടും സര്‍ക്കാരുകള്‍ പോസ്‌കോയ്ക്കു വേണ്ടി സമരക്കാരെ അടിച്ചമര്‍ത്തുകയാണ്. ഒറീസയിലെ പാരാദീപിന് അടുത്തുള്ള 52,000 കോടിയുടെ സ്റ്റീല്‍ പ്ലാന്റ് സ്ഥാപിക്കാന്‍ വേണ്ടി അധികൃതര്‍ നടത്തുന്ന നിര്‍ബന്ധിത സ്ഥലമെടുപ്പിന് എതിരെ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ താക്കീത്‌ നല്‍കുകയുമുണ്ടായി. എന്നാല്‍ സ്ഥലമെടുപ്പ്‌ നടപടികള്‍ അനുസ്യൂതം തുടരുകയാണ്. ഇതിനോടകം സ്ഥലവാസികളുടെ ഭൂമിക്ക് പുറമേ 10 ഏക്കറോളം വന ഭൂമിയും സര്‍ക്കാര്‍ സ്റ്റീല്‍ പ്ലാന്റിന് വേണ്ടി ഏറ്റെടുത്തു കഴിഞ്ഞു.
posco-steel-plant-protest-epathram
പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ 23 പ്ലാറ്റൂണ്‍ പോലീസുകാരെ ഇവിടെ വിന്യസിച്ചു. എന്നാല്‍ 2000 ത്തോളം സ്ത്രീകളും കുട്ടികളും വൃദ്ധ ജനങ്ങളും അടങ്ങുന്ന ഗ്രാമ വാസികളുടെ സംഘം പദ്ധതി പ്രദേശത്ത്‌ പോലീസും അധികൃതരും പ്രവേശിക്കുന്നത് തടയാനായി മനുഷ്യ മതില്‍ സൃഷ്ടിച്ചിട്ടുണ്ട്. പദ്ധതിയെ പല്ലും നഖവും ഉപയോഗിച്ച് തന്നെ തങ്ങള്‍ തടയും എന്നാണ് ഇവര്‍ പറയുന്നത്. പൊള്ളുന്ന വെയില്‍ അവഗണിച്ച് പോലീസ്‌ പ്രദേശത്ത് എത്തുന്നത്‌ തടയാനായി തങ്ങള്‍ റോഡില്‍ കിടക്കും എന്ന് സമരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച പോലീസ്‌ 20 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു മാറ്റി എങ്കിലും ഗ്രാമ വാസികള്‍ ഒറ്റക്കെട്ടായി പ്രതിഷേധ സമരം തുടരുകയാണ്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗംഗയെ രക്ഷിക്കാന്‍ നിരാഹാരം : സത്യഗ്രഹി മരിച്ചു

June 14th, 2011

swami-nigamanand-in-icu-epathram

ന്യൂഡല്‍ഹി : ഗംഗയുടെ തീരത്ത് നടക്കുന്ന അനധികൃത ഖനനം നിര്‍ത്തലാക്കി ഗംഗയെ മലിനീകരണത്തില്‍ നിന്നും മുക്തമാക്കണം എന്ന ആവശ്യവുമായി അനിശ്ചിതകാല നിരാഹാര സത്യഗ്രഹം അനുഷ്ഠിച്ചയാള്‍ ഇന്ന് രാവിലെ മരണമടഞ്ഞു. ഫൈവ്‌ സ്റ്റാര്‍ സത്യഗ്രഹികള്‍ക്ക് ഒത്താശയുമായി മന്ത്രിമാരും അധികാര വര്‍ഗ്ഗവും ഓടി നടന്ന് പഴച്ചാറ് നല്‍കി നിരാഹാരം അവസാനിപ്പിക്കുന്ന കാലത്ത്‌ ഗംഗയെ രക്ഷിക്കാന്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയ സ്വാമി നിഗമാനന്ദ്‌ മരിച്ചത്‌ ബാബാ രാംദേവ്‌ കഴിഞ്ഞ ദിവസം കിടന്ന ഹിമാലയന്‍ ആശുപത്രിയിലെ അതേ അത്യാഹിത ചികില്‍സാ വിഭാഗത്തില്‍ തന്നെയാണ് എന്നത് വിചിത്രമായ വൈരുദ്ധ്യമായി. 73 ദിവസമായി തുടരുന്ന ഈ സമരത്തിന് പക്ഷെ താര പരിവേഷം ഉണ്ടായിരുന്നില്ല. ബാബാ രാംദേവ്‌ പഴച്ചാറ് കുടിച്ചു നിരാഹാരം അവസാനിപ്പിച്ചു മണിക്കൂറുകള്‍ക്ക് ഉള്ളിലാണ് ഗംഗയെ മാലിന്യ വിമുക്തമാക്കാനായി രണ്ടര മാസത്തോളം ഹരിദ്വാറില്‍ നിരാഹാര സമരം ചെയ്ത സ്വാമി നിഗമാനന്ദ്‌ അന്ത്യ ശ്വാസം വലിച്ചത്.

baba-ramdev-ends-fast-epathramബാബാ രാംദേവ്‌ നിരാഹാരം അവസാനിപ്പിക്കുന്നു

68 ദിവസമായി ഇദ്ദേഹം തന്റെ ആശ്രമത്തില്‍ നിരാഹാര സമരം ചെയ്തു വരികയായിരുന്നു എന്ന് ഋഷികേശ്‌ അഡീഷനല്‍ ജില്ലാ മജിസ്ട്രേറ്റ്‌ പ്രതാപ്‌ ഷാ അറിയിച്ചു. എന്നാല്‍ ഈ ഒറ്റയാള്‍ പോരാട്ടം ആരും തിരിഞ്ഞു നോക്കിയില്ല. ഗംഗയെ മലിനമാക്കി അനധികൃത ഖനനം നടത്തുന്നവര്‍ കോടതിയില്‍ നിന്നും ഇടക്കാല വിധി സമ്പാദിച്ചു ഖനനം അനുസ്യൂതം തുടര്‍ന്നു. ആരോഗ്യ നില ഏറെ വഷളായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ഹിമാലയന്‍ ആശുപത്രിയിലേക്ക്‌ മാറ്റുകയായിരുന്നു. രണ്ടു ദിവസം ഇദ്ദേഹം ബാബാ രാംദേവിനെ പ്രവേശിപ്പിച്ച അതെ അത്യാഹിത ചികില്‍സാ വിഭാഗത്തില്‍ മരണത്തോട് മല്ലടിച്ചു കിടന്നു.

swami-nigamanand-epathramസ്വാമി നിഗമാനന്ദ്‌

അവസാനം മരണത്തിന് മുന്‍പില്‍ കീഴടങ്ങിയ അദ്ദേഹത്തിന്റെ ഭൌതിക ശരീരം ആശുപത്രിയില്‍ നിന്നും കൊണ്ടു പോവുമ്പോള്‍ ആ പരിസ്ഥിതി സ്നേഹി മന്ത്രിമാരുടെയും രാഷ്ട്രീയക്കാരുടെയും പരിസ്ഥിതി വാദികളുടെയും ഒന്നും അകമ്പടിയില്ലാതെ തന്റെ അവസാനത്തെ യാത്രയില്‍ മറ്റ് ആരെയും പോലെ ഏകാകിയായിരുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുല്ലപ്പെരിയാറില്‍ പുതിയ ഡാമിനെതിരെ ജയലളിത രംഗത്ത്

June 14th, 2011

ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാന്‍ കേരളത്തിന് അനുമതി നല്‍കരുതെന്ന്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനോട് ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്നും ഇതിനായി വനം-പരിസ്ഥിതി മന്ത്രാലയങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും   പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തമിഴ്‌ നാട് മുഖ്യമന്ത്രി ജയലളിത ആവശ്യപ്പെട്ടു. കൂടിക്കാഴ്ചയില്‍ തമിഴ്‌നാടിന്റെ 19 ഇന ആവശ്യങ്ങള്‍ ജയലളിത പ്രധാനമന്ത്രിക്ക്‌ എഴുതി നല്‍കുകയും ചെയ്തു. സംസ്ഥാന തല്പര്യത്തിനോപ്പം നില്‍ക്കാത്ത  ആഭ്യന്തരമന്ത്രി പി. ചിദംബരം മന്ത്രി സ്ഥാനം രാജിവെക്കണമെന്നും,തമിഴ്‌നാടിന്‌ അര്‍ഹതപ്പെട്ട ജലം തടയാനുള്ള കേരളത്തിന്റെ തന്ത്രമാണ് പുതിയ ഡാം നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് പിന്നില്‍ എന്നും ജയലളിത പറഞ്ഞു. ഇതിനെ നിയമപരമായി നേരിടുമെന്നും അവര്‍ വ്യക്തമാക്കി.
പുതിയ ഡാം നിര്‍മ്മിക്കുന്നതിനുള്ള പഠനം നടത്തുന്നത് തടയാനാണിത് എന്ന് കരുതുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മായാവതിക്ക്‌ തിരിച്ചടി

June 2nd, 2011

mayawati-reigns-epathram

ലഖ്‌നൗ : ഭൂമി പിടിച്ചെടുത്ത്‌ സ്വകാര്യ കെട്ടിട നിര്‍മ്മാതാക്കള്‍ക്ക്‌ നല്‍കിയ നടപടിക്കെതിരെ കര്‍ഷകര്‍ നല്‍കിയ ഹരജിയില്‍ അലഹബാദ്‌ ഹൈക്കോടതി നടപടി സ്വീകരിച്ചത്‌ മായാവതി സര്‍ക്കാരിന് വന്‍ തിരിച്ചടിയായി. ഗ്രെയ്റ്റര്‍ നോയ്ഡയിലെ ബിസ്രാഖ്‌ ജലാല്‍പൂര്‍, ദേവ്‌ലാ എന്നീ ഗ്രാമങ്ങളിലെ ഭൂമി പിടിച്ചെടുക്കല്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ഈ ഗ്രാമങ്ങളിലെ കര്‍ഷകരില്‍ നിന്നും 32 ഹെക്ടര്‍ ഭൂമിയാണ് മായാവതി സര്‍ക്കാര്‍ പിടിച്ചെടുത്ത്‌ സ്വകാര്യ വ്യക്തികള്‍ക്ക് കെട്ടിട നിര്‍മ്മാണത്തിനായി വിറ്റത്. ഇതിനെതിരെ കര്‍ഷകര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ കോടതി സംസ്ഥാന  സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. കേസിന്റെ വാദം ജൂലൈയില്‍ കോടതി കേള്‍ക്കും.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വിഷ കപ്പലായ പ്രോബോ കോള ഇന്ത്യയില്‍

June 1st, 2011

probo-koala-ship-epathram

ന്യൂഡല്‍ഹി: വിഷ വസ്തുക്കളുമായി സഞ്ചരിക്കുന്ന പ്രോബോ കോള എന്ന കപ്പല്‍ ഇന്ത്യയില്‍ എത്തുന്നു. ആദ്യം ബംഗ്ലാദേശ് തീരത്ത് അടുത്ത ഈ കപ്പല്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ എതിര്‍പ്പ് കാരണം മാലിന്യങ്ങള്‍ അവിടെ നിക്ഷേപിച്ചില്ല. കംപ്യൂട്ടര്‍ മാലിന്യങ്ങള്‍, ആസ്ബറ്റോസ്, വിഷകരമായ രാസമാലിന്യങ്ങള്‍, എണ്ണ, മാരകമായ ഇന്ധനാവശിഷ്‌ടങ്ങള്‍ തുടങ്ങിയവയാണ്‌ കപ്പലിലുള്ളത്‌.

1989 ല്‍ നിര്‍മ്മിച്ച എണ്ണക്കപ്പലായ പ്രോബോ കോള ഇപ്പോള്‍ ഗള്‍ഫ് ജാഷ് എന്ന പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. കപ്പലില്‍ 31,255  ടണ്‍ വിഷ മാലിന്യങ്ങളാണുള്ളത്‌. ആംസ്റ്റര്‍ഡാമില്‍ വിഷ വസ്തുക്കള്‍ നിക്ഷേപിച്ചതോടെയാണ് കപ്പല്‍ വിവാദത്തിലാകുന്നത്. ഇതില്‍ ഈ കപ്പലിന്റെ ഉടമകള്‍ക്ക്‌ വന്‍ പിഴയൊടുക്കേണ്ടിവന്നിരുന്നു. തുടര്‍ന്ന് ആഫ്രിക്കന്‍ രാജ്യമായ ഐവറി കോസ്റ്റില്‍ വിഷവസ്തുക്കള്‍ ഒഴിവാക്കുകയായിരുന്നു. ഇതേ മാലിന്യത്തില്‍ നിന്നും വിഷബാധയേറ്റ് ഐവറി കോസ്റ്റിലെ അബിദ്ജാന്‍ നഗരത്തില്‍ 16 പേര്‍ മരിക്കുകയും നൂറു കണക്കിന് പേര്‍ക്ക് മാരക രോഗങ്ങള്‍ പിടിപെടുകയും ചെയ്തിരുന്നു. 2006 ല്‍ നടന്ന ഈ സംഭവത്തില്‍ ഭീമമായ തുകയാണ് നഷ്ടപരിഹാരമായി കപ്പല്‍ കമ്പനി നല്‍കേണ്ടി വന്നത്. കപ്പല്‍ പൊളിക്കുന്നതിന് വേണ്ടിയാണ് ഇന്ത്യയില്‍ എത്തുന്നത്‌ എന്നാണ് വിവരം ലഭിച്ചിരിക്കുന്നത്

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

16 of 211015161720»|

« Previous Page« Previous « ടീസ്റ്റ സെതല്‍‌വാദ് : സമന്‍സ്‌ കോടതി തള്ളി
Next »Next Page » മായാവതിക്ക്‌ തിരിച്ചടി »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine