നിര്‍വാഹക സമിതി അംഗത്വം രാജി വെച്ചു

May 25th, 2012

bjp-epathram

ന്യൂഡല്‍ഹി: ബി. ജെ. പി.  ദേശീയ നിര്‍വാഹക സമിതി അംഗത്വം മുതിര്‍ന്ന ബി. ജെ. പി.  നേതാവ് സഞ്ജയ് ജോഷി രാജിവച്ചു. നിര്‍വാഹക സമിതി യോഗം മുംബൈയില്‍ ചേരാനിരിക്കേയാണ്  നാടകീയ രംഗങ്ങള് അരങ്ങേറിയത്‍. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുമായുള്ള അഭിപ്രായ ഭിന്നതകളെത്തുടര്‍ന്നാണ് രാജി. സഞ്ജയ് ജോഷിയുണ്ടെങ്കില്‍ നിര്‍ണായക നിര്‍വാഹകസമിതി യോഗത്തില്‍ നിന്നു വിട്ടുനില്‍ക്കുമെന്ന് മോഡി നേരത്തെ അറിയിച്ചിരുന്നു. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ചാണ് സഞ്ജയ്- മോഡി അഭിപ്രായ ഭിന്നത മറനീക്കിയത് പുറത്ത് വന്നത്. രാജി കത്ത് ബി. ജെ. പി. പ്രസിഡന്റ് നിതിന്‍ ഗഡ്കരിയ്ക്കു അയച്ചതായി ജോഷി അറിയിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

യെദിയൂരപ്പയ്ക്കൊപ്പമുള്ള 7 മന്ത്രിമാര്‍ രാജിഭീഷണി മുഴക്കി

May 13th, 2012

yeddyurappa-epathram

ബാംഗ്ലൂര്‍: കര്‍ണാടക നിയമസഭയില്‍ വീണ്ടും രാജി ഭീഷണി മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയെ പിന്തുണക്കുന്ന ഏഴു മന്ത്രിമാര്‍ രാജി ഭീഷണി മുഴക്കി. അഴിമതിക്കേസില്‍ സി.ബി.ഐ. അന്വേഷണം യെദിയൂരപ്പക്കെതിരെയുള്ള അന്വേഷണത്തെ പ്രതിരോധിക്കുനാണ് ഇതെന്ന് സൂചന. അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ശോഭ കരന്തലജെ, വി.സോമണ്ണ, എം.വി.രേണുകാചാര്യ, ഉമേഷ് കാത്തി, ബസവരാജ് ബൊമ്മൈ, മുരുകേഷ് നിരാണി, സി.എം.ഉദാസി എന്നീ ഏഴ് മന്ത്രിമാരാണ് രാജിഭീഷണി മുഴക്കിയത്. ഇവരോടൊപ്പം ആറു എം. എല്‍. എ മാരും ഉണ്ട്. ഇവര്‍ ശനിയാഴ്ച രാത്രിയോടെ രാജിവെക്കുമെന്നും സൂചനയുണ്ട്. അനധികൃത ഖനനഇടപാടില്‍ യെദിയൂരപ്പ യ്‌ക്കെതിരെ അന്വേഷണം തുടരാമെന്ന സുപ്രീംകോടതി ഉത്തരവ് വന്നതിന്റെ പിറ്റേന്നാണ് കര്‍ണാടക മന്ത്രിസഭയില്‍ രാജി ഭീഷണി മുഴക്കി പുതിയ പ്രതിസന്ധിക്ക് തുടക്കമിട്ടത്‌. മുഖ്യമന്ത്രി സദാനന്ദ ഗൗഡ ഈ വിഷയത്തില്‍ യെദിയൂരപ്പയെ അനുകൂലിച്ചില്ല എന്നതാണ് രാജിഭീഷണിയുടെ പ്രധാന കാരണം എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എയർ ഇന്ത്യ തീവ്ര പരിചരണ വിഭാഗത്തിലേക്ക് എന്ന് മന്ത്രി

May 11th, 2012

air-india-maharaja-epathram

ന്യൂഡൽഹി : അസുഖം ആണെന്ന കാരണം കാണിച്ച് ജോലിക്ക് ഹാജരാവാതെ പണിമുടക്ക് നടത്തി യാത്രക്കാരെ വലച്ച എയർ ഇന്ത്യാ പൈലറ്റുമാർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കും എന്ന് താൻ പ്രതീക്ഷിക്കുന്നു എന്ന് സിവിൽ വ്യോമയാന മന്ത്രി അജിത് സിംഗ് പരിഹസിച്ചു. കാര്യങ്ങൾ കൂടുതൽ വഷളാവില്ല എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. രോഗം ഗുരുതരമായി അവസാനം എയർ ഇന്ത്യയെ മുഴുവനായി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടി വരുമോ എന്നും അദ്ദേഹം തുടർന്ന് ആശങ്കപ്പെട്ടു. സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തി എയർ ഇന്ത്യ കൈവരിക്കണം. ഇതിനായി ജീവനക്കാർ സ്വാർത്ഥ താൽപര്യങ്ങൾ മാറ്റി വെച്ച് കഠിനാദ്ധ്വാനം ചെയ്യണം എന്ന് മന്ത്രി ആഹ്വാനം ചെയ്തു. അല്ലെങ്കിൽ എയർ ഇന്ത്യയും കൂടെ അവരും തകരും എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കോപ്റ്റര്‍ അപകടം ജാര്‍ഖണ്ഡ് മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ട അത്ഭുതകരമായി രക്ഷപ്പെട്ടു

May 10th, 2012

helicopter-crash-epathram

റാഞ്ചി: റാഞ്ചിയിലെ ബിര്‍സ മുണ്ട വിമാനത്താവളത്തില്‍ കോപ്റ്റര്‍ തകര്‍ന്നു വീണ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ടക്ക് പരിക്കേറ്റു. പരിക്കേറ്റ മുണ്ടയെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി. അടിയന്തര ലാന്‍ഡിംഗ് നടത്താനുള്ള ശ്രമത്തിനിടെയാണ് കോപ്റ്റര്‍ തകര്‍ന്നു വീണത്. 30 അടി മുകളില്‍ നിന്നും താഴേക്ക് തകര്‍ന്നു വീഴുകയായിരുന്നു. സാങ്കേതിക പിഴവാണ് തകര്‍ച്ചക്ക്‌ കാരണം.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രാഷ്ട്രപതി: പ്രണബ് മുഖര്‍ജിക്ക് കരുണാനിധിയുടെ പിന്തുണ

May 6th, 2012

Pranab Mukherjee-epathram

ചെന്നൈ: രാഷ്ട്രപതി സ്ഥാനത്തേക്ക് തന്റെ പിന്തുണ പ്രണബ് മുഖർജിക്ക് എന്ന് ഡി. എം. കെ. അദ്ധ്യക്ഷന്‍ എം. കരുണാനിധി വെളിപ്പെടുത്തി. പ്രണബിനെ 1969ല്‍ ചെന്നൈയിലേക്ക് കൊണ്ടു വന്ന് സംസ്ഥാന സ്വയംഭരണ മഹാ സമ്മേളനം നടത്തിയയാളാണ് താനെന്നും അതിനാല്‍ പ്രണബ് മുഖര്‍ജി രാഷ്ട്രപതി സ്ഥാനാര്‍ഥിയായാല്‍ പിന്തുണയ്ക്കാന്‍ മടിക്കില്ലെന്നും കരുണാനിധി പറഞ്ഞു. ഗോപാലപുരത്തെ വസതിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതോടെ പ്രണബ് മുഖര്‍ജിയെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി കോൺഗ്രസ് മത്സരിപ്പിക്കാനുള്ള സാധ്യത വര്‍ധിച്ചു. പ്രണബ് മുഖര്‍ജിയോ ഹമീദ്‌ അന്‍സാരിയോ ആകും കോണ്‍ഗ്രസ് രംഗത്ത് കൊണ്ടു വരിക എന്ന കാര്യം ഏറെക്കുറെ ഉറപ്പായി. എന്നാല്‍ ബി. ജെ. പി. ആരെയാകും രംഗത്ത്‌ ഇറക്കുക എന്ന് ഇപ്പോഴും വ്യക്തമല്ല. മുന്‍ രാഷ്ട്രപതി എ. പി. ജെ. അബ്ദുല്‍ കലാമിനെ രംഗത്ത്‌ കൊണ്ട് വന്നു എങ്കിലും പ്രതീക്ഷിച്ച അത്ര പിന്തുണ മറ്റു പാര്‍ട്ടികളില്‍ നിന്നും ലഭിച്ചില്ല.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അഭിഷേക് സിംഗ്വിയെ തൂക്കിക്കൊല്ലണം : അണ്ണാ ഹസാരെ
Next »Next Page » കാലിത്തീറ്റ കുംഭകോണം 69 പേര്‍ കുറ്റക്കാരെന്നു സി. ബി. ഐ കോടതി ‍ »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine