കെട്ടിടങ്ങളുടെ ഉയരം: പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

March 3rd, 2012
tall-buildings-epathram
ന്യൂഡെല്‍ഹി: കെട്ടിടങ്ങളുടെ ഉയരം സംബന്ധിച്ച് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം രൂപം നല്‍കി. ഇതനുസരിച്ച് പതിനഞ്ചു മീറ്ററില്‍ അധികം ഉയരമുള്ള കെട്ടിടങ്ങള്‍ക്ക് അഗ്നിശമന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും റോഡിന്റെ വീതി ഉള്‍പ്പെടെ ഉള്ള സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും വേണം. 30-45 മീറ്റര്‍ ഉയരം ഉള്ള കെട്ടിടത്തിനു 24-30 മീറ്റര്‍ വരെ വീതിയുള്ള റോഡും 60 മീറ്ററിനു മുകളില്‍ ആണ് ഉയരം എങ്കില്‍ റോഡിനു 30-45 വരെ വീതിയും വേണം. കെട്ടിടത്തില്‍ നിന്നും ഫയര്‍ സ്റ്റേഷനിലേക്കുള്ള ദൂരത്തെ സംബന്ധിച്ചും പുതിയ നിര്‍ദ്ദേശങ്ങളില്‍ പറയുന്നുണ്ട്. 45-60 മീറ്റര്‍ ഉയരം ഉള്ള കെട്ടിടങ്ങള്‍ക്ക് അഞ്ചുകിലോമീറ്റര്‍ പരിധിയിലും  60 മീറ്ററില്‍ കൂടുതല്‍ ഉയരം ഉള്ള കെട്ടിടങ്ങള്‍ക്ക് രണ്ടു കിലോമീറ്റര്‍ പരിധിയിലും ഫയര്‍ സ്റ്റേഷന്‍ വേണം. ഫയര്‍സ്റ്റേഷനുകള്‍ വര്‍ഷത്തില്‍ ഒരിക്കല്‍ എങ്കിലും മോക്‍ഡ്രില്ലുകള്‍ നടത്തുകയും വേണം. കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനു മുമ്പും ശേഷവും ബന്ധപ്പെട്ട ഫയര്‍ സ്റ്റേഷനില്‍ നിന്നും നിര്‍മ്മാതാക്കള്‍ എന്‍. ഓ. സി വാങ്ങിയിരിക്കണം.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശാസ്ത്രലോകം മാധവന്‍ നായരുടെ വിലക്കിനെതിരെ രംഗത്ത്‌

January 27th, 2012

G_MADHAVAN_NAIR-epathram

ന്യൂഡല്‍ഹി: ആറ്റോമിക് എനര്‍ജി മുന്‍ തലവന്‍ അനില്‍ കകോദ്കര്‍, പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശകസമിതി തലവന്‍ സി.എന്‍.ആര്‍ റാവു, സിഎസ്‌ഐആര്‍ മുന്‍ തലവന്‍ ആര്‍എ മഷേല്‍ക്കര്‍, ശാസ്ത്രജ്ഞന്‍ പ്രൊഫ. യശ്പാള്‍ തുടങ്ങിയവരുടെ ശക്തമായ പ്രതിഷേധം. ഐ.എസ്.ആര്‍.ഒയുടെ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍നായര്‍ ഐ.എസ്.ആര്‍.ഒ.യിലെ മുന്‍ സെക്രട്ടറി എ. ഭാസ്‌കരനാരായണ, ഐ.എസ്.ആര്‍.ഒ.യുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സിന്റെ മാനേജിങ് ഡയറക്ടര്‍ കെ.ആര്‍. സിദ്ധമൂര്‍ത്തി, ഐ.എസ്.ആര്‍.ഒ. സാറ്റലൈറ്റ് സെന്റര്‍ മുന്‍ ഡയറക്ടര്‍ കെ.എന്‍. ശങ്കര എന്നിവര്‍ക്ക്‌ ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ എതിരെയാണ് ഇവര്‍  പരസ്യമായി പ്രതിഷേധിച്ചത്. പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശകസമതിയുടെ പ്രതിഷേധം പ്രധാന മന്ത്രിയുടെ ഓഫീസിനെ ഞെട്ടിച്ചിരിക്കുകയാണ്. ഐ.എസ്.ആര്‍.ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്‌സും മള്‍ട്ടിമീഡിയ കമ്പനിയായ ദേവാസും തമ്മില്‍ എസ് ബാന്‍ഡ് ഉപയോഗിക്കാനുള്ള കരാര്‍ ഉണ്ടാക്കിയതുമായി ബന്ധപ്പെട്ടായിരുന്നു വിലക്ക് ഏര്‍പ്പെടുത്തിയത്‌. ഇത് ഇപ്പോഴത്തെ ഐ. എസ്. ആര്‍. ഒ ചെയര്‍മാന്‍ കെ.രാധാകൃഷ്ണന്‍ സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചതാണ് എന്ന് മാധവന്‍ നായര്‍ പ്രതികരിച്ചിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഐ. എസ്. ആര്‍. ഒ ചെയര്‍മാന്‍ കെ. രാധാകൃഷ്ണന് നിക്ഷിപ്ത അജണ്ട: ജി. മാധവന്‍ നായര്‍

January 26th, 2012

G_MADHAVAN_NAIR-epathram

ന്യൂഡല്‍ഹി: താന്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ കേന്ദ്രത്തെ കൊണ്ട് വിലക്ക് ഏര്‍പ്പെടുത്തിയത് ഐ. സ്. ആര്‍. ഒ ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍റെ വ്യക്തിപരമായ വിദ്വേഷം കൊണ്ട് മാത്രമാണെന്നും,  തെറ്റായ വിവരങ്ങള്‍ സര്‍ക്കാറിനു നല്‍കുക മാത്രമല്ല നടപടി ഉറപ്പാക്കാന്‍ വഴി വിട്ട രീതികള്‍ സ്വീകരിച്ചതെന്നും, ഇതിനു പിന്നില്‍ കെ. രാധാകൃഷ്ണന്‍റെ നിക്ഷിപ്ത അജണ്ടയാണെന്നും ഐ. എസ്. ആര്‍. ഒ. മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ ആരോപിച്ചു. ആന്‍ട്രിക്സ് ദേവാസ് കരാര്‍ ഇല്ലാതാക്കാന്‍ രാധാകൃഷ്ണന്‍ ചുമതലയേറ്റതു മുതല്‍ ശ്രമിക്കുകയായിരുന്നു. അന്വേഷണ റിപ്പോര്‍ട്ടുകള്‍ പലതും അദ്ദേഹം ഒളിപ്പിച്ചു. വിലക്ക് ഏര്‍പ്പെടുത്തും മുമ്പെ കുറ്റാരോപണാവും അന്വേഷണവും ഉണ്ടായില്ല. റിപ്പോര്‍ട്ട് പത്രങ്ങള്‍ക്ക് ചോര്‍ത്തി കൊടുക്കാനും ശ്രമം നടന്നു. തീവ്രവാദിയേക്കാള്‍ മോശം പരിഗണനയാണ് തനിക്ക് ലഭിച്ചതെന്നും എന്നാല്‍ സര്‍ക്കാര്‍ തന്നോട് തികഞ്ഞ നീതികേടാണ് കാണിച്ചതെന്നും മാധവന്‍ നായര്‍ പരിതപിച്ചു. ഈ നടപടിക്കെതിരെ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , , ,

1 അഭിപ്രായം »

മിസ്ഡ്‌ കോളുകളുടെ ഇന്ത്യ

December 26th, 2011

missed-call-epathram

ന്യൂഡല്‍ഹി : 90 കോടി മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ ഉള്ള ഇന്ത്യയില്‍ ഒരാളുടെ ഒരു മാസത്തെ മൊബൈല്‍ ഫോണ്‍ ബില്‍ ശരാശരി കേവലം 150 രൂപ മാത്രം. ഇതെന്താ ഇങ്ങനെ എന്ന് അന്വേഷിച്ച മൊബൈല്‍ കമ്പനിക്കാര്‍ കണ്ടെത്തിയത്‌ പ്രതി “മിസ്ഡ്‌ കോള്‍” ആണെന്നാണ്‌. ഫോണ്‍ മറുപുറത്തുള്ള ആള്‍ സ്വീകരിക്കുന്നതിന് മുന്‍പ്‌ കട്ട് ചെയ്താല്‍ അത് മിസ്ഡ്‌ കോള്‍ ആയി. വിളിച്ചതാരാണെന്ന് കോള്‍ ലോഗ് നോക്കിയാല്‍ വ്യക്തമാവും. വേണമെങ്കില്‍ അയാള്‍ക്ക്‌ തിരിച്ചു വിളിക്കാം. നമ്മുടെ കാശ് പോവുകയുമില്ല. ഇതാണ് മിസ്ഡ്‌ കോളിന്റെ തത്വശാസ്ത്രം.

എന്നാല്‍ പിശുക്ക് മാത്രമല്ല ഇത്തരം മിസ്ഡ്‌ കോളുകള്‍ക്ക്‌ പുറകില്‍ എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. പലരും പല കോഡുകള്‍ ആയാണ് മിസ്ഡ്‌ കോള്‍ ഉപയോഗിക്കുന്നത്. മൊബൈല്‍ ഫോണുകള്‍ നിത്യ ജീവിതത്തില്‍ ഇത്രയേറെ സാധാരണമായതോടെ വെറുതെ ഉപചാര വാക്കുകള്‍ പറയാന്‍ വേണ്ടി ഫോണ്‍ ചെയ്ത് സമയം കളയാന്‍ ആളുകള്‍ക്ക് താല്പര്യമില്ല. ഞാന്‍ ഓഫീസില്‍ നിന്നും ഇറങ്ങി എന്ന് പറയാന്‍ ഒരു മിസ്ഡ്‌ കോള്‍ മതി. ഞാന്‍ എത്തി എന്ന് പറയാനും ഇതേ മിസ്ഡ്‌ കോളിന് കഴിയും. വിദേശത്ത് നിന്നും സ്വന്തം ഭാര്യയ്ക്ക് ദിവസവും ഒരേ സമയം മിസ്ഡ്‌ കോള്‍ ചെയ്യുന്നവരുമുണ്ട്. തങ്ങളുടെ പ്രിയപ്പെട്ടവരെ ഓര്‍ക്കുന്നു എന്നതിന്റെ സൂചനയാണിത്.

മിസ്ഡ്‌ കോളുകള്‍ കച്ചവടമാക്കിയ ചില കമ്പനികളുമുണ്ട്. തങ്ങളുടെ സേവനം ഇഷ്ടപ്പെട്ടോ എന്ന ചോദ്യത്തിന് ഒരു നമ്പരില്‍ മിസ്ഡ്‌ കോള്‍ ചെയ്‌താല്‍ അതെ എന്നും വേറെ നമ്പരില്‍ മിസ്ഡ്‌ കോള്‍ ചെയ്‌താല്‍ ഇല്ല എന്നുമാണ് അര്‍ത്ഥം.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലാറ്റിനമേരിക്കയില്‍ ഇന്ത്യ കൃഷിയിറക്കണം : ശശി തരൂര്‍ എം. പി.

November 1st, 2011

shashi-tharoor-epathram

ചെന്നൈ: വരും കാലങ്ങളില്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ കൃഷിഭൂമി ഇന്ത്യ പാട്ടത്തിനെടുത്ത് അവിടെ കൃഷി തുടങ്ങണമെന്ന് ശശി തരൂര്‍ എം. പി. അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ വേണ്ടത്ര ഭക്ഷ്യ വിഭവങ്ങള്‍ ഉല്പാദിപ്പിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഇതാണ് ലാഭകരമെന്ന് അദ്ദേഹം പറഞ്ഞു. ‘ഇന്ത്യ ആന്‍ എമേര്‍ജിംഗ് സൂപ്പര്‍ പവര്‍ ‘ എന്ന വിഷയത്തില്‍ റോട്ടറി ഇന്റര്‍നാഷനല്‍ 3230 സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. അടുത്ത വര്‍ഷത്തില്‍ തന്നെ ഇന്ത്യ ജപ്പാനെ പിന്തള്ളി ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്നും അദ്ദേഹം പറഞ്ഞു. റോട്ടറി മദ്രാസ്‌ മിഡ്ടൌണ്‍ പ്രസിഡന്‍റ് എസ്. പി. ചിന്താമണി, പ്രോഗ്രാം കണ്‍ വീനര്‍ എം. കേശവ്, മുത്തുസ്വാമി എന്നിവര്‍ പ്രസംഗിച്ചു

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « തെലുങ്കാന വിഷയത്തെ ചൊല്ലി മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂടി രാജിവെച്ചു
Next »Next Page » ആന്ധ്രയില്‍ കൃഷിയിറക്കുന്നില്ല കടുത്ത അരിക്ഷാമം ഉണ്ടാകും »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine