അന്നാ ഹസാരെയുമായി ചര്ച്ചക്ക് തയ്യാര്‍: ചിദംബരം

August 12th, 2011

chidambaram-epathram

ന്യൂഡല്‍ഹി: ലോക്പാല്‍ വിഷയത്തില്‍ അന്നാ ഹസാരെയുമായി ചര്‍ച്ചക്ക്‌ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരം പറഞ്ഞു എന്നാല്‍ ചര്‍ച്ചക്ക്‌ ഹസാരെ തയ്യാറാകുമോ എന്നത് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്‌ എന്നും, സത്യഗ്രഹം നടത്താനുള്ള സ്ഥലം അനുവദിക്കുന്നത് സംബന്ധിച്ച കാര്യങ്ങളില്‍ ഡല്‍ഹി പോലീസാണ് തീരുമാനമെടുക്കേണ്ടത് അക്കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജന്തര്‍മന്തറില്‍ അനിശ്ചിതകാല സമരം നടത്താന്‍ ഹസാരെയ്ക്ക് നേരത്തേ പോലീസ് അനുമതി നിഷേധിച്ചിരുന്നു. നാഷണല്‍ പാര്‍ക്ക് കൈവശം വെച്ച സര്‍ക്കാര്‍ ഏജന്‍സിയുടെ അനുമതികൂടി ഇതിന് ആവശ്യമാണെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. എന്നാല്‍ അനിശ്ചിതകാല നിരാഹാരം നടത്താന്‍ ഡല്‍ഹി പോലീസ് ഫിറോസ്ഷാ കോട്‌ല മൈതാനത്തിനു സമീപത്തുള്ള ജയപ്രകാശ് നാരായണ്‍ നാഷണല്‍ പാര്‍ക്ക് അനുവദിച്ചതില്‍ സന്തോഷമുണ്ടെന്ന് അന്നാ ഹസാരെ പറഞ്ഞു. ആഗസ്ത് 16 മുതലുള്ള അനിശ്ചിതകാല നിരാഹാരത്തില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ ബില്ലുണ്ടാക്കണമെന്ന് ഹസാരെയും സംഘവും സ്റ്റാന്‍ഡിങ് കമ്മിറ്റിയോട് വീണ്ടും ആവശ്യപ്പെട്ടു.
ആഗസ് നാലിനാണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസിനെ ലോക്പാല്‍ പരിധിയില്‍ ഉള്‍പ്പെടുത്താത്തതിനെ ബി.ജെ.പി. എതിര്‍ത്തിരുന്നു. ഇപ്പോഴത്തെ ബില്ലിന് യഥാര്‍ഥത്തില്‍ അഴിമതി തടയാനുള്ള ശക്തിയില്ലെന്നാണ് ഹസാരെയുടെ അവകാശവാദം . അതിനാല്‍ പുതിയ ബില്ലിനായി ആഗസ്റ്റ്‌ 16 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നും അന്നാ ഹസാരെ പറഞ്ഞു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജയലളിതയോട്‌ കോടതി നേരിട്ട്‌ ഹാജരാകാന്‍ നിര്‍ദേശം

August 12th, 2011

Jayalalitha-epathram

ബാംഗളൂര്‍: അനധികൃത സ്വത്തു സമ്പാദിച്ചു എന്ന കേസില്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിതയോട്‌ നേരിട്ട്‌ ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടു. നിയമസഭയില്‍ ബജറ്റ്‌ സമ്മേളനം നടക്കുന്നതും ഔദ്യോഗിക തിരക്കുകളും കാരണം നേരിട്ട്‌ ഹാജരാകുന്നതില്‍ നിന്ന്‌ ഒഴിവാക്കണമെന്ന ജയലളിതയുടെ അപേക്ഷ നിരസിച്ചുകൊണ്‌ടാണ്‌ കോടതിയുടെ നിര്‍ദേശം. 1991-96 കാലയളവില്‍ മുഖ്യമന്ത്രിയായിരിക്കെ 66.65 കോടി രൂപയുടെ സ്വത്ത്‌ സമ്പാദിച്ചുവെന്നാണ്‌ കേസ്‌. നേരത്തെ സുപ്രീംകോടതി ഇടപെട്ടാണ്‌ കേസ്‌ ചെന്നൈ കോടതിയില്‍ നിന്നും ബാംഗളൂര്‍ കോടതിയിലേക്ക്‌ മാറ്റിയത്‌.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി

August 11th, 2011

ന്യൂഡല്‍ഹി : രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ മുരുകന്‍, സന്തന്‍, പെരാരിവാലന്‍ എന്നിവരുടെ ദയാഹര്‍ജി രാഷ്ട്രപതി പ്രതിഭാപാട്ടീല്‍ തള്ളി. മെയ് 1999ന് സുപ്രീംകോടതി ഇവര്‍ക്കും മറ്റൊരു പ്രതിയായ നളിനിയ്ക്കും വധശിക്ഷ വിധിച്ചിരുന്നു. പിന്നീട് സുപ്രീം കോടതി നളിനിയുടെ ശിക്ഷ ജീവപര്യന്തമായി കുറക്കുകയായിരുന്നു. രാജീവ് ഗാന്ധിയെ വധിക്കാന്‍ ഗൂഡാലോചന നടത്തുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തുവെന്നതാണ് ഇവര്‍ക്കെതിരെയുള്ള കേസ്. രാജീവ് ഗാന്ധിയെ കൊല്ലാന്‍ എല്. ടി. ടി. ഇയുടെ ആഭിമുഖ്യത്തിലാണ് ഗൂഡാലോചന നടന്നത്. ഇതു പ്രകാരം 1991 മെയ് 21ന് ശ്രീപെരുമ്പുത്തൂരില്‍ ഒരു തിരഞ്ഞെടുപ്പ് സമ്മേളനത്തില്‍ വച്ച് വധിക്കുകയായിരുന്നു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മോഡിയെ എതിര്‍ത്ത ഓഫീസറെ സസ്പെന്‍ഡ് ചെയ്തു

August 9th, 2011

Sanjiv-Bhatt-IPS-epathram

അഹമ്മദാബാദ് : ഗുജറാത്ത് കലാപ കേസില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിക്കെതിരെ സത്യവാങ്ങ്‌മൂലം നല്‍കിയ ഐപി‌എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ സസ്പെന്‍ഡ് ചെയ്തു. ഗോധ്ര തീവയ്പിനു ശേഷം നടന്ന കലാപത്തില്‍ ആക്രമണകാരികളെ അനുകൂലിക്കുന്ന നടപടിയാണ് മോഡി സ്വീകരിച്ചത് എന്ന് ഭട്ട് നേരത്തെ പറഞ്ഞത് വിവാദമായിരുന്നു. ഗോധ്ര സംഭവത്തിനു തൊട്ടടുത്ത ദിവസം നടന്ന ഉന്നത പൊലീസ് ഓഫീസര്‍മാരുടെ യോഗത്തില്‍ താനും പങ്കെടുത്തിരുന്നു എന്നും യോഗത്തില്‍ വച്ച് മോഡി മുസ്ലീം വിരുദ്ധ നിലപാട് കൈക്കൊണ്ടു എന്നും ഭട്ട് പറഞ്ഞിരുന്നു. തിങ്കളാഴ്ച രാത്രിയാണ് ഗുജറാത്ത് ആഭ്യന്തര വകുപ്പ് സസ്പെന്‍ഷന്‍ നോട്ടീസ് നല്‍കിയത്. അറിയിപ്പ് കൂടാതെ ജോലിക്ക് ഹാജരാവാതിരിക്കുക, ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ് ഭട്ടിനെതിരെ ആരോപിച്ചിരിക്കുന്നത്. 1988 ബാച്ചിലെ ഐപി‌എസ് ഉദ്യോഗസ്ഥനായ ഭട്ട് ഇപ്പോള്‍ എസ് ആര്‍ പി ട്രെയിനിംഗ് സ്കൂളിന്റെ ചുമതല വഹിക്കുകയായിരുന്നു. ഭട്ടിനെതിരെ മാസങ്ങള്‍ക്ക് മുമ്പ് തന്നെ നടപടികള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഗുരുതരമായ കൃത്യവിലോപം ആരോപിച്ച് ഡിജിപി ചിത്തരഞ്ജന്‍ സിംഗ് രംഗത്ത്‌ വരികയും ഭട്ടിന് കാരണം കാണിക്കല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യെദിയൂരപ്പ വഴങ്ങി

July 29th, 2011

yeddyurappa-epathram

ന്യൂഡല്‍ഹി: ലോകായുക്‌ത റിപ്പോര്‍ട്ടില്‍ കുറ്റക്കാരനാണെന്ന വിവരങ്ങള്‍ പരസ്യമായതിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക മുഖ്യമന്ത്രി പദമൊഴിയാന്‍ ബി. എസ്‌. യെദിയൂരപ്പ സമ്മതിച്ചു. എന്നാല്‍ ബി. ജെ. പി. കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടും രാജി വെയ്ക്കാതിരുന്ന യെദിയൂരപ്പ മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തി വില പേശിയ ശേഷമാണ് സ്ഥാനമൊഴിയാന്‍ തീരുമാനിച്ചത്. പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്‌കരി അടക്കമുള്ള നേതാക്കളുമായി മൂന്നര മണിക്കൂറോളം ചര്‍ച്ച നടത്തിയെങ്കിലും വഴങ്ങാന്‍ കൂട്ടാക്കാതെയാണ്‌ ഇന്നലെ രാവിലെ ആദ്യ വിമാനത്തില്‍ തന്നെ യെദിയൂരപ്പ ഡല്‍ഹിയില്‍ നിന്നും ബംഗളുരുവിലേക്കു മടങ്ങിയത്‌. മന്ത്രിമാരുടെയും എം. എല്‍. എ. മാരുടെയും ഭൂരിപക്ഷ പിന്തുണയുള്ള തന്നെ പുറത്താക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന നിലപാടാണ്‌ യെദിയൂരപ്പ സ്വീകരിച്ചത്‌. താന്‍ നിര്‍ദേശിക്കുന്നയാളെ അടുത്ത മുഖ്യമന്ത്രിയാക്കണം, തന്നെ പാര്‍ട്ടി സംസ്‌ഥാന അധ്യക്ഷനായി നിയമിക്കണം, അനുയായികള്‍ക്കു മന്ത്രി സഭയില്‍ പ്രധാന വകുപ്പുകള്‍ നല്‍കണം, തനിക്കെതിരേയുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ബി. ജെ. പി. പ്രത്യേക സമിതിയെ നിയമിക്കണം തുടങ്ങിയ നീണ്ട ആവശ്യങ്ങളും ഉന്നയിച്ചാണ്‌ അദ്ദേഹം മുഖ്യമന്ത്രി പദമൊഴിയാന്‍ സമ്മതിച്ചത് എന്നറിയുന്നു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സ്പെക്ട്രം അഴിമതി രാജയുടെ വെളിപ്പെടുത്തല്‍, പ്രധാനമന്ത്രി രാജിവെക്കണം: ബി.ജെ.പി
Next »Next Page » 5 രൂപ ഫീസ്‌ വാങ്ങുന്ന ഡോക്ടര്‍ »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine