ജ​യ​ല​ളി​ത നി​ര​പ​രാ​ധി :​ ത​മി​ഴ് ​​നാ​ട്​ സ​ർ​ക്കാ​ർ

March 21st, 2017

Jayalalitha-epathram
ചെ​ന്നൈ : അ​ന​ധി​കൃ​ത സ്വ​ത്ത്​ സ​മ്പാ​ദ​ന ​കേസ്സി​ൽ ത​മി​ഴ് ​​നാ​ട് ​മുൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യെ കു​റ്റ​വാ​ളി​യാ​യി കോ​ട​തി ക​ണ്ടെ​ത്തി​യി​ട്ടി​ല്ല എ​ന്നും മ​ര​ണ​ത്തോ​ടെ അ​വ​ർ നി​ര​പ​രാ​ധി​ ആ​ണെ​ന്നും സം​സ്​​ഥാ​ന സ​ർ​ക്കാ​ർ മ​ദ്രാ​സ്​ ഹൈ​ക്കോ ​ട​തി ​യി​ൽ സ​ത്യ​വാ​ങ്​​മൂ​ലം ന​ൽ​കി.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

സുരക്ഷാ പൂട്ടുമായി ആ​ധാ​ർ കാർഡിൽ എ​ൻ​ക്രി​പ്​​ഷ​ൻ കീ

March 20th, 2017

national-id-of-india-aadhaar-card-ePathram
ന്യൂദൽഹി : കൂടുതൽ സുരക്ഷിതമായി ആധാർ കാർഡ് ഉപയോഗി ക്കുവാനായി എൻക്രിപ്ഷൻ കീ എന്ന സുരക്ഷാ പൂട്ടു മായി യൂണിക് ഐഡന്റി ഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ (യു. ഐ. ഡി. എ. ഐ.) രംഗത്ത്.

ബയോ മെട്രിക് അടിസ്ഥാന മാക്കി യുള്ള ഡിജിറ്റൽ പണമിടപാട് നടത്തുമ്പോഴുള്ള സുരക്ഷ വർദ്ധിപ്പി ക്കുവാ നാണ് പുതിയ ഈ സംവിധാനം ഒരുക്കുന്നത്. ഇതനുസരിച്ച് ഇനി ബയോമെട്രിക് ഉപകരണ ങ്ങളിലും എൻക്രിപ്ഷൻ കീ എന്ന പൂട്ടു വരും. ഇതിനായി ഇത്തരം ഉപകരണങ്ങ ളിൽ ആവശ്യ മായ സംവിധാന ങ്ങൾ ഒരു ക്കുവാൻ നിർമ്മാ താക്കൾക്ക് യു. ഐ. ഡി. എ. ഐ. നിർദ്ദേശം നൽകി ക്കഴിഞ്ഞു.

2017 ജൂൺ ഒന്നു മുതൽ പുതിയ സംവിധാനം നിലവിൽ വരും. ആധാർ ബയോ മെട്രിക് വിവര ങ്ങള്‍ ഉപയോഗിച്ച് ഡല്‍ഹി യിലെ ചില ബാങ്കു കൾ വഴി തട്ടിപ്പ് നടന്ന തായി തെളിഞ്ഞ തോടെ യാണ് കേന്ദ്ര സർക്കാർ ആധാറിന് കൂടുതൽ സുരക്ഷ നൽ കുവാന്‍ തീരുമാനിച്ചത്.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

വായ്പാ തട്ടിപ്പ് മല്ല്യയ്ക്കെതിരെ സി.ബി. ഐ കുറ്റപത്രം സമര്‍പ്പിച്ചു

January 25th, 2017

vijay mallya

ന്യൂഡല്‍ഹി : വായ്പാ തട്ടിപ്പുകേസില്‍ മദ്യരാജാവ് വിജയ് മല്ല്യയ്ക്കെതിരെ സി.ബി.ഐ 1000 പേജടങ്ങുന്ന കുറ്റപത്രം സമര്‍പ്പിച്ചു. നടപടിക്രമങ്ങള്‍ പാലിക്കാതെ നല്‍കിയ വായ്പയിലൂടെ ബാങ്കിന് 1300 കോടി രൂപ നഷ്ടമുണ്ടായതിന്റെ പേരിലാണ് കേസ്. വായ്പയുടെ ഒരു ഭാഗം വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് മാറ്റിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.

തിങ്കളാഴ്ച മല്ല്യയുടെ വീടുകള്‍, ഓഫീസുകള്‍ മുതലായ സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തുകയും ഐ.ഡി.ബി.ഐ ബാങ്കിനെ മുന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ യോഗേഷ് അഗര്‍വാളടക്കം 9 പേരെ സി.ബി.ഐ അറസ്റ്റ് ചെയ്യുകയും ചെയ്തു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വ്യാപം തട്ടിപ്പ് : സി. ബി. ഐ. അന്വേഷണത്തിന് തയ്യാര്‍ എന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി

July 7th, 2015

ഭോപ്പാല്‍ : മധ്യപ്രദേശ് വ്യാവസായിക പരീക്ഷാ മണ്ഡല്‍ (വ്യാപം) അഴിമതി ക്കേസില്‍ സി. ബി. ഐ. അന്വേഷണ ത്തിന് സര്‍ക്കാര്‍ തയ്യാര്‍ ആണെന്നും ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതി യില്‍ അപേക്ഷ നല്‍കുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍.

ഇപ്പോഴത്തെ അന്വേഷണം കോടതി യുടെ മേല്‍നോട്ട ത്തിലായ തിനാല്‍ തനിക്ക് സി. ബി. ഐ. അന്വേഷണ ത്തിന് ഉത്തര വ് ഇടാനാകില്ല എന്നും അതു കൊണ്ടാണ് ഹൈക്കോടതി യോട് ഇക്കാര്യം ആവശ്യപ്പെടുന്ന ത് എന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ട ത്തിലുള്ള സി. ബി. ഐ. അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കാ ന് ഇരിക്കെയാണ് ചൗഹാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ജനാധിപത്യത്തില്‍ ഭരണാധികാരി സംശയത്തിന് അതീത നായിരിക്കണം. ജനങ്ങളുടെ മനസില്‍ ഇപ്പോള്‍ ചില സംശയങ്ങളുണ്ട്. അത് ദുരീകരിക്ക പ്പെടേണ്ടതുണ്ട്. ജനങ്ങളുടെ ആഗ്രഹ ത്തിന് മുന്നില്‍ ഞാന്‍ തലകുനിക്കുന്നു. അതു കൊണ്ട് സി. ബി. ഐ. അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിക്ക് കത്തയക്കും എന്നും ചൗഹാന്‍ വ്യക്തമാക്കി.

- pma

വായിക്കുക: , , , ,

Comments Off on വ്യാപം തട്ടിപ്പ് : സി. ബി. ഐ. അന്വേഷണത്തിന് തയ്യാര്‍ എന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി

ജയ കുറ്റവിമുക്തയായി; വീണ്ടും മുഖ്യമന്ത്രിയാകും

May 11th, 2015

ബാംഗ്ലൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ ജയലളിതയ്ക്കെതിരായ തടവു ശിക്ഷ കര്‍ണ്ണാടക ഹൈക്കോടതി റദ്ദാക്കി. ബാംഗ്ല്ലൂരുവിലെ പ്രത്യേക കോടതിയുടെ വിധിക്കെതിരെ ജയലളിതയും കൂട്ടു പ്രതികളും നല്‍കിയ അപ്പീല്‍ അംഗീകരിച്ചാണ് ഹൈക്കോടത് ജസ്റ്റിസ്റ്റ് സി.ആര്‍ കുമാരസ്വാമിയുടെ വിധി. ജയലളിതയ്ക്ക് നാലു വര്‍ഷം തടവും 100 കോടി രൂപയുമാണ് പ്രത്യേക കോടതി വിധിച്ചിരുന്നത്. ജയലളിതയുടെ ദത്ത് പുത്രന്‍ വി.എന്‍. സുധാകരന്‍, തോഴി ശശികല, ശശികലയുടെ സഹോദരന്റെ ഭാര്യ ഇളവരശി എന്നിവരുടെ ശിക്ഷയും ഹൈക്കോടതി റാദ്ദാക്കി.

ജയലളിത മുഖ്യമന്ത്രിയായിരുന്ന 1991 മുതല്‍ 96 വരെ ഉള്ള കാലയളവില്‍ 66.56 കോടിയുടെ അവിഹിത സ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 2014 സെപ്റ്റംബറിലാണ് ജയലളിതയും കൂട്ടാളികളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവരെ ശിക്ഷിച്ചുകൊണ്ട് പ്രത്യേക കോടതി വിധി വന്നത്. ഇതൊടെ ജയലളിതയ്ക്ക് മുഖ്യമന്ത്രി പദം നഷ്ടമാകുകയും ചെയ്തു. വിധി പറയുന്നത് കേള്‍ക്കാന്‍ പ്രതികള്‍ കോടതിയില്‍ ഹാജരായിരുന്നില്ല. ജയലളിതയേയും കൂട്ടാളികളെയും വെറുതെ വിട്ടുകൊണ്ടുള്ള വിധി പുറത്തു വന്നതോടെ എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി. ഹൈക്കോടതിയുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ തിങ്കളാഴ്ച രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ നിരോധനാഞ്ജ പ്രഖ്യാപിച്ചിരുന്നു. കൂടാതെ കോടതിയിലും പരിസരത്തും ശക്തമായ സുരക്ഷാ സന്നാഹം ഒരുക്കിയിരുന്നു.

കുറ്റവിമുക്തയായ സാഹചര്യത്തില്‍ ജയലളിത മുഖ്യമന്ത്രിയായി മടങ്ങി വരും. സത്യപ്രതിഞ്ജയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി സൂചനയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

4 of 1734510»|

« Previous Page« Previous « രാധിക ആപ്തെയുടെ വീഡിയോ വൈറലാകുന്നു
Next »Next Page » ആനയെഴുന്നള്ളിപ്പ്: മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് സുപ്രീം കോടതി »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine