റാത്തോഡിനു ജാമ്യം കിട്ടിയില്ല

June 4th, 2010

ചണ്ഡിഗര്‍ : മുന്‍ ഹരിയാനാ ഡി. ജി. പി. എസ്. പി. എസ്. റാത്തോഡിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത് നീട്ടി വെച്ചു. രുചിക പീഡന ക്കേസില്‍ തടവു ശിക്ഷയ്ക്ക് വിധിക്കപ്പെട്ട റാത്തോഡ് സമര്‍പ്പിച്ച ജാമ്യാപേക്ഷ പഞ്ചാബ് ഹരിയാന ഹൈക്കോടതി ജൂണ്‍ 29ലേക്ക് മാറ്റി വെച്ചു. 68 കാരനായ റാത്തോഡിന്റെ ഭാര്യയും അഭിഭാഷകയുമായ ആഭ യാണ് മെയ്‌ 26നു റാത്തോഡിന് വേണ്ടി ജാമ്യാപേക്ഷ നല്‍കിയത്.

ടെന്നീസ് കളിക്കാരി യായ 14 വയസ്സുകാരി രുചികയെ 1990 ആഗസ്ത് 12ന് റാത്തോഡ് മാനഭംഗപ്പെടുത്തി എന്നാണ് കേസ്. രുചികയുടെ അച്ഛന്‍ പോലീസില്‍ നല്‍കിയ പരാതി പിന്‍വലി പ്പിക്കാനായി രുചികയുടെ വീട്ടുകാരെ പോലീസ് നിരന്തരം വേട്ടയാടി. രുചികയുടെ അച്ഛനും 18-കാരനായ സഹോദര നുമെതിരെ റാത്തോഡ് 11 ക്രിമിനല്‍ കേസുണ്ടാക്കി. പിന്നീട് ഫീസ് നല്‍കിയില്ലെന്ന കാരണം പറഞ്ഞ് രുചികയെ സ്‌കൂളില്‍നിന്ന് പുറത്താക്കി. ഇതില്‍ മനം നൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.

ഒന്നര വര്ഷം തടവു ശിക്ഷയ്ക്ക് വിധിക്കപ്പെട്ട റാത്തോഡ് ഇപ്പോള്‍ കനത്ത സുരക്ഷാ സംവിധാനങ്ങളുള്ള ബുറെയില്‍ ജെയിലിലാണ് ഉള്ളത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

രുചിക പീഡനം – കേസ്‌ വാദിച്ച വക്കീലിനെതിരെ കേസും റെയിഡും

June 3rd, 2010

victims-silencedചണ്ഡിഗര്‍ : പതിനാലു വയസ്സുകാരിയായ രുചികയെ മാനഭംഗപ്പെടുത്തിയ മുന്‍ ഹരിയാനാ ഡി. ജി. പി. എസ്. പി. എസ്. റാത്തോഡിനു കോടതി ഒന്നര വര്ഷം തടവ്‌ ശിക്ഷ നല്‍കിയെങ്കിലും റാത്തോഡിന്റെ കരങ്ങള്‍ ജെയിലിനു പുറത്തേയ്ക്കും നീളുന്നതായി സൂചന. കേസ്‌ പിന്‍വലിപ്പിക്കാനായി രുചികയുടെ അച്ഛനും 18-കാരനായ സഹോദര നുമെതിരെ റാത്തോഡ് 11 ക്രിമിനല്‍ കേസുകളായിരുന്നു കെട്ടിച്ചമച്ചത്. ഇപ്പോള്‍ ഇതാ പുതിയൊരു വഞ്ചനാ കേസുമായി പോലീസ്‌ രുചികയുടെ അഭിഭാഷകനെയും വേട്ടയാടുന്നു.

റാത്തോഡിനെ ജെയിലിലേയ്ക്ക്‌ പറഞ്ഞയച്ചതിനു ശേഷം പലരും തന്നോട് ഈ കേസ്‌ തുടരരുത് എന്ന് ആവശ്യപ്പെട്ടിരുന്നു എന്ന് രുചികയുടെ കേസ്‌ പഞ്ചാബ്‌ ഹരിയാനാ കോടതിയില്‍ വാദിച്ച രുചികയുടെ കുടുംബത്തിന്റെ വക്കീലായ പങ്കജ് ഭരദ്വാജ് പറയുന്നു. ഇത് ഒരു വന്‍ ലോബിയുടെ കളിയാണ്. രുചിക കേസ്‌ മാറ്റി മറിയ്ക്കാനായി ഒരു ഉന്നത സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. തനിയ്ക്കെതിരെയുള്ള ഈ കേസും ഇവരുടെ സൃഷ്ടിയാണ്.

കഴിഞ്ഞ മാസം ഈ കേസിന്റെ കാര്യത്തിനു പോലീസ്‌ തന്നെ വിളിപ്പിച്ചിരുന്നു. അന്ന് കേസന്വേഷണത്തിന് താന്‍ പൂര്‍ണ്ണമായി സഹകരിച്ചതാണ്. എന്നിട്ടും ഇന്നലെ ഒരു പോലീസ്‌ സംഘം തന്റെ വീട്ടില്‍ റെയിഡ് നടത്തി. തന്നെ അറസ്റ്റ്‌ ചെയ്യുവാനായിരുന്നു അവര്‍ എത്തിയത്. എന്നാല്‍ താന്‍ വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ അവര്‍ക്ക്‌ അതിനു കഴിഞ്ഞില്ല എന്നും ഭരദ്വാജ് അറിയിച്ചു. മുന്‍കൂര്‍ ജാമ്യം അടക്കം നിയമ പരമായി അറസ്റ്റ്‌ ഒഴിവാക്കാനുള്ള എല്ലാ വഴികളും താന്‍ തേടുമെന്നും ഭരദ്വാജ് കൂട്ടിച്ചേര്‍ത്തു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

തീവണ്ടി പാളം തെറ്റിയതില്‍ പങ്കില്ലെന്ന് മാവോയിസ്റ്റുകള്‍

May 29th, 2010

gyaneshwari-expressകൊല്‍ക്കത്ത : 65 പേരുടെ മരണത്തിന് ഇടയാക്കിയ ഗ്യാനേശ്വരി എക്സ്പ്രസ്‌ തീവണ്ടി പാളം തെറ്റിയ സംഭവത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ല എന്ന് മാവോയിസ്റ്റുകള്‍ വ്യക്തമാക്കി. ഈ അപകടത്തിനു പുറകില്‍ മാവോയിസ്റ്റുകള്‍ ആണെന്നായിരുന്നു പോലീസിന്റെ ആരോപണം. അപകടത്തിന്റെ ഉത്തരവാദിത്തം തങ്ങള്‍ ഏറ്റെടുക്കുന്നു എന്ന മാവോയിസ്റ്റുകളുടെ പ്രസ്താവന അടങ്ങുന്ന രണ്ടു പോസ്റ്ററുകള്‍ സംഭവ സ്ഥലത്ത് നിന്നും കണ്ടെടുത്തതായി പോലീസ്‌ നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അപകടത്തിനു പിറകില്‍ മാവോയിസ്റ്റുകളാണ് എന്ന നിഗമനത്തില്‍ പോലീസ്‌ എത്തിച്ചേര്‍ന്നത്.

എന്നാല്‍ ഈ സംഭവത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ല എന്ന് മാവോയിസ്റ്റ്‌ പിന്തുണയുള്ള പോലീസ്‌ അതിക്രമങ്ങള്‍ക്ക് എതിരെയുള്ള ജനകീയ കമ്മിറ്റി (Peoples Committee against Police Atrocities – PCPA – പീപ്പിള്‍സ് കമ്മിറ്റി അഗെയിന്‍സ്റ്റ്‌ പോലീസ്‌ ആട്രോസിറ്റീസ്) വക്താവ് അസിത്‌ മഹാതോ ഫോണ്‍ സന്ദേശത്തിലൂടെ അറിയിച്ചു. മാവോയിസ്റ്റുകളാണ് ഇത് ചെയ്തത് എന്ന് ആരെങ്കിലും ആരോപിച്ചാല്‍ തങ്ങള്‍ എന്ത് ചെയ്യും? ഈ സംഭവത്തെ കുറിച്ച് തങ്ങള്‍ക്ക് ഒന്നും അറിയില്ല. ഇതിനു പുറകില്‍ ആരാണെന്ന് കണ്ടു പിടിക്കേണ്ടത് പോലീസാണ്. ഇത്രയധികം പേരുടെ മരണത്തിന് ഇടയായ സംഭവത്തെ കുറിച്ച് കേള്‍ക്കുന്നത് ഖേദകരമാണ് എന്നും ഇദ്ദേഹം പറഞ്ഞു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

റാത്തോഡിനു ഒന്നര വര്ഷം തടവ്‌

May 25th, 2010

sps-rathoreന്യൂഡല്‍ഹി : ഏറെ ഒച്ചപ്പാടുണ്ടാക്കിയ രുചിക പീഡന കേസില്‍ മുന്‍ ഹരിയാനാ ഡി. ജി. പി. എസ്. പി. എസ്. റാത്തോഡിനു കോടതി ഒന്നര വര്ഷം തടവ്‌ ശിക്ഷ നല്‍കി. വിധിയ്ക്കെതിരെ പ്രതിയ്ക്ക് അപ്പീല്‍ നല്‍കാവുന്നതാണ് എന്ന് വ്യക്തമാക്കിയ കോടതി പ്രതിയെ ഉടനടി ജെയിലിലേക്ക് കൊണ്ട് പോകാനും ഉത്തരവിട്ടു. ഇയാളെ പോലീസ്‌ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സി. ബി. ഐ. കോടതി 6 മാസത്തേയ്ക്ക് ശിക്ഷിച്ച ഇയാള്‍ മേല്‍ കോടതിയില്‍ നല്‍കിയ ഹരജിയിന്മേലാണ് ഈ വിധി.

ടെന്നീസ് കളിക്കാരി യായ 14 വയസ്സുകാരി രുചികയെ 1990 ആഗസ്ത് 12ന് റാത്തോഡ് മാനഭംഗപ്പെടുത്തി എന്നാണ് കേസ്. രുചികയുടെ അച്ഛന്‍ പോലീസില്‍ നല്‍കിയ പരാതി പിന്‍വലി പ്പിക്കാനായി രുചികയുടെ വീട്ടുകാരെ പോലീസ് നിരന്തരം വേട്ടയാടി. രുചികയുടെ അച്ഛനും 18-കാരനായ സഹോദര നുമെതിരെ റാത്തോഡ് 11 ക്രിമിനല്‍ കേസുണ്ടാക്കി. പിന്നീട് ഫീസ് നല്‍കിയില്ലെന്ന കാരണം പറഞ്ഞ് രുചികയെ സ്‌കൂളില്‍നിന്ന് പുറത്താക്കി. ഇതില്‍ മനം നൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.

19 വര്‍ഷത്തെ നിയമ യുദ്ധത്തിനു ശേഷം 67-കാരനായ റാത്തോഡിന് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസില്‍ ആറു മാസം തടവിനും ആയിരം രൂപ പിഴയടയ്ക്കാനുമാണ് സി. ബി. ഐ. കോടതി വിധിച്ചത്. എന്നാല്‍, ഈ ശിക്ഷ നീതീകരിക്ക ത്തക്കതല്ലെന്ന് രുചികയുടെ ബന്ധുക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. റാത്തോഡിനെതിരെ ആത്മഹത്യാ പ്രേരണയ്ക്കും കേസെടുക്ക ണമെന്നായിരുന്നു അവരുടെ ആവശ്യം.

അതിനിടെ, കേസില്‍ അകപ്പെട്ടിട്ടും മികച്ച സേവനത്തിനു ലഭിച്ച പോലീസ് മെഡല്‍ തിരിച്ചു നല്‍കാത്ത തെന്തെന്ന് ആരാഞ്ഞ് ഹരിയാന ആഭ്യന്തര മന്ത്രാലയം റാത്തോഡിന് കാരണം കാണിക്കല്‍ നോട്ടീസും അയച്ചിരുന്നു. ഇയാളുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പിന്‍വലിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങിയിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

800 കുടുംബങ്ങളെ കുടിയൊഴിപ്പിച്ചു

May 20th, 2010

mumbai-slums-burnedമുംബൈ: ജനസംഖ്യയുടെ 60 ശതമാനം ചേരികളില്‍ വസിക്കുന്ന മുംബൈ മഹാ നഗരത്തില്‍ നഗര ശുചീകരണത്തിന്റെ പേരില്‍ 800 കുടുംബങ്ങളെ കുടിയൊഴിപ്പിച്ചു. കുടിയൊഴിപ്പിക്കാന്‍ എത്തിയ പോലീസ്‌ സംഘം ആളുകളെ മാറ്റിയതിനു ശേഷം ചേരി പ്രദേശം വളഞ്ഞു. ഇതിനിടയില്‍ പൊടുന്നനെ കുടിലുകള്‍ക്ക്‌ തീ പിടിച്ചു സര്‍വ്വസ്വവും കത്തി നശിച്ചു. തങ്ങളുടെ വാസ സ്ഥലവും അതിനുള്ളിലെ സര്‍വ്വ വസ്തുക്കളും കത്തി നശിക്കുന്നത് നോക്കി വാവിട്ട് കരയുവാനേ സ്ഥല വാസികള്‍ക്ക് കഴിഞ്ഞുള്ളു. മുംബൈയിലെ മാന്‍ഖുര്ദ്‌ എന്ന സ്ഥലത്തെ ചേരി നിവാസികള്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. മറാത്തിയും, ഉത്തര്‍ പ്രദേശുകാരനും, തെലുങ്കനും, തമിഴനും ജാതി മത ഭേദമില്ലാതെ ഒരുമിച്ചു കഴിഞ്ഞിരുന്ന ഒരു “ചെറു ഇന്ത്യ” യായിരുന്നു ഇവിടം.

ഇവരെല്ലാം ഇപ്പോള്‍ സഹായതിനായ്‌ ഉറ്റു നോക്കുന്നത് സ്ഥലത്തെത്തി തങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെട്ട പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയായ മേധാ പട്കറെയും, സഹാനുഭൂതിയോടെ അവരോടൊപ്പം വന്ന ഒട്ടേറെ സഹൃദയരായ നാട്ടുകാരെയും, മാധ്യമ പ്രവര്‍ത്ത കരെയുമാണ്.

മുംബൈ നഗരത്തിലെ ആകെ ജനസംഖ്യയുടെ 60 ശതമാനത്തിലേറെ ചേരികളില്‍ ഏറ്റവും മോശം ജീവിത സാഹചര്യങ്ങളില്‍ പാര്‍ക്കുന്നവരാണ്. ഇവിടങ്ങളിലും ഇവര്‍ സുരക്ഷിതരല്ല. ഇവരുടെ അവകാശമായ അടിസ്ഥാന സൌകര്യങ്ങള്‍ ഇവര്‍ക്ക്‌ ലഭ്യമാക്കുന്നതിന് പകരം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇവരെ ഇവിടെ നിന്നും ഒഴിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നത് എന്തൊരു വിരോധാഭാസമാണ് എന്ന് മേധ ചോദിക്കുമ്പോള്‍ തൊട്ടടുത്ത്‌, തങ്ങള്‍ ഒരിക്കല്‍ താമസിച്ചിരുന്ന, പോലീസ്‌ നശിപ്പിച്ച വീടിന്റെ ആകെ ബാക്കിയുള്ള കരി പിടിച്ച തറ തുടച്ചു വൃത്തിയാക്കി മകളെ കിടത്തി ഉറക്കുകയാണ് ഒരു അമ്മ.

അനധികൃത കെട്ടിടങ്ങളെയാണ് അധികൃതര്‍ നശിപ്പിച്ചത്. എന്നാല്‍ ഈ കെട്ടിടങ്ങളില്‍ താമസിച്ചിരുന്ന മനുഷ്യര്‍ അനധികൃതരല്ലല്ലോ.

- ജെ.എസ്.

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

15 of 1610141516

« Previous Page« Previous « ദന്തേവാഡ : ഉത്തരവാദിത്തം സര്‍ക്കാരിന് – അരുന്ധതി റോയ്‌
Next »Next Page » മംഗലാപുരത്ത് വിമാനം തകര്‍ന്നു – 158 മരണം »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine