നഗ്നനായ മുഖ്യമന്ത്രി

February 2nd, 2011

yeddyurappa-pooja-epathram

ബാംഗ്ലൂര്‍ : കര്‍ണ്ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ ഇന്ന് രാത്രി കൂടി നഗ്നനായി ഉറങ്ങും. കഴിഞ്ഞ രണ്ടു രാത്രികളിലും അദ്ദേഹം വെറും തറയില്‍ നഗ്നനായാണ് ഉറങ്ങിയത്. ആഭിചാര ക്രിയകളിലൂടെ തന്നെ എതിരാളികള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു എന്ന് വിശ്വസിക്കുന്ന മുഖ്യമന്ത്രി ഇതിനു പരിഹാരമായി ഭാനു പ്രകാശ് ശര്‍മ്മ എന്ന പൂജാരിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇതെല്ലാം ചെയ്യുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നേരത്തെ വിധാന്‍ സഭയുടെ പരിസരത്ത് ആഭിചാര കര്‍മ്മങ്ങള്‍ ചെയ്തതിന്റെ തെളിവുകള്‍ കാണപ്പെട്ടതിനെ തുടര്‍ന്ന് പോലീസ്‌ കേസെടുത്ത്‌ അന്വേഷണം നടത്തിയിരുന്നു. വിശ്വാസ വോട്ടെടുപ്പിന് തൊട്ടു മുന്‍പാണ് ഇവിടെ ദുര്‍മന്ത്രവാദം ചെയ്തത്. ഈ അന്വേഷണം എവിടെയും എത്തിയില്ല. അന്ന് അത് തന്റെ എതിരാളികള്‍ തനിക്കെതിരെ ചെയ്തതാണ് എന്ന് യെദ്യൂരപ്പ ആരോപിച്ചിരുന്നു.

തന്റെ ജീവന്‍ അപകടത്തിലാണെന്നും തന്നെ ആഭിചാരം കൊണ്ട് വക വരുത്താന്‍ എതിരാളികള്‍ ശ്രമിക്കുന്നുണ്ട് എന്നും വിധാന്‍ സഭയില്‍ നിന്നും വീട്ടിലേക്ക്‌ സഞ്ചരിക്കാന്‍ തനിക്ക് ഭയമാണെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പരസ്യ പ്രസ്താവനയും നടത്തിയിരുന്നു.

ശത്രുക്കള്‍ ആഭിചാരം നടത്തുന്നതിനെതിരെ യെദ്യൂരപ്പയുടെ രക്ഷയ്ക്കെത്തിയത് അദ്ദേഹത്തിന്റെ “കുടുംബ പൂജാരി” ആയ ഭാനു പ്രകാശ് ശര്‍മ്മയാണ്. വൃശ്ചിക രാശിയില്‍ ജനിച്ച മുഖ്യമന്ത്രിയ്ക്ക് രാഹുവിന്റെ അപഹാരം തുടങ്ങുന്നതോടെ മാനഹാനിയും ശത്രു ദോഷവും സംഭവിക്കാം എന്നാണ് പൂജാരി പറയുന്നത്. ഇതിനു പരിഹാര കര്‍മ്മങ്ങള്‍ ചെയ്യണം. അമാവാസിക്ക് മുന്‍പുള്ള മൂന്നു രാത്രികളില്‍ അദ്ദേഹം നഗ്നനായി വെറും തറയില്‍ ഉറങ്ങണം. പൂര്‍ണ നഗ്നനായി നദിയില്‍ മുങ്ങി 12 തവണ സൂര്യ നമസ്കാരം ചെയ്യണം. മൈസൂരിലെ ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ സഹസ്ര ചന്ദ്രിക യജ്ഞം നടത്തണം. ഗണപതിക്ക്‌ ഒരു ലക്ഷം മോദകങ്ങള്‍ സമര്‍പ്പിക്കുന്ന ലക്ഷ മോദക ഗണപതി ഹോമവും നടത്തണം. ഇതാണ് പൂജാരി നിര്‍ദ്ദേശിച്ച പരിഹാരം.

ഇതെല്ലാം ചെയ്യാന്‍ തന്നെയാണ് മുഖ്യമന്ത്രിയുടെ തീരുമാനം എന്നാണ് സൂചന. ഇതിന്റെ ആദ്യ പടിയായിരുന്നു കഴിഞ്ഞ രാത്രികളിലെ നഗ്നമായ ഉറക്കം.

താന്‍ മുഖ്യമന്ത്രിക്കെതിരെ ആഭിചാരം ചെയ്തു എന്ന ആരോപണ ത്തിനെതിരെ കോണ്ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് സിദ്ധ രാമയ്യ കോടതിയെ സമീപിക്കുകയാണ്. അധികാരം നഷ്ടപ്പെടുമെന്ന ഭയത്താല്‍ മുഖ്യമന്ത്രിയുടെ മാനസിക നില തെറ്റിയിരിക്കുകയാണ് എന്ന് സിദ്ധരാമയ്യ പറയുന്നു. അന്ധ വിശ്വാസിയായ ഒരു മുഖ്യമന്ത്രി കര്‍ണ്ണാടകത്തിന് അപമാനമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

2 ജി സ്പെക്ട്രം : റാഡിയയെ ചോദ്യം ചെയ്യുന്നു

December 21st, 2010

niira-radia-epathram

ന്യൂഡല്‍ഹി : കോര്‍പ്പൊറേറ്റ്‌ ഇടനിലക്കാരി നീരാ റാഡിയയെ 2ജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് ഇന്ന് സി. ബി. ഐ. ചോദ്യം ചെയ്തു. ഉടന്‍ തന്നെ ചോദ്യം ചെയ്യലിനായി സി. ബി. ഐ. ആസ്ഥാനത്ത്‌ ഹാജരാവാനുള്ള അറിയിപ്പ്‌ ഇന്നലെയാണ് റാഡിയയ്ക്ക് നല്‍കിയത്. ഇത് പ്രകാരം റാഡിയ ഇന്ന് രാവിലെ സി. ബി. ഐ. ആസ്ഥാനത്ത്‌ എത്തിയിട്ടുണ്ട്.

കേസില്‍ റാഡിയയുടെ പങ്ക് തങ്ങള്‍ അന്വേഷിക്കും എന്ന് സുപ്രീം കോടതിയില്‍ കഴിഞ്ഞ മാസം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സി. ബി. ഐ. വ്യക്തമാക്കിയിരുന്നു. അന്താരാഷ്‌ട്ര തലത്തിലുള്ള വന്‍ പ്രത്യാഘാതങ്ങള്‍ ഈ കേസില്‍ ഉണ്ടെന്നും അന്ന് സി. ബി. ഐ. കോടതിയില്‍ ബോധിപ്പിച്ചിരുന്നു. പല പ്രമുഖരുമായും റാഡിയ നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങള്‍ തങ്ങള്‍ പരിശോധിച്ച് വരികയാണ് എന്നും തക്ക സമയത്ത് റാഡിയയെ തങ്ങള്‍ ചോദ്യം ചെയ്യലിനായി വിളിപ്പിക്കും എന്നും സി. ബി. ഐ. പറഞ്ഞിരുന്നു.

എന്നാല്‍ 2 ജി സ്പെക്ട്രം വിവാദത്തിലെ പ്രധാന കഥാപാത്രമായ മുന്‍ ടെലികോം മന്ത്രി രാജ ഇത് വരെ സി. ബി. ഐക്ക്‌ മുന്‍പില്‍ ഹാജരായിട്ടില്ല. ഉടന്‍ ഹാജരാവണം എന്ന് കാണിച്ചു രാജയ്ക്കും ഇന്നലെ സി. ബി. ഐ. അറിയിപ്പ്‌ നല്‍കിയിരുന്നു. എന്നാല്‍ ശാരീരിക അസ്വാസ്ഥ്യ മാണെന്ന് പറഞ്ഞ് രാജ ഉടന്‍ തന്നെ ആശുപത്രിയിലേക്ക്‌ പോകുകയാണുണ്ടായത്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നിത്യാനന്ദയ്ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

November 30th, 2010

nityananda-epathram

ബാംഗ്ലൂര്‍ : ഒരു ചലച്ചിത്ര നടിക്കൊപ്പം അശ്ലീല ചിത്രത്തില്‍ പിടിക്കപ്പെട്ട വിവാദ ആള്‍ ദൈവം നിത്യാനന്ദയ്ക്കെതിരെ ബലാത്സംഗത്തിനും പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിനും സി. ഐ. ഡി. കോടതിയില്‍  കുറ്റപത്രം സമര്‍പ്പിച്ചു. രാമനഗര ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേട്ട് മുന്‍പാകെ സമര്‍പ്പിക്കപ്പെട്ട 430 പേജ് വരുന്ന കുറ്റപത്രത്തില്‍ നിത്യാനന്ദയ്ക്ക് പുറമെ നിത്യ ഭക്താനന്ദ, നിത്യ സച്ചിദാനന്ദ, രാഗിണി എന്ന മാ സച്ചിദാനന്ദ എന്നിവര്‍ക്ക്‌ എതിരെയും കേസുണ്ട്.

ഇന്ത്യന്‍ പീനല്‍ കോഡിലെ 376 (ബലാല്‍സംഗം), 377 (പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധം), 417 (വഞ്ചന), 506 (കുറ്റകരമായ ഭീഷണിപ്പെടുത്തല്‍), 120 B (കുറ്റകരമായ ഗൂഡാലോചന) എന്നിവയാണ് നിത്യാനന്ദയ്ക്കെതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജസ്റ്റിസ്‌ സൌമിത്ര സെന്‍ കുറ്റക്കാരന്‍

November 10th, 2010

justice-soumitra-sen-epathram

ന്യൂഡല്‍ഹി : സാമ്പത്തിക ക്രമക്കേട്‌ നടത്തിയ ജസ്റ്റിസ്‌ സൌമിത്ര സെന്‍ കുറ്റക്കാരനാണെന്ന് രാജ്യ സഭ ഏര്‍പ്പെടുത്തിയ മൂന്നംഗ കമ്മിറ്റി കണ്ടെത്തി. ഭരണഘടനയുടെ 124(4) വകുപ്പ്‌ പ്രകാരം കുറ്റക്കാരന്‍ എന്ന് കണ്ടെത്തിയ ജസ്റ്റിസ്‌ സെന്നിനെതിരെ നടപടി സ്വീകരിക്കുന്നതോടെ ഇന്ത്യന്‍ ചരിത്രത്തില്‍ ഇംപീച്ച്‌ ചെയ്ത് പുറത്താക്കുന്ന ആദ്യ ജഡ്ജിയാവും. 33 ലക്ഷത്തിലേറെ രൂപയാണ് ഇയാള്‍ 1984ല്‍ തട്ടിപ്പ്‌ നടത്തിയത്. സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെയും ഷിപ്പിംഗ് കോര്‍പ്പൊറേഷന്‍ ഓഫ് ഇന്ത്യയുടെയും തമ്മിലുള്ള തര്‍ക്കത്തില്‍ കോടതിയുടെ റിസീവര്‍ ആയി പ്രവര്‍ത്തിക്കവെയാണ് ഇയാള്‍ പണം തട്ടിയത്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കളി കഴിഞ്ഞു; ഇനി കാര്യം

October 15th, 2010

cwg-closing-ceremony-epathram

ന്യൂഡല്‍ഹി : കോമണ്‍വെല്‍ത്ത് ഗെയിംസിന് തിരശ്ശീല വീണതോടെ ഏറെ നാളായി മാറ്റി വെച്ചിരുന്ന അഴിമതി അന്വേഷണത്തിന് കേന്ദ്രം ഉത്തരവിട്ടു. മുന്‍ കോംട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറല്‍ വി. കെ. ഷുന്ഗ്ളൂ നേതൃത്വം നല്‍കുന്ന ഉന്നത തല സമിതി ഗെയിംസിന്റെ സംഘാടനവും നടത്തിപ്പും സംബന്ധിച്ച വിവിധ വിഷയങ്ങളെ പറ്റി വിശദമായ അന്വേഷണം നടത്തും. മൂന്നു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് പ്രധാന മന്ത്രിക്ക്‌ സമര്‍പ്പിക്കുവാനാണ് നിര്‍ദ്ദേശം.

ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ടു നടന്ന അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കണം എന്ന് പ്രതിപക്ഷം ഏറെ നാളായി ആവശ്യപ്പെട്ടു വന്നിരുന്നു. സര്‍ക്കാര്‍ പണം ആരെങ്കിലും വഴി മാറി ചിലവഴിച്ചു എന്ന് കാണുന്ന പക്ഷം അവര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കും എന്ന് കോണ്ഗ്രസ് വക്താവ്‌ മനീഷ്‌ തിവാരി അറിയിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

13 of 1710121314»|

« Previous Page« Previous « ഗഗന്‍ നരംഗിന് നാലാം സ്വര്‍ണ്ണം
Next »Next Page » വിശ്വാസ വോട്ടെടുപ്പില്‍ യദിയൂരപ്പയ്ക്ക് വീണ്ടും വിജയം »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine