വരുന്നു തപാല്‍ ബാങ്ക്

May 3rd, 2012

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും നല്ല തപാല്‍ സമ്പ്രദായം ഇന്ത്യയിലെതാണ്. മേല്‍വിലാസക്കാരനെ തേടിച്ചെന്നു തപാല്‍ ഉരുപ്പിടി കയ്യോടെ ഏല്‍പ്പിക്കുന്ന രീതി മറ്റെവിടെയും ഇല്ല. പതിനായിരക്കണക്കിനു പേരാണ് തപാല്‍ വകുപ്പില്‍ ജോലി ചെയ്യുന്നത്. എന്നാല്‍ ലോകം ഏറെ മാറി. സാങ്കേതിക വിദ്യ എല്ലാവരുടെ അരികിലും എത്തിയതോടെ തപാല്‍ സമ്പ്രദായത്തെ മറക്കാന്‍ തുടങ്ങി കാലത്തിനുസരിച്ച്  കോലം മാറിയില്ലെങ്കില്‍ ഇനി നിലനില്‍പ്പില്ല എന്ന് മനസിലാക്കിയ തപാല്‍ വകുപ്പ്‌ ബാങ്ക് തുടങ്ങുന്നു. റിസര്‍വ്‌ ബാങ്കിന്റെ അംഗീകാരം കിട്ടിയാല്‍ ‘പോസ്റ്റ്‌ ഓഫ് ബാങ്ക് ഇന്ത്യ’ യാഥാര്‍ത്യമാകും. ഇപ്പോള്‍ തന്നെ കത്തിടപാടുകള്‍ കുറഞ്ഞു വരികയും അപേക്ഷകളും മറ്റും ഓണ്‍ ലൈന്‍ വഴി കൂടുതല്‍ സൗകര്യപ്രദമായി ഉപയോഗിച്ച് വരുന്നതിനാല്‍ പരമ്പരാഗതമായി സ്വീകരിച്ചു പോരുന്ന വഴി മാറി ചിന്തിക്കാന്‍ തപാല്‍ വകുപ്പും ആലോചിച്ചു. വിവിധോദ്ദേശപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് തപാലാപ്പീസ് പ്രയോജനപ്പെടുത്താന്‍ വേണ്ടിയാണ് ഇപ്പോള്‍ തപാല്‍ വകുപ്പ്‌ ശ്രമിക്കുന്നത്. തപാല്‍ ബാങ്കിംഗ് വരുന്നതോടെ ടെലെഫോണ്‍, വിദ്യുച്ഛക്തി, ടാക്സ്‌, ഫൈന്‍ എന്നിവ നേരിട്ട് അക്കൌണ്ടില്‍ നിന്നും കൈമാറാന്‍ കഴിയും അതോടെ ബില്ലടക്കാന്‍ കെ. എസ്. ഇ. ബി ഓഫീസിനു മുന്നില്‍ ക്യൂ നില്‍ക്കുന്ന അവസ്ഥ മാറും ഇത്തരത്തില്‍ നിരവധി ഗുണകരമായ ഉപയോഗങ്ങള്‍ക്ക് തപാല്‍ ബാങ്കിനെ പ്രയോജനപ്പെടുത്താം.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

Comments Off on വരുന്നു തപാല്‍ ബാങ്ക്

പ്രണബ് അമേരിക്കയിലേക്ക്

April 16th, 2012

Pranab Mukherjee-epathram

ന്യൂഡല്‍ഹി: അന്താരാഷ്ട്ര നാണ്യ നിധിയുടെയും (ഐ. എം. എഫ്.) ലോക ബാങ്കിന്റെയും വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി നാളെ അമേരിക്കയിലേക്ക് ലേക്ക് തിരിക്കും. ധനമന്ത്രാലയ ഉദ്യോഗസ്ഥരും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ജി. സുബ്ബറാവുവും പ്രണബിനെ അനുഗമിക്കുന്നുണ്ട്. അഞ്ച് ദിവസമാണ് സന്ദര്‍ശനം. ജി-20 രാജ്യങ്ങളിലെ ധന മന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവര്‍ണര്‍മാരുടെയും ബ്രിക്‌സ് മന്ത്രിമാരുടെയും യോഗത്തിലും പ്രണബ് പങ്കെടുക്കും. യു. എസ്. ധനകാര്യ സെക്രട്ടറി തിമോത്തി ഗീഥ്‌നര്‍, യു. കെ. അന്താരാഷ്ട്ര വികസന സെക്രട്ടറി ആന്‍ഡ്രൂ മിച്ചെല്‍, ഇറാന്‍ ധനമന്ത്രി സയീദ് ഷംസുദ്ദീന്‍ , ദക്ഷിണ കൊറിയന്‍ ധനമന്ത്രി ബാക് ജയേവോന്‍ എന്നിവരുമായും പ്രണബ് ചര്‍ച്ച നടത്തും.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗോവയില്‍ പെട്രോളിനു പതിനൊന്നു രൂപ കുറച്ചു

March 27th, 2012
petroleum-money-epathram
പനാജി: ഗോവയില്‍ പെട്രോളിന്റെ വില ലിറ്ററിനു പതിനൊന്നു രൂപ കുറച്ചു. ഇതോടെ പെട്രോള്‍ വില 55 രൂപയാകും. മുഖ്യമന്ത്രി മനോഹര്‍ പരീക്കറാണ് ബജറ്റ് പ്രസംഗത്തിനിടെ പെട്രോള്‍ വില കുറച്ച പ്രഖ്യാപനം നടത്തിയത്. ബി. ജെ. പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു പെട്രോള്‍ വില കുറക്കും എന്നത്. പെട്രോളിന്റെ വാറ്റ് നികുതി 0.1 ശതമാനമായിട്ടാണ് കുറച്ചത്. വിമാനത്തിന്റെ ഇന്ധനത്തിന്റെ വാറ്റു നികുതി 22 ശതമാനത്തില്‍ നിന്നും 12 ശതമാനമായി കുറവ് വരുത്തിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

എണ്ണ ഖനനം: കൊച്ചി തുറമുഖത്തിന് അനുമതി ലഭിച്ചില്ല

March 25th, 2012

kochi-oil-exploration-epathram

ന്യൂഡല്‍ഹി: കൊച്ചി തുറമുഖത്ത് എണ്ണഖനന പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കിയില്ല. ഒ. എന്‍. ജി. സി, ബി. പി. ആര്‍. എല്‍ കമ്പനികള്‍ സംയുക്തമായാണ് കൊച്ചി തുറമുഖത്ത് എണ്ണ ഖനനത്തിന് അനുമതി തേടിയിരുന്നത്. പദ്ധതി ലാഭകരമാകില്ല എന്ന സാമ്പത്തിക കാര്യ സമിതിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കേന്ദ്രം അനുമതി നിഷേധിച്ചത്. കൊച്ചിയിലേതുള്‍പ്പെടെ 14 എണ്ണ ഖനന പദ്ധതികള്‍ക്കാണ് കേന്ദ്ര മന്ത്രിസഭ അനുമതി നിഷേധിച്ചത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മന്ത്രി ദിനേഷ് ത്രിവേദി രാജിവച്ചിട്ടില്ല: പ്രണബ് മുഖര്‍ജി

March 15th, 2012

Pranab Mukherjee-epathram
ന്യൂഡല്‍ഹി:തീവണ്ടി യാത്രാ നിരക്കുവര്‍ധനയെ എതിര്‍ത്ത് രംഗത്തു വന്ന മമത ബാനര്‍ജിയുടെ ആവശ്യത്തിന് വഴങ്ങി റെയില്‍വെ മന്ത്രി ദിനേഷ് ത്രിവേദി രാജി വച്ചുവെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി ലോക്‌സഭയെ അറിയിച്ചു. വിഷയത്തില്‍ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. രാജി സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് വിശദീകരണം നല്‍കുകയായിരുന്നു അദ്ദേഹം. ധനമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ മീരാ കുമാര്‍ അനുമതി നിഷേധിച്ചു.  എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജിയുടെ കത്ത് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ എന്തെങ്കിലും തീരുമാനം എടുത്താല്‍ ഉടന്‍ സഭയെ അറിയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മമതയുടെ കത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സല്‍മാന്‍ റുഷ്ദി പങ്കെടുത്താല്‍ ഇമ്രാന്‍ ഖാന്‍ പങ്കെടുക്കില്ല
Next »Next Page » എസ്. യു. സി. ഐ പാര്‍ലമെന്റിലേക്ക് മാര്‍ച്ചില്‍ ജനസാഗരം »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine