സംസ്ഥാന സര്‍ക്കാറിന്റെ മദ്യ നയത്തിന് സുപ്രീം കോടതി യുടെ അംഗീകാരം

December 29th, 2015

alcohol-bar-new-law-ePathram
ന്യൂഡല്‍ഹി : പഞ്ച നക്ഷത്ര ഹോട്ടലു കള്‍ക്ക് മാത്രം ബാര്‍ ലൈസന്‍സ് നല്‍കി യാല്‍ മതി എന്ന സംസ്ഥാന സര്‍ക്കാ റിന്റെ മദ്യ നയം ചോദ്യം ചെയ്ത് ബാറുടമ കള്‍ നല്‍കിയ ഹര്‍ജി കള്‍ സുപ്രീം കോടതി തള്ളി.

പഞ്ച നക്ഷത്ര ഹോട്ടലു കള്‍ക്ക് മാത്രം ബാര്‍ അനുവദിച്ചത് വിവേചനം ആണെന്നും ഭരണ ഘടന ഉറപ്പു നല്‍കുന്ന തുല്യത യുടെ ലംഘനം ആണ് ഇതെന്നും ബാറുടമകള്‍ വാദിച്ചു.

എന്നാല്‍ മദ്യത്തിന്റെ ലഭ്യത ഘട്ടം ഘട്ട മായി കുറച്ചു കൊണ്ട് സമ്പൂര്‍ണ്ണ നിരോധന ത്തിലേക്ക് നീങ്ങു ന്നതിന്റെ ഭാഗ മായാണ് ലൈസന്‍സു കള്‍ പരിമിത പ്പെടുത്തിയത് എന്നായിരുന്നു സര്‍ക്കാറിന്റെ വാദം.

ബിവറേജസ് വഴി സര്‍ക്കാര്‍ തന്നെ മദ്യം വില്‍ക്കുന്നത് ബാറുടമ കള്‍ ചൂണ്ടി ക്കാട്ടി. വിനോദ സഞ്ചാര മേഖലയെ പരിഗണിച്ചു കൊണ്ടാണ് പഞ്ച നക്ഷത്ര ഹോട്ടലു കള്‍ക്ക് ലൈസന്‍സ് നില നിര്‍ത്തിയ തെന്ന് സര്‍ക്കാറിന്റെ വാദം കോടതി അംഗീകരിച്ചു.

ജസ്റ്റിസു മാരായ വിക്രംജിത്ത് സെന്‍, ശിവ കീര്‍ത്തി സിംഗ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.

* മദ്യം നിരോധിക്കാൻ അബ്കാരി നിയമമില്ല


- pma

വായിക്കുക: , , , , ,

Comments Off on സംസ്ഥാന സര്‍ക്കാറിന്റെ മദ്യ നയത്തിന് സുപ്രീം കോടതി യുടെ അംഗീകാരം

ഇ – മൈഗ്രേറ്റ് വെബ് സൈറ്റ് നിലവില്‍ വന്നു

September 5th, 2015

e-migrate-ministry-overseas-indian-affairs-ePathram
ന്യൂഡല്‍ഹി : വിദേശ ജോലി സുരക്ഷിതത്വം ഉറപ്പ് നല്‍കാനായി ഇന്ത്യ ഗവണ്‍മെന്റ് ആരംഭിച്ച ഇ –മൈഗ്രേറ്റ് വെബ് സൈറ്റ് നിലവില്‍ വന്നു. എമിഗ്രേഷന്‍ ക്ളിയറന്‍സ് നിര്‍ബന്ധം ആക്കിയ രാജ്യ ങ്ങളില്‍ ജോലിക്ക് പോകുന്ന വര്‍ക്കുള്ള സംവിധാനം ആണിത്. നഴ്സിംഗ്, വീട്ടു ജോലി തുടങ്ങിയ വിസ കളില്‍ ഗള്‍ഫ് രാജ്യ ങ്ങളില്‍ പോകുന്ന വര്‍ക്ക് എമിഗ്രേഷന്‍ ക്ളിയറന്‍സ് നിര്‍ബന്ധമാണ്‌.

തൊഴില്‍ ഉടമ, തൊഴിലാളി, റിക്രൂട്ട്മെന്‍റ് ഏജന്‍സി, വിദേശ രാജ്യ ങ്ങളി ലെ ഇന്ത്യന്‍ എംബസ്സികള്‍, കോണ്‍സുലേറ്റുകള്‍, പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍റ് ഓഫീസുകള്‍ എന്നിവയെ വെബ് സൈറ്റു മായി കണ്ണി ചേര്‍ത്തിട്ടുണ്ട്.

ഇ – മൈഗ്രേറ്റ് സംവിധാനം അനുസരിച്ച് ഇന്ത്യ യില്‍ നിന്ന് ജോലിക്കാരെ എടുക്കാന്‍ ആഗ്രഹിക്കുന്ന തൊഴിലുടമ അല്ലെങ്കില്‍ സ്ഥാപനം ഈ വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. കമ്പനി നേരിട്ടും ഏജന്‍സി കള്‍ മുഖേന നടത്തുന്ന റിക്രൂട്ട്മെന്‍റിനും രജിസ്ട്രേഷന്‍ നിര്‍ബന്ധ മാണ്.

തസ്തിക, ശമ്പളം തുടങ്ങിയവ വ്യക്ത മാക്കുന്ന വിവര ങ്ങളും തൊഴിലുടമ നല്‍കണം. ഇവ അതത് രാജ്യ ങ്ങളിലെ ഇന്ത്യന്‍ എംബസി, കോണ്‍സുലേറ്റ് പരിശോധിച്ച് ഉറപ്പു വരുത്തും. റിക്രൂട്ട്മെന്‍റ് തട്ടിപ്പു കളുടെ പശ്ചാത്തല ത്തില്‍ ഇന്ത്യന്‍ ഗവണ്മെന്റ് തങ്ങളുടെ പൌരന്മാരുടെ സംരക്ഷണ ത്തിനായി രൂപ കല്‍പന ചെയ്തതാണ് ഇ – മൈഗ്രേറ്റ്.

കേന്ദ്ര പ്രവാസി കാര്യ മന്ത്രാലയ ത്തിന് കീഴിലാണ് ഈ വെബ് സൈറ്റ്. എമിഗ്രേഷന്‍ ക്ളിയറന്‍സ് ആവശ്യമുള്ള ഉദ്യോഗാര്‍ത്ഥി ക്ക് വെബ് സൈറ്റ് വഴി ക്ളിയറന്‍സിനു വേണ്ടി യുള്ള അപേക്ഷ നല്‍കാം.

പ്രസ്തുത ഉദ്യോഗാര്‍ത്ഥി യുടെ തൊഴിലുടമ നല്‍കിയ വിവരങ്ങള്‍ വിശ്വാസ യോഗ്യമാണ് എന്ന് കണ്ടാല്‍ എമിഗ്രേഷന്‍ ക്ളിയറന്‍സ് അനുവദിക്കും. ക്ളിയറന്‍സിന് നല്‍കിയ അപേക്ഷ യുടെ അപ്പോഴത്തെ സ്ഥിതി എന്താണെന്ന് ഉദ്യോഗാര്‍ത്ഥി ക്ക് അറിയാനും വെബ്  സൈറ്റില്‍ സംവിധാനമുണ്ട്.

- pma

വായിക്കുക: , , ,

Comments Off on ഇ – മൈഗ്രേറ്റ് വെബ് സൈറ്റ് നിലവില്‍ വന്നു

പുരുഷന്‍മാരുടെ വിവാഹ പ്രായം പതിനെട്ടാക്കണം

July 21st, 2015

marriage-ePathram
ന്യൂഡല്‍ഹി : ഇന്ത്യയില്‍ പുരുഷന്‍മാരുടെ വിവാഹ പ്രായം പതിനെട്ടു വയസ്സായി നിജപ്പെടുത്താന്‍ കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലം നിയോഗിച്ച ഉന്നത തല സമിതി യുടെ ശുപാര്‍ശ.

പുരുഷന്‍മാരുടെ വിവാഹ പ്രായം 21 വയസ്സില്‍ നിന്ന് 18 വയസ്സാക്കി കുറച്ച് ശൈശവ വിവാഹ നിരോധന നിയമ ത്തില്‍ ഭേദഗതി വരുത്തണം എന്നാണ് സമിതി യുടെ ശുപാര്‍ശ. പെണ്‍കുട്ടി കളുടെയും ആണ്‍കുട്ടി കളുടെയും കുറഞ്ഞ വിവാഹ പ്രായം ഏകീകരി ക്കാനാണിത്. സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലാതാക്കുക, സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് പെണ്‍കുട്ടി കള്‍ക്കുള്ള പ്രായപരിധി 16 വയസ്സാക്കി കുറയ്ക്കുക തുടങ്ങിയവ യാണ് മറ്റു പ്രധാനപ്പെട്ട ശുപാര്‍ശകള്‍.

മുസ്ലിങ്ങള്‍ക്കിടയിലുള്ള തലാഖ് ചൊല്ലിയുള്ള വിവാഹ മോചനം ഏക പക്ഷീയം ആണെന്നും അത് സ്ത്രീകളുടെ വൈവാഹിക സുരക്ഷിതത്വ ബോധം ഇല്ലാതാക്കുന്നു എന്നും സമിതി അഭിപ്രായപ്പെട്ടു.

മറ്റു മത വിഭാഗ ങ്ങളിലേതു പോലെ ക്രിസ്തുമത വിശ്വാസികള്‍ പരസ്പര സമ്മത ത്തോടെ വിവാഹ മോചനം നേടുന്നതിനുള്ള സമയ പരിധി രണ്ടു വര്‍ഷ ത്തില്‍ നിന്ന് ഒരുവര്‍ഷ മായി കുറക്കണം എന്നാണ് മറ്റൊരു ശുപാര്‍ശ. ഭാര്യ യുടെ സമ്മതം ഇല്ലാതെ യുള്ള നിര്‍ബന്ധിത ലൈംഗിക ബന്ധം കുറ്റ കൃത്യമായി കാണണം. സ്വവര്‍ഗ രതി ക്രിമിനല്‍ കുറ്റമായ ഇന്ത്യ യില്‍ അതു നിയമപരം ആക്കണം എന്ന സമിതി യുടെ ശുപാര്‍ശയും ശ്രദ്ധേയമാണ്.

ഇന്ത്യയിലെ സ്ത്രീകളുടെ ജീവിത നിലവാരത്തെ ക്കുറിച്ചു പഠിക്കാന്‍ നിയോഗി ക്ക പ്പെട്ട ഡോ. പാം രാജ്പുത് അദ്ധ്യക്ഷ യായ പതിന്നാലംഗ സമിതി യുടെ റിപ്പോര്‍ട്ട് കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രി മേനകാ ഗാന്ധി തിങ്കളാഴ്ച യാണ് പുറത്തിറക്കിയത്.

പ്രത്യേക വിവാഹ നിയമം അനുസരിച്ച് വിവാഹം രജിസ്റ്റര്‍ ചെയ്യുന്‌പോള്‍ റജിസ്ട്രാറുടെ ഓഫീസില്‍ നോട്ടീസ് പതിക്കുന്ന രീതിയും വിവാഹിതര്‍ ആവുന്ന വരുടെ ഫോട്ടോ ഓഫീസിനു മുന്നില്‍ പതിക്കുന്നതും ഒഴിവാക്കണം. വിവാഹ ത്തിനുള്ള നോട്ടീസ് കാലാവധി ഒരു മാസം എന്നുള്ളത് ഏഴു ദിവസ മാക്കി കുറയ്ക്കണം. മാതാപിതാക്കളുടെ എതിര്‍പ്പ് വക വെയ്ക്കാതെ വിവാഹി തരാകാന്‍ തീരുമാനിക്കുന്ന വര്‍ക്ക് ഒരുമാസം കാത്തിരിക്കുന്നത് പ്രായോഗി കം അല്ലാ എന്നുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ ശുപാര്‍ശ.

വേശ്യാ വൃത്തിക്കു നിര്‍ബന്ധിത രാകുന്ന സ്ത്രീകളെയും കുട്ടികളെയും കുറ്റ വാളി കളായി ക്കാണാതെ, ഇരകളായി കണക്കാക്ക ണമെന്ന താണ് ശ്രദ്ധേയ മായ മറ്റൊരു ശുപാര്‍ശ.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മാഗി നൂഡിൽസിന് ഇന്ത്യയിൽ വിലക്ക്

June 5th, 2015

maggi-noodles-from-nestle-banned-in-india-ePathram
ന്യൂഡൽഹി : മാഗി ന്യൂഡിൽസിന് ഇന്ത്യ യിൽ വിലക്ക് ഏര്‍പ്പെടുത്തി എന്ന് കേന്ദ്ര ആരോഗ്യ മന്ത്രി അറിയിച്ചു. ഭക്ഷ്യ സുരക്ഷാ മാന ദണ്ഡ ങ്ങൾ പാലി ക്കാത്ത തിനെ തുടർന്നാണ് ഈ നടപടി.

രുചിക്കു വേണ്ടി ചേർക്കുന്ന രാസ പദാർത്ഥങ്ങ ൾക്ക് കൃത്യമായ നിബന്ധന മാഗി പാലി ച്ചിട്ടില്ല എന്ന് കേന്ദ്ര ഭക്ഷ്യ സുരക്ഷാ വിഭാഗം കണ്ടെത്തി. ഇതേ ത്തുടർന്ന് മാഗി യുടെ ഒൻപത് ഉൽപ്പന്ന ങ്ങൾ വിപണ യിൽ നിന്ന് പിൻവലി ക്കാനും നിർദ്ദേശം നൽകി. നെസ്‌ലെ യുടെ പല ഉൽപ്പന്ന ങ്ങളും നിബന്ധന കൾ പോലും പാലിക്കാതെ പ്രാഥമിക മായ അനുമതി പോലും ലഭിക്കാതെ യാണ് പുറത്തിറ ക്കുന്നത് എന്നും കണ്ടെത്തി.

കേരള ത്തിൽ വിൽക്കുന്ന എല്ലാ നൂ‍ഡിൽസും പരിശോധി ക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് തീരുമാനിച്ചു. മാഗിയുടെ പരസ്യ ത്തിൽ അഭിനയിച്ച തിന്റെ പേരിൽ ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ അടക്കമുള്ള താരങ്ങള്‍ക്ക് എതിരെ എഫ്. ഐ. ആർ. റജിസ്റ്റർ ചെയ്തു.

- pma

വായിക്കുക: , , ,

Comments Off on മാഗി നൂഡിൽസിന് ഇന്ത്യയിൽ വിലക്ക്

ആനയെഴുന്നള്ളിപ്പ്: മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് സുപ്രീം കോടതി

May 13th, 2015

ന്യൂഡല്‍ഹി: ഉത്സവാഘോഷങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കുന്നത് മാനദണ്ഡങ്ങള്‍ പാലിച്ചു വേണമെന്ന് സുപ്രീം കോടതി. നിയമം ലംഘിച്ചാല്‍ ആനയുടമകള്‍ക്കും സംഘാടകര്‍ക്കും എതിരെ ജാമ്യ്മൈല്ലാ വകുപ്പു പ്രകാരമായിരിക്കും കേസെടുക്കുക. ഇതു സംബന്ധിച്ച് ആനയുടമകളുടെ സംഘടനകള്‍ക്കും കേന്ദ്ര മൃഗസംരക്ഷണ വകുപ്പിനും നോട്ടീസ് നല്‍കുമെന്ന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ജൂണ്‍ 20 നു അകം ഇവരോട് മറുപടി നല്‍കുവാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസ് ജൂലായ് 14 നു വീണ്ടും പരിഗണിക്കും.

ബാംഗ്ലൂരു ആസ്ഥാനമായുള്ള വൈല്‍ഡ് ലൈഫ് റെസ്ക്യൂ ആന്റ് റീഹാബിലിറ്റേഷന്‍ സെന്റര്‍ എന്ന സന്നദ്ധ സംഘടനയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ആനകള്‍ക്ക് നേരെ നടക്കുന്ന പീഡനങ്ങള്‍ നിസ്സാരമായി കാണന്‍ ആകില്ലെന്നും കേന്ദ്ര വന്യ ജീവി സംരക്ഷണ നിയമം ലംഘിച്ചാണ് പല എഴുന്നള്ളിപ്പുകളും നടക്കുന്നതെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. ആനകള്‍ക്കെതിരായ ക്രൂരതകള്‍ തടയുന്നതിനും അവയെ വേണ്ടും വിധം സംരക്ഷിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ള നിയമങ്ങള്‍ ആനയുടമകളും സംഘാടകരും പാലിക്കുന്നില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ കേരളവും തമിഴ്‌നാടും ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങള്‍ക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. എട്ടാഴ്ചക്കകം മറുപടി നല്‍കുവാന്‍ ആവശ്യപ്പെട്ടിരുന്നു. നാട്ടാനകളുടെ എണ്ണം, ആനകള്‍ ചരിഞ്ഞതും, അപകടങ്ങള്‍ ഉണ്ടാക്കിയതും, ആനകളുമായി ബന്ധപ്പെട്ട് എടുത്തിട്ടുള്ള കേസുകള്‍ ഉള്‍പ്പെടെ ഉള്ള വിവരങ്ങള്‍ നല്‍കുവാന്‍ ആയിരുന്നു നിര്‍ദ്ദേശം.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ജയ കുറ്റവിമുക്തയായി; വീണ്ടും മുഖ്യമന്ത്രിയാകും
Next »Next Page » മോദി സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നു »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine