16 May 2008
ഇന്റര്‍നെറ്റ് കഫേ ഉടമ പിടിയില്‍
നാം പലപ്പോഴും കാണാറുള്ള ഒരു തലക്കെട്ടാണിത്. നമ്മുടെ പോലീസിന്റെയോ മാധ്യമങ്ങളുടെയോ ഒക്കെ പിന്നോക്കാവസ്ഥ വെളിപ്പെടുത്തുന്ന ഒരു തലക്കെട്ട്.
തന്റെ ഇന്റര്‍നെറ്റ് കഫെയില്‍ വന്ന ഏതോ ഒരാള്‍ ഇന്റര്‍നെറ്റില്‍ എന്തോ ചെയ്തു. ഇത്ര മാത്രമെ ഒരു കഫേ ഉടമ അറിയേണ്ടതുള്ളൂ. വരുന്ന ആള്‍ക്കാരുടെ പേരും വിലാസവും മറ്റ് വിശദ വിവരങ്ങളും രേഖപ്പെടുത്തണമെന്നാണ് ചട്ടം. എന്നാല്‍ ഈ വിവരങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാനാവാത്തതാണ്. പിന്നെ ഓരോ ആളും കഫേയില്‍ വന്നിട്ട് ഇന്റര്‍നെറ്റില്‍ എന്തു ചെയ്യുന്നു എന്നുള്ളത് സാങ്കേതികമായി ട്രാക്ക് ചെയ്യാനാവുമെങ്കിലും സ്വകാര്യതയിലുള്ള കടന്നുകയറ്റമാണിത്. ഇത് അധാര്‍മ്മികവും ചെയ്തു കൂടാത്തതുമാണ്. ഇന്ത്യയില്‍ സ്വകാര്യതക്ക് എത്ര നിയമ പരിരക്ഷ ഉണ്ട് എന്നത് തര്‍ക്കവിഷയമാണ്. സ്വന്തം സ്വകാര്യതയെ വിലമതിക്കാന്‍ നമുക്കു തന്നെ അറിയാത്തത് കൊണ്ട് ഇതൊരു വിഷയമായി പലപ്പോഴും നാം കാണാറില്ല. ഇന്റര്‍നെറ്റ് കഫേയില്‍ സ്വന്തം പേരും വിലാസവും കൊടുക്കാന്‍ നമുക്ക് മടിയില്ലാത്തതു ഇത് കൊണ്ട് തന്നെ. നാളെ മത്സ്യ മാര്‍ക്കറ്റില്‍ കടക്കുന്നതിന് മുന്‍പും ഇത് പോലെ പേര്‍ രേഖപ്പെടുത്താനും ഫോട്ടോ പതിച്ച ഐഡന്റിറ്റി കാര്‍ഡ് സിനിമാതിയേറ്ററില്‍ കയറുന്നതിന് മുന്‍പ് കാണിക്കാനും നമുക്ക് മടി ഉണ്ടാവില്ല. ടെക്നോളജിയെ ഭയപ്പാടോടെ കാണുന്നത് കൊണ്ടാവാം നാം ഇന്റര്‍നെറ്റ് കഫേകളില്‍ കയറുന്നതിന് സ്വന്തം സ്വകാര്യത പണയം വെക്കാന്‍ തയ്യാറാവുന്നത്. അറിയാത്തതിനെയാണല്ലോ നാം ഭയക്കുന്നത്. ഇന്റര്‍നെറ്റ് വഴി നടക്കുന്ന തട്ടിപ്പുകള്‍ക്കും നാം ഇതേ അജ്ഞത കൊണ്ട് താര പരിവേഷം നല്‍കുന്നു. തട്ടിപ്പ് നടത്തിയവന്‍ താരവും കഫേ ഉടമ പിടിയിലും ആവുന്നു. Labels: privacy |
1 Comments:
You are right. Privacy is not given much importance in India.
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്