എം. കെ. പാന്ഥെ അന്തരിച്ചു

August 20th, 2011

m.k.pandhe-epathram

ന്യൂഡല്‍ഹി: സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗവും സി.ഐ.ടി.യു. അധ്യക്ഷനുമായ എം. കെ. പാന്ഥെ (86) അന്തരിച്ചു. ഇന്നലെ അര്‍ദ്ധരാത്രി ഡല്‍ഹിയിലെ രാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.

ഹൃദയാഘാതമാണു മരണകാരണം. നെഞ്ചുവേദനയെത്തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി എട്ടിനാണ് അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

1925 ജൂലായ് 11നു മഹാരാഷ്ട്രയിലെ പുണെയില്‍ ജനിച്ച പാന്ഥെ 1943ലാണ് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായത്. 1958ല്‍ എഐടിയുസി സെന്‍ട്രല്‍ ഓഫിസില്‍ അംഗമായി ചേര്‍ന്ന അദ്ദേഹം 1966 ല്‍ എഐടിയുസി സെക്രട്ടറിയായി .പാര്‍ട്ടിയിലെ പിളര്‍പ്പിനുശേഷം സി.പി.എമ്മില്‍ നിലയുറപ്പിച്ച അദ്ദേഹം 1970ല്‍ സി. ഐ.ടി.യു. സെക്രട്ടറിയായി. 2010 വരെ സിഐടിയു സംസ്‌ഥാന പ്രസിഡന്റായിരുന്നു. ആ വര്‍ഷം സ്‌ഥാനമൊഴിഞ്ഞതിനു ശേഷം സിഐടിയു ദേശീയ പ്രസിഡന്റായി തുടരുകയായിരുന്നു.

- ലിജി അരുണ്‍

വായിക്കുക:

അഭിപ്രായം എഴുതുക »

സമരം തടഞ്ഞ നടപടി ജനാധിപത്യവിരുദ്ധം: വൃന്ദ കാരാട്ട്

August 16th, 2011

BRINDA-Karat-epathram

ന്യൂഡല്‍ഹി: അണ്ണാ ഹസാരെയുടെ സത്യാഗ്രഹ സമരത്തിന് അനുമതി നിഷേധിച്ച പൊലീസ് നടപടി ജനാധിപത്യ വിരുദ്ധമാണെന്നും ഈ സമരം ജനാധിപത്യ വിരുദ്ധമല്ലെന്നും സിപിഎം പിബി അംഗം വൃന്ദ കാരാട്ട് പറഞ്ഞു. പ്രതിഷേധിക്കാനുള്ള ഹസാരെയുടെ അവകാശത്തെ ചോദ്യം ചെയ്യാനാകില്ല. ഹസാരെയുടെ പല നിര്‍ദേശങ്ങളോടും സിപിഎമ്മിനു യോജിപ്പില്ല. ലോക്പാല്‍ ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയിലായതു കൊണ്ടു പ്രതിഷേധിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിനോട് യോജിക്കാനാവില്ല എന്നും വൃന്ദ കാരാട്ട് പറഞ്ഞു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഴിമതി ഒറ്റയടിക്ക് ഇല്ലാതാക്കാനുള്ള മാന്ത്രികവടി ഇല്ല : പ്രധാനമന്ത്രി

August 16th, 2011

manmohan-singh-epathram

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വികസനത്തിന്റെ വഴിയിലെ ഏറ്റവും വലിയ തടസ്സം അഴിമതിയാണ് എന്നാല്‍ നിരാഹാര സമരം കൊണ്ടോ മരണം വരെയുള്ള ഉപവാസം കൊണ്ടോ ലോക്പാല്‍ നിയമം നടപ്പിലാക്കാനോ അതുവഴി അഴിമതി അവസാനിപ്പിക്കാനോ കഴിയില്ലെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം രാഷ്ട്രത്തെ അഭിസംബോധനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തി രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ് ചിലര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സാധാരണക്കാര്‍ക്കുള്ള സര്‍ക്കാരിന്റെ പദ്ധതികള്‍ പലതും ഉദ്യോഗസ്ഥരുടെ കീശയിലേയ്ക്കാണ് പോകുന്നത്. എന്നാല്‍ , ഈ അഴിമതി ഒരൊറ്റ നടപടി കൊണ്ട് ഇല്ലാതാക്കാനുള്ള മാന്ത്രികവടിയൊന്നും സര്‍ക്കാരിന്റെ പക്കലില്ല എന്നും. അഴിമതിക്കെതിരെ ബഹുമുഖമായ നടപടികളാണ് ആവശ്യം. അഴിമതി തടയാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. അഴിമതിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഒരു കാരണവശാലും രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന അന്തരീക്ഷം സൃഷ്ടിക്കരുതെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു . ഉന്നത സ്ഥാനങ്ങളിലെ അഴിമതി തടയാന്‍ സഹായിക്കുന്ന ശക്തമായ ഒരു ലോക്പാല്‍ നിയമമാണ് നമുക്ക് വേണ്ടത്. എന്നാല്‍ ‍, ജുഡിഷ്യറിയെ ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ കഴിയില്ല. അത് ജുഡിഷ്യറിയുടെ സ്വാതന്ത്ര്യം ഹനിക്കുമെന്നാണ് സര്‍ക്കാരിന്റെ വിശ്വാസം. നിലവിലുള്ള ലോക്പാല്‍ ബില്ലിനെ കുറിച്ച് പരാതിയുള്ളവര്‍ നിരാഹാര സമരം നടത്തുകയല്ല വേണ്ടത്. ബില്‍ അംഗീകരിക്കാനുള്ള അധികാരം പാര്‍ലമെന്റിന് മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ എതിര്‍പ്പുള്ളവര്‍ അവരുടെ അഭിപ്രായങ്ങള്‍ പാര്‍ലമെന്റിലാണ് ഉന്നയിക്കേണ്ടതെന്നും – പ്രധാനമന്ത്രി പറഞ്ഞു. ഇത് തുടര്‍ച്ചയായ എട്ടാം തവണയാണ് പ്രധാനമന്ത്രി സ്വാതന്ത്ര്യദിനത്തില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നത്. കനത്ത മഴയിലായിരുന്നു തലസ്ഥാനത്തെ സ്വാതന്ത്രദിനാഘോഷങ്ങള്‍ നടന്നത്.

-

വായിക്കുക: , ,

3 അഭിപ്രായങ്ങള്‍ »

ഗംഗയിലെ മാലിന്യം ഗുരുതരം: എല്‍ കെ അദ്വാനി

August 14th, 2011

ganga_pollution-epathram

ന്യൂഡല്‍ഹി: ഗംഗാനദിയിലെ മാലിന്യനിക്ഷേപം ഗുരുതരമാണെന്നും ഇത് വന്‍ ദുരന്തത്തെ വിളിച്ചുവരുത്തുമെന്നും എല്‍ .കെ. അദ്വാനി പറഞ്ഞു . ഒരു ബോംബ്‌ സ്‌ഫോടനത്തില്‍ നഷ്‌ടപ്പെടുന്നതിലധികം ജീവനുകളാണ് ഗംഗയിലെ മാലിന്യമുണ്‌ടാക്കുന്ന പ്രശ്‌നങ്ങളിലൂടെ നഷ്‌ടപ്പെടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ബ്ലോഗിലൂടെയാണ്‌ അഡ്വാനി ഗംഗയിലെ മാലിന്യനിക്ഷേപത്തില്‍ ആശങ്ക രേഖപ്പെടുത്തിയത്‌. ഗംഗയുടെ തീരത്തു താമസിക്കുന്ന നിരവധി പേര്‍ നദിയിലെ മാലിന്യങ്ങള്‍ വരുത്തുന്ന പ്രശ്‌നങ്ങള്‍ മൂലം വര്‍ഷം തോറും മരിക്കുന്നുണ്‌ടെന്ന്‌ അഡ്വാനി ചൂണ്‌ടിക്കാട്ടി

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി

August 11th, 2011

ന്യൂഡല്‍ഹി : രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ മുരുകന്‍, സന്തന്‍, പെരാരിവാലന്‍ എന്നിവരുടെ ദയാഹര്‍ജി രാഷ്ട്രപതി പ്രതിഭാപാട്ടീല്‍ തള്ളി. മെയ് 1999ന് സുപ്രീംകോടതി ഇവര്‍ക്കും മറ്റൊരു പ്രതിയായ നളിനിയ്ക്കും വധശിക്ഷ വിധിച്ചിരുന്നു. പിന്നീട് സുപ്രീം കോടതി നളിനിയുടെ ശിക്ഷ ജീവപര്യന്തമായി കുറക്കുകയായിരുന്നു. രാജീവ് ഗാന്ധിയെ വധിക്കാന്‍ ഗൂഡാലോചന നടത്തുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തുവെന്നതാണ് ഇവര്‍ക്കെതിരെയുള്ള കേസ്. രാജീവ് ഗാന്ധിയെ കൊല്ലാന്‍ എല്. ടി. ടി. ഇയുടെ ആഭിമുഖ്യത്തിലാണ് ഗൂഡാലോചന നടന്നത്. ഇതു പ്രകാരം 1991 മെയ് 21ന് ശ്രീപെരുമ്പുത്തൂരില്‍ ഒരു തിരഞ്ഞെടുപ്പ് സമ്മേളനത്തില്‍ വച്ച് വധിക്കുകയായിരുന്നു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അഫ്‌സല്‍ ഗുരുവിന്റെ ദയാ ഹര്‍ജി തള്ളണം
Next »Next Page » എയര്‍ ഇന്ത്യ മേധാവി അരവിന്ദ് ജാദവിനെ നീക്കി »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine