മന്‍മോഹന്‍ സിംഗിന്റെ ‘ആണവപ്രേമം’ വീണ്ടും

May 17th, 2012

manmohan-singh-epathram

ന്യൂഡല്‍ഹി: ലോകത്തെ വികസിതരാജ്യങ്ങളെല്ലാം ആണവനിലയങ്ങള്‍ ഉപേക്ഷിക്കുമ്പോഴും ആണവോര്‍ജത്തില്‍ നിന്നുള്ള വൈദ്യുതി വേണ്ടെന്നു വയ്‌ക്കുന്നത്‌ ഇന്ത്യക്കു ദോഷകരമാണ് എന്നും, ഇന്ത്യക്ക്‌ ആണവോര്‍ജം അനിവാര്യമാണെന്നും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌. ലോക്‌സഭയിലെ ചോദ്യോത്തരവേളയിലാണു മന്‍മോഹന്‍സിംഗ്‌ തന്റെ ‘ആണവപ്രേമം’ ഒരിക്കല്‍ക്കൂടി ഊട്ടിയുറപ്പിച്ചത്‌. എന്നാല്‍ ജപ്പാനും ജര്‍മ്മനിയും ആണവോര്‍ജ്ജം വേണ്ടെന്നു വെച്ചില്ലേ എന്നാ ചോദ്യത്തിനു മുന്നില്‍ മന്‍മോഹന്‍ സിംഗ് ഒന്ന് പരുങ്ങിയെങ്കിലും 19 ആണവനിലയങ്ങളില്‍ ഒന്നിലും പ്രശ്‌നമുണ്ടായിട്ടില്ല എന്നും . ജര്‍മനി ആണവനിലയങ്ങളുടെ കാര്യത്തില്‍ ‍  ഫ്രാന്‍സിനെയാണ്‌  ആശ്രയിക്കുന്നതെന്നായിരുന്നു മന്‍മോഹന്‍സിംഗിന്റെ ന്യായീകരണം.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

രൂപയുടെ മൂല്യം നാലു മാസത്തെ താഴ്ന്ന നിലയില്‍

May 3rd, 2012
indian rupee-epathram
മുംബൈ: ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ ഇടിവ് തുടരുന്നു. ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 53 രൂപയിലും താഴെ എത്തിയതോടെ കഴിഞ്ഞ നാലുമാസത്തെ ഏറ്റവും താഴ്ന്ന നില ബുധനാഴ്ച രേഖപ്പെടുത്തി. 14 ഡിസംബര്‍ 2011-ല്‍ ആണ് ഡോളറുമായി രൂപയ്ക്കുണ്ടായ എക്കാലത്തെയും കുറഞ്ഞ മൂല്യം. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ഒരു ഡോളറിനു 55 രൂ‍പ എന്ന നിരക്കിയിലേക്ക് ഇടിവുണ്ടാകുവാന്‍ സാധ്യതയുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ കരുതുന്നത്. ഇന്ത്യയിലേക്ക് പണമയയ്ക്കുന്ന പ്രവാസികളെ സംബന്ധിച്ച് പ്രത്യക്ഷത്തില്‍ ഗുണകരമായിതോന്നാമെങ്കിലും രൂപയുടെ മൂല്യ  ശോഷണം രാജ്യത്ത് വില വര്‍ദ്ധനവിനു സാധ്യത വര്‍ദ്ധിപ്പിക്കും. പെട്രോളിയം ഉല്പന്നങ്ങളുടെ വില നിയന്ത്രണം എടുത്തു കളഞ്ഞതൊടെ ഇന്ത്യയില്‍ അടിക്കടി പെട്രോള്‍ വില വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇത് ജന ജീവിതത്തെ ദുസ്സഹമാക്കിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on രൂപയുടെ മൂല്യം നാലു മാസത്തെ താഴ്ന്ന നിലയില്‍

മമതാ ബാനര്‍ജി സ്വന്തം ചാനലും പത്രവും തുടങ്ങുന്നു

April 22nd, 2012

mamatha-banarji-epathram
കൊല്‍ക്കത്ത : പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി  ഔദ്യോഗിക ടെലിവിഷന്‍ ചാനലും ദിനപത്രവും തുടങ്ങുന്നു. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വേണ്ടത്ര പ്രാധാന്യത്തോടെ പ്രചരിപ്പിക്കുന്നതില്‍ സ്വകാര്യ മാധ്യമങ്ങള്‍ വിമുഖത കാട്ടുകയാണെന്നും അതിനാല്‍ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍  ജനങ്ങള്‍ക്കിടയില്‍ എത്തിക്കാനാണ് എങ്ങനെ ഒരു തീരുമാനം എടുത്തതെന്ന് മമത പറഞ്ഞു. ”സര്‍ക്കാരിന്റെ വീഴ്‌ചകള്‍ വലുതാക്കി കാണിക്കുവാന്‍ മിക്ക മാധ്യമങ്ങള്‍ക്കും താല്‍പര്യം കൂടുതലാണ്. അതിനാല്‍ ശരിയായ വിവരങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സര്‍ക്കാരിനു സ്വന്തമായ മാര്‍ഗങ്ങള്‍ തേടേണ്ടിവന്നിരിക്കുന്നു” -കൊല്‍ക്കത്തയില്‍ ഒരു യോഗത്തില്‍ അവര്‍ പറഞ്ഞു. മാധ്യമങ്ങളുടെ വിമര്‍ശനങ്ങളോടുള്ള അസഹിഷ്‌ണുത തുറന്നു പ്രഖ്യാപിച്ചുകൊണ്ട്‌ സംസ്‌ഥാന സര്‍ക്കാരിനെതിരേ വാര്‍ത്തകള്‍ വരുന്ന ടിവി ചാനലുകള്‍ കാണരുതെന്നു മമത അടുത്തിടെ ഉപദേശിച്ചിരുന്നു. സംസ്‌ഥാനസര്‍ക്കാരിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ലൈബ്രറികള്‍ ചില ദിനപത്രങ്ങളും പ്രസിദ്ധീകരണങ്ങളും വാങ്ങരുതെന്നും നിര്‍ദേശിച്ചത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യയിൽ 4ജിയ്ക്ക് എയർടെൽ തുടക്കമിട്ടു

April 12th, 2012

airtel-4g-epathram

കൊല്‍ക്കത്ത : ഇന്ത്യയിൽ നാലാം തലമുറ (4ജി) സാങ്കേതിക വിദ്യയുടെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് എയര്‍ടെല്‍ തുടക്കമിട്ടു. 2.3 ജിഗാഹെട്സ് ആണ് ബാന്റ് വിഡ്ത്. ഹൈ ഡെഫനിഷന്‍ വീഡിയോ സ്ട്രീമിങ്ങ് ഉള്‍പ്പെടെ ഇന്റര്‍നെറ്റ് അധിഷ്ഠിതമായ നിരവധി കാര്യങ്ങള്‍ 4ജി സാങ്കേതിക വിദ്യ വഴി അനായാസം കൈകാര്യം ചെയ്യുവാന്‍ ആകും. കൊല്‍ക്കത്ത, മഹാരാഷ്ട്ര, കര്‍ണ്ണാടക, പഞ്ചാബ് എന്നീ സര്‍ക്കിളുകളില്‍ ബ്രോഡ്ബാന്റ് സ്പെക്ട്രം ലൈസന്‍സ് നേടിയിട്ടുള്ള കമ്പനിക്ക് വരും മാസങ്ങളില്‍ മറ്റിടങ്ങളിലേക്കും സേവനം വ്യാപിപ്പിക്കും. ചൈനീസ് കമ്പനിയാണ് എയര്‍ടെലിനു സാങ്കേതിക സൌകര്യങ്ങള്‍ക്ക് ഒരുക്കിയിട്ടുള്ളത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇനി ഇന്ത്യക്കും ആണവ അന്തര്‍വാഹിനി സ്വന്തം

April 4th, 2012

Nerpa_nuclear_submarine-epathram
വിശാഖപട്ടണം: റഷ്യന്‍ നിര്‍മിത ആണവ അന്തര്‍വാഹിനിയായ ‘നെര്‍പ’യെ ഇന്ന്‌ ഇന്ത്യന്‍ നാവികസേന സ്വന്തമാക്കുന്നതോടെ ആണവ അന്തര്‍വാഹിനികള്‍ സ്വന്തമായുള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക്‌ രണ്ടു ദശാബ്‌ദത്തിനുശേഷം ഇന്ത്യയും കയറിപറ്റി . വിശാഖപട്ടണത്തെ ഷിപ്പ്‌ ബില്‍ഡിംഗ്‌ കോംപ്ലക്‌സില്‍ ആക്കുള രണ്ട ക്ലാസ്‌ നെര്‍പയെ ഐ. എന്‍. എസ്‌. ചക്ര എന്നു പുനര്‍നാമകരണം ചെയ്‌ത് കേന്ദ്ര പ്രതിരോധമന്ത്രി എ. കെ. ആന്റണി ഔദ്യോഗികമായി കമ്മിഷന്‍ ചെയ്യുമെന്നു പ്രതിരോധവൃത്തങ്ങള്‍ അറിയിച്ചു.1988 മുതല്‍ തന്നെ  റഷ്യയുടെ ചാര്‍ളി ക്ലാസ്‌ എന്ന ആണവ അന്തര്‍വാഹിനി വാടകയ്‌ക്കെടുത്ത്‌ ഇന്ത്യ ഉദ്യോഗസ്‌ഥര്‍ക്കു പരിശീലനം നല്‍കുന്നുണ്ടായിരുന്നു. ഇന്ത്യയുടെ ആണവ അന്തര്‍വാഹിനികളായ ഐ. എന്‍. എസ്‌. ചക്ര, ഐ. എന്‍. എസ്‌. അരിഹന്ത്‌ എന്നിവ പരീക്ഷണാടിസ്‌ഥാനത്തില്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. 2004 മുതല്‍ 9000 കോടി ഡോളറിന്‌ നെര്‍പ വാടകയ്‌ക്കെടുത്തിരിക്കുകയായിരുന്നു. 2008 ല്‍ ഇത്‌ കമ്മിഷന്‍ ചെയ്യാനായിരുന്നു ഉദ്ദേശ്യമെങ്കിലും 2008 ല്‍ ഇത്‌ കമ്മിഷന്‍ ചെയ്യാനായിരുന്നു ഉദ്ദേശ്യമെങ്കിലും ജപ്പാനില്‍ പരീക്ഷണ യാത്രക്കിടയിലുണ്ടായ അപകടം മൂലം പദ്ധതി നീളുകയായിരുന്നു. തീയണക്കുവാനുളള സംവിധാനത്തില്‍ വന്ന പിഴവു മൂലം പുറന്തളളപ്പെട്ട വിഷവാതകം ശ്വസിച്ച് അന്തര്‍വാഹിനിയിലുളള 20 പേരാണ് അപകടത്തില്‍ മരിച്ചത്. 30 ഉദ്യോഗസ്‌ഥര്‍ ഉള്‍പ്പെടെ എഴുപതിലധികം ജീവനക്കാര്‍ ഐ. എന്‍. എസ്‌. ചക്രയുടെ പ്രവര്‍ത്തനത്തിനായുണ്ട്‌. റഷ്യന്‍ നിര്‍മിതമായ ആണവ റിയാക്‌ടറാണ്‌ ഇതിന്റെ പ്രധാനകേന്ദ്രം. 8140 ടണ്‍ ശേഷിയുള്ള ഐ. എന്‍. എസ്‌. ചക്രയ്‌ക്ക് 30 നോട്ട്‌സ് വേഗമുണ്ട്‌. 73 ജീവനക്കാരുമായി 100 ദിവസം ജലത്തിനടിയില്‍ തുടരാനാകും.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

23 of 281020222324»|

« Previous Page« Previous « ആദർശ് കേസ് : ഐ. എ. എസ്. ഉദ്യോഗസ്ഥൻ അറസ്റ്റിലായി
Next »Next Page » സൈനിക അട്ടിമറിശ്രമം: വാര്‍ത്ത തെറ്റെന്ന് സര്‍ക്കാരും സൈന്യവും »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine