വിദേശ നിക്ഷേപം സംസ്ഥാനങ്ങൾ തള്ളി

September 15th, 2012

walmart-epathram

ലഖ്നൌ : ചില്ലറ വ്യാപാര രംഗത്ത് വിദേശ നിക്ഷേപം അനുവദിക്കില്ലെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ നയം എന്തുമാകട്ടെ, തങ്ങളുടെ സംസ്ഥാനത്തിലെ ചില്ലറ വ്യാപാരികളെ സംരക്ഷിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണ്. ബഹുജൻ സമാജ് വാദി പാർട്ടി നേതാവ് മായാവതിയും വിദേശ നിക്ഷേപത്തിന് എതിരെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. യു. പി. എ. സർക്കാരിനെ പുറമെ നിന്ന് പിന്തുണയ്ക്കണമോ എന്ന കാര്യം തങ്ങൾ ഒക്ടോബറിൽ തീരുമാനിക്കും എന്ന് മായാവതി പറയുന്നു.

ചില്ലറ വ്യാപാര രംഗത്ത് വിദേശ നിക്ഷേപം അനുവദിച്ചു കൊണ്ട് ഇന്നലെ കേന്ദ്ര സർക്കാർ പ്രഖ്യാപനം നടത്തിയെങ്കിലും ഇത് സംസ്ഥാനങ്ങളുടെ അനുമതിയ്ക്ക് വിധേയമായി മാത്രമായിരിക്കും നടപ്പിലാക്കുക. കേരളം, ഗുജറാത്ത്, തമിഴ്നാട്, പശ്ചിമ ബംഗാൾ, ബീഹാർ, ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങൾ ഈ നടപടിയെ തള്ളിക്കളഞ്ഞിട്ടുണ്ട്. മമതാ ബാനർജി നയിക്കുന്ന തൃണമൂൽ കോൺഗ്രസ് യു.പി.എ. സഖ്യത്തിൽ നിന്നും പുറത്തു പോകുമെന്ന് ഭീഷണി മുഴക്കി കഴിഞ്ഞു. ഗ്യാസ് സിലിണ്ടർ സബ്സിഡിയും, ഡീസൽ വില വർദ്ധനവും അടക്കം ജനദ്രോഹപരമായ നീക്കങ്ങൾ ഉടൻ പിൻവലിച്ചില്ലെങ്കിൽ കടുത്ത നടപടികൾ സ്വീകരിക്കും എന്ന് മമത തന്റെ ഫേസ്ബുക്ക് പേജിൽ വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വിദേശ നിക്ഷേപ തീരുമാനം അഴിമതിയിൽ നിന്നും ശ്രദ്ധ തിരിക്കാൻ

September 15th, 2012

coal-gate-manmohansingh-epathram

ന്യൂഡൽഹി : ചില്ലറ വ്യാപാര രംഗത്ത് വിദേശ നിക്ഷേപം അനുവദിക്കാനുള്ള മന്മോഹൻ സിങ്ങിന്റെ പ്രഖ്യാപനം അഴിമതി ആരോപണങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചു വിടാനുള്ള അടവാണ് എന്ന് ബി.ജെ.പി. പ്രതികരിച്ചു. ഈ പ്രഖ്യാപനത്തിന്റെ സമയം ഈ സംശയം ജനിപ്പിക്കുന്നു എന്ന് പാർട്ടി വക്താവ് ഡൽഹിയിൽ അറിയിച്ചു. സുപ്രീം കോടതി കല്ക്കരി അഴിമതി സംബന്ധിച്ച് പ്രധാനപ്പെട്ട 6 ചോദ്യങ്ങൾ ഉന്നയിച്ച ദിവസം തന്നെ വിദേശ നിക്ഷേപം അനുവദിക്കുന്ന പ്രഖ്യാപനം നടത്തിയത് അഴിമതിയിൽ നിന്നും “പരിഷ്ക്കരണ” ത്തിലേക്ക് ശ്രദ്ധ തിരിച്ചു വിടാനാണ് എന്ന് മുതിർന്ന ബി.ജെ.പി. നേതാവ് അദ്വാനി തന്റെ ബ്ലോഗിൽ എഴുതി.

(മുകളിലെ കാർട്ടൂൺ : സുധീർനാഥ്)

- ജെ.എസ്.

വായിക്കുക: , , , ,

2 അഭിപ്രായങ്ങള്‍ »

പ്രധാനമന്ത്രി ഡീസല്‍ വിലവര്‍ദ്ധനവിനെ ന്യായീകരിക്കുന്നു

September 15th, 2012

manmohan-singh-time-epathram

ന്യൂഡല്‍ഹി: ഡീസല്‍ വില വര്‍ദ്ധനവിനെതിരെ രാജ്യമെങ്ങും ശക്തമായ പ്രതിഷേധം അലയടിക്കുമ്പോള്‍ വില വര്‍ദ്ധനയെ ന്യായീകരിച്ച് പ്രധാന മന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് രംഗത്തെത്തി. പന്ത്രണ്ടാം പഞ്ച വത്സര പദ്ധതിയുടെ കരട് രേഖ അംഗീകരിക്കുവാന്‍ ചേര്‍ന്ന യോഗത്തിലായിരുന്നു പ്രധാനമന്ത്രി ഡീസല്‍ വില വര്‍ദ്ധനവ് ശരിയായ ദിശയിലുള്ള ചുവടു വെപ്പാണെന്ന് പറഞ്ഞ് വില വര്‍ദ്ധനവിനെ ന്യായീകരിച്ചത്. പെട്രോളിയം ഉല്പന്നങ്ങളുടെ ആഗോള വിലയുമായി ഇന്ത്യയിലെ ഇന്ധന വില യോജിച്ചു പോകുന്നില്ലെന്നും ശരിയായ രീതിയിലുള്ള വില നിര്‍ണ്ണയം ഇവിടെ നിര്‍ണ്ണായക മാകുകയാണെന്നും അദ്ദേഹം പറഞ്ഞു.

യു. പി. എ. യിലെ പ്രമുഖ ഘടക കക്ഷിയായ തൃണമൂല്‍ ഉള്‍പ്പെടെ വിവിധ സംഘടനകള്‍ വില വര്‍ദ്ധനവിനെതിരെ ശക്തമായ പ്രക്ഷോഭവുമായി രംഗത്തെത്തിയിട്ടുണ്ട്. കേരളത്തില്‍ ബി. ജെ. പി. യും ഇടതു പക്ഷ കക്ഷികളും ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്. ജനങ്ങളുടെ പ്രശ്നങ്ങളില്‍ നിന്നും അകന്ന് നിന്നു കൊണ്ട് കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ക്കാണ് യു. പി. എ. സര്‍ക്കാര്‍ മുന്‍ തൂക്കം നല്‍കുന്നതെന്നും ഇത് രാജ്യത്തെ പട്ടിണിയും കര്‍ഷക ആത്മഹത്യയും വര്‍ദ്ധിക്കുമെന്നും ഇടതു പക്ഷം കുറ്റപ്പെടുത്തി. പെട്രോളിന്റെ വില ഇടയ്ക്കിടെ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ കൂടെ ഡീസല്‍ വിലയും വര്‍ദ്ധിക്കുന്നതോടെ രാജ്യത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് വന്‍ കുതിച്ച് ചാട്ടം ഉണ്ടാകും. ഉപഭോഗ സംസ്ഥാനമായ കേരളത്തെ ഇത് ഗുരുതരമായി ബാധിക്കും.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രതിഷേധത്തിനിടെ ഡീസല്‍ വിലവര്‍ദ്ധനവിനെ ന്യായീകരിച്ച് പ്രധാനമന്ത്രി

September 15th, 2012
ന്യൂഡെല്‍ഹി: ഡീസല്‍ വില വര്‍ദ്ധനവിനെതിരെ രാജ്യമെങ്ങും ശക്തമായ പ്രതിഷേധം അലയടിക്കുമ്പോള്‍ വിലവര്‍ദ്ധനയെ ന്യായീകരിച്ച് പ്രധാന മന്ത്രി ഡോ.മന്‍ മോഹന്‍ സിങ്ങ് രംഗത്തെത്തി. പന്ത്രണ്ടാം പഞ്ച വത്സര പദ്ധതിയുടെ കരട് രേഖ അംഗീകരിക്കുവാന്‍ ചേര്‍ന്ന യോഗത്തിലായിരുന്നു പ്രധാമന്ത്രി ഡീസല്‍ വില വര്‍ദ്ധനവ് ശരിയായ ദിശയിലുള്ള ചുവടു വെപ്പാണെന്നും ധനകമ്മി ഒഴിവാക്കുവാനുള്ള നടപടികളുടെ ഭാഗമാണെന്നും പറഞ്ഞാണ്  വിലവര്‍ദ്ധനവിനെ ന്യായീകരിച്ചത്. സബ്സിഡികള്‍ വെട്ടിക്കുറയ്ക്കുകയാണ് ധനകമ്മി കുറക്കുവാനുള്ള പ്രധാന മാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു. പെട്രോളിയം ഉല്പന്നങ്ങളുടെ ആഗോള വിലയുമായി ഇന്ത്യയിലെ ഇന്ധന വില യോജിച്ചു പോകുന്നില്ലെന്നും ശരിയായ രീതിയിലുള്ള വില നിര്‍ണ്ണയം ഇവിടെ നിര്‍ണ്ണായകമാകുകയാണെന്നും സിങ്ങ് വ്യക്തമാക്കി.
യു.പി.എ യിലെ  പ്രമുഖ ഘടക കക്ഷിയായ തൃണമൂല്‍ ഉള്‍പ്പെടെ വിവിധ സംഘടനകള്‍ വിലവര്‍ദ്ധനവിനെതിരെ ശക്തമായ പ്രക്ഷോഭവുമായി രംഗത്തെത്തിയിട്ടുണ്ട്. കേരളത്തില്‍ ബി.ജെ.പി.യും ഇടതു പക്ഷ കക്ഷികളും ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്. ജനങ്ങളുടെ പ്രശ്നങ്ങളില്‍ നിന്നും അകന്ന് നിന്നു കൊണ്ട് കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ക്കാണ് യു.പി.എ സര്‍ക്കാര്‍ മുന്‍ തൂക്കം നല്‍കുന്നതെന്നും ഇത് രാജ്യത്തെ പട്ടിണിയും കര്‍ഷക ആത്മഹത്യയും വര്‍ദ്ധിക്കുമെന്നും ഇടതു പക്ഷം കുറ്റപ്പെടുത്തി. പെട്രോളിന്റെ വില  ഇടയ്ക്കിടെ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ കൂടെ ഡീസല്‍ വിലയും വര്‍ദ്ധിക്കുന്നതോടെ രാജ്യത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് വന്‍ കുതിച്ച് ചാട്ടം ഉണ്ടാകും. ഉപഭോഗ സംസ്ഥാനമായ കേരളത്തെ ഇത് ഗുരുതരമായി ബാധിക്കും.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഡോ. വർഗ്ഗീസ് കുര്യൻ അന്തരിച്ചു

September 9th, 2012

verghese-kurien-epathram

അഹമ്മദാബാദ് : ഇന്ത്യൻ ധവള വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഡോ. വർഗ്ഗീസ് കുര്യൻ അന്തരിച്ചു. 90 വയസായിരുന്നു. ഇന്ന് രാവിലെ നദിയദ് മുൽജിഭായ് പട്ടേൽ ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ രോഗം മൂലമാണ് അന്ത്യം സംഭവിച്ചത് എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ക്ഷീര ക്ഷാമം നേരിട്ടിരുന്ന ഇന്ത്യയെ ലോകത്തെ ഏറ്റവും അധികം പാൽ ഉത്പാദിപ്പിക്കുന്ന രാഷ്ട്രമായി വളർത്തി എടുക്കുന്നതിൽ ഡോ. വർഗ്ഗീസ് കുര്യന്റെ ദീർഘ വീക്ഷണവും നേതൃത്വ പാടവവും വഹിച്ച പങ്ക്‍ നിസ്തുലമാണ്. ഓപ്പറേഷൻ ഫ്ലഡ് എന്ന പേരിൽ അദ്ദേഹം ആരംഭിച്ച പദ്ധതിയും അമൂൽ എന്ന ബ്രാൻഡ് ഇന്ത്യയിലെ ഓരോ വീട്ടിലും എത്തിച്ചേർന്നതും ഇതിന്റെ ഉദാഹരണങ്ങളാണ്.

ഡോ. കുര്യന്റെ നിര്യാണത്തിൽ പ്രമുഖ നേതാക്കൾ അനുശോചനം അറിയിച്ചു. കൃഷി, ഗ്രാമ വികസനം, ക്ഷീരോല്പ്പാദനം എന്നീ മേഖലകളിൽ വൻ മുന്നേറ്റം കൊണ്ടു വന്ന് ഇന്ത്യയിൽ ധവള വിപ്ലവത്തിന് കാരണമായ മഹദ് വ്യക്തിയാണ് ഡോ കുര്യൻ എന്ന് രാഷ്ട്രപതി പ്രണബ് മുഖർജി പറഞ്ഞു. ഉപരാഷ്ട്രപതി ഹമീദ് അൻസാരിയും പ്രധാനമന്ത്രി ഡോ. മന്മോഹൻ സിങ്ങും ഡോ. കുര്യന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നീരാ റാഡിയയുടെ സംഭാഷണങ്ങൾ പകർത്തി എഴുതണമെന്ന് കോടതി
Next »Next Page » കാര്‍ട്ടൂണിസ്റ്റ് അസിം ത്രിവേദിയുടെ അറസ്റ്റില്‍ വ്യാപക പ്രതിഷേധം »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine