വായു ശക്തി പ്രാപിക്കുന്നു: മറ്റന്നാൾ ഗുജറാത്ത് തീരം തൊടും; കനത്ത ജാഗ്രത നിർദേശം

June 12th, 2019

vayu_epathram

ഗാന്ധിനഗർ: അറബിക്കടലിൽ രൂപം കൊണ്ട വായു ചുഴലിക്കൊടുങ്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുകയാണ്. വ്യാഴാഴ്ച പുലർച്ചെ വായു ഗുജറാത്ത് തീരം തൊടും. ഗുജറാത്ത് സംസ്ഥാനത്ത് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചുട്ടുണ്ട്. ഗുജറാത്ത് സർക്കാ‌ർ കര നാവിക സേനകളുടെയും തീര സംരക്ഷണ സേനയുടെയും സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.

അറബിക്കടലിൽ ലക്ഷദ്വപിന് സമീപം രൂപപ്പെട്ട ന്യൂനമർദ്ദം ഇന്നലെ അർദ്ധരാത്രിയോടെയാണ് വായു ചുഴലിക്കാറ്റായി മാറിയത്. നിലവിൽ മണിക്കൂറിൽ 110 മുതൽ 120 കിലോമീറ്റർ വരെയാണ് കാറ്റിന്‍റെ വേഗം. ചുഴലിക്കാറ്റിനെ തുടർന്ന് കേരളത്തിലും കനത്തകാറ്റും കടൽക്ഷോഭവും തുടരുകയാണ്.

അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കുന്ന ചുഴലിക്കാറ്റ് ഗുജറാത്ത്‌ തീരത്തുകൂടി കരയിൽ പ്രവേശിക്കും. ജൂൺ 13ന് പുലർച്ചെ ചുഴലിക്കാറ്റ് 110-120 കിലോമീറ്റർ വേഗതയിൽ ഗുജറാത്ത് പോർബന്തറിനും മഹുവക്കും ഇടയിൽ വീരവൽ ഡിയു ഭാഗത്ത് തീരം തൊട്ടേക്കുമെന്നാണ് പ്രവചനം. മണിക്കൂറിൽ 165 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയേക്കാമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റ പ്രവചനം.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രളയ ത്തിനു കാരണം മഴ : കേന്ദ്ര ജല കമ്മീഷന്‍

August 30th, 2018

kerala-flood-2018-ePathram
ന്യൂഡല്‍ഹി : അണക്കെട്ടുകള്‍ തുറന്നു വിട്ടതു കൊണ്ടല്ല അപ്രതീക്ഷിതമായി പെയ്ത അതി ശക്ത മായ മഴ യാണ് കേരള ത്തിലെ പ്രളയ ദുരന്ത ത്തിനു കാരണം ആയത് എന്ന് കേന്ദ്ര ജല കമ്മീഷന്‍ ഡയറക്ടര്‍ ശരത് ചന്ദ്ര.

തുടര്‍ച്ച യായി ശക്ത മായ മഴ പെയ്തതു വെള്ള പ്പൊക്ക ത്തിന് കാരണ മായി. കേരള ത്തിന്റെ ഭൂ പ്രകൃതി യും നിര്‍ ണ്ണായക ഘടക മായി. വികല മായ വികസ പ്രവര്‍ ത്തന ങ്ങള്‍, കയ്യേറ്റ ങ്ങള്‍ എന്നിവ സ്ഥിതി കൂടുതല്‍ രൂക്ഷ മാക്കി. ജല നിരപ്പ് ഉയര്‍ന്നത് വളരെ വേഗ ത്തില്‍ ആയതി നാല്‍ ഡാമു കള്‍ നേരത്തെ തുറന്നു വിട്ടിരുന്നു വെങ്കിൽ പോലും കാര്യ മായ മാറ്റ ങ്ങള്‍ ഉണ്ടാകു മായി രുന്നില്ല.

പ്രളയ ത്തെ ക്കുറിച്ചുള്ള അന്തിമ പഠന റിപ്പോര്‍ട്ട് തയ്യാറാക്കി വരിക യാണ് എന്നും ഇതിനായി സംസ്ഥാന ത്തോട് വിശദാംശ ങ്ങള്‍ തേടി യിട്ടുണ്ട് എന്നും ശരത് ചന്ദ്ര അറിയിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

രാജ്യം കേരള ത്തിനോട് ഒപ്പം : പ്രധാന മന്ത്രി നരേന്ദ്ര മോഡി

August 26th, 2018

narendra modi-epathram
ന്യൂഡല്‍ഹി : പ്രളയ ക്കെടുതിയില്‍ യാതന അനു ഭവി ക്കുന്ന കേരള ത്തിലെ ജനങ്ങൾ ക്കൊപ്പം എല്ലാ ഇന്ത്യ ക്കാരും ചേര്‍ന്ന് നില്‍ ക്കുന്നു എന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി. അതി ജീവന ത്തിനായി പോരാടുന്ന കേരള ജനത യുടെ ആത്മധൈര്യം സ്തുത്യര്‍ഹം എന്നും അദ്ദേഹം അഭിനന്ദിച്ചു.

ജീവിത ത്തിന്റെ നാനാ തുറ കളിൽ നിന്നുള്ള ജനങ്ങൾ കേരളീ യർക്കു പിന്തുണ യുമായി രംഗത്ത് എത്തി യതാ യും പ്രതി മാസ റേ‍ഡി യോ പ്രഭാ ഷണ പരി പാടി യായ ‘മൻ കി ബാത്തി’ലൂടെ അദ്ദേഹം പറഞ്ഞു.

കേരള ത്തിന്റെ വിവിധ ഭാഗ ങ്ങളിൽ രക്ഷാ പ്രവർ ത്തനം നടത്തുന്ന സൈനിക രെയും മറ്റ് രക്ഷാ പ്രവർത്ത കരെയും പ്രധാന മന്ത്രി അഭി നന്ദിച്ചു.

അതിജീവന ത്തിനുള്ള ശ്രമ ങ്ങളില്‍ രാജ്യം കേരള ത്തോട് ഒപ്പമുണ്ട്. ഓണ വേളയില്‍ കേരള ത്തിന് സ്വാഭാവിക ജീവിത ത്തി ലേക്ക് തിരികെ വരാനും പുരോഗതി യുടെ പാത യിലൂടെ മുന്നോട്ടു പോകു വാനും കഴിയട്ടെ എന്നും മന്‍ കി ബാത്തില്‍ ആശം സിച്ചു.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

ജലനിരപ്പ് 139 അടി യാക്കി കുറക്കണം : സുപ്രീം കോടതി

August 24th, 2018

supremecourt-epathram
ന്യൂഡൽഹി : മുല്ലപ്പെരിയാർ അണ ക്കെട്ടിലെ ജല നിരപ്പ് 139 അടി യാക്കി കുറക്കണം എന്ന് സുപ്രീം കോടതി വിധി.

ഈ മാസം 31 വരെ അണ ക്കെട്ടിലെ ജല നിരപ്പ് 139 അടി യാക്കി നിർത്തണം എന്നും സംയുക്ത മേൽ നോട്ട സമിതി യുടെ തീരുമാനം ഇരു സംസ്ഥാന ങ്ങളും നടപ്പാക്കി സഹ കരി ച്ചു മുന്നോട്ടു പോകണം എന്നും കോടതി നിർദ്ദേ ശിച്ചു.

സുപ്രീം കോടതി നൽകിയ നിർദ്ദേശം അനുസരി ച്ചാണു ദുരന്ത നിവാരണ നിയമ പ്രകാരം മുല്ല പ്പെരി യാർ അണ ക്കെട്ടി നായി രൂപീ കരിച്ച ഉപ സമിതി യോഗം ചേർന്നത്.

മുല്ലപ്പെരിയാർ പ്രശ്നവും കേരള ത്തിലെ പ്രളയ ദുരി താശ്വാസ നടപടി കളും സുപ്രീം കോടതി വീണ്ടും പരി ശോധിച്ച പ്പോഴാണ് ഇത്തരം ഒരു നിർദ്ദേശം നൽകി യത്.

ജലനിരപ്പ് 142 അടിയായി നില നിർത്തണം എന്നുള്ള തമിഴ് നാടിന്റെ ആവശ്യം അംഗീ കരി ക്കാവുന്ന സാഹ ചര്യ മല്ല നിലവിലുള്ളത് എന്നുള്ള കേരള ത്തിന്റെ നില പാടിനെ കോടതി അംഗീ കരി ക്കുക യാണ് ഉണ്ടായത്.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

മുല്ലപ്പെരിയാര്‍ : കേരള ത്തിന്റെ ആരോപണ ങ്ങള്‍ തള്ളി തമിഴ്‌നാട്

August 24th, 2018

sudden-release-of-water-from-mullaperiyar-dam-chief-cause-of-kerala-floods-2018-ePathram
ചെന്നൈ : മുല്ലപ്പെരിയാര്‍ വിഷയ ത്തില്‍ കേരളം സുപ്രീം കോടതി യില്‍ നല്‍കിയ സത്യ വാങ് മൂല ത്തി ലെ ആരോ പണ ങ്ങള്‍ തമിഴ്‌ നാട് സര്‍ക്കാര്‍ തള്ളി.

എണ്‍പത് അണക്കെട്ടു കളില്‍ നിന്ന് ഒഴുക്കിയ വെള്ള വും കനത്ത മഴയു മാണ് കേരള ത്തിലെ പ്രളയത്തിനു കാരണം എന്ന് തമിഴ്‌ നാട് മുഖ്യ മന്ത്രി എടപ്പാടി പളനി സ്വാമി.

കേരള ത്തില്‍ ഉണ്ടായ പ്രളയ ത്തിന്റെ കാരണം മുല്ല പ്പെരിയാര്‍ അണ ക്കെട്ടിന്റെ ഷട്ടറുകള്‍ തമിഴ്‌ നാട് തുറന്നു വിട്ടത് എന്നായിരുന്നു കേര ളം സുപ്രീം കോടതി യില്‍ സത്യ വാങ് മൂ ലം നല്‍കി യിരു ന്നത്. അണ ക്കെട്ടിലെ ജലനിരപ്പ് 152 അടി ആക്കാതി രി ക്കു വാന്‍ കേരളാ സര്‍ ക്കാര്‍ മനഃ പൂര്‍വം തെറ്റായ വിവര ങ്ങള്‍ നല്‍കുക യായിരുന്നു എന്നും പളനി സ്വാമി പറഞ്ഞു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

3 of 9234»|

« Previous Page« Previous « കേരളത്തിനുള്ള ദുരിതാശ്വാസം : നിശ്ചിത തുക പ്രഖ്യാപിച്ചിട്ടില്ല എന്ന് യു. എ. ഇ. സ്ഥാനപതി
Next »Next Page » ജലനിരപ്പ് 139 അടി യാക്കി കുറക്കണം : സുപ്രീം കോടതി »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine