മായാവതി ഉത്തര്‍പ്രദേശ്‌ വിഭജിക്കാന്‍ ഒരുങ്ങുന്നു

November 16th, 2011

mayawati-epathram

ന്യൂഡല്‍ഹി : സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ അടുക്കുന്ന വേളയില്‍ വന്‍ ജനപിന്തുണ ലഭിക്കുന്ന ഒരു നീക്കവുമായി മായാവതി രംഗത്തെത്തി. ഉത്തര്‍പ്രദേശ്‌ സംസ്ഥാനത്തെ നാലായി വിഭജിക്കാനുള്ള തീരുമാനം തന്റെ മന്ത്രിസഭാ അംഗീകരിച്ചു എന്നാണ് മായാവതി പ്രഖ്യാപിച്ചത്‌. സംസ്ഥാനം വിഭജിച്ചു നാല് ചെറു സംസ്ഥാനങ്ങളാക്കും. പശ്ചിം പ്രദേശ്‌, അവധ് പ്രദേശ്‌, പൂര്‍വാഞ്ചല്‍, ബുണ്ടേല്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് പുതുതായി രൂപം കൊള്ളുക. ചെറിയ സംസ്ഥാനങ്ങള്‍ ആവുന്നതോടെ വികസന കാര്യങ്ങളില്‍ കൂടുതലായി ശ്രദ്ധ പതിപ്പിക്കാനാവും എന്ന് മായാവതി പറയുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

അണ്ണാ ഹസാരെ മൌനവ്രതം അവസാനിപ്പിച്ചു

November 4th, 2011

anna-hazare-epathram

ന്യൂഡല്‍ഹി : അഴിമതി വിരുദ്ധ പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ ഒക്ടോബര്‍ 16 മുതല്‍ പാലിച്ചു വരുന്ന മൌനവ്രതം അവസാനിപ്പിച്ചു. ഇന്ന് പാര്‍ലമെന്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് മുന്‍പില്‍ ലോക്പാല്‍ ബില്ലിനെ കുറിച്ച് സംസാരിക്കുന്ന സാഹചര്യത്തിലാണ് മണിക്കൂറുകള്‍ക്ക് മുന്‍പ്‌ അദ്ദേഹം താന്‍ അനുഷ്ടിച്ചു വന്ന മൌനവ്രതം അവസാനിപ്പിച്ചത്. പാര്‍ലമെന്റ് ശൈത്യ കാല സമ്മേളനത്തില്‍ ലോക്പാല്‍ ബില്‍ പാസ്സാക്കിയില്ലെങ്കില്‍ വീണ്ടും നിരാഹാര സമരം തുടങ്ങും എന്ന് ഹസാരെ പ്രഖ്യാപിച്ചിട്ടുണ്ട്. മൌനവ്രതം പാലിച്ചു വന്ന നാളുകളില്‍ തന്റെ ബ്ലോഗ്‌ വഴിയാണ് അദ്ദേഹം അനുയായികളോട് സംവദിച്ചു വന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

രാജീവ് വധക്കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

October 29th, 2011

Rajiv-gandhi-murder
ചെന്നൈ: രാജീവ് വധക്കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കണമെന്ന് മദ്രാസ് ഹൈകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ ശാന്തന്‍, മുരുകന്‍, പേരറിവാളന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജി തള്ളണമെന്നും ശിക്ഷ നടപ്പാക്കാന്‍ ഉത്തരവിടണമെന്നും കേന്ദ്ര ആഭ്യന്തരവകുപ്പ് സെക്രട്ടറിക്കുവേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എം. രവീന്ദ്രന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ടീം അണ്ണ ഒറ്റക്കെട്ട് : ‘യു.പി.എ. നാലംഗ ഗുണ്ടാ സംഘം’ പരാജയപ്പെട്ടു

October 26th, 2011

anna-hazare-epathram

ന്യൂഡല്‍ഹി : അഴിമതിക്കെതിരെ പോരാടുന്ന അണ്ണാ ഹസാരെയുടെ കൂട്ടാളികളെ സ്വഭാവ ഹത്യ ചെയ്തും ആരോപണങ്ങള്‍ കൊണ്ട് വലച്ചും ടീം ഹസാരെയുടെ കെട്ടുറപ്പ്‌ ഭീഷണിയിലാക്കി പരാജയപ്പെടുത്താന്‍ യു.പി.എ. നടത്തിയ ശ്രമം വിജയം കണ്ടില്ല. യു. പി. എ. യുടെ “നാലംഗ സംഘം” ഗുണ്ടകളെ പോലെ തങ്ങളെ ആക്രമിച്ചു തകര്‍ക്കാന്‍ ശ്രമിക്കുകയാണ് എന്ന് ഇന്നലെ ഹസാരെ പരസ്യമായി ആരോപിച്ചിരുന്നു. ഹസാരെയും കേജ്രിവാളും ഇന്ന് കിരണ്‍ ബേദിക്ക് പിന്തുണയുമായി രംഗത്ത്‌ എത്തിയതോടെ ടീം അംഗങ്ങളെ ഭിന്നിപ്പിക്കാനും തളര്‍ത്താനും നടത്തിയ യു.പി.എ. ശ്രമം പാളി എന്ന് വ്യക്തമായി. ഇപ്പോള്‍ നിലവിലുള്ള എല്ലാ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാനായി ഒക്ടോബര്‍ 29ന് ഒരു കോര്‍ കമ്മിറ്റി യോഗം ചേരാന്‍ തീരുമാനമായിട്ടുണ്ട്. ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ തങ്ങള്‍ ശിക്ഷ സ്വീകരിക്കാന്‍ തയ്യാറാണ് എന്ന് ഹസാരെ അടക്കം ടീം അംഗങ്ങള്‍ എല്ലാവരും തറപ്പിച്ചു പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മാധ്യമ വിചാരണ തെറ്റെന്ന് നിയമ മന്ത്രി

October 16th, 2011

salman-khurshid-epathram

ന്യൂഡല്‍ഹി : 2 ജി സ്പെക്ട്രം അഴിമതി കേസിന്റെ വാദം സുപ്രീം കോടതിയില്‍ നടക്കുമ്പോള്‍ മാധ്യമങ്ങള്‍ ഈ വിഷയം കൈകാര്യം ചെയ്യുന്ന വിധം ശരിയല്ല എന്ന് കേന്ദ്ര നിയമ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്‌ പറയുന്നു. ടി. വി. സ്റ്റുഡിയോകളില്‍ ടെലിവിഷന്‍ അവതാരകര്‍ ജഡ്ജി ചമഞ്ഞു വിഷയത്തില്‍ വിധി പുറപ്പെടുവിക്കുന്ന രീതി തെറ്റാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരാളെ രണ്ടു പേര്‍ വിചാരണ ചെയ്യുന്നത് ശരിയല്ല. എന്തെങ്കിലും നടന്നതിനു ശേഷം മാത്രമേ അതെ പറ്റി അഭിപ്രായം പുറപ്പെടുവിക്കാന്‍ പാടുള്ളൂ. അല്ലാതെ തങ്ങളാണ് എല്ലാം തീരുമാനിക്കുന്നത് എന്ന മട്ടിലുള്ള മാധ്യമങ്ങളുടെ രീതി ശരിയല്ല എന്നും മന്ത്രി പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « യെദ്യൂരപ്പയെ ആശുപത്രിയിലേക്ക്‌ മാറ്റി
Next »Next Page » കൂടംകുളം: കേന്ദ്രം 15 അംഗ വിദഗ്ധ സമിതിയെ പ്രഖ്യാപിച്ചു »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine