ഫരീദാബാദില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്നു 11 പേര്‍ മരിച്ചു

May 26th, 2011

air ambulance crash-epathram

ന്യൂഡല്‍ഹി: ഫരീദാബാദില്‍ ഇന്നലെ രാത്രി എയര്‍ ആംബുലന്‍സ് തകര്‍ന്നു വീണു 11 പേര്‍ മരിച്ചു. മരിച്ചവരില്‍ മുവാറ്റുപുഴ വാഴക്കുളം സ്വദേശി സിറില്‍ പി.ജോയി എന്ന മലയാളി നേഴ്സും ഉണ്ട്. അഞ്ചുവര്‍ഷമായി അപ്പോളോ ആശുപത്രിയില്‍ നഴ്‌സാണ് സിറില്‍.

എട്ടു പേരുണ്ടായിരുന്ന വിമാനം ആളുകള്‍ തിങ്ങി പാര്‍ക്കുന്ന സെക്‌ടര്‍ 23ലെ പര്‍വതീയ കോളനിയിലെ രണ്ടു വീടുകള്‍ക്കു മുകളിലേക്ക്‌ തകര്‍ന്നുവീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന എട്ടുപേരും വീടുകളിലുണ്ടായിരുന്ന മൂന്നുപേരുമാണ്‌ മരിച്ചത്‌. നാലു പേര്‍ക്ക്‌ പരിക്കേറ്റു.

പട്നയില്‍ നിന്ന് വൃക്കത്തകരാറിനെത്തുടര്‍ന്ന്‌ ഗുരുതരാവസ്ഥയിലായ രോഗിയുമായി ദില്ലി അപ്പോളൊ ആശുപത്രിയിലേയ്ക് വരുകയായിരുന്നു വിമാനം. പൈപ്പര്‍ – 750 ബോയിങ്‌ വിഭാഗത്തില്‍പെട്ട വിമാനമാണ്‌ അപകടത്തില്‍പ്പെട്ടത്‌.

ക്യാപ്‌റ്റന്‍ ഹര്‍പ്രീത്‌, കോ- പൈലറ്റ്‌ മന്‍ജീത്‌, ഡോക്‌ടര്‍മാരായ അര്‍ഷഭ്‌, രാജേഷ്‌, നഴ്‌സുമാരായ സിറില്‍, രത്നീഷ്‌ എന്നിവരും രോഗിയുടെ ബന്ധുവുമാണ്‌ ഉണ്ടായിരുന്നത്‌.

അപകട കാരണം ഇനിയും വ്യക്തമായിട്ടില്ല. ശക്തമായ പൊടിക്കാറ്റാണ്‌ അപകടകാരണമെന്ന്‌ കരുതുന്നു. അപകടത്തില്‍ മരിച്ച സ്ഥലവാസികളായ മൂന്നുപേരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ സാമ്പത്തിക സഹായം ഹരിയാന മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഭോപ്പാല്‍ വിഷ വാതക ദുരന്ത ബാധിതര്‍ കരിദിനം ആചരിച്ചു

May 12th, 2011

bhopal tragedy victims-epathram

ഭോപ്പാല്‍ : ഭോപ്പാല്‍ വിഷ വാതക ദുരന്ത കേസില്‍ ലഘുവായ ശിക്ഷയുമായി രക്ഷപ്പെട്ടവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന സിബിഐയുടെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയതിനെ തുടര്‍ന്ന് പ്രതിക്ഷേധ സൂചകമായി ഇന്നലെ ഭോപാലില്‍ കരിദിനം ആചരിച്ചു.

പുനഃപരിശോധനയ്ക്ക് ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ സിബിഐക്കു കഴിഞ്ഞില്ലെന്നു കോടതി പറഞ്ഞു. വിധി വന്നു 14 വര്‍ഷത്തിനു ശേഷമാണു സിബിഐയും സര്‍ക്കാരും കോടതിയെ സമീപിച്ചത്. ഈ കാലതാമസം ന്യായീകരിക്കാന്‍ കഴിയില്ല എന്നതായിരുന്നു കോടതി നിലപാട്.

”ഞങ്ങളുടെ പ്രതീക്ഷ മുഴുവന്‍ കോടതി വിധിയിലായിരുന്നു. എന്നാല്‍ സുപ്രീംകോടതി സംഭവത്തിന്റെ ഗൌരവസ്ഥിതി മനസിലാക്കാത്തതില്‍ ഞങ്ങള്‍ക്ക് നിരാശയുണ്ട്”, ദുരന്ത ബാധിതര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയിലെ അംഗമായ അബ്ദുല്‍  ജബ്ബാര്‍ പറഞ്ഞു. യാതൊരു നീതിയോ നഷ്ടപരിഹാരമോ ദുരന്ത ബാധിതര്‍ക്ക് ലഭിച്ചിട്ടില്ല എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേസ് ഫയല്‍ ചെയ്യാന്‍ താമസം വരുത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ സുപ്രീം കോടതി കടുത്ത ശിക്ഷാവിധികള്‍ സ്വീകരിക്കും എന്നാണ് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നത് എന്ന് ജബ്ബാര്‍ പറയുന്നു. ഈ പശ്ചാത്തലത്തില്‍ ആണ് നീതിക്ക് വേണ്ടി കരിദിനം ആചരിച്ചത്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആണവ മോറട്ടോറിയം വേണമെന്ന് ശാസ്ത്രജ്ഞര്‍

April 1st, 2011

nuclear-power-no-thanks-epathram

ബാംഗ്ലൂര്‍ : ആണവ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സുതാര്യത വേണമെന്ന് പ്രധാന മന്ത്രി മന്മോഹന്‍ സിംഗ് ആവശ്യപ്പെട്ടതിനു പിന്നാലെ രാജ്യത്തെ ആണവ വികസന പദ്ധതികള്‍ക്ക്‌ മോറട്ടോറിയം പ്രഖ്യാപിക്കണം എന്ന് പ്രമുഖ ശാസ്ത്രജ്ഞരുടെ സംഘം ആവശ്യപ്പെട്ടു.

ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സ് ഡയറക്ടര്‍ ഡോ. ബാല്‍ റാമിന്റെ നേതൃത്വത്തില്‍ 60 ശാസ്ത്രജ്ഞരാണ് ഈ ആവശ്യം ഉന്നയിച്ചത്.

സുരക്ഷിതത്വത്തിനും പൊതുജന അംഗീകാരത്തിനും മുന്‍തൂക്കം നല്‍കി ആണവ നിലയങ്ങളുടെ പുനപരിശോധന നടത്തണം എന്നാണ് ശാസ്ത്രജ്ഞരുടെ ആവശ്യം. ആണവ ഊര്‍ജ വകുപ്പിലെ ഉദ്യോഗസ്ഥര്‍ അല്ലാത്തവരും സാമൂഹ്യ പ്രവര്‍ത്തകരും സംഘടനകളും ഉള്‍പ്പെട്ട സംഘമായിരിക്കണം ഈ പരിശോധന നടത്തേണ്ടത്‌. ഈ പരിശോധന കഴിയുന്നത് വരെ അടുത്ത കാലത്ത്‌ അംഗീകാരം നല്‍കിയ ആണവ പദ്ധതികള്‍ക്ക്‌ നല്‍കിയ അംഗീകാരം പിന്‍വലിക്കണം എന്നും ആണവ പരിപാടികള്‍ക്ക്‌ മോറട്ടോറിയം പ്രഖ്യാപിക്കണം എന്നുമാണ് ശാസ്ത്രജ്ഞര്‍ ആവശ്യപ്പെട്ടത്‌.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ആണവ നവോത്ഥാനത്തിന് എതിരേ നമുക്ക് ഉണരാം

March 16th, 2011

radiation-hazard-epathram

ന്യൂഡല്‍ഹി: കൊടിയ നാശം വിതച്ച ഭൂകമ്പത്തിലും സുനാമിയിലും തങ്ങളുടെ പ്രിയപ്പെട്ടവരുടെ വേര്‍പ്പാടോ ഭവന രഹിതരായതോ ഒന്നുമല്ല ജപ്പാന്‍ ജനത ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. രാജ്യത്തിന്‍റെ പ്രമുഖ ഊര്‍ജ സ്രോതസ്സായി നില കൊണ്ടിരുന്ന ഫുകുഷിമ ആണവ നിലയം ഇന്ന് അവരെ ആണവ വികിരണ ഭീതിയുടെ മുള്‍മുനയില്‍ നിര്ത്തുന്നു. ശാസ്ത്ര  സാങ്കേതിക രംഗത്ത് ജപ്പാന് മുന്നില്‍ ആരുമില്ല. എങ്കിലും ഈ വലിയ പ്രകൃതി ദുരന്തത്തെ അതി ജീവിക്കാന്‍ അവരുടെ ആണവ റിയാക്ടറുകള്‍ക്ക് ആയില്ല.

രാജ്യത്തിന്റെ വളര്‍ന്നു വരുന്ന ഊര്‍ജ്ജ പ്രതിസന്ധിയെ നേരിടാന്‍ ഇന്ത്യയില്‍ നമ്മുക്ക് കൂടുതല്‍ ഊര്‍ജ്ജ നിലയങ്ങള്‍ ആവശ്യമായി വന്നിട്ടുണ്ട്. എന്നാല്‍  ഊര്‍ജ സുരക്ഷക്ക്  വേണ്ടിയുള്ള ഒറ്റമൂലിയായി ആണവോര്‍ജ്ജത്തെ ആശ്രയിച്ചാല്‍, അവയിലൂടെ ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ ജപ്പാന്റെ അത്രയും ശാസ്ത്ര സാങ്കേതിക വളര്‍ച്ച ഇല്ലാത്ത ഇന്ത്യ എങ്ങനെ നേരിടും?

ഈ അവസ്ഥയില്‍ മഹാരാഷ്ട്രയിലെ ജൈതപൂറില്‍ ഫ്രഞ്ച്  നിര്‍മിതമായ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനു ഒരു പുനചിന്തനം ആവശ്യമാണ്‌. ജപ്പാനിലെ ആണവ അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍ ഇതിന്‌ എതിരേ സ്ഥല വാസികള്‍ പ്രക്ഷോഭങ്ങളും പ്രകടനങ്ങളും തുടങ്ങിയിരിക്കുന്നു. ഒരു റിപ്പോര്‍ട്ട്‌ അനുസരിച്ച് 1985 മുതല്‍ 2005 വരെയുള്ള വര്‍ഷങ്ങളില്‍ ജൈതപൂറില്‍ 92 പ്രാവശ്യം ഭൂചലനം ഉണ്ടായി. ഇവയില്‍ ഏറ്റവും വലുത് 1993 ല്‍ ഭൂകമ്പ മാപിനിയില്‍ 6.2 രേഖപ്പെടുത്തിയ ഭൂകമ്പമായിരുന്നു. ഇതില്‍ അനേകംപേര്‍ കൊല്ലപ്പെടുകയും ഉണ്ടായി. ഭൂവിജ്ഞാന പഠനങ്ങള്‍ അനുസരിച്ച് ഒരു അസ്ഥിര മേഖലയാണ് ഇത്.  ഇവിടെ ഒരു ആണവ റിയാക്ടര്‍ സ്ഥാപിച്ചാല്‍ പൊതു ജനങ്ങള്‍ക്കും പാരിസ്ഥിതിക പ്രാധാന്യം ഉള്ള കൊങ്കണ്‍ തീര ദേശത്തിനും ഒരു ഭൂകംബാവസ്ഥയില്‍ കൂടുതല്‍ നാശം വിതച്ചേക്കാം. കോടിക്കണക്കിനു ഇന്ത്യക്കാരെയും അവരുടെ ഭാവി തലമുറകളേയും ബാധിക്കുന്ന ഒരു വലിയ വിപത്തായി അത്  മാറും.

വരും തലമുറകള്‍ക്ക് പോലും ജീവന് വെല്ലുവിളിയാകുന്ന ഒരു സാങ്കേതിക വിദ്യയല്ല നമ്മുക്ക് വേണ്ടത്. മറിച്ച്  പരിസ്ഥിതിക്കും പൊതു ജനത്തിനും ഭീഷണിയാകാത്ത സുരക്ഷിതമായ ഊര്‍ജ്ജ സ്രോതസ്സാണ്. ഇന്ത്യയുടെ തുടര്‍ന്നുള്ള ആണവ പദ്ധതികള്‍ക്ക് കടിഞ്ഞാണ്‍ വേണമെന്ന് നമ്മള്‍ ജനങ്ങള്‍ സൂചിപ്പിക്കേണ്ട സമയം വന്നിരിക്കുന്നു. നമ്മുടെ ചൂണ്ടു വിരല്‍ത്തുമ്പിലൂടെ തന്നെ നമ്മുടെ സര്‍ക്കാറിനെ ഈ ജനഹിതം അറിയിക്കാം. താഴെ തന്നിരിക്കുന്ന ഈ ലിങ്ക് അമര്‍ത്തി വെബ്സൈറ്റ് സന്ദര്‍ശിച്ചു നിങ്ങളുടെ വോട്ട് രേഖപ്പുടുത്തുന്നതിലൂടെ, ഈ പദ്ധതിക്ക് എതിരെയുള്ള നിങ്ങളുടെ അഭിപ്രായം നമ്മുടെ പ്രധാന മന്ത്രിയെ അറിയിക്കാം.

http://www.avaaz.org/en/singh_stop_nuclear_insanity/?vl

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മകരവിളക്ക് നിരോധിക്കണമെന്ന ഇടമറുകിന്റെ ഹര്‍ജി തള്ളി

February 25th, 2011

sanal-edamaruku-epathram

ദില്ലി: ശബരിമല യിലെ മനുഷ്യ നിര്‍മ്മിതമായ മകര വിളക്ക് നിര്‍ത്തലാക്കണം എന്ന് ആവശ്യപ്പെട്ട് യുക്തിവാദി സംഘം പ്രസിഡണ്ട് സനല്‍ ഇടമറുക് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളി. കേരള ഹൈക്കോടതിയുടെ പരിഗണയില്‍ ഉള്ള വിഷയമായതിനാല്‍ ഇപ്പോള്‍ ഈ വിഷയത്തില്‍ ഇടപെടാന്‍ ആകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹര്‍ജിക്കാ‍രന് വേണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞു. മകര വിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ തീര്‍ഥാടന കാലത്ത് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നൂറിലധികം തീര്‍ഥാടകര്‍ മരിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് മനുഷ്യ നിര്‍മ്മിതമായ മകര വിളക്ക് നിരോധിക്കണമെന്ന ആവശ്യവുമായി സനല്‍ ഇടമറുക് സുപ്രീം കോടതിയെ സമീപിച്ചത്.

- എസ്. കുമാര്‍

വായിക്കുക: ,

1 അഭിപ്രായം »

18 of 2110171819»|

« Previous Page« Previous « ഇന്ത്യന്‍ ഓഹരി വിപണി കൂപ്പുകുത്തി
Next »Next Page » മലിനമായ ഗ്ലുകോസ് ഡ്രിപ്പ് : 12 ഗര്‍ഭിണികള്‍ മരിച്ചു »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine