സ്‌പെക്ട്രത്തേക്കാള്‍ വലിയ അഴിമതി;നഷ്ടം രണ്ടു ലക്ഷം കോടി

February 7th, 2011

ന്യൂഡല്‍ഹി: ഐ.എസ്.ആര്‍ .ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്‌സും ദേവാസ് മള്‍ട്ടിമീഡിയ എന്ന കമ്പനിയും ഉപഗ്രഹ വിക്ഷേപണം സംബന്ധിച്ചുണ്ടാക്കിയ കരാറില്‍ രാജ്യത്തിന് രണ്ടു ലക്ഷം കോടി രൂപ നഷ്ടമായതായി സി.എ.ജി.യുടെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി ദി ഹിന്ദുവിന്റെ പ്രസിദ്ധീകരണമായ ബിസിനസ്‌ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.
ദേവാസിനുവേണ്ടി രണ്ട് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നത് സംബന്ധിച്ചാണ് 2005ല്‍ കരാര്‍ ഉണ്ടാക്കിയത്. എന്നാല്‍, ഇതിന്റെ മറവില്‍ അടുത്ത ഇരുപത് വര്‍ഷത്തേയ്ക്ക് എസ്. ബ്രാന്‍ഡ് സ്‌പെക്ട്രത്തിന്റെ 70 മെഗാഹേര്‍ടസ് അനിയന്ത്രിതമായി ഉപയോഗിക്കാനുള്ള അവകാശം കൂടി ദേവാസിന് ലഭിക്കും. ഇതുവഴി പൊതുഖജനാവിന് രണ്ടു ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായി സി.എ.ജി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി ബിസിനസ് ലൈനിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ദേവാസുമായുണ്ടാക്കിയ കരാര്‍ അനുസരിച്ച് ആന്‍ട്രിക്‌സിന് അടുത്ത പന്ത്രണ്ട് വര്‍ഷത്തേയ്ക്ക് പ്രതിവര്‍ഷം പതിനൊന്ന് ദശലക്ഷം ഡോളറാണ് ലഭിക്കേണ്ടത്.

സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് 2 ജി സ്‌പെക്ട്രം അനുവദിച്ചതുവഴി കേന്ദ്രസര്‍ക്കാരിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായി സി.എ.ജി. നടത്തിയ കണ്ടെത്തലിന്റെ ചൂടാറുംമുന്‍പാണ് അടുത്ത ക്രമക്കേടിന്റെ കഥ പുറത്തുവന്നിരിക്കുന്നത്. മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്ന 2 ജി സ്‌പെക്ട്രം തിരിമറിയുടെ പേരില്‍ അന്ന് കേന്ദ്രമന്ത്രിയായിരുന്ന എ. രാജ അറസ്റ്റിലായിരുന്നു. എന്നാല്‍, ഇപ്പോള്‍ തിരിമറി നടന്നതായി പ്രാഥമിക അന്വേഷണത്തില്‍ സി.എ.ജി. കണ്ടെത്തിയ ഐ.എസ്.ആര്‍ .ഒ പ്രധാനമന്ത്രി ചുമതല വഹിക്കുന്ന ശാസ്ത്ര, സാങ്കേതിക വകുപ്പിന്റെ കീഴിലാണ് വരുന്നത്. അതുകൊണ്ടുതന്നെ പ്രശ്‌നത്തിന്റെ ഗൗരവം ഇരട്ടിച്ചിരിക്കുകയാണ്. പ്രശ്‌നത്തില്‍ വിശദീകരണം നല്‍കാന്‍ ശാസ്ത്രസാങ്കേതിക വകുപ്പിനോട് സി.എ.ജി. ആവശ്യപ്പെട്ടിട്ടുണ്ട്.

കരാര്‍ അനുസരിച്ച്, ഒരു കാലത്ത് രാജ്യത്താകമാനം സംപ്രേഷണം നടത്താന്‍ ദൂരദര്‍ശന്‍ ഉപയോഗിച്ചിരുന്ന 2500 മെഗാഹേര്‍ട്‌സ് ബ്രോഡ്ബാന്‍ഡ് സ്‌പെക്ട്രത്തിലെ 70 മെഗാഹേര്‍ട്‌സ് ഉപയോഗിക്കാനാണ് ദേവാസിന് അനുമതി ലഭിച്ചത്. പിന്നീടാണ് അതിവേഗ ഭൂതല മൊബൈല്‍ വിനിമയത്തിന് സഹായകരമായ ഇതിന്റെ വാണിജ്യമൂല്യം സര്‍ക്കാര്‍ തിരിച്ചറിയുന്നത്. 2010ല്‍ 3 ജി മൊബൈല്‍ സര്‍വീസുകള്‍ക്കായി 15 മെഗാഹേര്‍ട്‌സ് മാത്രം ലേലം ചെയ്ത വകയില്‍ കേന്ദ്രസര്‍ക്കാരിന് 67,719 കോടി രൂപയാണ് ലഭിച്ചത്.

-

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

കൊച്ചി ഐ പി എല്‍ ടീമിന്റെ പ്രമോഷന്‍ ആല്‍ബം ഒരുക്കുന്നത് പ്രിയദര്‍ശന്‍

February 7th, 2011

കൊച്ചി: കൊച്ചി ഐ പി എല്‍ ടീമിന്റെ പ്രമോഷന്‍ ആല്‍ബം പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്‍ തയ്യാറാക്കും. ഇതു സംബന്ധിച്ച കരാറില്‍ കൊച്ചി ടീം അധികൃതരും പ്രിയദര്‍ശനും ഒപ്പിട്ടു. അടുത്തമാസം ആദ്യത്തോടെ പ്രമോഷന്‍ ആല്‍ബം പുറത്തിറക്കാനാണ് ടീം അധികൃതര്‍ ലക്ഷ്യമിടുന്നത്.

ചെന്നൈയിലും കൊച്ചിയിലുമായായിരിക്കും ആല്‍ബം ചിത്രീകരിക്കുക. ബോളിവുഡിലെ തിരക്കേറിയ സംവിധായകനായ പ്രിയദര്‍ശന്‍ മുമ്പ് ഒരുക്കിയ ‘ഫെവിക്കോള്‍’, ‘പെപ്‌സി’ തുടങ്ങിയ ബ്രാന്‍ഡുകളുടെ പരസ്യ ചിത്രങ്ങള്‍ ഏറെ ശ്രദ്ധനേടിയിരുന്നു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്‌പെക്ട്രം കേസ് പുതിയ വഴിത്തിരിവിലേക്ക്

February 7th, 2011

ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം ഇടപാടിന്റെ തുടര്‍ച്ച പോലുള്ളതും എന്നാല്‍ പൊതു ഖജനാവിന് അതിനേക്കാള്‍ ഭീമമായ നഷ്ടം വരുത്തുന്നതുമായ ഇടപാടിനെ ക്കുറിച്ചാണ് കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ പുതിയ അന്വേഷണം. ഐ.എസ്.ആര്‍ ഒ യുടെ വാണിജ്യവിഭാഗം ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്‍ ദേവാസ് മള്‍ട്ടി മീഡിയായുമായി 2005 ലുണ്ടാക്കിയ കരാറാണ് രണ്ടുലക്ഷം കോടി രൂപ പൊതുഖജനാവിന് നഷ്ടം വരുത്തുമെന്ന് പ്രാഥമിക നിഗമനത്തില്‍ സിഎജി എത്തിയിട്ടുള്ളത്. ഐ.എസ്.ആര്‍.ഒ യുടെ രണ്ട് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ദേവാസില്‍ നിന്നും 1000 കോടി രൂപ സ്വീകരിക്കുന്നതായിരുന്നു കരാര്‍. എന്നാല്‍ ഇതുവഴി ദേവാസിന് 20 വര്‍ഷത്തേക്ക് 70 മെഗാഹെട്‌സ് എഫ്.ബാങ്ക് സ്‌പെക്ട്രം ഉപയോഗിക്കാന്‍ വഴിയൊരുങ്ങും.

പൊതുമേഖലാ സ്ഥാപനങ്ങളായ ബി.എസ്.എന്‍.എല്‍, എം.ടി.എന്‍.എല്‍ എന്നിവയ്ക്ക് 20 മെ.ഹെട്‌സ് സ്‌പെക്ട്രം ഉപയോഗിക്കാന്‍ പന്തീരായിരം കോടി രൂപയിലേറെ വേണ്ടി വരുമ്പോഴാണ് സ്വകാര്യ കമ്പനിക്ക് നിസ്സാര തുകക്ക് സ്‌പെക്ട്രം കൈമാറാനുള്ള കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. ഐ.എസ്.ആര്‍.ഒ യുടെ മുന്‍ കരാറുകളില്‍ പൊതുവായി സ്വീകരിക്കുന്ന മുഴുവന്‍ വ്യവസ്ഥകളും ദേവാസിന് വേണ്ടി മാറ്റിയെഴുതി. പ്രധാനമന്ത്രിയുടെ ഓഫീസോ മന്ത്രിസഭയോ മതിയായ ചര്‍ച്ച നടത്താതെയായിരുന്നു കരാര്‍.

ലേലം വിളിക്കാതെ എഫ്.ബാങ്ക് സ്‌പെക്ട്രം വിതരണം ചെയ്യാന്‍ വഴിയൊരുക്കി എന്നും സി.എ.ജി കണ്ടെത്തി. വാര്‍ത്താ വിനിമയ ഉപഗ്രഹങ്ങളായ ജി.സാറ്റ് 6, ജി.സാറ്റ് 6എ എന്നിവയില്‍ പത്ത് ട്രാന്‍സ് പോര്‍ട്ടറുകള്‍ വീതം ഉപയോഗിക്കാനും ദേവാസിന് കരാര്‍ പ്രകാരം ഓഫര്‍ ലഭിക്കും. 1.76 കോടി ലക്ഷം രൂപയുടെ നഷ്ടം ഉണ്ടാക്കിയ വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നം തീര്‍ക്കാന്‍ സര്‍ക്കാര്‍ കിണഞ്ഞു പരിശ്രമിക്കുന്നതിനിടെയാണ് എഫ്.ബാങ്ക് സ്‌പെക്ട്രം പുതിയ വിവാദത്തിന് വഴിയൊരുക്കുന്നത്.

-

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യയില്‍ അര മണിക്കൂറില്‍ ഒരു കര്‍ഷക ആത്മഹത്യ

January 22nd, 2010

farmer-suicidesന്യൂ ഡല്‍ഹി : 1997 മുതല്‍ ഇന്ത്യയില്‍ രണ്ടു ലക്ഷത്തോളം കര്‍ഷകരാണ് ആത്മഹത്യ ചെയ്തത് എന്ന് ദേശീയ കുറ്റകൃത്യ രേഖാ ബ്യൂറോ വെളിപ്പെടുത്തി. 2008ല്‍ മാത്രം 16,196 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. അഞ്ച് സംസ്ഥാന ങ്ങളിലാണ് ആത്മഹത്യകള്‍ ഏറ്റവും കൂടുതലായി നടക്കുന്നത്. മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, കര്‍ണ്ണാടക, മധ്യ പ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളാണവ. രാജ്യത്തെ മൊത്താം കര്‍ഷക ആത്മഹത്യയുടെ മൂന്നില്‍ രണ്ടും ഈ സംസ്ഥാനങ്ങളില്‍ നടക്കുന്നു. അതായത് പ്രതിവര്‍ഷം 10,797 ആത്മഹത്യകള്‍. 3802 ആത്മഹത്യകളുമായി മഹാരാഷ്ട്രയാണ് ആത്മഹത്യാ നിരക്കില്‍ ഒന്നാമത്. കഴിഞ്ഞ ഒരു ദശാബ്ദത്തിന്റെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ രാജ്യത്തെ ആത്മഹത്യാ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ് എന്ന് കാണാം. 2003 മുതല്‍ ഇത് ശരാശരി അര മണിക്കൂറില്‍ ഒരു ആത്മഹത്യ എന്ന ദുഖകരമായ വസ്തുതയിലേക്ക് വിരല്‍ ചൂണ്ടുന്നു.
 
എന്നാല്‍ കേരളം അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളില്‍ കര്‍ഷക ആത്മഹത്യകള്‍ കുറയുന്നുണ്ട് എന്നും ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
 
ആഗോള വല്‍ക്കരണം നടപ്പിലാവുന്നതോടെ കര്‍ഷകര്‍ക്ക് ലഭിക്കുന്ന സര്‍ക്കാര്‍ പരിരക്ഷ നഷ്ടമാവുകയും ഇത്തരം പരിതസ്ഥിതികള്‍ ഉടലെടുക്കുകയും ചെയ്യും എന്ന് ഭയന്നിരുന്നുവെങ്കിലും പിന്നീട് സ്ഥിതിഗതികളോട് താദാത്മ്യം പ്രാപിച്ച് വല്ലപ്പോഴും മാധ്യമങ്ങളില്‍ വരുന്ന സ്ഥിതി വിവര ക്കണക്കുകള്‍ വായിക്കുമ്പോള്‍ മാത്രം ഇത്തരം പ്രശ്നങ്ങളെ കുറിച്ച് ഓര്‍ക്കുന്ന ഒരു തരം പ്രതികരണ രഹിതമായ അവസ്ഥയില്‍ എത്തി ച്ചേര്‍ന്നിരിക്കുകയാണ് സമൂഹം. എന്നാല്‍ അര മണിക്കൂറില്‍ ഒരാള്‍ വീതം ആത്മഹത്യ ചെയ്യുന്നു എന്നത് തീര്‍ച്ചയായും ആശങ്കയ്ക്ക് ഇട നല്‍കേണ്ടതാണ്. ഇതിന്റെ കാരണത്തെ കുറിച്ചും പരിഹാരത്തെ കുറിച്ചും വ്യാപകമായ ചര്‍ച്ചയും പഠനവും നടത്തേണ്ടതുമാണ്.
 


One farmer’s suicide every 30 minutes in India


 
 

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

52.60 കോടി രൂപയുടെ മദ്യം കഴിച്ച കേരളം

January 2nd, 2010

alcoholism-keralaആഘോഷമെന്ന് പറഞ്ഞാല്‍ മദ്യം കുടിക്കാനുള്ള അവസരം ആക്കുകയാണ് മലയാളി. പുതു വല്‍സര ആഘോഷ ത്തിനായി കേരളം കുടിച്ച് കളഞ്ഞത് 52.60 കോടി രൂപയുടെ മദ്യം. ഡിസംബര്‍ 30ന് 22.60 കോടി രൂപയുടെയും, ഡിസംബര്‍ 31ന് 30 കോടി രൂപയുടെയും മദ്യം കേരളത്തില്‍ വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 40.48 കോടി രൂപയായിരുന്നു. 31 ശതമാനമാണ് ഈ വര്‍ഷത്തെ വര്‍ധന. മദ്യപാനത്തില്‍ ചാലക്കുടി തന്നെയാണ് ഈ പുതു വല്‍സരത്തിലും മുന്നില്‍. 16.62 ലക്ഷം രൂപയുടെ മദ്യമാണ് അവിടെ വിറ്റഴിച്ചത്. പൊന്നാനിയും തിരൂരുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. യഥാക്രമം 13.77 ലക്ഷവും 13.73 ലക്ഷവും.
 
നാരായണന്‍ വെളിയന്‍കോട്, ദുബായ്
 
 


Kerala celebrates New Year with record alcohol consumption


 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

23 of 281020222324»|

« Previous Page« Previous « ടാങ്കറിനു തീ പിടിച്ച്‌ കരുനാഗപ്പള്ളി യില്‍ വന്‍ ദുരന്തം
Next »Next Page » ബുര്‍ജ് ഖലീഫ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine