ഒഡീഷ : പാൻഡയുടെ ഭാര്യയെ വിട്ടയച്ചു

April 11th, 2012

shubhashree-panda-epathram

ഭുബനേശ്വർ : സർക്കാർ വിരുദ്ധ പ്രക്ഷോഭകരുടെ നേതാവായ സബ്യസാചി പാൻഡയുടെ ഭാര്യയെ ഒഡീഷയിലെ റായ്ഗഡ ജില്ലയിലെ അതിവേഗ കോടതി വിട്ടയച്ചു. ഒരു പോലീസ് ഏറ്റുമുട്ടൽ കേസുമായി ബന്ധപ്പെട്ട് 2010ലാണ് പൊലീസ് ശുഭശ്രീ പാൻഡയെ അറസ്റ്റ് ചെയ്ത്. സർക്കാർ വിരുദ്ധ പ്രക്ഷോഭകരുടെ പിടിയിലുള്ള ഇറ്റാലിയൻ വിനോദ സഞ്ചാരിയെ മോചിപ്പിക്കണമെങ്കിൽ തങ്ങളുടെ 7 പ്രവർത്തകരെ വിട്ടയക്കണം എന്ന പ്രക്ഷോഭകരുടെ ആവശ്യം നിലനിൽക്കുന്ന സമയത്താണ് ഈ നടപടി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നരേന്ദ്ര മോഡിയെ ശ്രീകൃഷ്ണനാക്കി പത്ര പരസ്യം

April 7th, 2012
modi-as-krishna-epathram
അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ശ്രീകൃഷ്ണനായി ചിത്രീകരിച്ചു കൊണ്ട് പുറത്തിറക്കിയ പത്ര പരസ്യം വിവാദമാകുന്നു. ബി. ജെ. പിയുടെ കര്‍ഷക കൂട്ടായ്മയായ കിഷന്‍ യാത്രയുടെ പ്രചരണാര്‍ഥമാണ് ഇത്തരം ഒരു പരസ്യം ഗുജറാത്തി പത്രത്തില്‍ വന്നത്. ഗീതോപദേശത്തിന്റെ പശ്ചാത്തലത്തില്‍ തയ്യാറാക്കിയ പരസ്യത്തില്‍ ശ്രീകൃഷ്ണനായി തേരു തെളിക്കുന്ന രീതിയില്‍ മോഡിയെയും അര്‍ജ്ജുനനായി  ബി. ജെ. പിയുടെ സംസ്ഥാന പ്രസിഡണ്ട് അര്‍. സി. ഫല്‍ദുവിനേയുമാണ് നല്‍കിയിരിക്കുന്നത്. പഞ്ച പാണ്ഡവരായി സംസ്ഥാന ബി. ജെ. പിയിലെ പ്രമുഖരേയും പരസ്യത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനെതിരെ കോണ്‍ഗ്രസ്സ് ശക്തമായി രംഗത്തെത്തി. ഇത്തരം ഒരു പരസ്യത്തിലൂടെ ജനങ്ങളെ വിഡ്ഡികളാക്കുവാനാണ് ബി. ജെ. പി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ്സ്  നേതാവ് നര്‍ഹരി അമീന്‍ വ്യക്തമാക്കി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്വകാര്യ ഭാഗങ്ങളിലെ തൊലി വെളുപ്പിനും പരസ്യം

April 6th, 2012

intimate-body-wash-epathram

സ്ത്രീയുടെ സൗന്ദര്യം അവളുടെ തൊലി വെളുപ്പിലാണ് എന്ന ചിന്താഗതിയെ സമൂഹ മനസ്സിൽ അടിച്ചേൽപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങളെ സ്ത്രീ സംഘടനകൾ എന്നും എതിർത്ത് പോന്നിട്ടുണ്ട്. ഇത് താരതമ്യേന തൊലി വെളുപ്പ് കുറഞ്ഞ സ്ത്രീകൾക്ക് അപകർഷതാ ബോധം സൃഷ്ടിക്കുകയും വിവാഹ കമ്പോളത്തിൽ ഇവർക്ക് ആവശ്യം കുറയുവാൻ കാരണമാകുകയും ചെയ്യുന്നു എന്നാണ് പരാതി. മാത്രവുമല്ല ഇന്ത്യയെ പോലെ സ്ത്രീധന സമ്പ്രദായം നില നിൽക്കുന്ന സമൂഹങ്ങളിൽ വെളുപ്പ് കുറഞ്ഞ സ്ത്രീകൾക്ക് കൂടുതൽ സ്ത്രീധനം നൽകേണ്ടതായും വരുന്നത് മൂലം കേവലം സാമൂഹികം മാത്രമല്ല സാമ്പത്തിക സമസ്യകൾക്ക് കൂടി ഇത് കാരണമായി വരുന്നു.

തൊലി വെളുപ്പ് വർദ്ധിപ്പിക്കുവാനുള്ള ഉൽപ്പന്നങ്ങളുടെ വൻ സമ്പത്തിക വിജയം ഇത്തരം ഉൽപ്പന്നങ്ങളുടെ എണ്ണം വിപണിയിൽ വർദ്ധിപ്പിക്കുവാനും ഇടയാക്കി. മനുഷ്യന്റെ അപകർഷതാ ബോധത്തെ ചൂഷണം ചെയ്ത് ഒട്ടേറെ പുതിയ ബ്രാൻഡുകൾ അടുത്ത കാലത്തായി വിപണിയിൽ എത്തിയിട്ടുണ്ട്. ഇതിൽ പുരുഷന്മാരെ ലക്ഷ്യമാക്കിയും ചില ഉൽപ്പന്നങ്ങൾ അടുത്ത കാലത്തായി പുറത്തു വന്നിരുന്നു.

ഈ ശ്രേണിയിൽ ഏറ്റവും പുതിയതായി രംഗത്തു വന്ന ഉൽപ്പന്നമാണ് സ്വകാര്യ ഭാഗങ്ങളിലെ തൊലി വെളുപ്പിക്കുവാനുള്ള ലായനി. ഇത് ഉപയോഗിച്ച് കഴുകിയാൽ നിങ്ങളുടെ സ്വകാര്യ ഭാഗങ്ങളിലെ തൊലിയുടെ വെളുപ്പ് വർദ്ധിക്കും എന്ന് ഈ ഉൽപ്പന്നത്തിന്റെ പരസ്യം വിശദീകരിക്കുന്നു. ഇതോടെ പുരുഷന് തന്നിലുള്ള ആകർഷണം വർദ്ധിക്കും എന്നും പരസ്യം സൂചിപ്പിക്കുന്നു.

ഇത് സ്ത്രീത്വത്തോടുള്ള വെല്ലുവിളിയാണെന്ന് വിവിധ സ്ത്രീ സംഘടനകൾ പ്രതികരിച്ചു. തൊലി വെളുപ്പിനുള്ള പരസ്യം തന്നെ വിവേചനപരമാണ് എന്ന കാരണത്താൽ തങ്ങൾ എതിർക്കുമ്പോഴാണ് ഇപ്പോൾ തികച്ചും അപമാനകരമായ ഈ പുതിയ ഉൽപ്പന്നം എത്തിയിരിക്കുന്നത്.

എന്നാൽ തൊലി വെളുപ്പിന്റെ കാര്യത്തിൽ കാണിക്കുന്ന പ്രതിഷേധം പലപ്പോഴും പൊള്ളയാണെന്ന് ആരോപണമുണ്ട്. ഇത്തരത്തിൽ പൊതു വേദികളിൽ പ്രതിഷേധിക്കുന്നവർ തന്നെ ഇത്തരം ഉൽപ്പന്നങ്ങൾ തങ്ങളുടെ കടകളിൽ നിന്ന് വൻ തോതിൽ വാങ്ങിക്കൊണ്ടു പോകുന്നതായി കച്ചവടക്കാർ സാക്ഷ്യപ്പെടുത്തുന്നു.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

ബംഗാളില്‍ ഇംഗ്ലീഷ് പത്രങ്ങള്‍ക്ക് വിലക്ക്

March 29th, 2012

mamatha-WB-newspapers-epathram
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സര്‍ക്കാര്‍ സഹായത്തില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറികളില്‍ ഇംഗ്ലീഷ് പത്രങ്ങളും മറ്റു ഭാഷാ പത്രങ്ങളും സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചു.

മമത നിര്‍ദേശിച്ചിരിക്കുന്ന എട്ട് പത്രങ്ങള്‍ മാത്രമേ ഇനി ലൈബ്രറികളില്‍ പാടുള്ളൂ. ഇവ ബംഗാളി, ഹിന്ദി, ഉര്‍ദു എന്നീ ഭാഷകളില്‍ ഉള്ളവയാണ്. ഗ്രാമീണ ജനങ്ങളില്‍ ബംഗാളി ഭാഷ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് ഇത് എന്നാണു സര്‍ക്കുലറില്‍ പറയുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ പത്രങ്ങള്‍ വാങ്ങാന്‍ സര്‍ക്കാറിന്റെ ഫണ്ട് ഉപയോഗിക്കരുതെന്നും വിജ്ഞാപനത്തില്‍ നിര്‍ദേശമുണ്ട്. സി.പി.എമ്മിന്റെ മുഖപത്രമായ ‘ഗണശക്തി’ മാത്രമാണ് ഈ ഉത്തരവുപ്രകാരം നിരോധിക്കപ്പെട്ട ഏക പാര്‍ട്ടി പത്രം.

മമതയുടെ ഈ നടപടി സഖ്യകക്ഷിയായ കോണ്‍ഗ്രസ്സിന്റെയും ഇടതുപാര്‍ട്ടികളുടെയും ബുദ്ധിജീവികളുടെയും വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കി. സര്‍ക്കുലര്‍ ജനാധിപത്യ വിരുദ്ധമാണെന്നും പിന്‍വലിക്കണം എന്നും കൊണ്ഗ്രെസ്സ് അംഗം അസിക് മിത്ര നിയമസഭയില്‍ പറഞ്ഞു.  എന്നാല്‍ ഇതുസംബന്ധിച്ച വിജ്ഞാപനം പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

ഉത്തരവ് ഫാസിസമാണെന്നും സെന്‍സര്‍ഷിപ്പിനേക്കാള്‍ ഭീകരമാണെന്നും സി.പി.എം. നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ മുറിപ്പെടുത്താന്‍ മാത്രമേ ഈ നടപടി ഉതകൂ എന്ന് കോണ്‍ഗ്രസ് എം.എല്‍.എ. അസിത് മിത്ര പറഞ്ഞു. സര്‍ക്കാറിന്റെ നിയന്ത്രണമില്ലാതെ വായനക്കാര്‍ക്കാവശ്യമായ പത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ ലൈബ്രറികള്‍ക്ക് സ്വാതന്ത്ര്യം നല്‍കണമെന്ന് ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രദീപ് ഭട്ടാചാര്യ ആവശ്യപ്പെട്ടു.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കരസേനാ മേധാവിക്ക് കൈക്കൂലി വാഗ്ദാനം: സി. ബി. ഐ അന്വേഷിക്കും

March 26th, 2012

AK_Antony-epathram
ന്യൂഡെല്‍ഹി: കരസേനാ മേധാവിക്ക് കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന വെളിപ്പെടുത്തല്‍ വിവാദമായതിനെ തുറന്ന് ഇതേ കുറിച്ച് സി. ബി. ഐ അന്വേഷണം നടത്തുമെന്ന് പ്രതിരോധമന്ത്രി എ. കെ. ആന്റണി വ്യക്തമാക്കി. വെളിപ്പെടുത്തലിനെ ഗൌരവമായി തന്നെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.  ജനറല്‍ വി. കെ. സിങ്ങാണ് കരസേനയിലേക്ക് വാഹനങ്ങള്‍ വാങ്ങുന്നതില്‍ ക്രമക്കേടു നടത്തുന്നതിനായി ഇടപാടുകാര്‍ 14 കോടി വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തിയത്. സംഭവം ബി. ജെ. പി എം. പി പ്രകാശ് ജാദവേക്കറാണ് പാര്‍ളമെന്റില്‍ ഉന്നയിച്ചത്. ഇതേ തുടര്‍ന്ന് ഇരു സഭകളിലും പ്രതിപക്ഷം ബഹളം വെച്ചു. ബഹളം നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് ഇരു സഭകളും ഉച്ചവരെ നിര്‍ത്തി വെക്കേണ്ടിയും വന്നു.

സൈന്യത്തിലേക്ക് നിലവാരം കുറഞ്ഞ വാഹനങ്ങള്‍ വാങ്ങുകയാണെങ്കില്‍ കൈക്കൂലി നല്‍കാമെന്നും തനിക്ക് മുമ്പുള്ളവരും ഇനി വരാന്‍ ഇരിക്കുന്നവരും ഇത് തന്നെയാണ് ചെയ്യുക എന്നും ഇടനിലക്കാര്‍ പറഞ്ഞതായി കരസേനാ മേധാവി ഒരു പ്രമുഖ ദിനപത്രത്തോട് വെളിപ്പെടുത്തി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സി. പി. ഐ ജനറല്‍ സെക്രട്ടറി സ്ഥാനമൊഴിയുമെന്ന് എ. ബി. ബര്‍ദന്‍
Next »Next Page » തുടര്‍ച്ചയായി പെണ്‍കുഞ്ഞുങ്ങളെ പ്രസവിച്ച യുവതിയെ ചുട്ടുകൊന്നു »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine