മുലായം യു.പി.എ സഖ്യത്തിലേക്ക്

March 18th, 2012

mulayam_singh_yadav-epathram

ലക്‌നൗ: ഡല്‍ഹിയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ മുലായം സിംഗിന്റെ സമാജ്‌വാദി പാര്‍ട്ടി  യു. പി. എ സര്‍ക്കാരില്‍ ചേരാന്‍ സാധ്യത വര്‍ദ്ധിച്ചു. സര്‍ക്കാരില്‍ ചേരുന്നകാര്യം പാര്‍ട്ടി നേതാവ് മുലായം സിംഗ് തീരുമാനിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞു.  സമാജ്‌വാദി പാര്‍ട്ടിക്ക് യു. പി. എയില്‍ ചേരാന്‍ കഴിയുമെന്ന കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗിന്റെ അഭിപ്രായപ്പെട്ടിരുന്നു അതിനു മറുപടി പറയുകയായിരുന്നു അഖിലേഷ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

മമത അന്ത്യശാസനം നല്‍കി ദിനേഷ് ത്രിവേദി രാജിവെച്ചു

March 18th, 2012

dinesh-trivedi-epathram
ന്യൂഡല്‍ഹി:ഏറെ അഭ്യൂഹങ്ങള്‍ക്ക്‌ വിരാമമിട്ട് ദിനേഷ് ത്രിവേദി റെയില്‍വേ മന്ത്രിസ്ഥാനം രാജിവെച്ചു. ഞായറാഴ്ച്ച രാത്രിയ്ക്ക് മുമ്പ് രാജിവെക്കണമെന്ന് തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജി ഫോണില്‍ അന്ത്യശാസനം നല്‍കിയിരുന്നു. തീവണ്ടി യാത്രാനിരക്ക് വര്‍ധനയെ ചൊല്ലി മമതയുമായുണ്ടായ തര്‍ക്കമാണ് രാജിയില്‍ കലാശിച്ചത്. രാജി തീരുമാനം പ്രധാനമന്ത്രിയെ രേഖാമൂലം അറിയിച്ചു എങ്കിലും രാജിക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിട്ടില്ല.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എസ്. യു. സി. ഐ പാര്‍ലമെന്റിലേക്ക് മാര്‍ച്ചില്‍ ജനസാഗരം

March 16th, 2012

suci-rally-epathram

ന്യൂഡല്‍ഹി: സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ – കമ്മ്യൂണിസ്റ്റ്  (എസ്. യു. സി. ഐ) പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തി. ദല്‍ഹിയിലെ രാംലീല ഗ്രൗണ്ടില്‍ നിന്നാരംഭിച്ച് ജന്തര്‍മന്ദിറില്‍  സമാപിച്ച റാലിയില്‍  കേരളത്തില്‍ നിന്നടക്കം ഒരു ലക്ഷത്തോളം ആളുകള്‍ മാര്‍ച്ചില്‍ പങ്കെടുത്തു.

കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും,  അക്രമവും രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന  വിലക്കയറ്റത്തിനും അഴിമതിക്കും എതിരെയാണ് മാര്ച്ച്ചു നടത്തിയത്. എസ്.യു.സി.ഐ രാജ്യവ്യാപകമായി ശേഖരിച്ച 3.57 കോടി കൈയ്യൊപ്പ് കേന്ദ്രമന്ത്രി വി. നാരായണ സ്വാമിക്ക് കേന്ദ്ര നേതാക്കള്‍ കൈമാറി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രൊവാഷ് ഘോഷ് മാര്ച് ഉദ്ഘാടനം ചെയ്തു. പോളിറ്റ് ബ്യൂറോയംഗം  കൃഷ്ണ ചക്രവര്‍ത്തി റാലിയില്‍ സംസാരിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മന്ത്രി ദിനേഷ് ത്രിവേദി രാജിവച്ചിട്ടില്ല: പ്രണബ് മുഖര്‍ജി

March 15th, 2012

Pranab Mukherjee-epathram
ന്യൂഡല്‍ഹി:തീവണ്ടി യാത്രാ നിരക്കുവര്‍ധനയെ എതിര്‍ത്ത് രംഗത്തു വന്ന മമത ബാനര്‍ജിയുടെ ആവശ്യത്തിന് വഴങ്ങി റെയില്‍വെ മന്ത്രി ദിനേഷ് ത്രിവേദി രാജി വച്ചുവെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി ലോക്‌സഭയെ അറിയിച്ചു. വിഷയത്തില്‍ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. രാജി സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് വിശദീകരണം നല്‍കുകയായിരുന്നു അദ്ദേഹം. ധനമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ മീരാ കുമാര്‍ അനുമതി നിഷേധിച്ചു.  എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജിയുടെ കത്ത് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ എന്തെങ്കിലും തീരുമാനം എടുത്താല്‍ ഉടന്‍ സഭയെ അറിയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മമതയുടെ കത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

റെയില്‍‌വേ മന്ത്രി ദിനേശ് ത്രിവേദി രാജിവെച്ചു

March 15th, 2012
dinesh-trivedi-epathram
ന്യൂഡല്‍ഹി: കേന്ദ്ര റേയില്‍വേ മന്ത്രി ദിനേശ് ത്രിവേദി രാജി വെച്ചു. റെയില്‍‌വേ നിരക്കിലുള്ള വര്‍ദ്ധനവില്‍ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവുമായ മമത ബാനര്‍ജിയുടെ അപ്രീതിയാണ് മന്ത്രിയുടെ രാജിയിലേക്ക് നയിച്ചത്. ദിനേശ് തൃവേദി രാജിവെക്കണമെന്ന മമതയുടെ ആവശ്യം കോണ്‍ഗ്രസ്സ് നേതൃത്വം അംഗീകരിക്കുകയായിരുന്നു. ഷിപ്പിങ്ങ് മന്ത്രിയായ മുകുള്‍ റോയ് കേന്ദ്ര റെയില്‍‌വേ മന്ത്രിയായേക്കും. റെയില്‍‌വേ ബജറ്റ് അവതരിപ്പിച്ച് അതിനു പാര്‍ലമെന്റില്‍ മറുപടി പറയും മുമ്പേ മന്ത്രി രാജിവെച്ചത് യു. പി. എക്ക് തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്. പാര്‍ട്ടിയെ മറികടന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജിയുമായി കൂടിയാലോചിച്ച് റെയില്‍‌വേ ബജറ്റ് നടപ്പാക്കിയെന്ന തോന്നല്‍ മമതയ്ക്കുണ്ട്. പാര്‍ട്ടിയില്‍ തന്റെ അപ്രമാധിത്വത്തിനു വിധേയനാകാത്ത മന്ത്രിയെ വച്ചു പൊറുപ്പിക്കുവാന്‍ മമത തയ്യാറായില്ല. കേന്ദ്ര മന്ത്രി സ്ഥാനത്തുനിന്നും ദിനേശ് ത്രിവേദിയെ ഉടന്‍ നീക്കുവാന്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തോട് മമത ആവശ്യപ്പെടുകയായിരുന്നു.
വിഷയം സങ്കീര്‍ണ്ണമായതോടെ പൊതു ബഡ്ജറ്റ് അവതരിപ്പിച്ചു കഴിയുന്നതുവരെയെങ്കിലും കടുത്ത നടപടിയിലേക്ക് പോകരുതെന്ന് പ്രധാനമന്ത്രിയടക്കമുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ മമതയോട് അഭ്യര്‍ഥിച്ചെങ്കിലും അവര്‍ അതിനു വഴങ്ങിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പു [ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ്സിനു വലിയ തിരിച്ചടിയാണ് ജനങ്ങലില്‍ നിന്നും നേരിടേണ്ടിവന്നത്. സംസ്ഥാനങ്ങളില്‍ വിവിധ പ്രാദേശിക കക്ഷികള്‍ കരുത്താര്‍ജ്ജിക്കുകയാണ്. അതിന്റെ പശ്ചാത്തലത്തില്‍ വരുന്ന പാര്‍ളമെന്റ് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മൂന്നാം മുന്നണിക്കുള്ള സാധ്യതകള്‍ ആരാഞ്ഞുകൊണ്ടിരിക്കുകയാണ്.  ഇതെല്ലാം കണക്കാക്കുമ്പോള്‍ നിലവിലെ രാഷ്ടീയ സാഹചര്യത്തില്‍ മമതയ്ക്കു മുമ്പില്‍ മുട്ടുമടക്കുകയല്ലാതെ കോണ്‍ഗ്രസ്സ് നേതൃത്വത്തിനു മറ്റു പോംവഴികള്‍ ഒന്നുമില്ലെന്നാണ് മനസ്സിലാക്കാനാകുക.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on റെയില്‍‌വേ മന്ത്രി ദിനേശ് ത്രിവേദി രാജിവെച്ചു


« Previous Page« Previous « മായാവതിക്ക് 111 കോടിയുടെ ആസ്തി
Next »Next Page » സല്‍മാന്‍ റുഷ്ദി പങ്കെടുത്താല്‍ ഇമ്രാന്‍ ഖാന്‍ പങ്കെടുക്കില്ല »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine