നാമെല്ലാവരും മിനിട്ടുകളോളം കമ്പ്യൂട്ടര്‍ സ്ക്രീനിലേക്ക് നോക്കി ഇരിക്കാറുണ്ട്. എന്തിന്. കേവലം എന്തെങ്കിലും ഒന്ന് സംഭവിക്കുവാന്‍ വേണ്ടി മാത്രം. ഒരു മനുഷ്യായുസിന്റെ പകുതിയോളം ഒരു അമേരിക്കക്കാരന്‍ ഇങ്ങനെ കാത്തിരുപ്പാണെന്ന് പണ്ട് വായിച്ചത് ഓര്‍ക്കുന്നു. അത് പണ്ട്...PC AT386 ഉം 486 ഉം മാത്രം ഉണ്ടായിരുന്ന കാലം. core 2 duo വന്നു. നമ്മുടെ ഇന്റര്‍നെറ്റ് ഉപയോഗ രീതി മാറി. video കളും applications ഉം download ചെയ്യാനിട്ട് ഇന്നും നാം അതേ കാത്തിരുപ്പ് തുടരുന്നു.
ഇതെല്ലാം മാറുവാന്‍ പോകുന്നു.
വരുന്നൂ ഗ്രിഡ്... 1989 ല്‍ Sir Tim Berners-Lee world wide web ഡിസൈന്‍ ചെയ്ത CERN ന്റെ ലാബില്‍ നിന്നു തന്നെ.
ഇപ്പോഴത്തെ വെബിന്റെ ഏറ്റവും വലിയ പരിമിതി അത് റ്റെലിഫോണ്‍ കേബിളുകളെയാണ് ആശ്രയിക്കുന്നത് എന്നതാണ്. ഈ കേബിളുകള്‍ക്ക് data transfer capacity പരിമിതമാണ്. ഇത് പരിഹരിക്കാന്‍ പുതിയ ഗ്രിഡ് സംവിധാനം 10000 ഇരട്ടി വേഗത തരുന്ന fiber optic കേബിളുകളാവും ഉപയോഗിക്കുക.
10000 ഇരട്ടി വേഗതയുള്ള പുതിയ ഇന്റര്‍നെറ്റ് നമ്മുടെ ജീവിതത്തില്‍ പല മാറ്റങ്ങളും വരുത്തും എന്ന് തീര്‍ച്ച.
ഒരു DVD സിനിമ വെറും സെക്കന്‍ഡുകള്‍ക്കുള്ളില്‍ download ചെയ്യനാവും. Web cam ഉകള്‍ പഴംകഥയാവും. 3D imaging സംവിധാനത്തില്‍ നിങ്ങള്‍ക്കൊരു hologram ആയി നാട്ടില്‍ നിങ്ങളുടെ വീട്ടിലെത്തി നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സംസാരിക്കാനുമാവും.
ഇത്തരമൊരു technological കുതിച്ചു ചാട്ടം ലോകത്തെ എങ്ങനെ മാറ്റി മറിക്കും എന്ന് ഇന്റര്‍നെറ്റിന്റെ ചരിത്രം പരിശോധിച്ചാല്‍ പ്രവചിക്കുക അസാധ്യമാണെന്ന് മനസ്സിലാവും.
1 Comments:
imagination is coming true
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്