പോലീസ്‌ വെടിവെപ്പ് : മരണം 7 ആയി

September 12th, 2011

police-lathicharge-epathram

പരമക്കുടി : തമിഴ്നാട്ടിലെ പരമക്കുടിയില്‍ അക്രമാസക്തമായ ജനക്കൂട്ടത്തിനു നേരെ നടത്തിയ പോലീസ്‌ വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം 7 ആയി. ദളിത്‌ നേതാവായ ജോണ്‍ പാണ്ഡ്യനെ മോചിപ്പിക്കണം എന്ന ആവശ്യവുമായി ഒരു സംഘം ആളുകള്‍ നടത്തിയ പ്രതിഷേധ പ്രകടനമാണ് അക്രമാസക്തമായത്. പോലീസിനു നേരെ കല്ലെറിഞ്ഞ ജനക്കൂട്ടത്തിനു നേരെ പോലീസ്‌ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാവുകയും പോലീസ്‌ വെടിവെപ്പ് നടത്തുകയും ആണ് ഉണ്ടായത്‌.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലോകത്തെ ഏറ്റവും വലിയ ബെയിംഗന്‍ ഭര്‍ത്ത ഡല്‍ഹിയില്‍

September 5th, 2011

baingan-bhartha-gm-bt-brinjal-epathram

ന്യൂഡല്‍ഹി : ലോകത്തെ ഏറ്റവും വലിയ ബെയിംഗന്‍ ഭര്‍ത്ത പാചകം ചെയ്യാന്‍ ഒരുങ്ങുകയാണ് സെപ്റ്റംബര്‍ 6ന് ഡല്‍ഹിയില്‍. ജനിതക മാറ്റം വരുത്തിയ സസ്യ വര്‍ഗ്ഗങ്ങള്‍ക്ക് എതിരെയുള്ള സമരത്തിന്റെ ഏറ്റവും പുതിയ മുഖമാണ് ജനിതക മാറ്റം വരുത്താത്ത സ്വാഭാവിക വഴുതനങ്ങകള്‍ കൊണ്ട് പാചകം ചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ ബെയിംഗന്‍ ഭര്‍ത്ത എന്ന ഉത്തരേന്ത്യന്‍ വിഭവം.

പ്രശസ്ത പാചക വിദഗ്ദ്ധരും സിനിമാ പ്രവര്‍ത്തകരും മറ്റും ഇതില്‍ പങ്കെടുക്കും എന്നത് കൊണ്ട് വന്‍ ജനാവലിയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്.

ബയോ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്‍ഡ്യ (Biotechnology Regulatory Authority of India – BRAI) ഇന്ത്യയിലേക്ക്‌ ജനിതകമാറ്റം വരുത്തിയ ഭക്ഷണ പദാര്‍ഥങ്ങളുടെ കടന്നു വരവ് സുഗമമാക്കുന്നതിന് എതിരെയുള്ള 92,000 പേരുടെ പ്രതിഷേധത്തിന്റെ പ്രതീകമായ ഈ ബെയിംഗന്‍ ഭര്‍ത്തയ്ക്ക് എരിവ് കൂടും എന്ന കാര്യം ഏതായാലും ഉറപ്പാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

തന്നെയും അണ്ണാ ഹസാരെയെ പോലെ പരിഗണിക്കണം : ഇറോം ശര്‍മിള

September 2nd, 2011

irom-sharmila-chanu-epathram

ഇംഫാല്‍ : മണിപ്പൂരില്‍ സേയുധ സേനയ്ക്ക് സവിശേഷ അധികാരങ്ങള്‍ നല്‍കുന്നതിനെതിരെയും സ്ത്രീകള്‍ക്കെതിരെ ഉള്ള അക്രമങ്ങള്‍ക്കും എതിരെ കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തോളമായി നിരാഹാര സമരം നടത്തി വരുന്ന ഇറോം ശര്‍മിള തന്നെയും സര്‍ക്കാര്‍ അണ്ണാ ഹസാരെയെ പോലെ പരിഗണിക്കണം എന്ന് ആവശ്യപ്പെട്ടു. തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ താനും സമരം നിര്‍ത്തും. തന്റെ സമരത്തെ സര്‍ക്കാര്‍ വ്യത്യസ്തമായാണ് കാണുന്നത്. തന്റെ സ്വാതന്ത്ര്യത്തിന് മൂക്കുകയര്‍ ഇട്ടു കൊണ്ട് തന്നെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. അണ്ണാ ഹസാരെയുടെ സമരത്തില്‍ പങ്കെടുക്കാന്‍ തന്നെ ക്ഷണിച്ചിരുന്നു. എന്നാല്‍ താന്‍ തടവിലായതിനാല്‍ അതിനു കഴിഞ്ഞില്ല. താന്‍ കഴിഞ്ഞ 11 വര്‍ഷമായി നടത്തി വരുന്ന നിരാഹാര സമരത്തില്‍ പങ്കെടുക്കാന്‍ അണ്ണാ ഹസാരെ മണിപ്പൂരില്‍ എത്തും എന്ന് താന്‍ ആശിക്കുന്നു. എന്നാല്‍ ഇതിന് അദ്ദേഹത്തെ നിര്‍ബന്ധിക്കാന്‍ തനിക്കാവില്ല എന്നും ശര്‍മിള പറഞ്ഞു.

2000-നവമ്പറില്‍ ആസാം റൈഫിള്‍സ് ഇം‌ഫാലില്‍ നടത്തിയ കൂട്ടക്കൊലയെ തുടര്‍ന്നാണ് ഷര്‍മിള നിരാഹാര സമരം ആരംഭിച്ചത്. ആരോഗ്യ സ്ഥിതി വഷളാകുമ്പോള്‍ അറസ്റ്റു ചെയ്തു ആശുപത്രിയില്‍ ആക്കുകയും പിന്നീട് വിട്ടയയ്ക്കുകയുമാണ് പതിവ്. ഇങ്ങനെ നിരവധി തവണ ഇവരെ അറസ്റ്റ് ചെയ്യുകയും വിട്ടയക്കുകയും ചെയ്തിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »

അണ്ണാ ഹസാരെ സമരത്തില്‍ നടപ്പിലാകുന്നത് ലോകബാങ്ക് അജണ്ട : അരുന്ധതി റോയ്‌

August 31st, 2011

arundhati-roy-epathram

ന്യൂഡല്‍ഹി : അണ്ണാ ഹസാരെ നടത്തിയ സമരത്തെ കുറിച്ച് തനിക്ക് ഏറെ ആശങ്കകള്‍ ഉണ്ട് എന്ന് പ്രമുഖ എഴുത്തുകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ അരുന്ധതി റോയ്‌ വ്യക്തമാക്കി. ഈ സമരത്തിന്റെ പിന്നിലെ ബുദ്ധി കേന്ദ്രങ്ങളാണ് തന്നെ ആശങ്കപ്പെടുത്തുന്നത്. അണ്ണാ ഹസാരെ വെറും മുന്നണി പോരാളിയാണ്. യഥാര്‍ത്ഥ ചരട് വലികള്‍ നടത്തുന്ന ശക്തികളെ തിരിച്ചറിയേണ്ടതുണ്ട്. എന്‍. ജി. ഓ. കള്‍ നേതൃത്വം നല്‍കുന്ന സമരമാണിത്. കിരണ്‍ ബേദി, അരവിന്ദ്‌ കേജ്രിവാള്‍, മനീഷ്‌ സിസോടിയ എന്നിവരെല്ലാം തന്നെ സ്വന്തമായി എന്‍. ജി. ഓ. പ്രവര്‍ത്തനം നടത്തുന്നവരാണ്. ഹസാരെയുടെ സമരത്തിന്റെ ചുക്കാന്‍ പിടിക്കുന്ന മൂന്നു പേരും ഫോര്‍ഡ്‌ ഫൌണ്ടേഷന്‍, റോക്കഫെല്ലര്‍ എന്നിവര്‍ ഏര്‍പ്പെടുത്തിയ മാഗ്സസെ പുരസ്കാര ജേതാക്കളാണ്. അരവിന്ദ്‌ കേജ്രിവാള്‍, മനീഷ്‌ സിസോടിയ എന്നിവര്‍ക്ക്‌ ഫോര്‍ഡ്‌ ഫൌണ്ടേഷനില്‍ നിന്നും 4 ലക്ഷം ഡോളര്‍ ലഭിച്ചിട്ടുണ്ട്. ഇത്തരം അന്താരാഷ്‌ട്ര ഏജന്‍സികള്‍ പണം നല്‍കി നടപ്പിലാക്കുന്ന സമരത്തെ പറ്റി സംശയം ഉണ്ടാവുന്നത് സ്വാഭാവികമാണ്.

ലോകബാങ്ക് പണം നല്‍കുന്ന എന്‍. ജി. ഓ. കള്‍ എന്തിനാണ് പൊതു നയ രൂപീകരണ വിഷയങ്ങളില്‍ ഇടപെടുന്നത് എന്നത് ചിന്തിക്കേണ്ട വിഷയമാണ്.

ലോകബാങ്കിന്റെ നേതൃത്വത്തില്‍ ലോകമെമ്പാടും 600 ലേറെ അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങള്‍ നടത്തുന്നുണ്ട് എന്ന് ലോക ബാങ്കിന്റെ വെബ്സൈറ്റില്‍ പറയുന്നു. അതാത് സര്‍ക്കാരുകളുടെ ചുമതലകള്‍ സര്‍ക്കാരുകളില്‍ നിന്നും എടുത്തു മാറ്റി സര്‍ക്കാരുകളെ ദുര്‍ബലമാക്കുകയും, എന്‍. ജി. ഓ. കളെ പ്രബലമാക്കുകയും തദ്വാരാ അന്താരാഷ്‌ട്ര മൂലധനത്തിന്റെ സ്വാധീനം ലോക രാജ്യങ്ങളില്‍ സാദ്ധ്യമാക്കുകയും ചെയ്യുകയാണ് ഇത്തരം ഏജന്‍സികളുടെ ലക്‌ഷ്യം. ഇന്ത്യയില്‍ വമ്പിച്ച അഴിമതിയുടെ കഥകള്‍ പുറത്തായ അതെ സമയം കോര്‍പ്പൊറേറ്റ്‌ അഴിമതികളും, അതിനു പിന്നിലെ സ്വാധീന ശക്തികളില്‍ നിന്നും പൊതുജന ശ്രദ്ധ തിരിച്ചു വിട്ടു കൊണ്ട് ഇത്തരം ഒരു ലോകബാങ്ക് അജണ്ട നടപ്പിലാക്കുന്ന പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന്റെ ആശാസ്യതയാണ് നമ്മെ ആശങ്കപ്പെടുത്തേണ്ടത് എന്നും അരുന്ധതി പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , , , , , , ,

2 അഭിപ്രായങ്ങള്‍ »

തൊഴില്‍ തര്‍ക്കം : മാരുതി ഇന്നും പ്രവര്‍ത്തിച്ചില്ല

August 30th, 2011

maruti-suzuki-count-on-us-epathram

ന്യൂഡല്‍ഹി : തൊഴില്‍ തര്‍ക്കം രൂക്ഷമായതോടെ മാരുതി സുസുക്കിയുടെ മാനേസര്‍ ഫാക്ടറിയില്‍ ഇന്നും ഉല്‍പ്പാദനം മുടങ്ങി. കഴിഞ്ഞ ആഴ്ച ഉല്‍പ്പാദന നിലവാരം തൊഴിലാളികള്‍ മനപ്പൂര്‍വ്വം തകര്‍ക്കുകയാണ് എന്ന് കമ്പനി അധികൃതര്‍ ആരോപിച്ചിരുന്നു. ഇതിനെതിരെയുള്ള നടപടിയായി ഒരു നല്ല നടപ്പ് കരാര്‍ തൊഴിലാളികളെ കൊണ്ട് നിര്‍ബന്ധമായി ഒപ്പിടുവിക്കുവാന്‍ അധികൃതര്‍ ശ്രമിച്ചു. ഉല്‍പ്പാദനത്തെ ബാധിക്കുന്ന യാതൊരു പ്രവര്‍ത്തിയും ചെയ്യില്ല എന്നും ജോലി ചെയ്യുന്നതില്‍ അലംഭാവം കാണിക്കില്ല എന്നൊക്കെ സമ്മതിക്കുന്ന ഈ കരാര്‍ ഒപ്പിടില്ല എന്നാണ് തൊഴിലാളികളുടെ പക്ഷം. കഴിഞ്ഞ ജൂണില്‍ പുതിയ ഒരു തൊഴിലാളി യൂണിയന്‍ അംഗീകരിക്കണം എന്ന ആവശ്യവുമായി സമരം ചെയ്തതിന്റെ പ്രതികാര നടപടിയാണ് ഈ പുതിയ നീക്കം എന്നാണ് തൊഴിലാളികള്‍ പറയുന്നത്. കരാര്‍ ഒപ്പിടാന്‍ വിസമ്മതിച്ച 28 തൊഴിലാളികളെ സസ്പെന്‍ഡ്‌ ചെയ്തിട്ടുണ്ട്.

ഏതായാലും തൊഴില്‍ തര്‍ക്കം മൂലം ഉല്‍പ്പാദനം മുടങ്ങിയ വാര്‍ത്ത പരന്നതോടെ ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ചയാണ് മാരുതി കമ്പനിക്ക്‌ നേരിടേണ്ടി വന്നത്. നാഷണല്‍ സ്റ്റോക്ക്‌ എക്സ്ചേഞ്ചില്‍ 1.42 ശതമാനവും ബോംബെ സ്റ്റോക്ക്‌ എക്സ്ചേഞ്ചില്‍ 1.55 ശതമാനവുമാണ് കമ്പനിയുടെ ഓഹരികള്‍ക്ക് വില ഇടിഞ്ഞത്‌. രണ്ടു ദിവസം ഉല്‍പ്പാദനം മുടങ്ങിയതോടെ കമ്പനിക്ക്‌ 60 കോടി രൂപയുടെ ഉല്‍പ്പാദന നഷ്ടം ഉണ്ടായതായി കണക്കാക്കപ്പെടുന്നു.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « രാജീവ്‌ ഗാന്ധി വധക്കേസ്‌ : വധശിക്ഷ സ്റ്റേ ചെയ്തു
Next »Next Page » നാനോ എക്സല്‍ തട്ടിപ്പ്: എം.ഡി. ഹരീഷ് മദനീനി അറസ്റ്റില്‍ »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine