തൊഴില്‍ അന്വേഷകര്‍ ഓൺ ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം : വിദേശ കാര്യ വകുപ്പ്

November 20th, 2018

external-affairs-ministry-rules-ecnr-passport-holders-online-registration-ePathram
ന്യൂഡല്‍ഹി : പതിനെട്ടു വിദേശ രാജ്യ ങ്ങളിൽ തൊഴില്‍ തേടി പോകുന്ന ഇന്ത്യ ക്കാർക്ക് ഓൺ ലൈൻ രജി സ്‌ട്രേ ഷൻ നിർബ്ബന്ധം ആക്കി യ തായി വിദേശ കാര്യ വകുപ്പ്.

എമ്മിഗ്രേഷൻ ക്ലിയറൻസ് വേണ്ടാത്ത ഇ. സി. എൻ. ആർ. പാസ്സ് പോർട്ടു കൾ ഉള്ള ഇന്ത്യന്‍ പൗര ന്മാര്‍ ക്കാണ് ഈ നിയമം ബാധകം എന്നും 2019 ജനുവരി ഒന്നു മുതൽ ഇത് പ്രാബല്യ ത്തിൽ വരും എന്നും വിദേശ കാര്യ വകുപ്പ് പുറ ത്തിറക്കിയ വാര്‍ത്താ ക്കുറി പ്പില്‍ വ്യക്ത മാക്കി.

അഫ്ഗാനിസ്ഥാന്‍, ബഹ്‌റൈൻ, ഇന്തോനേഷ്യ,ഇറാഖ്, ജോർദാൻ, കുവൈത്ത്, ലബനാന്‍, ലിബിയ, മലേഷ്യ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, സുഡാൻ, സൗത്ത് സുഡാന്‍, സിറിയ, തായ്‌ലൻഡ്, യു. എ. ഇ., യെമെൻ എന്നീ രാജ്യ ങ്ങളി ലേക്ക് തൊഴിൽ വിസ യിൽ പോകു മ്പോ ഴാണ് രജി സ്‌ട്രേഷൻ നിര്‍ബ്ബന്ധം ആക്കി യിരി ക്കുന്നത്.

തൊഴില്‍ തേടി പോകുന്നവര്‍ ഇന്ത്യ യിൽ നിന്നും പുറ പ്പെടു ന്നതിന് 24 മണി ക്കൂർ മുമ്പ് റിക്രൂട്ട്‌ മെന്റ് പോർട്ട ലിൽ രജി സ്‌ട്രേഷൻ നടപടി കൾ പൂർത്തി യാ ക്കിയി രിക്കണം. .

രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ അപേക്ഷകന് എസ്. എം. എസ്, ഇ -മെയിൽ സന്ദേശ ങ്ങൾ ലഭി ക്കും. ഇത് വിമാന ത്താവള ത്തിൽ കാണി ച്ചാൽ മാത്രമേ വിമാന ത്തിൽ കയറാൻ സാധി ക്കുക യുള്ളൂ. രജിസ്‌ട്രേഷൻ ചെയ്യാ ത്ത വരെ വിമാന ത്താവള ത്തിൽ നിന്നും തിരിച്ച് അയ ക്കും എന്നും സർക്കുലര്‍ വ്യക്തമാക്കുന്നു.

രജിസ്‌ട്രേഷനെ ക്കുറിച്ചുള്ള കൂടുതൽ വിവര ങ്ങൾക്ക് പ്രവാസി ഭാരതീയ സഹായതാ കേന്ദ്ര ത്തിന്റെ (പി. ബി. എസ്. കെ.) 1800 11 3090 എന്ന ടോൾ ഫ്രീ നമ്പറിലോ helpline @ mea. gov. in എന്ന ഇ – മെയിൽ വിലാസ ത്തി ലോ ബന്ധ പ്പെടാ വുന്ന താണ്.

എമ്മിഗ്രേഷൻ ക്ലിയ റൻസ് ആവശ്യം ഉള്ള വരുടെ തൊഴിൽ സുരക്ഷ ഉറപ്പു വരുത്തുവാ നായി 2015 മുത ലാണ് ഭാരത സര്‍ക്കാര്‍ ഇ – മൈഗ്രേറ്റ് പോർട്ടൽ തുടങ്ങി യത്. തൊഴിൽ സുരക്ഷ എല്ലാ വിഭാഗ ങ്ങളി ലേക്കും വ്യാപി പ്പി ക്കുന്ന തിന്റെ ഭാഗ മായാണ് ഇ. സി. എൻ. ആർ. പാസ്സ് പോര്‍ട്ടു കാര്‍ ക്കും ഓണ്‍ ലൈന്‍ രജിസ്‌ട്രേ ഷൻ നിർബ്ബന്ധം ആക്കുന്നത്.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

ശബരിമല : ഹര്‍ജി കള്‍ ജനുവരി 22 ന് മുമ്പ് പുനഃ പരി ശോധിക്കില്ല

November 19th, 2018

supremecourt-epathram
ന്യൂഡല്‍ഹി : ശബരിമല യിലെ സ്ത്രീ പ്രവേശനം സംബ ന്ധിച്ച ഹര്‍ജി കള്‍ ജനുവരി 22 ന് മുമ്പ് പുനഃ പരിശോ ധിക്കു വാൻ കഴിയില്ല എന്ന് സുപ്രീം കോടതി.

അയ്യപ്പ ഭക്തരുടെ കൂട്ടായ്മക്കു വേണ്ടി അഡ്വ ക്കേറ്റ് മാത്യു നെടുമ്പാറ സുപ്രീം കോടതി യില്‍ ഈ വിഷയം ഉന്ന യിച്ച പ്പോഴാണ് ശബരി മല വിഷയ ത്തിലെ ഹര്‍ജി കള്‍ പരി ഗണി ക്കു വാന്‍ കോടതി ഉദ്ദേശിക്കുന്നില്ല എന്നും എന്തെ ങ്കിലും ബോധി പ്പിക്കുവാന്‍ ഉണ്ടെങ്കില്‍ ജനു വരി 22 ന് എത്തണം എന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്ത മാക്കിയത്. ഒരു തര ത്തിലും അതിനു മുമ്പ് ഇക്കാര്യം പരി ഗണി ക്കു വാന്‍ സാധിക്കില്ല എന്നും ചീഫ് ജസ്റ്റിസ് വ്യക്ത മാക്കി.

പ്രായ ഭേദമന്യേ സ്ത്രീ കള്‍ക്ക് ശബരി മല യില്‍ പ്രവേ ശിക്കാം എന്നുള്ള സെപ്റ്റംബര്‍ 28 ലെ സുപ്രീം കോടതി വിധി നടപ്പി ലാക്കു വാന്‍ ശബരി മല യിലെ ഇപ്പോഴ ത്തെ പ്രത്യേക സാഹ ചര്യം കണക്കി ലെടുത്ത് കൂടുതല്‍ സമയം അനു വദിക്ക ണം എന്നും ഭക്തര്‍ക്ക് യാതൊരു സൗകര്യവും ശബരി മല യില്‍ ഇല്ല എന്നും മാത്യു നെടു മ്പാറ കോടതിയെ അറിയിച്ചു.

നട തുറന്നതിനാല്‍ വിധി സ്‌റ്റേ ചെയ്യണം എന്ന കാര്യം മാത്രം പരി ഗണി ക്കണം എന്ന ആവശ്യവും കോടതി തള്ളി. തീരു മാനം അഞ്ചംഗ ഭരണ ഘടനാ ബെഞ്ചിന് മാത്രമേ പരി ഗണി ക്കുവാന്‍ സാധി ക്കുക യുള്ളൂ എന്നും ചീഫ് ജസ്റ്റിസ് ആവര്‍ ത്തിച്ചു വ്യക്തമാക്കി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പ്രളയ ത്തിനു കാരണം മഴ : കേന്ദ്ര ജല കമ്മീഷന്‍

August 30th, 2018

kerala-flood-2018-ePathram
ന്യൂഡല്‍ഹി : അണക്കെട്ടുകള്‍ തുറന്നു വിട്ടതു കൊണ്ടല്ല അപ്രതീക്ഷിതമായി പെയ്ത അതി ശക്ത മായ മഴ യാണ് കേരള ത്തിലെ പ്രളയ ദുരന്ത ത്തിനു കാരണം ആയത് എന്ന് കേന്ദ്ര ജല കമ്മീഷന്‍ ഡയറക്ടര്‍ ശരത് ചന്ദ്ര.

തുടര്‍ച്ച യായി ശക്ത മായ മഴ പെയ്തതു വെള്ള പ്പൊക്ക ത്തിന് കാരണ മായി. കേരള ത്തിന്റെ ഭൂ പ്രകൃതി യും നിര്‍ ണ്ണായക ഘടക മായി. വികല മായ വികസ പ്രവര്‍ ത്തന ങ്ങള്‍, കയ്യേറ്റ ങ്ങള്‍ എന്നിവ സ്ഥിതി കൂടുതല്‍ രൂക്ഷ മാക്കി. ജല നിരപ്പ് ഉയര്‍ന്നത് വളരെ വേഗ ത്തില്‍ ആയതി നാല്‍ ഡാമു കള്‍ നേരത്തെ തുറന്നു വിട്ടിരുന്നു വെങ്കിൽ പോലും കാര്യ മായ മാറ്റ ങ്ങള്‍ ഉണ്ടാകു മായി രുന്നില്ല.

പ്രളയ ത്തെ ക്കുറിച്ചുള്ള അന്തിമ പഠന റിപ്പോര്‍ട്ട് തയ്യാറാക്കി വരിക യാണ് എന്നും ഇതിനായി സംസ്ഥാന ത്തോട് വിശദാംശ ങ്ങള്‍ തേടി യിട്ടുണ്ട് എന്നും ശരത് ചന്ദ്ര അറിയിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

രാജ്യം കേരള ത്തിനോട് ഒപ്പം : പ്രധാന മന്ത്രി നരേന്ദ്ര മോഡി

August 26th, 2018

narendra modi-epathram
ന്യൂഡല്‍ഹി : പ്രളയ ക്കെടുതിയില്‍ യാതന അനു ഭവി ക്കുന്ന കേരള ത്തിലെ ജനങ്ങൾ ക്കൊപ്പം എല്ലാ ഇന്ത്യ ക്കാരും ചേര്‍ന്ന് നില്‍ ക്കുന്നു എന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി. അതി ജീവന ത്തിനായി പോരാടുന്ന കേരള ജനത യുടെ ആത്മധൈര്യം സ്തുത്യര്‍ഹം എന്നും അദ്ദേഹം അഭിനന്ദിച്ചു.

ജീവിത ത്തിന്റെ നാനാ തുറ കളിൽ നിന്നുള്ള ജനങ്ങൾ കേരളീ യർക്കു പിന്തുണ യുമായി രംഗത്ത് എത്തി യതാ യും പ്രതി മാസ റേ‍ഡി യോ പ്രഭാ ഷണ പരി പാടി യായ ‘മൻ കി ബാത്തി’ലൂടെ അദ്ദേഹം പറഞ്ഞു.

കേരള ത്തിന്റെ വിവിധ ഭാഗ ങ്ങളിൽ രക്ഷാ പ്രവർ ത്തനം നടത്തുന്ന സൈനിക രെയും മറ്റ് രക്ഷാ പ്രവർത്ത കരെയും പ്രധാന മന്ത്രി അഭി നന്ദിച്ചു.

അതിജീവന ത്തിനുള്ള ശ്രമ ങ്ങളില്‍ രാജ്യം കേരള ത്തോട് ഒപ്പമുണ്ട്. ഓണ വേളയില്‍ കേരള ത്തിന് സ്വാഭാവിക ജീവിത ത്തി ലേക്ക് തിരികെ വരാനും പുരോഗതി യുടെ പാത യിലൂടെ മുന്നോട്ടു പോകു വാനും കഴിയട്ടെ എന്നും മന്‍ കി ബാത്തില്‍ ആശം സിച്ചു.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

ജലനിരപ്പ് 139 അടി യാക്കി കുറക്കണം : സുപ്രീം കോടതി

August 24th, 2018

supremecourt-epathram
ന്യൂഡൽഹി : മുല്ലപ്പെരിയാർ അണ ക്കെട്ടിലെ ജല നിരപ്പ് 139 അടി യാക്കി കുറക്കണം എന്ന് സുപ്രീം കോടതി വിധി.

ഈ മാസം 31 വരെ അണ ക്കെട്ടിലെ ജല നിരപ്പ് 139 അടി യാക്കി നിർത്തണം എന്നും സംയുക്ത മേൽ നോട്ട സമിതി യുടെ തീരുമാനം ഇരു സംസ്ഥാന ങ്ങളും നടപ്പാക്കി സഹ കരി ച്ചു മുന്നോട്ടു പോകണം എന്നും കോടതി നിർദ്ദേ ശിച്ചു.

സുപ്രീം കോടതി നൽകിയ നിർദ്ദേശം അനുസരി ച്ചാണു ദുരന്ത നിവാരണ നിയമ പ്രകാരം മുല്ല പ്പെരി യാർ അണ ക്കെട്ടി നായി രൂപീ കരിച്ച ഉപ സമിതി യോഗം ചേർന്നത്.

മുല്ലപ്പെരിയാർ പ്രശ്നവും കേരള ത്തിലെ പ്രളയ ദുരി താശ്വാസ നടപടി കളും സുപ്രീം കോടതി വീണ്ടും പരി ശോധിച്ച പ്പോഴാണ് ഇത്തരം ഒരു നിർദ്ദേശം നൽകി യത്.

ജലനിരപ്പ് 142 അടിയായി നില നിർത്തണം എന്നുള്ള തമിഴ് നാടിന്റെ ആവശ്യം അംഗീ കരി ക്കാവുന്ന സാഹ ചര്യ മല്ല നിലവിലുള്ളത് എന്നുള്ള കേരള ത്തിന്റെ നില പാടിനെ കോടതി അംഗീ കരി ക്കുക യാണ് ഉണ്ടായത്.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

15 of 281014151620»|

« Previous Page« Previous « മുല്ലപ്പെരിയാര്‍ : കേരള ത്തിന്റെ ആരോപണ ങ്ങള്‍ തള്ളി തമിഴ്‌നാട്
Next »Next Page » രാജ്യം കേരള ത്തിനോട് ഒപ്പം : പ്രധാന മന്ത്രി നരേന്ദ്ര മോഡി »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine